കന്നുകാലികളെ മോഷ്ടിച്ച് ഇറച്ചിയാക്കി വില്‍പ്പന; 2 പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: കന്നുകാലികളെ മോഷ്ടിച്ച് റബ്ബര്‍ തോട്ടത്തിലെ അനധികൃത അറവു കേന്ദ്രത്തില്‍ എത്തിച്ച് ഇറച്ചിയാക്കി വില്‍പ്പന നടത്തുന്ന രണ്ടുപേര്‍ അറസ്റ്റില്‍. ബെല്‍ത്തങ്ങാടി, ബെദ്രബെട്ടുവിലെ അബ്ദുല്‍ നസീര്‍ (36), മിട്ടബാഗിലുവിലെ സക്കറിയ (35) എന്നിവരെയാണ് ഇന്ദബെട്ടു പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബ്ബയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. അറവു കേന്ദ്രത്തില്‍ നിന്നു 91 കിലോ ഇറച്ചിയും ആയുധങ്ങളും പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. കശാപ്പ് നിരോധന നിയമം, കന്നുകാലി സംരക്ഷണ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page