കെ എസ് ആര്‍ ടി സി ബസില്‍ കഞ്ചാവ് കടത്ത്; മഞ്ചേശ്വരത്ത് രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ മഞ്ചേശ്വരം എക്‌സൈസ് ചെക്കുപോസ്റ്റില്‍ അറസ്റ്റില്‍. കൂഡ്‌ലു, ബെള്ളി മൊഗറുവിലെ കെ ഗൗതം (20), കോഴിക്കോട്, കൊയിലാണ്ടി വടക്കേപാണ്ടികശാല വളപ്പില്‍ ഹൗസിലെ വി കെ അജ്‌നാസ് (32) എന്നിവരാണ് അറസ്റ്റിലായത്. ഗൗതത്തിന്റെ കൈയില്‍ നിന്ന് 10 ഗ്രാം കഞ്ചാവും അജ്‌നാസില്‍ നിന്നു 9 ഗ്രാം കഞ്ചാവുമാണ് പിടികൂടിയതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഗൗതമിനെ വ്യാഴാഴ്ച രാവിലെ മംഗ്‌ളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ നിന്നാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിനു ജയിംസും സംഘവും അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി 9.30ന് നടത്തിയ പരിശോധനയിലാണ് അജ്‌നാസ് പിടിയിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page