ഉന്നാവ് ബലാത്സംഗ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേചെയ്തു

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയായ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതിമരവിപ്പിച്ചിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും വാദം തുടരാനും നിര്‍ദേശിച്ചു. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിബിഐയുടെ അപ്പീലിലാണ് സ്റ്റേ ഉത്തരവ്്. പ്രതി നടത്തിയത് ഹീനമായ കുറ്റമാണ്. ഒരു …

‘പ്രേമം’ സിനിമയിലെ യഥാര്‍ത്ഥ മലര്‍ മിസ്സിനെ പരിചയപ്പെടുത്തി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍

കൊച്ചി: സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും നിവിന്‍ പോളിയും ഒന്നിച്ച ‘പ്രേമം’ സൂപ്പര്‍ഹിറ്റ് സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിലെ പ്രധാന കഥാപാത്രമായ മലര്‍ മിസ്സിനെ ആളുകളിപ്പോഴും നെഞ്ചേറ്റുന്നു. ചിത്രത്തില്‍ മലര്‍ മിസ്സായി അഭിനയിച്ചത് സായ് പല്ലവിയായിരുന്നു. സാരിയുടുത്ത്, മേക്കപ്പില്ലാതെ മുഖക്കുരുവുള്ള മുഖവും ആരെയും മോഹിപ്പിക്കുന്ന ലാളിത്യമുള്ള ചിരിയുമായി നില്‍ക്കുന്ന മലര്‍ എന്ന കഥാപാത്രം ആരാധകരെ വശീകരിച്ചു. വിദ്യാര്‍ത്ഥിയും അദ്ധ്യാപികയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. വര്‍ഷങ്ങള്‍ക്ക് ശേഷം ഗസ്റ്റ് ലക്ചര്‍ ആയി കോളജില്‍ എത്തുന്ന മലര്‍ എന്ന …

വീട് ചൂതാട്ട കേന്ദ്രമാക്കി; പൊലീസ് റെയ്ഡില്‍ 5,65,000 രൂപ പിടികൂടി

കണ്ണൂര്‍: ചൊക്ലി, കവിയൂരില്‍ വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്ന ഒറ്റനമ്പര്‍ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 5,65,000 രൂപ പിടികൂടി. ചെറിയത്ത്, താഴെ കുനിയില്‍ രമീഷ്ബാബു (40)വിന്റെ വീട്ടിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. സംഭവ സമയത്ത് രമീഷിന്റെ മാതാവ് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പ്രസ്തുത സ്ത്രീയുടെ ഫോണ്‍ പൊലീസ് വാങ്ങി പരിശോധിച്ചപ്പോള്‍ ബാങ്ക് ഇടപാടിന്റെ വിവരങ്ങള്‍ ലഭിച്ചു. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ മകന്റെ ഇടപാടു വിവരങ്ങളാണ് ഫോണില്‍ സൂക്ഷിച്ചതെന്നു മൊഴി നല്‍കി. തുടര്‍ന്ന് വര്‍ക്ക് ഏരിയയിലെ തട്ടിനടിയില്‍ …

പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികനെ തെരുവുനായ ആക്രമിച്ചു

കണ്ണൂര്‍: പ്രഭാത നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികനു നേരെ തെരുവുനായ ആക്രമണം. എടക്കാട്, പൊന്‍മാണിച്ചി റഫീഖ് (63) ആണ് അക്രമത്തിനു ഇരയായത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുഴപ്പിലങ്ങാട്, പാച്ചക്കര, അസന്‍മുക്കില്‍ വച്ച് തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. വീട്ടിനു സമീപത്തെ പള്ളിയിലേക്ക് പോകുന്നതിനിടയിലാണ് തെരുവുനായ ആക്രമിച്ചത്.

സര്‍ഗ്ഗഭാവനകള്‍ ഉണര്‍ന്നു; മൊഗ്രാല്‍ റവന്യു ജില്ലാ കലോത്സവ നിറവില്‍

കാസര്‍കോട്: താളമേളങ്ങള്‍ ഉണര്‍ന്നു. മൊഗ്രാലില്‍ ജില്ലാ കലോത്സവം തെളിഞ്ഞു.മൂന്നു ദിവസങ്ങളിലായി തുടരുന്ന റവന്യു ജില്ലാ കലോത്സവം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി രാവിലെ ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പു ജീവനക്കാരും മറ്റും പങ്കെടുത്തു. തുടര്‍ന്നു വിവിധ വേദികളില്‍ മത്സരങ്ങള്‍ ആരംഭിച്ചു. മൂന്നു ദിവസങ്ങളിലായി 238 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നു വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിന് 3953 കുട്ടികള്‍ എത്തും. യു പി വിഭാഗത്തില്‍ …

ഉസ്താദ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍

തളിപ്പറമ്പ്: ഉസ്താദിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ്, സയ്യിദ് നഗര്‍ സി എച്ച് റോഡിലെ ഈമാല്‍ പള്ളിയിലെ ജീവനക്കാരനായ ഝാര്‍ഖണ്ഡ് സ്വദേശി വസീം അക്രം (24) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ സുബ്ഹി നമസ്‌ക്കാരത്തിനു എത്തിയവരാണ് സംഭവം ആദ്യം അറിഞ്ഞത്. പള്ളിയുടെ ഗേറ്റ് തുറക്കാത്തതിനെ തുടര്‍ന്ന് താമസസ്ഥലത്ത് നോക്കിയപ്പോഴാണ് ഉസ്താദിനെ തൂങ്ങിയ നിലയില്‍ കണ്ടത്. മുന്‍ വശത്തായി ഫോണും ചെവിയില്‍ ഹെഡ് സെറ്റും ഉണ്ടായിരുന്നു. വീഡിയോ കോള്‍ ചെയ്ത ശേഷം ജീവനൊടുക്കിയതായിരിക്കുമെന്നു സംശയിക്കുന്നതായി …

കൊതുകുകള്‍ പറപറക്കും; പ്രതിരോധശേഷിയുള്ള ഡിറ്റര്‍ജന്റ് വികസിപ്പിച്ച് ഐഐടി ഡല്‍ഹി

ന്യൂഡല്‍ഹി: മാരക രോഗങ്ങള്‍ പകര്‍ത്തുന്ന കൊതുകുകളെ നശിപ്പിക്കുന്നതിന് ഡല്‍ഹി ഐഐടി പുതിയ ഡിറ്റര്‍ജന്റ് വികസിപ്പിച്ചു. മഴക്കാലത്താണ് കൂടുതലായും കൊതുകുകള്‍ പെരുകുന്നത്. ഇത് മലേറിയ, ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്തുന്നു. കൊതുക് കടിയില്‍ നിന്നും രക്ഷനേടാന്‍ പലതരത്തിലുള്ള കൊതുക് നാശിനികളും വിപണിയിലിറക്കിയെങ്കിലും അവ കാര്യമായ ഫലം ഉണ്ടാക്കാറില്ല. എന്നാല്‍ ഇപ്പോള്‍ തുണികള്‍ കഴുകാനും കൊതുകിനെ പ്രതിരോധിക്കാനും ശേഷിയുള്ള ഒരു ഡിറ്റര്‍ജന്റ് വികസിപ്പിച്ചിരിക്കുകയാണ് ഐഐടി ഡല്‍ഹി. പൗഡര്‍ രൂപത്തിലും ദ്രാവകരൂപത്തിലുമുള്ള ‘സോപ്പാണ്’ വികസിപ്പിച്ചിരിക്കുന്നത്. ഡിറ്റര്‍ജന്റ് കൊണ്ട് കഴുകിയ തുണി …

വിമാനയാത്ര പ്രതിസന്ധി; ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: വിമാനയാത്ര പ്രതിസന്ധിയെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. 10 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കണം എന്നായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതനുസരിച്ച് 2008 സര്‍വീസുകള്‍ 1879 സര്‍വീസുകളായി ചുരുക്കി. ബെംഗളൂരുവില്‍ നിന്നാണ് ഏറ്റവുമധികം സര്‍വീസുകള്‍ കുറച്ചത്- 52. ദൈര്‍ഘ്യം കുറഞ്ഞ സര്‍വീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന. പൈലറ്റുമാരുടെയും എയര്‍ലൈനുകളുടെയും ഫ്‌ളൈറ്റ് പ്രവര്‍ത്തനങ്ങളുടെ ഡ്യൂട്ടി സമയ പരിധി …

സ്വര്‍ണ്ണത്തരികൾ അരിച്ചെടുക്കാന്‍ വനത്തില്‍ കയറിയ സംഘം അറസ്റ്റില്‍

മലപ്പുറം: കയത്തില്‍ നിന്നു സ്വര്‍ണ്ണത്തരികള്‍ അരിച്ചെടുക്കുന്നതിനായി വനത്തില്‍ അതിക്രമിച്ച് കയറിയ സംഘം അറസ്റ്റില്‍. വനം വകുപ്പ് ഇന്റലിജന്‍സിനും നിലമ്പൂര്‍ ഡിഎഫ്ഒ ധനേഷിനും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആമക്കയത്ത് വച്ച് ഏഴംഗ സംഘം അറസ്റ്റിലായത്. ഇവരില്‍ നിന്ന് സ്വര്‍ണ്ണംഅരിച്ചെടുക്കാനുള്ള ഉപകരണവും മോട്ടോര്‍ പമ്പും പിടികൂടി. വെള്ളം പമ്പു ചെയ്തു നീക്കി സ്വര്‍ണ്ണ അയിരുകള്‍ അരിച്ചെടുക്കുന്നതിനാണ് മമ്പാട്, പുള്ളിപ്പാടം സ്വദേശികളായ സംഘം നിലമ്പൂര്‍ വനത്തില്‍ കയറിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം സംഘത്തെ ജാമ്യത്തില്‍ വിട്ടയച്ചു.സ്വര്‍ണ്ണവില അനുദിനം …

തദ്ദേശങ്ങള്‍ ഭരിക്കേണ്ടവരോട്…

നാരായണന്‍ പേരിയ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പും ഫല പ്രഖ്യാപനവും സാരഥികളും തിരഞ്ഞെടുപ്പും കഴിഞ്ഞു.തങ്ങള്‍ ജയിച്ചാല്‍ എന്തൊക്കെ ചെയ്യും എന്ന് തിരഞ്ഞെടുപ്പ് പ്രചരണ പ്രസംഗങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും. അതെല്ലാം മുഖവിലയ്‌ക്കെടുത്താണു വോട്ട് രേഖപ്പെടുത്തി തന്നെ ജയിപ്പിച്ചത് എന്ന് ഉറപ്പുണ്ടോ? ഉണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് മുന്‍ഗണനാക്രമത്തില്‍ ഓരോന്നായി പ്രാവര്‍ത്തികമാക്കുകയാണ്.തദ്ദേശ ഭരണം എങ്ങനെ നിര്‍വ്വഹിക്കണം എന്ന് പഠിച്ചിട്ടുള്ളവരാണോ ഇപ്പോള്‍ അധികാരമേറ്റെടുത്ത ജനപ്രതിനിധികള്‍? അല്ല എന്ന് പറഞ്ഞാല്‍ അത് ദോഷൈകദൃക്കായത് കൊണ്ടല്ല(തെറ്റുമാത്രം കാണുന്നവര്‍) അസൂയ കൊണ്ടുമല്ല; …

പുല്ലൂര്‍ പെരിയയില്‍ സികെ സബിത പഞ്ചായത്ത് പ്രസിഡണ്ട്; ഭരണം തിരിച്ചുപിടിച്ച് എല്‍ഡിഎഫ്

കാസര്‍കോട്: പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎമ്മിലെ സി.കെ സബിത തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് സി.കെ സബിത പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. 19 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ എല്‍ ഡി എഫും യു ഡി എഫും ഒന്‍പതു വീതം സീറ്റുകളാണ് നേടിയത്. ഒരു സീറ്റ് ബി ജെ പിക്കാണ്. ബി ജെ പി വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നതിനാലാണ് നറുക്കെടുപ്പിലൂടെ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ രൂക്ഷമായ തര്‍ക്കം ഉടലെടുത്തതിനാല്‍ ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. …

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സൂപ്പര്‍ഫാസ്റ്റായി മാറിയ തീവണ്ടികള്‍ തിരിച്ചറിഞ്ഞ് സപ്ലിമെന്ററി ടിക്കറ്റെടുത്തില്ലെങ്കില്‍ കീശ കാലിയാകും; 15 രൂപയുടെ ടിക്കറ്റ് എടുക്കാന്‍ മറന്നാല്‍ പിഴയായി നല്‍കേണ്ടിവരിക 265 രൂപ

തിരുവനന്തപുരം: സൂപ്പര്‍ഫാസ്റ്റായി മാറിയ തീവണ്ടികള്‍ തിരിച്ചറിഞ്ഞ് സപ്ലിമെന്ററി ടിക്കറ്റെടുത്തില്ലെങ്കില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് കനത്ത പിഴ. 15 രൂപയുടെ ടിക്കറ്റ് എടുക്കാന്‍ മറന്നാല്‍ 265 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്.250 രൂപയാണ് മിനിമം പിഴ. ഇതിന് പുറമേ ടിക്കറ്റ് തുകയും നല്‍കണം. യുടിഎസ്, റെയില്‍വണ്‍ തുടങ്ങിയ മൊബൈല്‍ ആപ്പുകള്‍ സജീവമായതോടെയാണ് യാത്രക്കാര്‍ക്ക് അബദ്ധം പറ്റുന്നത്. നേരത്തേ കൗണ്ടറുകളില്‍ നിന്ന് അണ്‍ റിസര്‍വ്ഡ് ടിക്കറ്റെടുത്തിരുന്ന അവസരത്തില്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളെക്കുറിച്ചുള്ള സൂചന റെയില്‍വേ ജീവനക്കാര്‍ നല്‍കിയിരുന്നു. ഇപ്പോള്‍ ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കാനുള്ള സൗകര്യം വന്നതോടെയാണ് …

തോക്കു ചൂണ്ടി പട്ടാപ്പകല്‍ ജ്വല്ലറിക്കൊള്ള; അക്രമി സംഘം കേരളത്തിലേക്ക് കടന്നതായി സംശയം, കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും ജാഗ്രത

കാസര്‍കോട്/മൈസൂരു: ഹുന്‍സൂര്‍ പട്ടണത്തിലെ സ്‌കൈ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ വന്‍ കൊള്ള. മുഖം മൂടി ധരിച്ച് ജ്വല്ലറിയിലേക്ക് ഇരച്ചു കയറിയ സംഘം മാനേജരടക്കമുള്ള ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അഞ്ചു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം ,വജ്രം ആഭരണങ്ങളുമായി കടന്നു കളഞ്ഞു. കൊള്ള സംഘം രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ ജാഗ്രതയ്ക്കു നിര്‍ദ്ദേശം നല്‍കി. സംശയകരമായ സാഹചര്യത്തില്‍ വാഹനങ്ങളെയോ, ആളുകളെയോ കണ്ടാല്‍ അറിയിക്കണമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.ഹുന്‍സൂര്‍ ടൗണ്‍ ബസ് സ്റ്റാന്റിനു സമീപത്തെ സ്‌കൈ ഗോള്‍ഡ് ആന്റ് …

ഭാഷാപരമായ പരിമിതികളുണ്ട്, പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ; തന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട് എ.എ.റഹീം എംപി

തിരുവനന്തപുരം: തന്റെ ഇംഗ്ലീഷിനെ ട്രോളുന്നവര്‍ക്ക് ഫേസ്ബുക്കിലൂടെ മറുപടി നല്‍കി രാജ്യസഭാംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ.റഹീം. ബെംഗളൂരു യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവരെ സന്ദര്‍ശിക്കുന്നതിനിടെ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംഭവിച്ച ഭാഷാ പരിമിതി ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ ട്രോളുന്നവരോട് വെറുപ്പില്ലെന്നും, ഭാഷ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും റഹീം കുറിച്ചു. തനിക്ക് ഭാഷാപരിമിതകളുണ്ടെന്നും എന്നാല്‍ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളുവെന്നും റഹീം ചൂണ്ടിക്കാട്ടി. ഭരണകൂടഭീകരതയുടെ നേര്‍കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്കു ചെന്നത്. ശബ്ദമില്ലാത്ത, എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുര്‍ബലരായ …

കളിക്കുന്നതിനിടെ കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു

മലപ്പുറം: കളിക്കുന്നതിനിടെ കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു. ചങ്ങരംകുളം പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്റെ മകന്‍ അസ്ലം നൂഹാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ലും മണ്ണും വായില്‍ ഇടുകയായിരുന്നു. വീട്ടുകാര്‍ വായില്‍ നിന്നും കല്ലെടുത്ത് പുറത്തുകളഞ്ഞെങ്കിലും ഒരെണ്ണം തൊണ്ടയില്‍ കുടുങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.

ലിവ് ഇന്‍ പങ്കാളിയേയും പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെയും ലൈംഗികമായി പീഡിപ്പിച്ച ശേഷം 20 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തു; യുവാവ് അറസ്റ്റില്‍

ബെംഗളൂരു: ലിവ് ഇന്‍ പങ്കാളിയേയും പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെയും ലൈംഗികമായി പീഡിപ്പിച്ച ശേഷം 20 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ബെംഗളൂരു സ്വദേശി ശുഭം ശുക്ല (29) ആണ് അറസ്റ്റിലായത്. വഞ്ചന, മോഷണം, ലൈംഗിക ചൂഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ബാഗല്‍ഗുണ്ടെയിലെ യുവതിയും പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുമാണ് പീഡനത്തിനിരയായത്. ഈ സംഭവത്തില്‍ യുവാവിനെതിരെ പോക്‌സോ കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശുഭം ശുക്ല ആദ്യം യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുമായാണ് ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് വിശ്വാസം നേടിയ …

ബദിയഡുക്കയില്‍ കുറ്റിക്കാട്ടിനു സമീപം പാതിരാ ചൂതാട്ടം; 34,800രൂപയുമായി 3പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ബദിയഡുക്ക അപ്പര്‍ബസാറിനു സമീപത്തെ കുറ്റിക്കാട്ടിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 34800 രൂപയുമായി 3പേര്‍ അറസ്റ്റില്‍.ബദിയഡുക്കയിലെ ശശികുമാര്‍ (40), കിരണ്‍ കുമാര്‍(45), വിദ്യാഗിരിയിലെ ശരത് രാജ്(25) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. ഒരു സ്വകാര്യ ആശുപത്രിക്കു സമീപത്തെ കുറ്റിക്കാട്ടില്‍ ചൂതാട്ടം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബദിയഡുക്ക പൊലീസ് സ്ഥലത്തെത്തിയത്.

ദേവസ്ഥാനത്തിനു സമീപത്തെ പറമ്പില്‍ കോഴിക്കെട്ട്; 89,510 രൂപയും കോഴികളുമായി മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ദേവസ്ഥാന പരിസരത്തെ ആളൊഴിഞ്ഞ പറമ്പില്‍ കോഴി അങ്കം നടത്തുകയായിരുന്ന മൂന്നു പേര്‍ അറസ്റ്റില്‍. പാവൂര്‍, മൂടിമാര്‍ മലരായ ദേവസ്ഥാനത്തിനു സമീപത്ത് ഞായറാഴ്ച വൈകുന്നേരം മഞ്ചേശ്വരം എസ് ഐ വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കോഴിക്കെട്ട് സംഘം അറസ്റ്റിലായത്. നെട്ടിലപ്പദവ്, കെദുമ്പാടിയിലെ രോഹിത് രാജ് (30), ബണ്ട്വാള്‍, മുടിപ്പുവിലെ നിധീഷ് (29), പാത്തൂര്‍, സാവന്നൂരിലെ ദേവദാസ് (43) എന്നിവരാണ് അറസ്റ്റിലായതെന്നു മഞ്ചേശ്വരം പൊലീസ് അറിയിച്ചു. കോഴിക്കെട്ട് സ്ഥലത്തു നിന്നു 89,510 രൂപയും രണ്ട് അങ്കക്കോഴികളെയും പിടികൂടിയതായി …