ബോവിക്കാനം മൂലടുക്കത്ത് ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് കവര്‍ച്ച

കാസര്‍കോട്: ബോവിക്കാനം, മൂലടുക്കത്ത് ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് കവര്‍ച്ച. കാവുപ്പടിയിലെ അബ്ദുല്‍ഖാദറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുല്‍ ഖാദറിന്റെ ഭാര്യയും മക്കളും ചൗക്കിയിലെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. വീട്ടിനകത്തെ അലമാരകള്‍ തകര്‍ത്ത ശേഷം അതിനു അകത്തു സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കിയാണ് കവര്‍ച്ചക്കാര്‍ സ്ഥലം വിട്ടത്. ബുധനാഴ്ച രാത്രി ബന്ധുക്കളാണ് വീടിന്റെ വാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുമ്പളയില്‍ കാറിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു

കാസര്‍കോട്: കുമ്പള ദേശീയപാതയില്‍ കാറിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട്, വില്ലുപുരം, ആറ്റൂര്‍, ഈസ്റ്റ് സ്ട്രീറ്റിലെ മാര്‍ക്കണ്ടന്റെ മകന്‍ വേലായുധന്‍ (66) ആണ് മരിച്ചത്. കാഞ്ഞങ്ങാട്ട് താമസിച്ച് മീന്‍ പിടുത്ത തൊഴില്‍ നടത്തി വരികയായിരുന്നു. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.ബുധനാഴ്ച രാവിലെ 7.45 മണിയോടെ ഉണ്ടായ അപകടത്തിലാണ് വേലായുധന്‍ കൊല്ലപ്പെട്ടത്. ദേശീയപാതയിലൂടെ മംഗ്‌ളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ സര്‍വ്വീസ് റോഡിലേക്ക് തെറിച്ചുവീണ വേലായുധനെ ഉടന്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും …

ഫ്‌ളോറിഡയില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; 64 കാരനായ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പി പി ചെറിയാന്‍ സ്റ്റാര്‍ക്ക്, ഫ്‌ലോറിഡ: 1990-ല്‍ സൗത്ത് ഫ്‌ളോറിഡയില്‍ നടന്ന ഒരു കവര്‍ച്ചയ്ക്കിടെ വിവാഹിതരായ 67 ഉം 66 ഉം വയസുള്ള ജാക്കി, ഡോളി നെസ്റ്റര്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 64 കാരനായ വിക്ടര്‍ ടോണി ജോണ്‍സിനെ ചൊവ്വാഴ്ച മാരകമായ കുത്തിവയ്പ്പിലൂടെ വധശിക്ഷയ്ക്ക് വിധേയമാക്കി. സ്റ്റാര്‍ക്കിനടുത്തുള്ള ഫ്‌ളോറിഡ സ്റ്റേറ്റ് ജയിലില്‍ വൈകുന്നേരം 6:13 ന് മരിച്ചതായി പ്രഖ്യാപിച്ചു. ഈ വര്‍ഷം സംസ്ഥാനത്ത് നടപ്പിലാക്കിയ 13-ാമത്തെ റെക്കോര്‍ഡാണിത്. അടുത്ത മാസം രണ്ട് വധശിക്ഷകള്‍ കൂടി നടപ്പിലാക്കാന്‍ …

ഇരിക്കൂറിലെ കവര്‍ച്ചയും ലോഡ്ജിലെ ക്രൂരകൊലപാതകവും; ദര്‍ഷിതയുടെ വീട്ടിലെ പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ 30 പവന്‍ സ്വര്‍ണ്ണം കൈക്കലാക്കിയ മന്ത്രവാദി അറസ്റ്റില്‍

കണ്ണൂര്‍: ഇരിക്കൂര്‍, കല്യാട്ടെ ഭര്‍തൃ വീട്ടില്‍ നിന്നും കര്‍ണ്ണാടക ഹുന്‍സൂര്‍ സ്വദേശിനിയായ ദര്‍ഷിത കവര്‍ച്ച ചെയ്ത 30 പവന്‍ സ്വര്‍ണ്ണം കൈക്കലാക്കിയത് മന്ത്രവാദിയാണെന്നു തെളിഞ്ഞു. ഇതേ തുടര്‍ന്ന് മന്ത്രവാദിയായ കര്‍ണ്ണാടക, ഹാസന്‍, തട്ടേക്കര, സിങ്കപ്പട്ടണത്തെ മഞ്ജുനാഥ (39)യെ ഇരിട്ടി പൊലീസ് അറസ്റ്റു ചെയ്തു. പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിലാണ് ദര്‍ഷിതയില്‍ നിന്നു രണ്ടു ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണ്ണവും മന്ത്രവാദി കൈക്കലാക്കിയതെന്നു പൊലീസ് പറഞ്ഞു.ആഗസ്റ്റ് 22ന് ആണ് ഇരിക്കൂര്‍ കല്യാട്ടെ സുഭാഷിന്റെ വീട്ടില്‍ നിന്നും 30 പവനും …

വടക്കന്‍ കേരളത്തില്‍ ആരോഗ്യ മേഖലയ്ക്ക് പുത്തനുണര്‍വ്വ്; കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു; മിംസ് ആശുപത്രി കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി

കാസര്‍കോട്: വടക്കന്‍ കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കി ആസ്റ്റര്‍ മിംസ് ആശുപത്രി കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മുന്‍നിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ കേരളത്തിലെ എട്ടാമത്തെ ആശുപത്രിയാണ് കാസര്‍കോട്ട് പ്രവര്‍ത്തനം ആരംഭിച്ചത്.ആസ്റ്റര്‍ മിംസ് ആശുപത്രി കാസര്‍കോട്ടെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ …

മുഖ്യമന്ത്രിക്ക് കരിങ്കൊടി ഭീഷണി; കെ എസ് യു നേതാക്കളെ കരുതല്‍ തടങ്കലിലാക്കി, കസ്റ്റഡിയിലെടുത്തത് ചെര്‍ക്കളയിലെ ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടയില്‍

കാസര്‍കോട്: വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിക്കാന്‍ സാധ്യത ഉണ്ടെന്ന രഹസ്യറിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കെ എസ് യു നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാരി കോട്ടക്കുന്ന്, ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍ എന്നിവരെയാണ് തടങ്കലിലാക്കിയത്. വ്യാഴാഴ്ച രാവിലെ ചെര്‍ക്കള ടൗണില്‍ വച്ചാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്ലസ്ടു പഠനകാലം തൊട്ട് പീഡനം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്ന കാലം തൊട്ട് നിരന്തരം പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. പടന്നക്കാട്, കരുവളത്തെ ശര്ത്ചന്ദ്ര (30)നെയാണ് ബേക്കല്‍ ഡിവൈ എസ് പി വി വി മനോജും ഇന്‍സ്‌പെക്ടര്‍ എം വി ശ്രീദാസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.ബസ് യാത്രയ്ക്കിടയിലാണ് പെണ്‍കുട്ടിയെ ശരത്ചന്ദ്രന്‍ പരിചയപ്പെട്ടത്. 2024ല്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലോഡ്ജിലേയ്ക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്തു. അതിനു ശേഷം നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗത്തിനു ഇരയാക്കുകയായിരുന്നുവെന്നു പറയുന്നു. ശരചന്ദ്രന്‍ …

കാടകം സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി പി ദാമോദരന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: കാടകം സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി കാടകം, ശാന്തിനഗര്‍, കാനക്കോട്ടെ പി. ദാമോദരന്‍ നായര്‍ (72) അന്തരിച്ചു. ഭാര്യ: രുഗ്മിണി(ആര്‍ ഡി ഏജന്റ്). മക്കള്‍: പ്രസാദ് (ഷാര്‍ജ), പ്രസീന(കുണ്ടംകുഴി). മരുമക്കള്‍: രാജേഷ്, ശ്രീകല. സഹോദരങ്ങള്‍: പരേതരായ വി കൃഷ്ണന്‍ നായര്‍, വി രാഘവന്‍ നായര്‍, കാര്‍ത്യായനി അമ്മ.

അണങ്കൂറിലെ വീട്ടില്‍ പരിശോധന; 11.91 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 11.91 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. അണങ്കൂര്‍, മെഹബൂബ് റോഡിലെ എ എ മുഹമ്മദ് റിയാസി(36)നെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ എന്‍ അന്‍സാറും സംഘവും അറസ്റ്റു ചെയ്തത്.വീട്ടില്‍ മയക്കുരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് പൊലീസ് സംഘം അണങ്കൂറിലെ വീട്ടില്‍ എത്തിയത്.കിടപ്പുമുറിയില്‍ നടത്തിയ പരിശോധനയില്‍ പോളിത്തിന്‍ കവറിലാക്കിയ എം ഡി എം എ സിഗരറ്റ് പാക്കറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

കൂഡ്‌ലുവിലെ കെ ചന്ദ്ര അന്തരിച്ചു

കാസര്‍കോട്: കൂഡ്‌ലു ശിവകൃഷ്ണ റോഡ് മധുഭവനിലെ കെ ചന്ദ്ര (62) അന്തരിച്ചു. കെ കുഞ്ഞിരാമ ചെട്ടിയാര്‍- കെ മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ലളിത. മക്കള്‍: നിഷിത കെ സി, രക്ഷിത കെ സി. മരുമകന്‍: ശ്രീരാജ് എം.

ബൈക്കിടിച്ച് കേരള ബാങ്ക് റിട്ട.ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണാശുപത്രിയില്‍ നിന്നു പുറത്തിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു പോവുകയായിരുന്ന കേരള ബാങ്ക് റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബൈക്കിടിച്ചു മരിച്ചു. എളയാവൂര്‍ ക്ഷേത്രത്തിനു സമീപത്തെ നവനീതത്തില്‍ സി.പി ബാലകൃഷ്ണന്‍(74)ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരമാണ് അപകടം. പള്ളിക്കുന്നിലെ കണ്ണാശുപത്രിയില്‍ നിന്നു പുറത്തിറങ്ങി നടന്നു പോവുകയായിരുന്ന ബാലകൃഷ്ണനെ ബൈക്കിടിച്ച് തെറുപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രിയിലാണ് മരണം സംഭവിച്ചത്. ഭാര്യ: കെ.പി ലളിത. മക്കള്‍: ദീപ, വിനീത്. മരുമക്കള്‍: സൂരജ്, ശ്രുതി.

വാട്ട്സാപ്പിനെ പിന്തള്ളി; ആറാടുകയാണ് ‘അറട്ടൈ’; ഇന്ത്യന്‍ മെസേജിംഗ് ആപ്പ് വൈറലാകുന്നു, അറിയേണ്ടതെല്ലാം

ചെന്നൈ: ആപ്പ് സ്റ്റോര്‍ റാങ്കിങ്ങില്‍ ആഗോള എതിരാളികളെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആപ്പ്. ഇന്ത്യന്‍ ടെക് കമ്പനിയായ സോഹോ 2021-ല്‍ പുറത്തിറക്കിയ പുതിയ മെസേജിംഗ് കോളിംഗ് ആപ്പാണ് ഇപ്പോള്‍ ആപ്പ് സ്റ്റോര്‍ റാങ്കിംഗില്‍ വാട്സ്ആപ്പിനെ പിന്നിലാക്കി കുതിക്കുന്നത്. വോയ്സ്, വീഡിയോ കോളിംഗ്, ഗ്രൂപ്പ് ചാറ്റുകള്‍, ചാനലുകള്‍, സ്റ്റോറികള്‍, ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ തുടങ്ങിയ സവിശേഷതകള്‍ അറട്ടൈ ആപ്പില്‍ വാഗ്ദാനം ചെയ്യുന്നു. അറട്ടൈ ആപ്പില്‍ ഉപയോക്താക്കള്‍ക്ക് വണ്‍-ഓണ്‍-വണ്‍ ചാറ്റുകള്‍, ഗ്രൂപ്പ് ചാറ്റുകള്‍, മീഡിയ ഫയല്‍ …

16 വയസ്സുള്ള പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു; പൊലീസ് കേസ്

ബംഗളൂരു: 16 വയസ്സുള്ള പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹം നടത്തിയവരോ അതില്‍ പങ്കെടുത്തവരോ ആയി സുജാത് അലി, ഹസന്‍ റാസ, വഖഫ് ബോഡ് അംഗം മിര്‍ കൈം എന്ന അസാന്‍ ജാഫരി എന്നിവരെ പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ പരാതിയിലാണ് കേസ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച (സെപ്തംബര്‍ 29)യായിരുന്നു വിവാഹം.അശോക് നഗര്‍ പൊലീസിനു ലഭിച്ച പരാതി, പൊലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു നല്‍കുകയും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ …

സ്വര്‍ണ്ണവിലയില്‍ കുതിച്ചുചാട്ടം; ഒരു പവന് ബുധനാഴ്ച 87000രൂപ

കൊച്ചി: സ്വര്‍ണ്ണത്തിന് ഒരു ഗ്രാമിന് ബുധനാഴ്ച 10875 രൂപ വിലയായി. ഒരു പവന്‍ 22കാരറ്റ് സ്വര്‍ണ്ണത്തിന് 87,000 രൂപയായി വില വര്‍ധിച്ചു.ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 87000രൂപയാണെങ്കിലും ഒരു പവന്‍ സ്വര്‍ണ്ണാഭരണത്തിനു 95000രൂപയിലധികം നല്‍കേണ്ടിവരും. ജി എസ് ടി, സെസ്, പണിക്കൂലി എന്നിവയുടെ പേരിലാണ് ഇത്രയധികം തുക നല്‍കേണ്ടി വരുക. വിലവര്‍ധന തുടരുകയാണെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പവന്‍ സ്വര്‍ണ്ണാഭരണത്തിന്റെ വില ഒരു ലക്ഷം രൂപ കവിഞ്ഞേക്കും.ലോക സ്വര്‍ണ്ണവിപണിയില്‍ ഉണ്ടായ മാറ്റമാണ് സ്വര്‍ണ്ണവില വര്‍ധനക്കു കാരണമെന്നു കരുതുന്നു. നവരാത്രി, …

35 കാരിയെ വിവാഹം കഴിച്ച 75 കാരന്‍ കല്യാണപ്പിറ്റേന്ന് മരിച്ച നിലയില്‍

ലക്‌നൗ: ‘ഏകാന്തത’ അവസാനിപ്പിക്കുവാന്‍ 35 കാരിയെ വിവാഹം കഴിച്ച 75 കാരന്‍ കല്യാണപ്പിറ്റേന്ന് മരിച്ചു. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍, കുച്ച് മുച്ച് ഗ്രാമത്തിലാണ് സംഭവം. സംഗുറാമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഒരു വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇവര്‍ക്ക് മക്കളില്ല. ഭാര്യയുടെ മരണശേഷം ഒറ്റയ്ക്കായിരുന്നു.ഒറ്റയ്ക്കുള്ള ജീവിതം മടുത്തതോടെയാണ് സംഗുറാം മറ്റൊരു വിവാഹത്തിനു തീരുമാനിച്ചത്. എന്നാല്‍ തീരുമാനത്തില്‍ നിന്നു പിന്തിരിയണമെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. തനിക്ക്, തന്റേതായ …

മുഖ്യമന്ത്രി നാളെ (വ്യാഴം) കാസര്‍കോട്ട്

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ രണ്ടിനു കാസര്‍കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.ആസ്റ്റര്‍ മിംസ് ആശുപത്രി ഉദ്ഘാടനമാണ് ആദ്യ പരിപാടി. രാവിലെ 10 മണിക്കു ചെങ്കളയില്‍ ജില്ലയിലെ ആദ്യത്തെ വന്‍കിട സ്വകാര്യാശുപത്രിയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിക്കും. 11 മണിക്ക് കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഒടയഞ്ചാലില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. 12 മണിക്ക് കാഞ്ഞങ്ങാട് ദുര്‍ഗാ സ്‌കൂളില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.മന്ത്രി എ കെ ശശീന്ദ്രന്‍ വ്യാഴാഴ്ച കാഞ്ഞങ്ങാട്ട്മന്ത്രി …

മദ്രസയിലേയ്ക്ക് പോവുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം; യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു, കാസര്‍കോട് സ്വദേശിയെന്നു പറയുന്ന യുവാവ് ആശുപത്രിയില്‍

കാസര്‍കോട്: മദ്രസയിലേയ്ക്ക് പോവുകയായിരുന്ന കുട്ടിയെ കാറില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമം. സംശയം തോന്നിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞു വച്ചു മര്‍ദ്ദിച്ച് പൊലീസിന് കൈമാറി. യുവാവ് കാസര്‍കോട് സ്വദേശിയാണെന്നു സംശയിക്കുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.കോഴിക്കോട്, പയ്യാനക്കലിലാണ് സംഭവം. കാറില്‍ എത്തിയ യുവാവ് മദ്രസയിലേയ്ക്ക് പോവുകയായിരുന്ന കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടുവത്രെ. കുട്ടി ഇതിനു തയ്യാറായില്ല. തുടര്‍ന്നു കുട്ടിയെ ബലമായി കാറില്‍ കയറ്റാനുള്ള ശ്രമം ഉണ്ടായതാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാന്‍ ഇടയായത്. ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ ചോദ്യം ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു …

ഉബൈദ് അനുസ്മരണം സര്‍ഗയാത്രയ്ക്കു മൊഗ്രാലില്‍ സ്വീകരണം

കുമ്പള: കവി. ടി ഉബൈദിന്റെ 53-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന സര്‍ഗയാത്ര 4നു വൈകിട്ട് മൊഗ്രാലില്‍ സമാപിക്കും. എഴുത്തുകാരനായ റഹ്‌മാന്‍ തായലങ്ങാടി ഉദ്ഘാടനം ചെയ്യും. എ എസ് മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലുള്ള യാത്രയില്‍ കലാകാരന്മാര്‍ പങ്കെടുക്കും. യാത്രക്കു സ്വീകരണം നല്‍കാന്‍ കുമ്പള ദേശീയവേദി തീരുമാനിച്ചു. ടി കെ അന്‍വര്‍ ആധ്യക്ഷം വഹിച്ചു. ഗള്‍ഫ് പ്രതിനിധി എം ടി മനാഫ് ഉദ്ഘാടനം ചെയ്തു. എം എ മൂസ, എം ജി എ റഹ്‌മാന്‍, മുഹമ്മദ്, ബി എ മുഹമ്മദ്, മുഹമ്മദ് …