കുണ്ടങ്കേരടുക്ക ശ്മശാനത്തിൽ നിന്നു 124 മരങ്ങൾ മുറിച്ച് കടത്തിയത് ആര് ?; കുമ്പള പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട്: കുമ്പള പഞ്ചായത്തിന്റെ അധീനതയിൽ കിദൂർ, കുണ്ടങ്കേരടുക്കയിലുള്ള എസ്.സി. ശ്മശാനത്തിൽ നിന്നു രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് കടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നവംബർ ആറിനും ഏഴിനും ഇടയിലാണ് ചെറുതും വലുതുമായ 124 മരങ്ങൾ മുറിച്ച് കടത്തിയത്.ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് കടത്തിയത് വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. മരം കൊള്ളക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടിരുന്നു.

കോഴിക്കോട് കല്ലായിയില്‍ ട്രെയിനില്‍ നിന്ന് വീണ് കാസര്‍കോട്, കോളിയടുക്കം സ്വദേശി മരിച്ചു

കോഴിക്കോട്: കല്ലായിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു കാസര്‍കോട്, ചെമ്മനാട്, കോളിയടുക്കം ലക്ഷംവീട് കോളനിയിലെ അബ്ദുള്ള (83) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 2.20 മണിക്കാണ് അപകടം. മംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സിലെ യാത്രക്കാരനായിരുന്നു അബ്ദുള്ള. പന്നിയങ്കര പൊലീസ് സ്ഥലത്തെത്തി മൃതദേഹം തുടര്‍ നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ: ദൈനബി. മകള്‍ ജസീല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

മരം ദേഹത്ത് വീണ് അപകടം: ബന്തടുക്കയില്‍ കര്‍ഷകനും പാണത്തൂരില്‍ തൊഴിലാളിയും മരിച്ചു

കാസര്‍കോട്: മരം ദേഹത്തു വീണുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കള്ളാര്‍ പൂതത്താന്‍ മൂലയിലെ ശങ്കരന്‍(55), ബന്തടുക്ക, മാണിമൂല തട്ടിലെ ബാബു നായിക് (80) എന്നിവരാണ് മരിച്ചത്.മരംവെട്ട് തൊഴിലാളിയാണ് ശങ്കരന്‍. ശനിയാഴ്ച പാണത്തൂര്‍, കല്ലപ്പള്ളിയില്‍ മരം മുറിക്കുന്നതിനിടയില്‍ മരക്കൊമ്പ് ദേഹത്ത് വന്നിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജപുരം പൊലീസ് കേസെടുത്തു. ഭാര്യ: കാര്‍ത്യാനി. മക്കള്‍: സതീഷ്, സൗമ്യ. മരുമക്കള്‍: പ്രമീള, സന്ദീപ്.വെള്ളിയാഴ്ച വീട്ടുപറമ്പിലെ മരക്കൊമ്പ് മുറിക്കുന്നതിനിടയില്‍ ഉണ്ടായ അപകടത്തിലാണ് മാണിമൂല തട്ടിലെ …

കാസര്‍കോട് ജില്ലയില്‍ മൂന്നു ക്ഷേത്രങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു

കാസര്‍കോട്: ജില്ലയിലെ കൊളത്തൂര്‍ വിളക്കുമാടം, കുഞ്ചത്തൂര്‍ ഉദ്യാവര്‍, മഞ്ചേശ്വരം, കടമ്പാര്‍ ക്ഷേത്രങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന്‍ നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നവംബര്‍ 20നകം ലഭിക്കണം.കൊളത്തൂരിലെ വിളക്കുമാടം ശ്രീ വെങ്കിട്ടരമണ ക്ഷേത്രത്തില്‍ അഞ്ച് ഒഴിവുകളാണുള്ളത്.മഞ്ചേശ്വരം കുഞ്ചത്തൂരിലെ ഉദ്യാവര്‍ ശ്രീ ദൈവംഗളു ക്ഷേത്രത്തിലും അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്കാണ് നിയമനം.മഞ്ചേശ്വരം കടമ്പാര്‍ തലേക്കള ശ്രീ സദാശിവ ക്ഷേത്രത്തിലും അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ …

സ്വര്‍ണ്ണം മോഷ്ടിക്കാനുള്ള പണി പാളി; മുഖത്തേയ്ക്ക് മുളകുപൊടി എറിഞ്ഞ യുവതിയെ ജ്വല്ലറി ഉടമ പിടികൂടി; 25 സെക്കന്റിനുള്ളില്‍ ജ്വല്ലറി ഉടമ യുവതിയെ 20 തവണ മുഖത്തടിച്ചു; വീഡിയോ വൈറല്‍

അഹമ്മദാബാദ്: കണ്ണിലേയ്ക്ക് മുളക്‌പൊടി എറിഞ്ഞ് സ്വര്‍ണ്ണം മോഷ്ടിക്കാനുള്ള യുവതിയുടെ ശ്രമം ജ്വല്ലറി ഉടമ വിഫലമാക്കി. യുവതിയെ പിടികൂടി 25 സെക്കന്റിനുള്ളില്‍ 20 തവണ മുഖത്തടിച്ച് നിലംപരിശാക്കി. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും വീഡിയോ വൈറലായതിനെ തുടര്‍ന്ന് പൊലീസ് സ്വമേധയാ അന്വേഷണം തുടങ്ങി.അഹമ്മദാബാദിലെ ഒരു ജ്വല്ലറിയില്‍ നവംബര്‍ മൂന്നിനു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തു വന്നത്. മുഖം മറച്ചാണ് സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന യുവതി ജ്വല്ലറിയില്‍ എത്തിയത്. കടയ്ക്കുള്ളില്‍ കടന്ന ഉടനെ യുവതി കൈയില്‍ കരുതിയിരുന്ന മുളക് …

ബംഗ്‌ളൂരുവില്‍ നിന്നു കേരളത്തിലേക്കു ലഹരികടത്ത് സജീവം; 82.104 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ബംഗ്‌ളൂരുവില്‍ നിന്നു കേരളത്തിലേയ്ക്ക് ലഹരി കടത്ത് സജീവം. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന 82.014 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. മാട്ടൂല്‍ സെന്‍ട്രല്‍ കപ്പാലത്തെ ബൈത്തൂല്‍ ഫാത്തിമയില്‍ മുഹ്‌സിന്‍ മുസ്തഫ (25)യെ ആണ് സുല്‍ത്താന്‍ബത്തേരി സര്‍ക്കിള്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കെ സുനില്‍, വയനാട് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ വി കെ മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ബംഗ്‌ളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസ് സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴിയില്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് …

മാര്‍ത്തോമ – സി.എസ്.ഐ. ഏകതാ .ഞായര്‍ : 12ന്

പി പി ചെറിയാന്‍ ഡാളസ് : മാര്‍ത്തോമാ സഭയും സി.എസ്.ഐ സഭകളും തമ്മിലുള്ള ഐക്യം കൂടുതല്‍ സുസുദൃഢമാക്കുന്നതിന്റെ ഭാഗമായി ‘മാര്‍ത്തോമ – സി.എസ്.ഐ. ഏകതാ ഞായര്‍’ 12 ന് ആഘോഷിക്കും .സഭകള്‍ തമ്മില്‍ സഹകരണത്തിനും ദൈവത്തോടുള്ള ആത്മീയ ബന്ധത്തിനുംആഘോഷം വേഗത നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ‘ആശയങ്ങള്‍ വ്യത്യാസമുള്ള സഭകള്‍ തമ്മില്‍ ഒരു ദൈവം, ഒരുപാട് സംസ്‌കാരങ്ങള്‍, ഒരേ ദര്‍ശനങ്ങള്‍’ എന്ന ആശയം പ്രാധാന്യം നല്‍കുന്നു.. ഞായറാഴ്ച,നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസന പരിധിയില്‍ പെട്ട ഇടവകകളിലും വിപുലമായ ചടങ്ങുകളും പ്രാര്‍ത്ഥനകളും …

ഭിന്നശേഷി മേഖലയിലെ മികച്ച സേവനം; കാസര്‍കോട് ജില്ലാ പഞ്ചായത്തിന് സംസ്ഥാനതല അവാര്‍ഡ്

കാസര്‍കോട്:ഭിന്നശേഷി മേഖലയിലെ മികച്ച സേവനങ്ങള്‍ക്കുള്ള സംസ്ഥാന തല അവാര്‍ഡ് കാസര്‍കോട് ജില്ലാ പഞ്ചായത്തിന്. ഉന്നത വിദ്യാഭ്യാസ സാമൂഹിക വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയാണ് പുരസ്‌ക്കാരമായി ലഭിക്കുക. ഭിന്നശേഷി മേഖലയില്‍ നൂതനങ്ങളായ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പങ്കാളിത്ത മാതൃകയില്‍ ഏറ്റെടുത്തുചെയ്യുന്നതും എന്റോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളിലെ സവിശേഷ ഇടപെടലുകളുമാണ് ജില്ലാ പഞ്ചായത്തിനെ പുരസ്‌ക്കാരത്തിനു അര്‍ഹമാക്കിയതെന്ന് മന്ത്രി പറഞ്ഞു.

ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ:”ഇദം പാരമിതം’ സംവാദം നവം.12-ന്

പി പി ചെറിയാൻ ഷാർജ : ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ പ്രമേയം ലോകമെമ്പാടുമുള്ള എഴുത്തുകാരെയും, വായനക്കാരെയും, പ്രസാധകരെയും ആകർഷിക്കുന്നു . പതിനായിരക്കണക്കിന് പുസ്തകങ്ങൾ ഈ വർഷം ബുക്ക് ഫെയറിലേക്കു എത്തി ക്കൊണ്ടിരിക്കുന്നു.നവംബർ 12-ബുധനാഴ്ച, വൈകിട്ടു 6 മണി മുതൽ 7 മണി വരെ,മുൻ കേരള വർമ്മ കോളേജ് പ്രൊ:പി വി തമ്പിയുടെ പ്രഥമ നോവൽ ‘ഇദം പാരമിതം’ എന്ന സംവാദം സംഘടിപ്പിക്കും. റോസിയുടെ “റബ്ബോണി” നോവലിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും വേദിയിൽ നടക്കും

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നു സ്വര്‍ണ്ണം കാണാതായ സംഭവം; ക്ഷേത്ര ജീവനക്കാരെ നുണ പരിശോധന നടത്താന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നു സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ ആറു ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി ഉത്തരവ്. ഫോര്‍ട്ട് പൊലീസ് നല്‍കിയ അപേക്ഷ പരിഗണിച്ച സിജെഎം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണ്ണം പൂശാനായി സ്‌ട്രോംഗ് റൂമില്‍ നിന്നു എടുത്ത സ്വര്‍ണ്ണത്തില്‍ നിന്നു 13 പവനാണ് കാണാതായത്. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെ നഷ്ടപ്പെട്ട സ്വര്‍ണ്ണം മണലില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സംഭവത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ക്ഷേത്ര …

മാലിയില്‍ അഞ്ച് ഇന്ത്യക്കാരെ തട്ടികൊണ്ടുപോയി; പിന്നില്‍ അല്‍ഖൈ്വദ- ഐ എസ് ഭീകരരെന്ന് സംശയം

കോബ്രി: അഞ്ച് ഇന്ത്യക്കാരെ മാലിയില്‍ നിന്നു ഭീകരര്‍ തട്ടികൊണ്ടുപോയി. മാലിയിലെ കോബ്രിയില്‍ വൈദ്യുതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇക്കാര്യം കമ്പനിയും ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് മറ്റു ജീവനക്കാരെ കമ്പനി കോംബ്രിയില്‍ നിന്നു ബാങ്കോയിലേക്ക് മാറ്റി. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിനു പിന്നില്‍ ഭീകര സംഘടനകളായ അല്‍ഖൈ്വദ, ഐ എസ് ബന്ധമുള്ള ജിഹാദി സംഘമാണെന്നാണ് സൂചന. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക ഭരണമാണ് നിലവിലുള്ളത്. സെപ്തംബറില്‍ ജിഹാദി സംഘം രണ്ട് എമറൈറ്റ് പൗരന്മാരെയും …

മുനിസിപ്പല്‍ ഷട്ടില്‍ കോര്‍ട്ട് ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് നഗരസഭ നെല്ലിക്കുന്നില്‍ നിര്‍മ്മിച്ച പാര്‍ക്ക് ആന്റ് ഷട്ടില്‍ കോര്‍ട്ട് ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. അടുത്ത ഘട്ടത്തില്‍ പാര്‍ക്കില്‍ ഓപ്പണ്‍ ജിം ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നു ചെയര്‍മാന്‍ പറഞ്ഞു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാരായ അബ്ദുല്‍ റഹ്‌മാന്‍, ഇഖ്ബാല്‍ ബാങ്കോട്, സൈനുദ്ദീന്‍ ബി.എസ്, സിദ്ദീഖ്, ലളിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസാദ് കെ, സി.എ അബ്ദുല്ല കുഞ്ഞി, ബഷീര്‍ ബി.എം.സി, മുസമ്മില്‍ എം.എച്ച്, ഖമറുദ്ദീന്‍, മുസമ്മില്‍ എസ്.കെ സംബന്ധിച്ചു.

ഒളിച്ചോടിയേക്കാമെന്ന ഭയം; ഭാര്യയെ ചുട്ടുകൊന്ന ഭര്‍ത്താവിന് ജീവപര്യന്തം തടവ് ശിക്ഷ

തിരുവനന്തപുരം: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മുത്താന, അമ്പലത്തുംവിള ഉന്നതിയിലെ അശോക (60)നെയാണ് തിരുവനന്തപുരം, ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (7) ജഡ്ജി വി അനസ് ശിക്ഷിച്ചത്. 2024 ഫെബ്രുവരി 26നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങി കിടക്കുകയായിരുന്ന ഭാര്യ ലീല (45)യുടെ ദേഹത്തേയ്ക്ക് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തീപൊള്ളലേറ്റ ലീല വീട്ടിനു പുറത്തേയ്ക്ക് ഇറങ്ങി ഓടുകയായിരുന്നു. തീകൊളുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ മകന്‍ അനിലിനും …

കാണാതായ ബാര്‍ ഉടമ ദുരൂഹസാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍

പുത്തൂര്‍: രണ്ടു ദിവസം മുമ്പ് കാണാതായ ബാര്‍ ഉടമെ ദുരൂഹസാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍, നെല്ലിയാടിയിലെ ബാര്‍ ആന്റ് റസ്റ്റോറന്റ് ഉടമ അഭിഷേക് ആള്‍വ (29)യുടെ മൃതദേഹമാണ് സാംബവി പുഴയില്‍ കാണപ്പെട്ടത്. തിരുവായ ഗുത്തുവിലെ നവീന്‍ ചന്ദ്ര ആള്‍വയുടെ മകനാണ് അഭിഷേക്. പിതാവിന്റെ ഉടമസ്ഥതയിലുള്ള ബാര്‍ ആന്റ് റസ്റ്റോറന്റ് മകനാണ് നടത്തിയിരുന്നത്. ബുധനാഴ്ച രാത്രി സുഹൃത്തുക്കള്‍ക്ക് ഒപ്പം ഭക്ഷണം കഴിച്ചതിനു ശേഷം അഭിഷേകിനെ കാണാതാവുകയായിരുന്നുവെന്നു പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം സാംബവി പുഴയില്‍ …

കാസര്‍കോട്ട് 13 കാരിയായ മകളെ പീഡിപ്പിച്ചു; പിതാവിനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: കാസര്‍കോട് ടൗണ്‍പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. 13 വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനു ഇരയായത്. ഇതു സംബന്ധിച്ച് പിതാവിനെതിരെ കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പെര്‍മുദെയില്‍ വയോധികന്‍ റോഡരുകില്‍ മരിച്ച നിലയില്‍

കാസര്‍കോട്: പെര്‍മുദെ ആയൂര്‍വ്വേദ ആശുപത്രിക്കു സമീപം റോഡരുകില്‍ സ്ഥിരമായി കിടന്നുറങ്ങിയിരുന്ന വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കുമാരന്‍ (62) എന്ന ആളാണ് മരിച്ചത്. പലരും വാങ്ങി കൊടുത്തിരുന്ന ഭക്ഷണം കഴിച്ചാണ് ഇയാള്‍ ജീവിതം മുന്നോട്ട് നീക്കിയിരുന്നത്.ശനിയാഴ്ച രാവിലെ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചവരാണ് കുമാരന്‍ മരിച്ചതായി തിരിച്ചറിഞ്ഞത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. കുമാരന്റെ ബന്ധുക്കളെ കുറിച്ചോ, സ്വദേശത്തെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നു …

അഡ്വ. മാവില ബാലകൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു

കാസര്‍കോട്: അഡ്വ. മാവില ബാലകൃഷ്ണന്‍ നമ്പ്യാര്‍(65) അന്തരിച്ചു. ചെമ്മനാട് മാവില തറവാട് ട്രസ്റ്റ് മുന്‍ പ്രസിഡന്റായിരുന്നു. പാലക്കുന്ന് ആറാട്ട് കടവ് എരോലിലെ പരേതനായ അടുക്കാടുക്കം കുഞ്ഞമ്പു നായര്‍ പരേതയായ മാലിവ നാരായണിയമ്മ ദമ്പതികളുടെ മകനാണ്. കോടോത്ത് ഉഷയാണ് ഭാര്യ. മകന്‍ ഹരികൃഷ്ണന്‍ കാനഡയിലാണ്. മരുമകള്‍: ജിഷ്ണ. സഹോദരങ്ങള്‍: മാവില ഇന്ദിര അമ്മ, മാവില കസ്തൂരി അമ്മ, മാവില സാവിത്രി അമ്മ, മാവില കുഞ്ഞിരാമന്‍ നമ്പ്യാര്‍. സംസ്‌ക്കാരം ചെമ്മനാട് മാവില തറവാട് ശ്മശാനത്തില്‍.

തനിച്ച് താമസിക്കുന്ന യുവാവ് വീട്ടിനകത്ത് മരിച്ച നിലയില്‍

കാസര്‍കോട്: തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം, മൂടംബയലിലെ പരേതരായ ഹിലാരി ഡിസൂസ- ജയന്ത ഡിസൂസ ദമ്പതികളുടെ മകന്‍ സെറില്‍ ഡിസൂസ (29)യാണ് മരിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം ആറരമണിയോടെയാണ് സെറിന്‍ ഡിസൂസയെ വീട്ടിനകത്ത് അബോധാവസ്ഥയില്‍ കാണപ്പെട്ടത്. ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് ഉടന്‍ മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സഹോദരങ്ങള്‍: ലവിന, പ്രിയ, പ്രമീള.