ട്രംപിന്റെ ജനപ്രീതി ഇടിയുന്നു: സർവെ

പി പി ചെറിയാൻ

വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതിയിൽ ഇടിയുന്നുണ്ടെന്നു പുതിയ സർവേ മുന്നറിയിച്ചു . 2024-ൽ ട്രംപിനെ പിന്തുണച്ചിരുന്ന യുവാക്കൾ, വെള്ളക്കാരല്ലാത്തവർ , രാഷ്ട്രീയത്തിൽ സജീവമല്ലാത്ത വോട്ടർമാർ എന്നിവർക്കിടയിലാണ് ട്രമ്പിനു പിന്തുണ കുറഞ്ഞുകൊണ്ടിരിക്കുന്നതെന്നു അടുത്തിടെ നടന്ന അഭിപ്രായ വോട്ടെടുപ്പിൽ തെളിഞ്ഞു.

വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും സാമ്പത്തികപ്രതിസന്ധിയുമാണ് സാധാരണ വോട്ടർമാർക്കിടയിൽ ഏറ്റവും വലിയ ചർച്ചാവിഷയമെന്നും ട്രമ്പിൻറെ ജനപ്രീതി കുറയാനുള്ള ഏറ്റവും പ്രധാന കാരണമെന്നും രാഷ്ട്രീയ തന്ത്രജ്ഞൻ പാട്രിക് റഫിനി ചൂണ്ടിക്കാട്ടി .

വെള്ളക്കാരായ തൊഴിലാളികൾക്കിടയിൽ ട്രംപിന് ഇപ്പോഴും വലിയ സ്വാധീനമുണ്ട്. എന്നാൽ ലാറ്റിനോ, ഏഷ്യൻ വംശജരായ യുവാക്കൾ എന്നിവർക്കിടയിൽ മുൻപുണ്ടായിരുന്ന ആവേശം ഇപ്പോൾ കുറഞ്ഞുവരുന്നു.

ഏറ്റവും പുതിയ ‘ന്യൂയോർക്ക് ടൈംസ്-സീന’ പോൾ അനുസരിച്ച്, ലാറ്റിനോ വോട്ടർമാർക്കിടയിൽ ഡെമോക്രാറ്റുകൾ ഇപ്പോൾ 16 പോയിന്റ് മുന്നിലാണ്. 2024-ൽ ട്രംപ് ഈ വോട്ടർമാർക്കിടയിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു.

2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിലും 2028-ലെ പൊതുതിരഞ്ഞെടുപ്പിലും ഈ മാറ്റങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയായേക്കാമെന്നു കരുതുന്നു.

കുടിയേറ്റ നയങ്ങളേക്കാൾ വിലക്കയറ്റത്തെയും സാമ്പത്തിക സുരക്ഷിതത്വത്തെയുമാണ്കൂ ടുതൽ വോട്ടർമാരും ഗൗരവമായി കാണുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page