ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

കാസര്‍കോട്: ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാന വ്യാപകമായി ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ ആസ്ഥാനങ്ങളില്‍ രാവിലെ നടന്ന ചടങ്ങിനു ശേഷം പുതിയ ഭരണസമിതിയുടെ ആദ്യ യോഗം ചേര്‍ന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ മുതിര്‍ന്ന അംഗം ബദിയഡുക്ക ഡിവിഷനിലെ രാമപ്പയ്ക്ക് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റു അംഗങ്ങള്‍ക്കു രാമപ്പയാണ് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. എഡിഎം പി. അഖില്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് …

സമസ്ത നൂറാം വാര്‍ഷികം: സന്ദേശ യാത്രക്ക് ഉജ്ജ്വല സീകരണം

തിരുവനന്തപുരം: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി തങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്രക്ക് ഗംഭീര വരവേല്‍പ്പ്.കഴിഞ്ഞ ദിവസം കന്യാകുമാരിയിലെ നാഗര്‍കോവിലില്‍ നിന്നും പ്രയാണം തുടങ്ങിയ ശതാബ്ദി സന്ദേശ യാത്ര ഇന്നലെ രാവിലെ വിഴിഞ്ഞം, ബീമാ പള്ളി മഖാമുകളില്‍ പ്രാര്‍ഥന നടത്തിയ ശേഷം പ്രയാണമാരംഭിച്ചു.തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ സ്വീകരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയര്‍മാന്‍ എസ്.എ ഷാജഹാന്‍ ദാരിമി …

രഹസ്യഭാഗത്ത് ഒളിപ്പിച്ചുവച്ച കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: രഹസ്യഭാഗത്ത് ഒളിപ്പിച്ചുവച്ച കഞ്ചാവുമായി രണ്ടുപേരെ ചന്തേര പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം, ശക്തികുളങ്ങര, ഗുരുദേവ് നഗര്‍, അമച്ചിറയില്‍ ഹൗസില്‍ എ തന്‍സില്‍ (27), ചാലോത്ത് വടക്കേത്തറ ഹൗസില്‍ പി. പ്രശോഭ് എന്ന അര്‍ഷാദ് (24) എന്നിവരെയാണ് ചന്തേര എസ്‌ഐ ജിയോ സദാനന്ദനും സംഘവും അറസ്റ്റു ചെയ്തത്. ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ മടക്കര പഴയ ഹാര്‍ബറിനു സമീപത്തു വച്ചാണ് ഇരുവരും അറസ്റ്റിലായത്. പ്രതികളില്‍ നിന്നു 14 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു.പൊലീസ് വാഹനം കണ്ട് യുവാക്കള്‍ …

കാസര്‍കോട്ട് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്; പ്രതിയുടെ വീട്ടില്‍ വന്‍ കള്ളനോട്ട് ശേഖരവും നോട്ടെണ്ണല്‍ യന്ത്രവും കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ നിന്നു പട്ടാപ്പകല്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ കള്ളനോട്ട് ശേഖരവും നോട്ടെണ്ണുന്ന യന്ത്രവും കണ്ടെത്തി. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ കെ. വിജയ(55)ന്റെ ചെര്‍ക്കള, കോലാച്ചിയടുക്കത്തുള്ള വീട്ടിലെ ഷെഡില്‍ സൂക്ഷിച്ച നിലയിലാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. 2000 രൂപയുടെ 2500 കള്ളനോട്ടുകളും 1000 രൂപയുടെ 50 കള്ളനോട്ടുകളുമാണ് പിടികൂടിയത്. ഇതോടൊപ്പം പിന്‍വലിച്ച 500 രൂപയുടെ നിലവിലില്ലാത്ത 100 നോട്ടുകളും ആണ് പിടികൂടിയത്. ഇടപാടുകാര്‍ക്ക് നല്‍കുന്നതിനായി കെട്ടുകളാക്കിയ നിലയിലായിരുന്നു …

അവസാനത്തെ അമേരിക്കൻ പെനികൾ 140 കോടി രൂപയ്ക്കു ലേലത്തിൽ വിറ്റു!

പി പി ചെറിയാൻ ഫിലാഡൽഫിയ :അമേരിക്കയിൽ ‘പെനി ‘ (ഒരു സെന്റ് നാണയം) ഉൽപ്പാദനം നിർത്തിയതിന് പിന്നാലെ നടന്ന ലേലത്തിൽ നാണയങ്ങൾ റെക്കോർഡ് തുകയ്ക്ക് വിറ്റു ! 1793-ൽ തുടങ്ങിയ പെനി നാണയങ്ങളുടെ 232 വർഷത്തെ ചരിത്രം അവസാനിച്ചു . അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമായ ഈ നാണയത്തോടുള്ള ആദരസൂചകമായി 232 സെറ്റുകൾ ലേലം ചെയ്തു. നവംബറിൽ ഉൽപ്പാദനം അവസാനിച്ച ശേഷം നടന്ന ലേലത്തിൽ 232 സെറ്റ് നാണയങ്ങൾ ആകെ 16.76 ദശലക്ഷം ഡോളറിനാണ് (ഏകദേശം 140 കോടി …

ട്രംപിന്റെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി മല്ലിക ഷെരാവത്ത്

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസിൽ നടന്ന ക്രിസ്മസ് വിരുന്നിൽ ബോളിവുഡ് താരം മല്ലിക ഷെരാവത്ത് അതിഥിയായി പങ്കെടുത്തു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ ഈ ക്ഷണം തനിക്ക് ലഭിച്ച വലിയൊരു ബഹുമതിയാണെന്ന് താരം പ്രതികരിച്ചു. ഡിസംബർ 18-നായിരുന്നു വൈറ്റ് ഹൗസിൽ ക്രിസ്മസ് സ്വീകരണം. ആഘോഷത്തിൽ പങ്കെടുത്ത താരം, വൈറ്റ് ഹൗസിലെ ക്രിസ്മസ് അലങ്കാരങ്ങളുടെ ചിത്രങ്ങളും ട്രംപ് അതിഥികളെ അഭിസംബോധന ചെയ്യുന്ന വീഡിയോയും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. വൈറ്റ് ഹൗസിലെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാൻ കഴിഞ്ഞത് …

ആസിഡ് ആക്രമം : പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് എഫ്.ബി.ഐ 5,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു

പി പി ചെറിയാൻ ജോർജിയ: അമേരിക്കയിലെ ജോർജിയയിലുള്ള സാവന്നയിൽ പാർക്കിലൂടെ നടക്കുകയായിരുന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിക്കായി എഫ്.ബി.ഐ അന്വേഷണം ഊർജിതമാക്കി. ഡിസം. 10-ന് ഫോർസിത്ത് പാർക്കിന് സമീപം വെച്ച് 46-കാരിയായ ആഷ്‌ലി വാസിലീവ്സ്കിക്കാണ് ആക്രമണമേറ്റത്. ശരീരത്തിന്റെ പകുതിയോളം ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ ഇവർ ചികിത്സയിലാണ്. ഡിസംബർ 10 രാത്രി 7 നും 8:30 നുമിടയിൽ വീട്ടുവാതിൽക്കലെ ക്യാമറ ദൃശ്യങ്ങളോ സെക്യൂരിറ്റി ദൃശ്യങ്ങളോ ഉണ്ടെങ്കിൽ നൽകണമെന്ന് അധികൃതർ പ്രദേശവാസികളോട് അഭ്യർത്ഥിച്ചു. പ്രതിഫലം: പ്രതിയെ പിടികൂടാൻ …

പനയാല്‍ കോട്ടപ്പാറയിലെ പ്രമുഖ കര്‍ഷക ഉച്ചിര അമ്മ അന്തരിച്ചു

കാസര്‍കോട്: പനയാല്‍, കോട്ടപ്പാറ, വള്ളിയാലുങ്കാലിലെ പരേതനായ കാടന്‍ ചന്തു മണിയാണിയുടെ ഭാര്യ വേളായി ഉച്ചിര അമ്മ (91) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. പ്രമുഖ കര്‍ഷകയായിരുന്നു ഉച്ചിര അമ്മ.മക്കള്‍: പാര്‍വ്വതി, പരേതരായ നാരായണന്‍, ഗോവിന്ദന്‍.

ബെദ്രംപള്ള പള്ളിയില്‍ കവര്‍ച്ച

കാസര്‍കോട്: എന്‍മകജെ, ബെദ്രംപള്ള ബദര്‍ ജുമാമസ്ജിദില്‍ കവര്‍ച്ച. മുറിയുടെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരക്കകത്ത് ഭണ്ഡാരത്തില്‍ സൂക്ഷിച്ചിരുന്ന 15000 രൂപ കവര്‍ന്നു. വ്യാഴാഴ്ച രാത്രി 9 മണിക്കും വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരമണിക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. പള്ളിയുടെ പടിഞ്ഞാറെ മൂലയിലുള്ള മുറിയിലാണ് ഭണ്ഡാരം സൂക്ഷിച്ചിരുന്നത്. ബെദ്രംപള്ളയിലെ ഷാഹുല്‍ ഹമീദ് നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കേരളത്തിലെ സിനിമ ലൊക്കേഷനുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളായി ഉയര്‍ത്തും: മന്ത്രി പി.എ മുഹമ്മദ് റിയാസ്; ബേക്കല്‍ ഫെസ്റ്റിവലിന് തുടക്കം

കാസര്‍കോട്: സംസ്ഥാനത്തെ പഴയതും പുതിയതുമായ സിനിമ ലൊക്കേഷനുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്നു മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 31 വരെ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടക്കുന്ന ബേക്കല്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവിധായകന്‍ മണിരത്‌നം, സിനിമാനടി മനീഷ കൊയ്‌രാള, ഛായാഗ്രഹന്‍ രാജീവ് മേനോന്‍ എന്നിവര്‍ക്കൊപ്പം മന്ത്രി ഭദ്രദീപം കൊളുത്തി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.മലബാറില്‍ ടൂറിസം വളര്‍ത്തിക്കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ബേക്കല്‍ കേന്ദ്രീകരിച്ചു ആരംഭിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.കേരളത്തിലെ പഴയതും പുതിയതുമായ സിനിമ ലൊക്കേഷനുകളെ ടൂറിസ്റ്റ് …

തായലങ്ങാടി ജുമാ മസ്ജിദിലെ മുക്രിഇസ്മായിൽ അന്തരിച്ചു

കാസർകോട്: തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് മുക്രിയും തായലങ്ങാടി പള്ളിക്കണ്ടത്തിൽ താമസക്കാരനുമായ ഇസ്മായിൽ (73) അന്തരിച്ചു. ഖിളർ ജുമാ മസ്ജിദിൽ 40 വർഷത്തോളമായി പള്ളി പരിപാലനവുമായി ബന്ധപ്പെട്ട് സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഭാര്യ: ഹാജറ.മക്കൾ: ഷാഹുൽ ഹമീദ്, സുമയ്യ , അസ്ഹറുദ്ധീൻ, ഗഫൂർ, ആഷിഖ്, പരേതനായ റഫീഖ്. മരുമക്കൾ: ഫൗസിയ ,ബഷീർ, മുബീന, സാഹിറ. സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ, മുഹമ്മദ് കുഞ്ഞി , ഇബ്രാഹിം, നഫീസ , പരേതനായ അബ്ദുല്ല കുഞ്ഞി.

കായിക മേളയ്ക്കിടയില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: കായികമേളയ്ക്കിടയില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. കുണിയയിലെ കെ. അബ്ദുള്ളയുടെ മകന്‍ കെ. അഷ്‌റഫ് (51) ആണ് മരിച്ചത്. കുണിയ എമിന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ ബസ് ഡ്രൈവറാണ്.പെരിയ, നവോദയ സ്‌കൂളിനു സമീപത്തെ എമിന്‍ സ്‌കൂളില്‍ ശനിയാഴ്ച കായികമേളയായിരുന്നു. കായികമേളയില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണ അഷ്‌റഫിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഞായറാഴ്ച പുലര്‍ച്ചെ കുണിയയിലെ വീട്ടിലെത്തിച്ച മൃതദേഹം കാണുന്നതിന് നൂറുകണക്കിനു ആള്‍ക്കാര്‍ …

കോട്ടിക്കുളത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബ് കയറ്റി വച്ച നിലയില്‍

കാസര്‍കോട്: കോട്ടിക്കുളത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ശനിയാഴ്ച രാത്രി എട്ടരമണിയോടെയാണ് സംഭവം. റെയില്‍വെ സ്‌റ്റേഷന്റെ തെക്കുഭാഗത്ത് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ കോണ്‍ക്രീറ്റ് സ്ലാബ് കയറ്റി വച്ചാണ് അട്ടിമറിക്ക് ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടവര്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. ജീവനക്കാര്‍ ഉടന്‍ സ്ഥലത്തെത്തി സ്ലാബ് നീക്കിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേക്കല്‍ ഫെസ്റ്റ് ആരംഭിച്ച ദിവസമുണ്ടായ സംഭവം അധികൃതര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും കോട്ടിക്കുളത്ത് അട്ടിമറി …

മതനിന്ദ ആരോപിച്ച് ഫാക്ടറി തൊഴിലാളിയെ മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തി; 7 പേര്‍ അറസ്റ്റില്‍; സംഭവം ബംഗ്ലാദേശില്‍

ധാക്ക: കലാപം തുടരുന്ന ബംഗ്ലാദേശില്‍ മതനിന്ദ ആരോപിച്ച് ഫാക്ടറി തൊഴിലാളിയെ മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴുപേരെ അറസ്റ്റുചെയ്തു. മൈമന്‍സിങ് പട്ടണത്തിലെ ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്രദാസെന്ന ഹിന്ദു യുവാവിനെയാണ് കലാപത്തിനിടെ ആള്‍ക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയത്. ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസ് ആണ് ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്ഥാനനഷ്ടത്തിനും പലായനത്തിനും ഇട വരുത്തിയ വിദ്യാര്‍ഥി കലാപത്തിന്റെ പ്രധാനനേതാവായ ഷറീഫ് ഉസ്മാന്‍ ഹാദി (32) മരിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശില്‍ വീണ്ടും …

മൊഗ്രാല്‍പുത്തൂരില്‍ ലീഗിന്റെ അധികാര ആധിപത്യം തുടരുമോ?: തീരുമാനിക്കുന്നത് പഞ്ചായത്തിലെ ഏക സ്വതന്ത്ര അംഗം

കാസര്‍കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയികള്‍ നാളെ സത്യപ്രതിജ്ഞ ചെയ്തു പഞ്ചായത്തു മെമ്പര്‍മാരാവാന്‍ കാത്തു നില്‍ക്കെ പല പഞ്ചായത്തുകളും ആരു ഭരിക്കുമെന്ന ആശങ്കയിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. കാസര്‍കോട് ജില്ലയിലെ പത്തോളം ഗ്രാമപഞ്ചായത്തുകളില്‍ കക്ഷിരഹിതരുടെ പിന്തുണയില്ലാതെ അധികാരം സ്ഥാപിക്കാന്‍ കഴിയാത്ത അവസ്ഥ എല്ലാ മുന്നണികളും അഭിമുഖീകരിക്കുന്നു.ഇതില്‍ ഒരു പഞ്ചായത്ത് മൊഗ്രാല്‍പുത്തൂരാണ്. ഈ പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ ഏഴു വാര്‍ഡുകളില്‍ വിജയിച്ച മുസ്ലിം ലീഗ് ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. കോണ്‍ഗ്രസിന് ഇവിടെ ഒരു സീറ്റുണ്ട്. മുസ്ലിം ലീഗ് പിന്തുണച്ച ഒരു വനിതാ …

ട്വന്റി20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി തുടരും; ഗില്‍ ഔട്ട്

മുംബൈ: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. സഞ്ജുവും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറാകും. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും യുവതാരം യശസ്വി ജയ്‌സ്വാളും ലോകകപ്പ് ടീമില്‍ നിന്നും പുറത്തായി. ഗില്ലിന്റെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണു വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ നിര്‍ഭാഗ്യം കൊണ്ട് റിങ്കുവിന് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. ഇത്തവണ ഇടംനേടി. ഇതേ ടീം തന്നെയാണ് ന്യൂസീലന്‍ഡിനെതിരായ പരമ്പരയും കളിക്കുക. സയ്യിദ് മുഷ്താഖ് അലി …

മുഴപ്പിലങ്ങാട് ബീച്ചില്‍ മണലില്‍ കുടുങ്ങിയ സ്‌കോര്‍പിയോയെ ഥാര്‍ വാഹനം ഉപയോഗിച്ച് വലിച്ചു കയറ്റിയ യുവതിക്ക് സാമൂഹിക മാധ്യമങ്ങളില്‍ കയ്യടി

കണ്ണൂര്‍: മുഴപ്പിലങ്ങാട് ഡ്രൈവ്-ഇന്‍ ബീച്ചില്‍ മണലില്‍ കുടുങ്ങിയ സ്‌കോര്‍പിയോയെ ഥാര്‍ വാഹനം ഉപയോഗിച്ച് വലിച്ചു കയറ്റിയ ഡല്‍ഹിയില്‍ നിന്നുള്ള യുവതിക്ക് സാമൂഹിക മാധ്യമങ്ങളില്‍ കയ്യടി. തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാറാണ് മണലില്‍ കുടുങ്ങിയത്. പത്തോളം പേര്‍ ചേര്‍ന്ന് ടയറുകള്‍ക്ക് ചുറ്റും മണല്‍ നീക്കം ചെയ്തും മറ്റും വാഹനം തള്ളാന്‍ ഏറെ നേരം പരിശ്രമിച്ചിട്ടും പുറത്തെടുക്കാന്‍ കഴിയാതിരുന്നതോടെയാണ് ആ സമയത്ത് അവിടെ എത്തിയ യുവതി തന്റെ വാഹനവുമായി സ്‌കോര്‍പിയോയെ പുറത്തെടുക്കാന്‍ ശ്രമിക്കുകയും പ്രയത്‌നം വിജയിക്കുകയും ചെയ്തത്. ഒരു …

വിമാനം ലാന്‍ഡ് ചെയ്ത് മണിക്കൂറുകള്‍ കാത്തിരുന്നിട്ടും പുറത്തിറങ്ങാനുള്ള ഗോവണികള്‍ എത്തിയില്ല; ക്ഷമ നശിച്ച യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് താഴേക്ക് എടുത്ത് ചാടി

കോംഗോ: വിമാനം ലാന്‍ഡ് ചെയ്ത് മണിക്കൂറുകള്‍ കാത്തിരുന്നിട്ടും പുറത്തിറങ്ങാനുള്ള ഗോവണികള്‍ എത്താത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് താഴേക്ക് എടുത്ത് ചാടി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിന്‍ഡു വിമാനത്താവളത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ വൈറലായി. എയര്‍ കോംഗോ വിമാനത്തിലെ യാത്രക്കാരാണ് സാഹസത്തിനു മുതിര്‍ന്നത്. ബോയിംഗ് 737-800 വിമാനത്തിന്റെ പ്രധാന വാതിലിലൂടെ ചാടുന്നതിന് മുമ്പ് യാത്രക്കാര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന ലഗേജുകള്‍ താഴെയുള്ള ഗ്രൗണ്ട് സ്റ്റാഫിന് കൈമാറുന്നതും ദൃശ്യങ്ങളില്‍ കാണാം. ചാട്ടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പരിമിതമായ അടിസ്ഥാന …