ദമ്പതികളുടെ ആത്മഹത്യ; നാട് കണ്ണീരില്‍, വിശ്വസിക്കാന്‍ കഴിയാതെ ബന്ധുക്കളും ഉറ്റവരും, ആത്മഹത്യാകുറിപ്പില്‍ കണ്ണീര്‍ പുരണ്ട വാക്കുകള്‍…
കാസര്‍കോട്: ഏക മകന്റെ മരണത്തില്‍ മനം നൊന്ത്, ഉള്ളുരുകി കഴിയുകയായിരുന്ന ദമ്പതികള്‍ ജീവനൊടുക്കിയ സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. വിവരമറിഞ്ഞതു മുതല്‍ ബന്ധുക്കളും ഉറ്റവരും നാട്ടുകാരും പറമ്പയിലെ വീട്ടിലേയ്ക്ക് ഒഴുകിയെത്തി. പൊയ്‌നാച്ചി, പറമ്പിലെ വേണുഗോപാലന്‍ നായരെയും ഭാര്യ സ്മിതയെയും വെള്ളിയാഴ്ച രാവിലെയാണ് ഇരുനില വീടിന്റെ സെന്‍ട്രല്‍ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ ഏകമകനും മംഗ്‌ളൂരുവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായിരുന്ന എം ശിവനന്ദന്‍ (19) ഡിസംബര്‍ 29ന് രാത്രിയില്‍ മരിച്ചിരുന്നു. ബേക്കല്‍ ഫെസ്റ്റിന്റെ ഭാഗമായി നടന്ന വേടന്റെ സംഗീത …