ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ കർശന നടപടികളുമായി ട്രംപ് ഭരണകൂടം

പി പി ചെറിയാൻ വാഷിങ്ടൺ :, ലഹരിമരുന്ന് കച്ചവട സംഘങ്ങൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കർശന നടപടി ആരംഭിക്കുന്നു.അമേരിക്കലഹരി ലോബിയുമായി “യുദ്ധാവസ്ഥയിൽ” ആണെന്ന് ട്രമ്പ് ഭരണകൂടം പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ട്രംപ് ഭരണകൂടം ലഹരി ലോബികളെ ഭീകരസംഘങ്ങളായി പ്രഖ്യാപിച്ചു. കറീബിയൻ കടലിൽ കഴിഞ്ഞ മാസം യു.എസ് സൈന്യം ആക്രമിച്ച ബോട്ടുകളിലുണ്ടായിരുന്ന 17 പേരെയും “നിയമവിരുദ്ധ യുദ്ധക്കാരായി” പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എതിരാളികളെ ഭീഷണിയില്ലാതെയും .കോടതി വിചാരണ ഇല്ലാതെയും തടവിലാക്കി , സൈനിക കോടതികളിൽ വിചാരണ ചെയ്യാൻ കഴിയും. …

അഗാപെ മിനിസ്ട്രീസ് 15-ആം വാർഷികം 16 മുതൽ 19 വരെ

പി പി ചെറിയാൻ സണ്ണിവെയ്ൽ (ഡാലസ്) : ക്രിസ്തീയ ആത്മീയതക്കും നവീകരണത്തിനുമായി അമേരിക്കയിലെ അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15-ാമത് വാർഷിക സമ്മേളനം “അറൈസ് ആൻഡ് ഷൈൻ ” 16 മുതൽ 19 വരെ സണ്ണിവേലിലെ അഗാപെ ചർച്ചിൽ നടക്കും.എല്ലാ ദിവസവും വൈകിട്ട് 6:30 മുതൽ 9:30 വരെവിശേഷ യോഗം. 19 നു രാവിലെ പ്രത്യേക യോഗവും ഉണ്ടായിരിക്കും.റെവ. ഡോ. സാബു വർഗീസ്,റെവ. ഡോ. ജെയിംസ് മരോക്കോ , കെ.ജെ തോമസ്വചന ശുശ്രുഷ നിർവഹിക്കും.അകപ്പേ വർഷിപ് ടീം സംഗീതത്തിനും …

അമേരിക്കയിൽ ഗാന്ധി ജയന്തി ആഘോഷിച്ചു

പി പി ചെറിയാൻ വാഷിംഗ്ടൺ ഡിസി : മഹാത്മാ ഗാന്ധി ജന്മ ജയന്തി അമേരിക്കയിൽ ആഘോഷിച്ചു.അംബാസഡർ വിനയ് ക്വാട്ര, എംബസി ഉദ്യോഗസ്ഥരോടൊപ്പം മഹാത്മാഗാന്ധിയുടെ ഛാ യാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.ഗാന്ധിജിയുടെ ജീവതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികളെ ആദരിച്ചു. മേരിലാൻഡിലെ ബെഥെസ്ഡയിലുള്ള, ഗാന്ധി മെമ്മോറിയൽ സെന്ററിന്റെ ഡയറക്ടർ കരുണ “ഗാന്ധിജിയുടെ ജീവിതവും സന്ദേശവും” എന്നവിഷയത്തിൽ പ്രസംഗിച്ചു. ഭിന്നശേഷിക്കാരായ യുവ ഇന്ത്യൻ കലാകാരന്മാരായ അനുഷ മഞ്ജുനാഥും വസുന്ധര റാതുരിയും സംഗീതർച്ചന നടത്തി.

ബി എസ് സി നഴ്‌സിംഗ് സീറ്റ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയതായി പരാതി

കാസര്‍കോട്: ശൃംഗേരി ക്ഷേത്രം വകയായുള്ള ശാരദാകോളേജില്‍ ബി എസ് സി നഴ്‌സിംഗ് സീറ്റു തരപ്പെടുത്തി തരാമെന്നു വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചതായി പരാതി. വെള്ളരിക്കുണ്ട്, മാലോത്ത് നാട്ടക്കല്ല്, പുലിക്കോടന്‍ ഹൗസിലെ പി സുരേഷ് കുമാറിന്റെ പരാതിയില്‍ കള്ളാറിലെ ഹരീഷ് കുമാര്‍ എന്നയാള്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. പരാതിക്കാരന്റെ മകന് സീറ്റ് ശരിയാക്കി തരാമെന്നു പറഞ്ഞാണ് പണം വാങ്ങിയത്. 2025 ജൂണ്‍ 16 മുതല്‍ പലദിവസങ്ങളിലായി 34,050 രൂപ അക്കൗണ്ടിലേയ്ക്ക് അയച്ചു കൊടുത്തിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. സീറ്റ് ലഭിക്കുകയോ, …

ബാപ്പയുടെ പീഡനത്തിനു ഇരയായ 14 കാരി നാലരമാസം ഗര്‍ഭിണി; മുങ്ങാന്‍ ശ്രമിച്ച കുടക് സ്വദേശിയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിനു കൈമാറി, സംഭവം കാഞ്ഞങ്ങാട്ട്

കാസര്‍കോട്: പിതാവിന്റെ നിരന്തരമായ പീഡനത്തിനു ഇരയായ 14 കാരിയായ മകള്‍ നാലരമാസം ഗര്‍ഭിണി. വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ടുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പിതാവിനെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കര്‍ണ്ണാടക, കുടക് സ്വദേശിയായ 45 കാരനെതിരെയാണ് കേസ്. ഇയാള്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതം താമസിച്ചു വരുകയായിരുന്നു. കല്ലുകെട്ടു ജോലിക്കാരനായിരുന്നു.എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ക്കു കടുത്ത നടുവേദന ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മംഗ്‌ളൂരുവിലെ ഡോക്ടറെ കാണിക്കാന്‍ പോയതോടെയാണ് പീഡന സംഭവം …

മൊഗ്രാലിലെ ബി കെ ഖദീജ അന്തരിച്ചു

കുമ്പള: മൊഗ്രാല്‍ വലിയ ജുമാമസ്ജിദിന് സമീപം വളച്ചാലിലെ പരേതനായ ബികെ ഹസന്‍ വെള്ളക്കണ്ടത്തിന്റെയും സഫിയയുടെയും മകള്‍ ബി കെ ഖദീജ(85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഹസന്‍ അന്‍വരി. മക്കള്‍: മുഹമ്മദ് ആസിഫ്, ശുഹൈബ് ഹുസൈന്‍ തരീഖ്, ഫസല്‍ റഹ്‌മാന്‍ മുബീന്‍, നസീമ, ആസിയ സീനത്ത്, സുലൈഖ റിയാന. മരുമക്കള്‍: കരിപ്പൊടി റഹീം, എം എ ഹമീദ്, പി എസ് മുഹമ്മദ്, മുഹമ്മദ് കുഞ്ഞി.

സ്വകാര്യസ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിക്കാന്‍ നീക്കം: പിണറായി സര്‍ക്കാര്‍ സ്വയം പരിഹാസ്യമാവുന്നു: അശ്വിനി

കാസര്‍കോട്: സ്വകാര്യ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടമായി ചിത്രീകരിക്കുന്നതു പരിഹാസ്യമാണെന്നു ബി ജെ പി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി അപലപിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കുമെതിരെ ചെങ്കൊടി നാട്ടി സംസ്ഥാനത്തു വികസനം തടസ്സപ്പെടുത്തിയതു സി പി എമ്മും ഇടതു പാര്‍ട്ടികളുമാണെന്നതു കേരളം മറക്കില്ലെന്നു പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.ജില്ലയിലെ സ്വകാര്യാശുപത്രി ഉദ്ഘാടനം ചെയ്യാന്‍ സമയം കണ്ടെത്തിയ മുഖ്യമന്ത്രി വിളിപ്പാടകലെയുള്ള ഉക്കിനടുക്ക സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കു തിരിഞ്ഞു നോക്കാന്‍ പോലും തയ്യാറായില്ലെന്നതു ജനങ്ങള്‍ കാണുന്നുണ്ടെന്നു പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്രം കേരളത്തിനനുവദിച്ച …

പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി: കലക്ടര്‍ക്ക് പരാതി കൊടുത്ത വിരോധത്തില്‍ ബൈക്കു തടഞ്ഞു നിര്‍ത്തി മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചു; നാലുപേര്‍ക്കെതിരെ നരഹത്യാ ശ്രമത്തിനു കേസ്, ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയ വിരോധത്തിലാണെന്നു പറയുന്നു, ബൈക്കു തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. ഷേണി, പജ്ജന, പുല്ലാട്ട് ഹൗസിലെ അജീഷ് ജോസഫി(33)ന്റെ പരാതിയില്‍ ജയന്ത, വസന്ത, കണ്ടാല്‍ അറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.ചൊവ്വാഴ്ച രാത്രി 7.30 മണിയോടെ ഓണിബാഗിലുവിലാണ് സംഭവം. അനീഷ് ജോസഫും സുഹൃത്ത് ഗണേഷും ബൈക്കില്‍ സഞ്ചരിക്കുയായിരുന്നു. ഇതിനിടയില്‍ സ്‌കൂട്ടികളില്‍ എത്തിയ നാലുപേര്‍ തടഞ്ഞു നിര്‍ത്തുകയും ഗണേഷിനെ ആക്രമിക്കുകയും ചെയ്‌തെന്നു പരാതിയില്‍ …

കാസര്‍കോട് മെഡിക്കല്‍ കോളേജിന് 56 കോടി രൂപ കൂടി അനുവദിച്ചു: മന്ത്രി

പെര്‍ള: കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ 56 കോടി രൂപ കൂടി അനുവദിച്ചെന്നു മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.കോളേജിന്റെ കെട്ടിട നിര്‍മ്മാണം നാലു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.ഗവ. മെഡിക്കല്‍ കോളേജിന്റെ എംബിബിഎസ് ആദ്യ ബാച്ചിന്റെ കോഴ്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കെട്ടിടം പണി പൂര്‍ത്തിയായാലുടനെ ഇപ്പോള്‍ ചെര്‍ക്കളയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഹോസ്റ്റല്‍ ഉക്കിനടുക്ക കാമ്പസിലേക്ക് മാറ്റും. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജും നഴ്‌സിംഗ് കോളേജുമുള്ള രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നു മന്ത്രി പറഞ്ഞു. എന്‍എ …

നെല്ലിക്കട്ടയില്‍ 21 കാരിയുടെ വസ്ത്രം വലിച്ചു കീറി മാനഭംഗപ്പെടുത്താന്‍ ശ്രമം; കടിക്കുകയും കല്ലുകൊണ്ട് കുത്തുകയും ചെയ്ത രണ്ടാനച്ഛനെതിരെ കേസ്, മുങ്ങിയ പ്രതിക്കായി തെരച്ചില്‍

കാസര്‍കോട്: 21 കാരിയുടെ വസ്ത്രം വലിച്ചു കീറുകയും പീഡനത്തിനു ശ്രമിക്കുകയും ചെറുത്തു നില്‍ക്കുന്നതിനിടയില്‍ തോളില്‍ കടിക്കുകയും കല്ലു കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ യുവതിയുടെ മാതാവിന്റെ രണ്ടാം ഭര്‍ത്താവായ അബൂബക്കര്‍ എന്നയാള്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ഈ വിവരമറിഞ്ഞ് പ്രതി മുങ്ങി. കോഴിക്കോട് ജില്ലക്കാരിയും നെല്ലിക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ 21 കാരിയാണ് രണ്ടാനച്ഛന്റെ അതിക്രമത്തിനു ഇരയായത്.കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടെ യുവതി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലാണ് കേസിനാസ്പദമായ സംഭവം. മാതാവിന്റെ രണ്ടാം ഭര്‍ത്താവായ അബൂബക്കര്‍ ലൈംഗിക …

കൈക്കൂലി: സി ഐ ടി യു സംസ്ഥാന കമ്മിറ്റിയംഗം വിജിലന്‍സ് അറസ്റ്റില്‍: കുടുങ്ങിയത് കളിമണ്‍പാത്ര നിര്‍മ്മാണ കോര്‍പറേഷന്‍ ചെയര്‍മാന്‍

തൃശൂര്‍: കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍ ചെയര്‍മാനും സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗവുമായ കെ എന്‍ കുട്ടമണി കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടിയിലായി. കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അറസ്റ്റിലായ കുട്ടമണി.വടക്കന്‍ കേരളത്തിലെ കൃഷി ഭവനുകള്‍ക്കു ചെടിച്ചട്ടി വിതരണം ചെയ്യാനുള്ള കരാര്‍ ജുലൈ 10ന് കോര്‍പറേഷന്‍, തൃശൂര്‍ പാലിയേക്കരയില്‍ പ്രവര്‍ത്തിക്കുന്ന കളിമണ്‍പാത്ര നിര്‍മ്മാണ വ്യവസായ യൂണിറ്റിനു നല്‍കിയിരുന്നു. 5372 ചെടിച്ചട്ടികള്‍ …

കാഞ്ഞങ്ങാട് സ്വദേശിയായ യുവ എഞ്ചിനീയറെ കാണാതായി; മൊബൈല്‍ ഫോണും കുറിപ്പും ചെരുപ്പും ബേക്കല്‍കോട്ടയ്ക്ക് സമീപത്ത് കണ്ടെത്തി

കാസര്‍കോട്: കാഞ്ഞങ്ങാട് സ്വദേശിയായ യുവ എഞ്ചിനീയറെ കാണാതായി. കാഞ്ഞങ്ങാട്, സൗത്ത് മാതോത്ത് ക്ഷേത്രത്തിനു സമീപത്തെ യു കെ ജയപ്രകാശിന്റെ മകന്‍ പ്രണവി (33)നെയാണ് വ്യാഴാഴ്ച സന്ധ്യയോടെ കാണാതായത്. പിതാവ് നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഇതിനു പിന്നാലെയാണ് പ്രണവിന്റെ മൊബൈല്‍ ഫോണും ഒരു ചെറിയ കുറിപ്പും ചെരുപ്പും ബേക്കല്‍ കോട്ടയ്ക്ക് സമീപത്ത് കടപ്പുറത്ത് നാട്ടുകാരനായ ഒരാള്‍ കണ്ടത്. ഫോണിലേയ്ക്ക് വന്ന കോള്‍ എടുത്തപ്പോഴാണ് കാണാതായ പ്രണവിന്റെ ഫോണ്‍ ആണെന്നു വ്യക്തമായത്. ഉടന്‍ ബേക്കല്‍ പൊലീസില്‍ …

അണങ്കൂരില്‍ തറവാട് വീട്ടില്‍ നിന്നു 10 പവന്‍ സ്വര്‍ണ്ണം കാണാതായി; ഹോംനഴ്‌സിനെ സംശയം, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: തറവാട് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പത്തു പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതായി പരാതി. അണങ്കൂര്‍, പച്ചക്കാട്, നൂര്‍ മന്‍സിലിലെ ടി എ ഷാഹിനയുടെ പരാതി പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആഗസ്റ്റ് 14നും സെപ്തംബര്‍ ആറിനും ഇടയിലുള്ള ഏതോ സമയത്താണ് മോഷണം നടന്നതെന്നു ഷാഹിന നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ ഉമ്മയുടെ തറവാട് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കാണാതായത്. വീട്ടില്‍ ജോലിക്കു നിന്നിരുന്ന ഹോം നഴ്‌സിനെ സംശയിക്കുന്നതായി പരാതിയില്‍ വ്യക്തമാക്കി.ഓണാഘോഷത്തിനായി നാട്ടിലേയ്ക്ക് …

പേരാല്‍ കണ്ണൂര്‍ ദര്‍സില്‍ നിന്നു വിദ്യാര്‍ത്ഥിയെ കാണാതായി

കാസര്‍കോട്: കുമ്പള, പേരാല്‍ കണ്ണൂര്‍ ജുമാമസ്ജിദിനു കീഴിലുള്ള സീതി വലിയുള്ളാഹി ദര്‍ഗ ഷരീഫ് ദര്‍സില്‍ നിന്നും വിദ്യാര്‍ത്ഥിയെ കാണാതായി. കുമ്പള, കോട്ടക്കാറിലെ മൂസയുടെ മകന്‍ ഹസ്സനെ (12)യാണ് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ദര്‍സില്‍ നിന്നു കാണാതായത്. ഇതു സംബന്ധിച്ച് കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കാണാതാകുമ്പോള്‍ കൈയില്‍ മഞ്ഞ നിറത്തിലുള്ള ബാഗ് ഉണ്ടായിരുന്നുവെന്നും കാപ്പി നിറത്തിലുള്ള ജുബ്ബയാണ് ധരിച്ചിരുന്നതെന്നും പരാതിയില്‍ പറഞ്ഞു.

ഉപ്പള ടൗണില്‍ യുവാവ് കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ഉപ്പള ടൗണില്‍ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഉപ്പള, ഹിദായത്ത് ബസാര്‍ ബി എം മാഹിന്‍ ഹാജി റോഡിലെ പരേതനായ അബ്ദുള്ളയുടെ മകന്‍ അഷ്ഫാഖ് (45)ആണ് മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കൂലിപ്പണിക്കാരനായ അഷ്ഫാഖിനു ഉച്ചയ്്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉപ്പളയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടിലെത്തി വിശ്രമിച്ച ശേഷം വൈകുന്നേരം പതിവുപോലെ ഉപ്പള ടൗണില്‍ എത്തിയതായിരുന്നു. ഈ സമയത്താണ് കുഴഞ്ഞു വീണത്. ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ മരണം സംഭിച്ചു.മാതാവ്: ഖദീജ. ഭാര്യ: …

ചന്തേര മാണിയാട്ടെ വി.കെ ബീഫാത്തിമ അന്തരിച്ചു

പിലിക്കോട്: ചന്തേര മാണിയാട്ടെ പരേതനായ എംടിപി അബ്ദുല്‍ ഹക്കീമിന്റെ ഭാര്യ വി.കെ ബീഫാത്തിമ(68) അന്തരിച്ചു. മക്കള്‍: വി.കെ ശരീഫ്, വി.കെ കുഞ്ഞാമിന. മരുമക്കള്‍: അബ്ദുള്ള തുരുത്തി, സാജിത കാഞ്ഞങ്ങാട്സഹോദരങ്ങള്‍: വികെ അഹ്‌മദ്, വികെ അബ്ദുസലാം, വികെ അബ്ദുല്‍ മുത്വലിബ്, ആയിഷ, റംലത്ത്, സാറുമ്മ, റൂഖിയ്യ.

നവവധു ആദ്യരാത്രിയില്‍ ആചാരം പാലിക്കാന്‍ നിര്‍ബന്ധിച്ചു; മണിയറയ്ക്കു പുറത്തു ഉറങ്ങാന്‍ കിടന്ന നവവരന്‍ രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ടത്…?

അജ്മീര്‍: നവവധു ആചാരം പാലിക്കുവാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അനുസരിച്ച നവവരന് നഷ്ടമായത് ലക്ഷങ്ങളുടെ സ്വര്‍ണ്ണം. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ അജ്മീരിലാണ് സംഭവം. അജ്മീര്‍ സ്വദേശിയായ യുവാവും ആഗ്രാ സ്വദേശിനിയും തമ്മിലുള്ള വിവാഹം ബ്രോക്കര്‍ മുഖാന്തിരം ആഘോഷപൂര്‍വ്വമാണ് നടന്നത്. അന്നു രാത്രി തന്നെ വധൂവരന്മാരും ബന്ധുക്കളും വരന്റെ വീട്ടിലെത്തി. ബന്ധുക്കളെല്ലാം സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയ ശേഷം വരന്‍ മണിയറയിലേയ്ക്ക് കടന്നു. തൊട്ടു പിന്നാലെ പാലും പഴവുമായി വധുവും മണിയറയിലെത്തി. ഇരുവരും പങ്കിട്ടു. അതിനുശേഷം വരന്‍ വധുവിനോട് ചേര്‍ന്ന് ഇരുന്ന് ആലിംഗനത്തിനു …

കേരള മുന്‍ പൊലീസ് മേധാവി ജേക്കബ് തോമസ് ആര്‍എസ്എസ് പ്രചാരക് ആയി

കൊച്ചി: കേരളത്തിലെ മുന്‍ പൊലീസ് മേധാവി ജേക്കബ് തോമസ് ആര്‍എസ്എസില്‍ മുഴുവന്‍ സമയ പ്രചാരകനായി ചേര്‍ന്നു.മഹാനവമിയോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നിനു കൊച്ചി പള്ളിക്കരയില്‍ നടന്ന പരിപാടിയില്‍ ജേക്കബ് തോമസ് ആര്‍എസ്എസ് യൂണിഫോം ധരിച്ചു പങ്കെടുത്തു.സാംസ്‌കാരിക ബോധമുള്ള വ്യക്തികളെ സൃഷ്ടിക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നു ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. നമുക്കിടയില്‍ ഇത്തരക്കാരായ കൂടുതല്‍ ആളുകള്‍ ഉണ്ടാവുമ്പോള്‍ സമൂഹം കൂടുതല്‍ ശക്തമാവും. അതു രാഷ്ട്രീയത്തിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ ഊര്‍ജ്ജം പകരും. വിവേകവും സാംസ്‌കാരിക ശക്തിയുമുള്ള വ്യക്തികളിലൂടെ ശക്തമായ രാഷ്ട്രീയം കെട്ടിപ്പടുക്കാനാണ് ആര്‍എസ്എസ് …