വിമാനത്താവള സുരക്ഷയിൽ മാറ്റം:തിരിച്ചറിയൽ രേഖ ഇല്ലാത്തവർക്ക് ബയോമെട്രിക് സംവിധാനം വരുന്നു

പി പി ചെറിയാൻ

വാഷിങ്ട്ടൻ: വിമാനത്താവള സുരക്ഷയിൽ മാറ്റങ്ങൾഏർപ്പെടുത്തുന്നു.തിരിച്ചറിയൽ രേഖ ഇല്ലാത്തവർക്ക് ബയോമെട്രിക് സംവിധാനമാണ് ഏർ പ്പെടുത്തുന്നത്.
വിമാനയാത്രക്കാർക്ക് സുരക്ഷാ പരിശോധനയിലൂടെ കടന്നുപോകുന്നതിന് ട്രാൻസ്പോർട്ട് സുരക്ഷാ അഡ്മിനിസ്‌ട്രേഷൻ പുതിയ നിയമവുമായി രംഗത്തുവന്നു. ‘റിയൽ ഐഡി’ നിർബന്ധമാക്കിയതിന് പിന്നാലെയാണ് സ്വീകാര്യമായ ഐഡി ഇല്ലാത്തവർക്ക് പണം നൽകി സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ സഹായിക്കുന്ന പുതിയ നിർദ്ദേശങ്ങൾ ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചത്.

അംഗീകൃത ഐഡി ഇല്ലാത്ത യാത്രക്കാർക്ക് $18 (നോൺ-റീഫണ്ടബിൾ) ഫീസ് നൽകി ബയോമെട്രിക് കിയോസ്‌ക് വഴി തങ്ങളുടെ വ്യക്തിത്വം തെളിയിച്ച് സുരക്ഷാപരിശോധന കടക്കാം.

യാത്രക്കാർ വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് സ്കാനും സമർപ്പിക്കണം. ഇത് വഴി യാത്രക്കാരൻ്റെ ഐഡൻ്റിറ്റി ഉറപ്പാക്കി, സുരക്ഷാ ലിസ്റ്റുകളുമായി ഒത്തുനോക്കും.

ഈ അംഗീകാരത്തിന് 10 ദിവസത്തെ സാധുതയുണ്ടാവും.

നിർദ്ദേശത്തിൽ നിലവിൽ പൊതുജനാഭിപ്രായം തേടുകയാണ്. അതിന് ശേഷമേ ഇത് എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കൂ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page