ദേശീയപാത ടോള്‍ ബൂത്ത്: തിങ്കളാഴ്ച കുമ്പളയില്‍ നിന്ന് ആരിക്കാടിയിലേക്ക് പടുകൂറ്റന്‍ ബഹുജന മാര്‍ച്ച്, വ്യാപാരികളും സമരത്തില്‍, നാളെ രണ്ടു മണിക്കൂര്‍ കടകള്‍ അടച്ചിടും
കാസര്‍കോട്: ദേശീയപാത ടോള്‍ ബൂത്ത് നിര്‍മ്മാണത്തിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പളയില്‍ നിന്ന് ആരിക്കാടിയിലേക്ക് നാളെ (തിങ്കള്‍) ഉച്ചയ്ക്ക് ബഹുജന മാര്‍ച്ച് നടത്താന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഞായറാഴ്ച രാവിലെ ചേര്‍ന്ന് യോഗമാണ് ഈ തീരുമാനമെടുത്തത്. സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഉച്ചയ്ക്ക് 11 മണി മുതല്‍ 2 മണിക്കൂര്‍ കടകമ്പോളങ്ങള്‍ അടച്ചിടാന്‍ വ്യാപാരി പ്രതിനിധികള്‍ യോഗത്തില്‍ സന്നദ്ധത പ്രകടിപ്പിച്ചു. കടയടയ്ക്കുന്ന വ്യാപാരികള്‍ മാര്‍ച്ചില്‍ പങ്കെടുക്കും. ചുരുങ്ങിയത് ആയിരം പേരെങ്കിലും മാര്‍ച്ചില്‍ പങ്കെടുപ്പിക്കും. ടോള്‍ നിര്‍മ്മാണം നിറുത്തിവയ്ക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് …