മലപ്പുറത്ത് ഉള്ളിലോറിയില്‍ സ്‌ഫോടകവസ്തു ശേഖരം
മലപ്പുറം: ഉള്ളിലോറിയില്‍ ഒളിപ്പിച്ചു കടത്തിക്കൊണ്ടു വന്ന വന്‍ സ്‌ഫോടക വസ്തുക്കള്‍ പൊലീസ് അതിസാഹസികമായി പിടിച്ചു. കെഎല്‍ 10 ബിഎഫ് 8395 ലോറിയില്‍ 130 ചാക്ക് ഉള്ളിക്കടിയില്‍ പെട്ടിക്കുള്ളില്‍ നിറച്ചാണ് സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. അത്യുഗ്ര സ്‌ഫോടക ശേഷിയുള്ള ജലാറ്റിന്‍സ്റ്റിക്, ഡിറ്റനേറ്റര്‍ വയര്‍ എന്നിവയാണ് പിടികൂടിയത്.ഇന്നലെ രാത്രി എത്തിയ ഉള്ളിലോറിക്കൊപ്പം കാറില്‍ ആളുകള്‍ പിന്തുടരുന്നുണ്ടായിരുന്നു. ലോറിയും കാറും മലപ്പുറം ചെമ്മാട്ടുള്ള ഹോളോബ്രിക്‌സ് കടയ്ക്കുള്ളില്‍ നിറുത്തിയിടുകയായിരുന്നു. ഇതേ സമയത്തു തന്നെ പൊലീസും സ്ഥലത്തെത്തി. പൊലീസിനെ കണ്ട് ലോറി ഡ്രൈവര്‍ ഓടി …