ഇന്ത്യക്ക് 93 മില്യൺ ഡോളറിൻ്റെ സൈനിക വിൽപ്പനയ്ക്ക് യു.എസ്. അനുമതി

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി. – ഇന്ത്യക്ക് ഏകദേശം 93 മില്യൺ ഡോളറിൻ്റെ ( 773 കോടി രൂപ) സൈനിക വിൽപ്പനയ്ക്ക്19-ന് ട്രംപ് ഭരണകൂടം അനുമതി നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പ്രതിരോധ ബന്ധങ്ങൾഇത് സൂചിപ്പിക്കുന്നു. 45.7 മില്യൺ ഡോളർ മതിപ്പുള്ള ജാവലിൻ ടാങ്ക് വേധ മിസൈൽ സിസ്റ്റങ്ങളും അനുബന്ധ ഉപകരണങ്ങളും, 47.1 മില്യൺ ഡോളർ മതിപ്പുള്ള എക്സ്കാലിബർ പ്രൊജക്റ്റിലുകൾ എന്നിവയുടെ വിൽപ്പനയ്ക്കാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അംഗീകാരം നൽകിയത്. യു.എസ്.-ഇന്ത്യ ബന്ധം ശക്തിപ്പെടുത്താനും …

ഷിക്കാഗോയിൽ വൻ ലഹരി വേട്ട; 175 പൗണ്ടിലധികം ലഹരിവസ്തുക്കളുമായി ഇൻഡ്യാന സ്വദേശി പിടിയിൽ

പി പി ചെറിയാൻ ഷിക്കാഗോ: ഷിക്കാഗോയിലെ സ്ട്രീറ്റെർവിൽ അപ്പാർട്ട്‌മെന്റിൽ നടത്തിയ റെയ്ഡിൽ ക്രിസ്റ്റഫർ ജോൺസ് (34) എന്ന ഇൻഡ്യാന സ്വദേശി അറസ്റ്റിലായി. ഇയാളുടെ അപ്പാർട്ട്‌മെന്റിൽ നിന്നും വാഹനത്തിൽ നിന്നുമായി 175 പൗണ്ടിലധികം (ഏകദേശം 80 കിലോഗ്രാം) കഞ്ചാവും മറ്റ് സൈക്കെഡെലിക് കൂണുകളും കണ്ടെടുത്തു. 148 പൗണ്ട് കഞ്ചാവും 41 പൗണ്ട് സൈക്കെഡെലിക് കൂണുകളുമാണ് പിടിച്ചെടുത്തത്. വൻതോതിലുള്ള ലഹരിവസ്തുക്കൾ കൈവശം വെച്ചതിനും വിതരണം ചെയ്തതിനും ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പ്രീ-ട്രയൽ ഘട്ടത്തിൽ മോചിപ്പിച്ചു.

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഓട്ടോ ഡ്രൈവറെ വിവാഹം ചെയ്തു; 23 കാരിയെ സഹോദരന്‍ വെടിവച്ചുകൊന്നു

ചത്തീസ്ഗഡ്: കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് കാമുകനെ വിവാഹം ചെയ്ത യുവതിയെ സഹോദരന്‍ വെടിവച്ചു കൊന്നു. ഹരിയാനയിലെ റോഹ്ത്ക്കിലാണ് സംഭവം. സപ്‌ന (23)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ സഞ്ജു, കൂട്ടാളികളായ രാഹുല്‍, അങ്കിത്, ഗൗരവ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഓട്ടോ ഡ്രൈവറായ സൂരജും സപ്‌നയും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കല്യാണത്തിനു സപ്‌നയുടെ വീട്ടുകാര്‍ സമ്മതിച്ചില്ല. ഇതു വകവയ്ക്കാതെയാണ് അടുത്തിടെ ഇരുവരും വിവാഹിതരായത്. ഇതോടെ ഇരുവരെയും വകവരുത്താന്‍ പദ്ധതിയിട്ട സഹോദരനും കൂട്ടാളികളും സൂരജിന്റെ വീട്ടില്‍ എത്തി. ഈ …

വിമാനത്താവള സുരക്ഷയിൽ മാറ്റം:തിരിച്ചറിയൽ രേഖ ഇല്ലാത്തവർക്ക് ബയോമെട്രിക് സംവിധാനം വരുന്നു

പി പി ചെറിയാൻ വാഷിങ്ട്ടൻ: വിമാനത്താവള സുരക്ഷയിൽ മാറ്റങ്ങൾഏർപ്പെടുത്തുന്നു.തിരിച്ചറിയൽ രേഖ ഇല്ലാത്തവർക്ക് ബയോമെട്രിക് സംവിധാനമാണ് ഏർ പ്പെടുത്തുന്നത്.വിമാനയാത്രക്കാർക്ക് സുരക്ഷാ പരിശോധനയിലൂടെ കടന്നുപോകുന്നതിന് ട്രാൻസ്പോർട്ട് സുരക്ഷാ അഡ്മിനിസ്‌ട്രേഷൻ പുതിയ നിയമവുമായി രംഗത്തുവന്നു. ‘റിയൽ ഐഡി’ നിർബന്ധമാക്കിയതിന് പിന്നാലെയാണ് സ്വീകാര്യമായ ഐഡി ഇല്ലാത്തവർക്ക് പണം നൽകി സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ സഹായിക്കുന്ന പുതിയ നിർദ്ദേശങ്ങൾ ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചത്. അംഗീകൃത ഐഡി ഇല്ലാത്ത യാത്രക്കാർക്ക് $18 (നോൺ-റീഫണ്ടബിൾ) ഫീസ് നൽകി ബയോമെട്രിക് കിയോസ്‌ക് വഴി തങ്ങളുടെ വ്യക്തിത്വം തെളിയിച്ച് സുരക്ഷാപരിശോധന …

പെരിയ, തന്നിത്തോട് കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പെരിയ, തന്നിത്തോട്ടെ കര്‍ഷകന്‍ കുഞ്ഞിരാമ (58)നെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ അയല്‍വളപ്പിലെ മരത്തിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഭാര്യ: അംബിക. മക്കള്‍: അനുജിത്ത്, അനുപമ. സഹോദരങ്ങള്‍: കൃഷ്ണന്‍, നാരായണി, മധു.

പാണാജെയില്‍ പുലിയിറങ്ങി; കാസര്‍കോട്, കൊളത്തൂരില്‍ നിന്നു പിടികൂടി കാട്ടില്‍ വിട്ടയച്ച പുലിയാണെന്ന് നാട്ടുകാര്‍

പെര്‍ള: കേരള-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ പാണാജെ, അര്‍ളപ്പദവില്‍ പുലിയിറങ്ങി. വഴിയാത്രക്കാരനാണ് കഴിഞ്ഞ ദിവസം പുലിയെ കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബദരിയ്യ പള്ളിയിലെ സി സി ടി വി ക്യാമറ പരിശോധിച്ചപ്പോള്‍ പുലി റോഡിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. ഇതോടെ പ്രദേശം ഭീതിയിലായിരിക്കുകയാണ്.അതേസമയം ഗുരുതര ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. കാസര്‍കോട്, ബേഡകം, കൊളത്തൂരില്‍ നിന്നു വനംവകുപ്പ് അധികൃതര്‍ കൂടുവച്ച് പിടികൂടി വനത്തില്‍ വിട്ട പുലിയാണ് പാണാജെയിലെ ജനവാസ കേന്ദ്രത്തില്‍ എത്തിയതെന്നാണ് ആരോപണം. കൊളത്തൂരില്‍ കൂട്ടില്‍ …

കെ എസ് ആര്‍ ടി സി ബസില്‍ കഞ്ചാവ് കടത്ത്; മഞ്ചേശ്വരത്ത് രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ മഞ്ചേശ്വരം എക്‌സൈസ് ചെക്കുപോസ്റ്റില്‍ അറസ്റ്റില്‍. കൂഡ്‌ലു, ബെള്ളി മൊഗറുവിലെ കെ ഗൗതം (20), കോഴിക്കോട്, കൊയിലാണ്ടി വടക്കേപാണ്ടികശാല വളപ്പില്‍ ഹൗസിലെ വി കെ അജ്‌നാസ് (32) എന്നിവരാണ് അറസ്റ്റിലായത്. ഗൗതത്തിന്റെ കൈയില്‍ നിന്ന് 10 ഗ്രാം കഞ്ചാവും അജ്‌നാസില്‍ നിന്നു 9 ഗ്രാം കഞ്ചാവുമാണ് പിടികൂടിയതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഗൗതമിനെ വ്യാഴാഴ്ച രാവിലെ മംഗ്‌ളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് …

ബി ജെ പി ശക്തികേന്ദ്രമായ ബെള്ളൂരില്‍ പ്രധാന മത്സരം പാര്‍ട്ടി നേതാക്കന്മാരും പ്രവര്‍ത്തകരും തമ്മിലെന്ന്; വൈസ് പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു

മുള്ളേരിയ: ബി ജെ പിക്കു ശക്തമായ അടിത്തറയുള്ള അതിര്‍ത്തിപ്പഞ്ചായത്തായ ബെള്ളൂരില്‍ ഇത്തവണ പാര്‍ട്ടി കടുത്ത വെല്ലുവിളി നേരിട്ടേക്കുമെന്നു പ്രവര്‍ത്തകര്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ ഈ പഞ്ചായത്തില്‍ പ്രധാന മത്സരം പാര്‍ട്ടി നേതാക്കന്മാരും പ്രവര്‍ത്തകരും തമ്മിലായിരിക്കുമെന്നു അനുഭാവികളും പറയുന്നു.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അസ്വാരസ്യത്തെത്തുടര്‍ന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു പ്രചരണത്തിനു തുടക്കം കുറിച്ചിട്ടുണ്ട്. തനിക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുള്ളവര്‍ പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് അവര്‍ പറഞ്ഞു.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അന്നത്തെ ആറാം വാര്‍ഡില്‍ മത്സരിച്ചുവിജയിച്ച ഗീത …

കുറ്റിക്കോലില്‍ വീട്ടമ്മ ആസിഡ് കഴിച്ച് മരിച്ചു

കാസര്‍കോട്: ആസിഡ് അകത്തു ചെന്ന് വീട്ടിനകത്ത് അവശനിലയില്‍ കാണപ്പെട്ട വീട്ടമ്മ മരിച്ചു. കുറ്റിക്കോല്‍, വെള്ളാലയിലെ എ കൃഷ്ണന്‍ നായരുടെ ഭാര്യ കാര്‍ത്യായനിയമ്മ (65)യാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.മക്കള്‍: ബിന്ദു, സേതു, വിനീത. മരുമക്കള്‍: കുഞ്ഞമ്പു, സുനില, അനന്തന്‍. സഹോദരങ്ങള്‍: നാരായണന്‍ നമ്പ്യാര്‍, അമ്പൂഞ്ഞി നമ്പ്യാര്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍, ശ്രീധരന്‍ നമ്പ്യാര്‍, മാധവന്‍ നമ്പ്യാര്‍, കമലാക്ഷിയമ്മ.

പൊലീസ് സംഘം തളങ്കര, ബാങ്കോട് കടവില്‍ എത്തിയത് പുഴമണല്‍ കടത്ത് പിടികൂടാന്‍; വലയില്‍ കുരുങ്ങിയത് എംഡിഎംഎയുമായി ചൂരി സ്വദേശി

കാസര്‍കോട്: പഴ്‌സില്‍ സൂക്ഷിച്ച 2.17 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കൂഡ്‌ലു, ചൂരി മെട്രോസ്ട്രീറ്റിലെ എ.എ ഫര്‍ഹാനെ (29)യാണ് എസ്.ഐ. കെ. രാജീവനും സംഘവും അറസ്റ്റു ചെയ്തത്.പുഴമണല്‍ കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഘം ബാങ്കോട് പൂഴിക്കടവിനു സമീപത്ത് എത്തിയത്. പുലര്‍ച്ചെ 5.45മണിയോടെ ബാങ്കോട് കടവ് ഭാഗത്തു നിന്നു അമിത വേഗതയില്‍ എത്തിയ കാര്‍ പൊലീസ് വാഹനം കണ്ട് പിറകോട്ട് എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഫര്‍ഹാന്‍ പിടിയിലായതെന്നു പൊലീസ് പറഞ്ഞു. വിശദമായ പരിശോധനയിലാണ് പൊളിത്തീന്‍ കവറില്‍ സൂക്ഷിച്ചിരുന്ന …

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് മേല്‍പറമ്പില്‍ പിടിയില്‍; നാട്ടുകാര്‍ വളഞ്ഞപ്പോള്‍ ഒന്നാം നിലയില്‍ നിന്നു താഴേയ്ക്ക് ചാടി കാലൊടിഞ്ഞു

കാസര്‍കോട്: കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് വീണ്ടും അറസ്റ്റില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ മേല്‍പ്പറമ്പ് പഴയ മില്‍മ ബൂത്തിനു സമീപത്തെ കാഷ് മാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തുന്നതിനിടയിലാണ് തൊരപ്പന്‍ നാട്ടുകാരുടെ പിടിയിലായത്. പിടിയില്‍ നിന്നു രക്ഷപ്പെടാനായി സൂപ്പര്‍മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നു താഴേയ്ക്ക് ചാടി, കാലൊടിഞ്ഞ നിലയിലാണ് തൊരപ്പനെ പിടികൂടിയത്.നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ തൊരപ്പന്‍ സന്തോഷ് കുടിയാന്മല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുലിക്കുരമ്പ സ്വദേശിയാണ്. വ്യാഴാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സന്തോഷ് മേല്‍പ്പറമ്പില്‍ എത്തിയത്. പുലര്‍ച്ചെ ഒരു …

പനയാല്‍ ബാങ്ക് ജീവനക്കാരന്‍ വീട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പനയാല്‍ സഹകരണ ബാങ്ക് ജീവനക്കാരനെ വീട്ടിനു സമീപത്തെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനയാലിലെ ടി രാജേന്ദ്രന്‍ (56)ആണ് ജീവനൊടുക്കിയത്. സി പി എം ബ്രാഞ്ചംഗമാണ്. അഞ്ചുമാസം കഴിഞ്ഞാല്‍ സര്‍വ്വീസില്‍ നിന്നു വിരമിക്കാനിരിക്കെയാണ് രാജേന്ദ്രനെ വെള്ളിയാഴ്ച രാവിലെ വീട്ടു പറമ്പിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. വ്യാഴാഴ്ച രാത്രി വരെ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി …

പെരിയ, കല്യോട്ട് കുറ്റിക്കാട്ടില്‍ കള്ളത്തോക്ക് ഒളിപ്പിച്ച നിലയില്‍

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിയ, കല്യോട്ട് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ കള്ളത്തോക്ക് കണ്ടെത്തി. ഹൊസ്ദുര്‍ഗ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നാടന്‍ ചാരായം കണ്ടെത്തുന്നതിനു നടത്തിയ പരിശോധനക്കിടയിലാണ് തോക്ക് കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ബേക്കല്‍ എസ്‌ഐ. ടി. അഖിലും സംഘവും തോക്ക് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. പെരിയ-ഉദയപുരം റോഡിലെ കല്യോട്ടുള്ള ഇറിഗേഷന്‍ വകുപ്പിന്റെ റെയിന്‍ഗേജ് സ്റ്റേഷന്റെ വടക്കു ഭാഗത്തുള്ള കുറ്റിക്കാട്ടിലാണ് വ്യാഴാഴ്ച വൈകിട്ട് തോക്ക് കണ്ടെത്തിയത്. രണ്ടു കഷ്ണങ്ങളാക്കി സൂക്ഷിച്ച നിലയിലായിരുന്നു തോക്ക്. 82 സെന്റീമീറ്റര്‍ നീളമുണ്ട്. …

ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്: പൊതു വിദ്യാഭ്യാസ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്; നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി, 9 കുട്ടികള്‍ ഉള്ള ക്ലാസില്‍ 28 കുട്ടികളുടെ പേരുകള്‍

കണ്ണൂര്‍: ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ് എന്ന പേരില്‍ പൊതുവിദ്യാഭ്യാസ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. ജില്ലാ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍, സിജു എന്നിവരുടെ നേതൃത്വത്തിലാണ് കണ്ണൂര്‍, തലശേരി, തളിപ്പറമ്പ, പയ്യന്നൂര്‍ ഓഫീസുകളില്‍ പരിശോധന നടത്തിയത്. അധ്യാപക- അനധ്യാപക നിയമനങ്ങളിലെ അഴിമതിയും ക്രമക്കേടും പരിശോധനയില്‍ കണ്ടെത്തി. ഭിന്നശേഷി തസ്തികയുടെ പേരിലും തട്ടിപ്പ് നടന്നതായി വ്യക്തമായിട്ടുണ്ട്. അനധികൃതമായ നിയമനത്തിന് ഒത്താശ ചെയ്യുക, നിയമനം ലഭിക്കേണ്ടുന്ന അധ്യാപക തസ്തികകളുടെ ഫയലുകള്‍ വച്ച് താമസിപ്പിച്ച് …

കിഡ്നി വേണോ കിഡ്നി?; നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ

ഇരിട്ടി: വൃക്ക സംഘടിപ്പിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രധാനി അറസ്റ്റില്‍. കീഴ്പ്പള്ളി വീര്‍പ്പാട് വേങ്ങശേരി ഹൗസില്‍ വി.എം നൗഫല്‍ (32)നെയാണ് ആറളം എസ്.ഐ: കെ. ഷര്‍ഫുദീന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ആയിപ്പുഴ ഫാത്തിമ മന്‍സിലില്‍ ഷാനിഫിന്റെ (30) പരാതിയിലാണ് അറസ്റ്റ്. ഷാനിഫിന്റെ വൃക്ക മാറ്റിവെക്കുന്നതിന് ഡോണറെ സംഘടിപ്പിച്ചുനല്‍കാമെന്നുപറഞ്ഞ് 2024 ഡിസംബര്‍ എട്ട് മുതല്‍ കഴിഞ്ഞ ഒക്‌ടോബര്‍ 18 വരെയുള്ള കാലയളവില്‍ ആറ് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഇയാളെ കൂടാതെ രണ്ടുപേര്‍ …

ബേവൂരി നാടകോത്സവം: ‘നവജാത ശിശു വയസ് 84’മികച്ച നാടകം, സംവിധായകന്‍ അശോക് ശശി, മികച്ച നടന്‍ ലിഷോയ് ഉണ്ണികൃഷ്ണന്‍, നടി ഗ്രീഷ്മ ഉദയ്

കാസര്‍കോട്: ബേവൂരി, സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം നടത്തിയ പ്രൊഫഷണല്‍ നാടക മത്സരത്തില്‍ അമ്പലപ്പുഴ സാരഥിയുടെ ‘നവജാത ശിശു വയസ് 84’മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം സൗപര്‍ണ്ണികയുടെ താഴ്‌വാരം മികച്ച രണ്ടാമത്തെ നാടകമായും തിരഞ്ഞെടുക്കപ്പെട്ടു.മികച്ച സംവിധായകനായി അശോക് ശശി (താഴ്‌വാരം)യും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു അവാര്‍ഡുകള്‍: മികച്ച രചന പ്രദീപ് കാവുന്തര (നവജാത ശിശു വയസ് 84), മികച്ച നടന്‍-ലിഷോയ് ഉണ്ണികൃഷ്ണന്‍ (നവജാത ശിശു വയസ് 84), നടി ഗ്രീഷ്മ ഉദയ് (താഴ്‌വാരം), ഹാസ്യനടന്‍-നൂറനാട് പ്രദീപ് (അങ്ങാടിക്കുരുവികള്‍), മികച്ച …

പാടി, അതൃക്കുഴിയില്‍ നിന്നു കാണാതായ ലക്ഷ്മി എവിടെ?; പൊലീസ് ലുക്ക്ഔട്ട് നോട്ടീസിറക്കി

കാസര്‍കോട്: ചെര്‍ക്കള, പാടി, അതൃക്കുഴിയില്‍ നിന്നു കാണാതായ യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി വിദ്യാനഗര്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.അതൃക്കുഴിയിലെ വിനയന്റെ ഭാര്യ ലക്ഷ്മി (39)യെ ഒക്ടോബര്‍ 25ന് ആണ് കാണാതായത്. രാവിലെ 7.45 മണിക്ക് വീട്ടില്‍ നിന്നു പോയതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല.എസ്‌ഐ വിജയന്‍ മേലത്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് യുവതിയെ കണ്ടെത്താന്‍ പൊതുജന സഹായം തേടി കൊണ്ട് വിദ്യാനഗര്‍ പൊലീസ് …

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പുതിയ കമ്മിറ്റി ജനുവരിയിൽ ചുമതലയേൽക്കും

സാക്സി(നോർത്ത് ടെക്സാസ്):അടുത്ത രണ്ട് വർഷത്തെ സെമിനാറുകൾ ഉൾപ്പെടെയുള്ള പ്രധാന പരിപാടികളും സാമൂഹിക ഉത്തരവാദിത്തങ്ങളും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഭാരവാഹികളുടെ യോഗം ആസൂത്രണം ചെയ്തതായി പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു .ബുധനാഴ്ച വൈകീട്ട് സാക്സി സിറ്റിയിലെ മസാല ട്വിസ്റ്റ് എക്സ്പ്രസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു.പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ജനുവരിയിൽ ചുമതലയേൽക്കും.നോർത്ത് ടെക്സാസിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്, ഇന്ത്യൻ സമൂഹത്തിലും മാധ്യമ മേഖലയിലും സജീവമായ …