‘രാഹുലിനെ സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു; രാത്രിയായാലും കുഴപ്പമില്ല’; മൂന്നാമത്തെ ബലാത്സംഗ കേസില്‍ അതിജീവിതയുടെ ചാറ്റുകള്‍ പുറത്തുവിട്ട് ഫെന്നി നൈനാന്‍
പത്തനംതിട്ട: പാലക്കാട് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാമത്തെ ബലാത്സംഗ കേസില്‍ അതിജീവിതയുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവും രാഹുലിന്റെ സുഹൃത്തുമായ ഫെന്നി നൈനാന്‍. പരാതിക്കാരിയുമായുള്ള വാട്‌സ് ആപ്പ് ചാറ്റ് എന്ന പേരില്‍ സ്‌ക്രീന്‍ ഷോട്ടുകളും ഫെനി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. രണ്ടുമാസം മുന്‍പും യുവതി താനുമായി സംസാരിച്ചിരുന്നു, അന്നൊന്നും ബലാത്സംഗ പരാതി ഉയര്‍ന്നിട്ടില്ല. രാഹുലിനെ സ്വകാര്യമായി കാണണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ ഓഫീസില്‍ എത്താനാണ് താന്‍ പറഞ്ഞത്. അപ്പോള്‍ ഓഫീസില്‍ എപ്പോഴും പാര്‍ട്ടിക്കാരും …