മന്ത്രി വീണാ ജോര്‍ജിന്റെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് പുറത്ത്; കഴുത്തില്‍ ആക്രമിച്ചിട്ടില്ല, ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ല

കണ്ണൂര്‍: മന്ത്രി വീണാ ജോര്‍ജിന്റെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് പുറത്തുവിട്ടു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കെ.എസ്.യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന മന്ത്രിയുടെ വാദങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പൊളിയുന്നത്. പ്രതികള്‍ കഴുത്തിന് ആക്രമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴുത്തിന്റെ പലഭാഗങ്ങളില്‍ തൊടുമ്പോള്‍ വേദന മാത്രമാണ് ഉള്ളത്. എന്നാല്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ആയുധം ഉപയോഗിച്ചില്ലെന്ന് നേരത്തെ പൊലീസും മൊഴി നല്‍കിയിരുന്നു. മന്ത്രിയെ ആക്രമിച്ചെന്ന പരാതിയില്‍ …

കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂൾ 64-ാം വാർഷികം 28ന്

കരിന്തളം: കിനാനൂർ കരിന്തളം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌കൂൾ 64-ാം വാർഷികാഘോഷവും പ്രീപ്രൈമറി ഫെസ്റ്റും മാർച്ച് 28 വൈകിട്ടു നടക്കും 5 മണിക്ക് സ്നേഹവിരുന്ന്, തുടർന്ന് കൈകൊട്ടിക്കളി,പ്രശസ്ത നാടൻ പാട്ട് കലാകാരൻ ജിത്തു കൊടക്കാടിന്റെ നാടൻ കലാവിരുന്ന്. സാംസ്കാരിക സമ്മേളനം സംഘാടകസമിതി ചെയർമാൻ വാസു കരിന്തളത്തിൻ്റെ അധ്യക്ഷതയിൽ കരിന്തളം വില്ലേജ് ഓഫീസർ കെ രാധിക ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രതിഭകളായ വിദ്യാർത്ഥികൾക്കു അവാർഡ് …

പനയാല്‍, ബട്ടത്തൂരില്‍ ജോലിക്കു പോയ യുവാവിനെ കാണാതായി

കാസര്‍കോട്: ബേക്കല്‍, പനയാല്‍. ബട്ടത്തൂരില്‍ ജോലിക്കു പോയ യുവാവിനെ കാണാതായതായി പരാതി. പരപ്പ, പയാളം സ്വദേശി പിഎസ് സിബിന്‍ (30) എന്നയാളെയാണ് കാണാതായത്. ബങ്ങാട്ട് സഹോദരി ഭര്‍ത്താവിന്റെ കൂടെ താമസിച്ച് ബട്ടത്തൂരിലെ വാഹനകമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യാ സഹോദരന്‍ വി രതീഷ് നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ ജോലിക്കു പോയ ശേഷം തിരിച്ചെത്തിയില്ലെന്ന് പരാതിയിൽ പറഞ്ഞു.

വോട്ട് ചെയ്യാൻഅമേരിക്കയിലും പൗരത്വ തെളിവ് നിർബന്ധം: ഫ്ലോറിഡ നിയമസഭ ബിൽ പാസാക്കി

പി പി ചെറിയാൻ ഫ്ലോറിഡ:ഫ്ലോറിഡയിൽ വോട്ട് ചെയ്യുന്നതിന് യു.എസ്. പൗരത്വത്തിന്റെ രേഖാമൂലമുള്ള തെളിവ് നിർബന്ധമാക്കുന്ന പുതിയ ബിൽ നിയമസഭ പാസാക്കി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ കനത്ത തർക്കങ്ങൾക്കൊടുവിലാണ് ബിൽ അംഗീകരിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഫ്ലോറിഡ ഹൗസ് വ്യാഴാഴ്ച വൈകുന്നേരം 77-28 എന്ന വോട്ടിന് തു അംഗീകരിച്ചു. സെനറ്റ് ഈ നടപടി അംഗീകരിച്ചു മണിക്കൂറുകൾക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്, പ്രധാനമായും പാർട്ടി ലൈനുകളിൽ, 27-12. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുമ്പ് പൗരത്വം തെളിയിക്കുന്ന പാസ്‌പോർട്ട്, …

വിദേശത്തും നാട്ടിലും ഒരേസമയം രണ്ട് കാമുകന്‍മാര്‍; കള്ളം പൊളിയുമെന്നായപ്പോള്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം; യുവതിക്കെതിരെ കേസ്

കൊച്ചി: വിദേശത്തും നാട്ടിലും ഒരേസമയം രണ്ട് കാമുകന്‍മാരുള്ള യുവതിക്കെതിരെ വ്യാജ തട്ടിക്കൊണ്ടുപോകല്‍ പരാതിക്കെതിരെ കേസ്. കൊച്ചിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന യുവതിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞു മടങ്ങുന്ന വഴി തന്നെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന വ്യാജ പരാതിയാണ് കേസെടുക്കാന്‍ കാരണമായത്. മൊഴിയില്‍ പൊരുത്തക്കേട് തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവതിയുടെ കള്ളി പുറത്തായത്. ജോലി കഴിഞ്ഞ് കാമുകനെ കാണാന്‍ പോയ യുവതിയെ വിദേശത്തുള്ള കാമുകന്‍ ഫോണില്‍ വിളിച്ചു. ഇരുവരുടേയും വിവാഹനിശ്ചയം …

മയക്കുമരുന്ന് കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍

കാസര്‍കോട്: രണ്ടു മയക്കുമരുന്നു കേസുകളില്‍ പ്രതിയായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. ചേവാര്‍, കുണ്ടങ്കേറടുക്കയിലെ അസറുദ്ദീ(32)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. 2023ന് പൊസോട്ട് പെട്രോള്‍ പമ്പിനു സമീപത്തു വച്ച് 8.540 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതിയാണ് .റിമാന്റില്‍ ആയിരുന്ന അസറുദ്ദീനു പിന്നീട് ജാമ്യം ലഭിച്ചു. അതിനു ശേഷം ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതി നാട്ടില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസെത്തി അറസ്റ്റു ചെയ്തത്.

യുവതികള്‍ മല കയറേണ്ട; ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാടില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ ശബരിമല യുവതി പ്രവേശനത്തിലെ മുന്‍ നിലപാടില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ ആചാര സംരക്ഷണം വേണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച് ധാരണയായി. വൈകിട്ട് ചേരുന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ച ചെയ്യും. വിശ്വാസികളെ എതിരാക്കുന്ന ഒരു തീരുമാനവും വേണ്ടെന്നാണ് പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും നിലപാട്. 2018 സെപ്തംബര്‍ എട്ടിന് യുവതീ പ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധി പുനപരിശോധന ഹര്‍ജികള്‍ …

സ്ത്രീകള്‍ക്ക് നിര്‍ബന്ധിത ആര്‍ത്തവ അവധി നല്‍കിയാല്‍ തൊഴില്‍ വിപണിയില്‍ തിരിച്ചടി ഉണ്ടാകുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്ക് നിര്‍ബന്ധിത ആര്‍ത്തവ അവധി നല്‍കിയാല്‍ തൊഴില്‍ വിപണിയില്‍ തിരിച്ചടി ഉണ്ടാകുമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ആര്‍ത്തവ അവധി നിയമപരമാക്കിയാല്‍ സ്വകാര്യ മേഖലയുള്‍പ്പെടെയുള്ള തൊഴിലുടമകള്‍ സ്ത്രീകളെ ജോലിക്കെടുക്കാന്‍ വിമുഖത കാണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ നിരീക്ഷണം ഉണ്ടായത്. നിയമം നിലവില്‍ വന്നാല്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ പിന്നിലാണെന്ന തെറ്റായ ധാരണ സമൂഹത്തില്‍ പടരുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആര്‍ത്തവം എന്നത് എന്തോ മോശം …

ജോലിയില്‍ പ്രൊമോഷന്‍ കിട്ടാന്‍ ഉപായം പറഞ്ഞുകൊടുത്തു; ഉന്നത ഉദ്യോഗസ്ഥനെ പറ്റിച്ച് കൈനോട്ടക്കാരന്‍ 31 ലക്ഷം രൂപ തട്ടിയെടുത്തു

ബംഗളൂരു: ജോലിയില്‍ പ്രൊമോഷന്‍ കിട്ടാന്‍ ഉപായം പറഞ്ഞുകൊടുത്ത കൈനോട്ടക്കാരന്‍ ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് 31 ലക്ഷംരൂപ തട്ടിയെടുത്തതായി പരാതി. കര്‍ണാടകയിലെ കോറമംഗളയില്‍ അടുത്തിടെ നടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറംലോകമറിഞ്ഞത്. ആദായ നികുതി വകുപ്പ് ഓഫീസിലെ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ബംഗളൂരു സ്വദേശിയുമായ 55കാരനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞദിവസമാണ് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയത്. വഴിയരികില്‍ തത്തയുമായിരുന്ന ഒരു കൈനോട്ടക്കാരനാണ് പഠിപ്പും വിവരവുമുള്ള കേന്ദ്ര സര്‍ക്കാരില്‍ ഉന്നത ജോലിയുള്ള ഉദ്യോഗസ്ഥനെ അതിവിദഗ്ദമായി പറ്റിച്ചത്. തന്റെ പ്രൊമോഷന് …

കാണാതായ സെക്യൂരിറ്റി ജീവനക്കാരൻ കിണറ്റിൽ മരിച്ച നിലയിൽ

പയ്യന്നൂര്‍: കാണാതായ സെക്യൂരിറ്റി ജീവനക്കാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്നൂര്‍ ,കിഴക്കെ കൊവ്വലിലെ മോഹന്‍ദാസ് (62) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ച മുതല്‍ മോഹന്‍ദാസിനെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തുന്നതിനിടെ വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് കണ്ടോത്ത് കിസാന്‍ കൊവ്വലിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. സ്റ്റേഷന്‍ ഓഫീസര്‍ രാജേഷിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

അന്യായമായ ആഗോള വ്യാപാര രീതി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ അന്വേഷണം

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി:അന്യായമായ ആഗോള വ്യാപാര രീതികളെക്കുറിച്ച് അമേരിക്ക നടത്തുന്ന പുതിയ അന്വേഷണ പരമ്പരയിൽ ഇന്ത്യയെയും ഉൾപ്പെടുത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൻറെ ഈ നീക്കം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ അസ്വാരസ്യങ്ങൾ വർദ്ധിപ്പിക്കാൻ കാരണമായേക്കും. ആഭ്യന്തര ആവശ്യത്തേക്കാൾ കൂടുതൽ സാധനങ്ങൾ ഉത്പാദിപ്പിച്ച് ആഗോള വിപണിയിൽ എത്തിക്കുന്നത് വഴി അമേരിക്കൻ നിർമ്മാണ മേഖലയ്ക്കും തൊഴിലവസരങ്ങൾക്കും ഭീഷണിയുണ്ടാകുന്നു എന്നാണ് വാഷിംഗ്ടണിന്റെ ആരോപണം.1974-ലെ ട്രേഡ് ആക്ട് പ്രകാരമുള്ള ‘സെക്ഷൻ 301’ ഉപയോഗിച്ചാണ് ഈ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. …

കൊടിയമ്മയിലും ഇച്ചിലംപാടിയിലും വീട്ടുമുറ്റത്ത് കാട്ടുപോത്ത്; വനം വകുപ്പ് അധികൃതര്‍ എത്തുന്നതിനിടയിൽസ്ഥലം വിട്ടു

കാസര്‍കോട്: കുമ്പള പഞ്ചായത്തിലെ കൊടിയമ്മയിലും ഇച്ചിലംപാടിയിലും കാട്ടുപോത്തിന്റെ വിളയാട്ടം. രാത്രികാലങ്ങളില്‍ വീടിനു പുറത്തിറങ്ങാന്‍ ഭയന്ന് നാട്ടുകാര്‍. കൊടിയമ്മ, ഛത്രംപള്ളയില്‍ വ്യാഴാഴ്ച രാത്രി ഏഴര മണിയോടെയാണ് കൂറ്റന്‍ കാട്ടുപോത്ത് എത്തിയത്. വീട്ടുമുറ്റത്ത് കാട്ടുപോത്തിനെ കണ്ടതോടെ വീട്ടുകാര്‍ ബഹളമുണ്ടാക്കിയാണ് തുരത്തിയത്. നിരവധി വീടുകളില്‍ രാത്രി കാട്ടുപോത്ത് എത്തിയിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം എത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.രാത്രി 11.30മണിയോടെയാണ് ഇച്ചിലംപാടി പ്രദേശത്ത് കാട്ടുപോത്തിറങ്ങിയത്.കഴിഞ്ഞ ദിവസം കന്യപ്പാടിയിലും ഉദുമ, അരമങ്ങാനത്തും കാട്ടുപോത്ത് എത്തിയിരുന്നു.

പനയാല്‍ സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ബേക്കല്‍, പനയാല്‍ സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മാളിയേക്കല്‍ വീട്ടിലെ ധനുഷ് എന്ന കനകന്‍ (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെത്തിച്ച മൃതദേഹം രാത്രിയോടെ വീട്ടിലെത്തിക്കും. കനകന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. പനയാല്‍ ഇഎംഎസ് സാംസ്‌കാരിക സമിതി, ഇഎംഎസ് ഗ്രന്ഥാലയം എന്നിവയുടെ സജീവന പ്രവര്‍ത്തകനായിരുന്നു. മാതാവ്: കാര്‍ത്യായനി. സഹോദരന്‍ അനുഷ്.

ദമ്പതികളുടെ ആത്മഹത്യ; നാട് കണ്ണീരില്‍, വിശ്വസിക്കാന്‍ കഴിയാതെ ബന്ധുക്കളും ഉറ്റവരും, ആത്മഹത്യാകുറിപ്പില്‍ കണ്ണീര്‍ പുരണ്ട വാക്കുകള്‍…

കാസര്‍കോട്: ഏക മകന്റെ മരണത്തില്‍ മനം നൊന്ത്, ഉള്ളുരുകി കഴിയുകയായിരുന്ന ദമ്പതികള്‍ ജീവനൊടുക്കിയ സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. വിവരമറിഞ്ഞതു മുതല്‍ ബന്ധുക്കളും ഉറ്റവരും നാട്ടുകാരും പറമ്പയിലെ വീട്ടിലേയ്ക്ക് ഒഴുകിയെത്തി. പൊയ്‌നാച്ചി, പറമ്പിലെ വേണുഗോപാലന്‍ നായരെയും ഭാര്യ സ്മിതയെയും വെള്ളിയാഴ്ച രാവിലെയാണ് ഇരുനില വീടിന്റെ സെന്‍ട്രല്‍ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ ഏകമകനും മംഗ്‌ളൂരുവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായിരുന്ന എം ശിവനന്ദന്‍ (19) ഡിസംബര്‍ 29ന് രാത്രിയില്‍ മരിച്ചിരുന്നു. ബേക്കല്‍ ഫെസ്റ്റിന്റെ ഭാഗമായി നടന്ന വേടന്റെ സംഗീത …

റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി; പഞ്ചായത്ത് ക്ലര്‍ക്ക് അറസ്റ്റില്‍

പാലക്കാട്: റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത് ക്ലര്‍ക്കിനെ വിജിലന്‍സ് അറസ്റ്റുചെയ്തു. പാലക്കാട് ജില്ലയിലെ പുതുശ്ശേരി പഞ്ചായത്ത് ക്ലര്‍ക്ക് ശ്രീജിത്ത് ഗോപിനാഥിനെയാണ് വിജിലന്‍സ് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്. 2500 രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്ലര്‍ക്കിനെ അറസ്റ്റുചെയ്തത്. നേരത്തെയും ഇയാള്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടായിരുന്നു. വായ്പ എടുക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരം സ്വദേശി റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും അതിന് 2500 രൂപ കൈക്കൂലി വേണമെന്ന് ജീവനക്കാരന്‍ വാശി പിടിച്ചതോടെ അപേക്ഷകന്‍ …

പാചക വാതക ക്ഷാമം; ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ചു; ദൃശ്യങ്ങള്‍ സിസിടിവിയില്‍

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പാചക വാതക ക്ഷാമം രൂക്ഷമായതോടെ ഗ്യാസ് സിലിണ്ടറുകള്‍ മോഷണവും വര്‍ധിക്കുന്നു. തിരുവനന്തപുരം ചാലയിലെ ഒരു ഹോട്ടലില്‍ നിന്ന് ഗ്യാസ് കുറ്റികള്‍ മോഷ്ടിച്ചു. ഗ്യാസ് കുറ്റികളുമായി മോഷ്ടാവ് സ്ഥലം വിടുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയായിരുന്നു മോഷണം. പകുതി ഉപയോഗിച്ച സിലിണ്ടറുകള്‍ ഉണ്ടായിരുന്നെങ്കിലും അതെടുക്കാതെ നിറച്ചുവച്ചിരുന്ന സിലിണ്ടറുകളാണ് മോഷ്ടിച്ചത്. വൈദ്യുതി ഓഫാക്കിയശേഷമാണ് മോഷ്ടാവ് കടയ്ക്കുള്ളില്‍ കടന്നത്. സിസിടിവി കണ്ടതോടെ ചാക്കുകൊണ്ട് മുഖം മറച്ചു. ഗ്യാസ് സിലിണ്ടറുടെ …

അടിമപ്പണിയില്‍ നിന്ന് ആദിവാസിയെ മോചിപ്പിച്ചു; ‘യജമാനത്തി’റിമാണ്ടില്‍

മംഗളൂരു: കാലികള്‍ക്കൊപ്പം ജോലി ചെയ്തും തൊഴുത്തില്‍ ഉണ്ടുറങ്ങിയുംയൗവനം ഹോമിച്ച കൊറഗ വിഭാഗത്തില്‍പ്പെട്ടയാള്‍ക്കു വാര്‍ധക്യത്തില്‍ അടിമപ്പണിയില്‍ നിന്ന് മോചനം ലഭിച്ചു. ഉഡുപ്പി ജില്ലയിലെ കുന്താപുരം താലൂക്കില്‍പ്പെട്ട കന്യാന ഹെമ്മാഡിയിലെ രജനി ഷെട്ടിയുടെ(60) വീട്ടില്‍ നിന്നാണ്നാഗയെ(65) പൊലീസ് മോചിപ്പിച്ചത്.രജനിയെ കുന്താപുരം റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാന സ്വദേശിയായ നാഗയെ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണു ഷാനപ്പ ഷെട്ടി എന്ന സുബ്ബണ്ണ ഷെട്ടി ഹെമ്മാഡിയിലെ വീട്ടിലേക്ക് കൂട്ടി ക്കൊണ്ടുവന്നതെന്നു പറയുന്നു. സുബ്ബണ്ണ ഷെട്ടിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകള്‍ രജനി ഷെട്ടിയും മരുമകന്‍ …

ജനവാസ മേഖലയിലെ ബോക്‌സൈറ്റ് ഖനനം: സി പി എം കാടകം ലോക്കല്‍ കമ്മിറ്റി കളക്ട്രേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട്: ജനവാസമേഖലയിലെ ബോക്‌സൈറ്റ് ഖനന നടപടികള്‍ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു സി പി എം കാടകം ലോക്കല്‍ കമ്മിറ്റി കളക്ട്രേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ നിരവധി പേര്‍ അണിനിരന്നു. ഖനനത്തിനു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെന്നും എന്നാല്‍ തുടര്‍ നടപടി തടയണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തിയത്. സി പി എം ജില്ലാ കമ്മിറ്റി അംഗം എം മാധവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എം വിജയകുമാര്‍, എസ് ആര്‍ സത്യാവതി, സി കെ വിജയകുമാര്‍, മോഹനന്‍ കാടകം, …