3 തവണ വാക്സീനെടുത്തിട്ടും പേവിഷബാധ: ചികിത്സയിലായിരുന്ന 7 വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: പേവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയായ 7 വയസ്സുകാരി മരിച്ചു. തിരുവനന്തപുരം എസ്ഐടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിയാണ് മരിച്ചത്.ഏപ്രിൽ 8നാണ് വീട്ടു മുറ്റത്തുവച്ച് കുട്ടിക്കു നായയുടെ കടിയേറ്റത്. തുടർന്ന് 3 തവണ പ്രതിരോധ വാക്സീനെടുത്തു. 29ന് പനിബാധിച്ചതോടെയാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഞരമ്പിൽ കടിയേറ്റ് പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു.ഒരു മാസത്തിനിടെ പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണ്. പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും (13) മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി സീയ ഫാരിസും (6) …

“നോക്കൗട്ട്” ലഹരിക്കെതിരെ ഫുട്ബോൾ വെടിക്കെട്ട്;പ്രിലിമിനറി മത്സരങ്ങൾക്ക് തുടക്കമായി

കണ്ണൂർ :റേഞ്ച് തലത്തിൽ ലഹരിക്കെതിരെ 09 ,10 തിയ്യതികളിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റ് “നോക്കൗട്ട്” ന്റെ ഭാഗമായി ടൂർണമെൻ്റിലേക്ക് ടീമുകളെ തിരഞ്ഞെടുക്കുന്ന പ്രിലിമിനറി മത്സരങ്ങൾക്ക് തുടക്കമായി. കാസർകോട്, ബേക്കൽ, കാഞ്ഞങ്ങാട് സബ് ഡിവിഷൻ തലത്തിലാണ് മത്സരങ്ങൾ. കാസർകോട് സബ് ഡിവിഷൻ പ്രിലിമിനറി മത്സരങ്ങൾ ആരംഭിച്ചു. ബേക്കൽ സബ് ഡിവിഷൻ തല മത്സരം നാളെ പാലക്കുന്ന് കിക്കോഫ് ടർഫിലും, കാഞ്ഞങ്ങാട് സബ് ഡിവിഷൻ ആറാം തിയ്യതി കാഞ്ഞങ്ങാട് പടിഞ്ഞാറേക്കര ടർഫിലും തുടക്കം കുറിക്കും, സബ് ഡിവിഷൻ തലത്തിലുള്ള മത്സരങ്ങൾ …

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനിടെ അപകടം: ഫയർഫോഴ്സ് ഉദ്യോഗസ്ഥന് പരുക്ക്

തൃശൂർ: തൃശൂർ പൂരത്തിന്റെ സാമ്പിൾ വെട്ടിക്കെട്ടിനെയുണ്ടായ അപകടത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് പരുക്ക്. ചാലക്കുടി യൂണിറ്റിലെ ഹോം ഗാർഡ് ടി.എ. ജോസിനാണ് പരുക്കേറ്റത്. വെടിക്കെട്ടിനിടെ അമിട്ട് പൊട്ടിയതിന്റെ അവശിഷ്ടം ജോസിന്റെ തലയിലേക്ക് വീഴുകയായിരുന്നു. ജോസിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാത്രി 8.30ഓടെയാണ് സാമ്പിൾ വെടിക്കെട്ട് ആരംഭിച്ചത്.

നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ പത്വാടി സ്വദേശി അറസ്റ്റിൽ; അറസ്റ്റിലായ അസ്ക്കർ അലി പിറ്റ് എൻ.ഡിപി.എസ് ആക്ട് പ്രകാരം ഒരാഴ്ച്ചയ്ക്കുള്ളിൽ കാസർകോട് ജില്ലയിൽ അറസ്റ്റിലായ രണ്ടാമൻ

കാസർകോട്:നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ മഞ്ചേശ്വരം, മുളിഞ്ച ,പത്വാടിയിലെ അസ്‌കർ അലി (27) യെ പിറ്റ് എൻ.ഡി.പി.എസ് പ്രകാരം മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരത്ത് 3.407 കിലോ ഗ്രാം എം ഡി എം എ യും 642.65 ഗ്രാം കഞ്ചാവും, 96 .96 ഗ്രാം കൊക്കൈൻ പിടികൂടിയ കേസിലും, മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ 49 .30 ഗ്രാം എം ഡി എം എ പിടികൂടിയ കേസിലും പ്രധാന പ്രതിയാണ് ഇയാളെന്നു പൊലിസ് അറിയിച്ചു. കേരളത്തിലും കർണാടക …

വിദ്യാനഗറിൽ ഷവർമ്മ വ്യാപാരിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ കുഡ് ലു സ്വദേശി അറസ്റ്റിൽ; പിടികൂടിയത് തിരുവനന്തപുരത്ത് ഒളിവിൽ കഴിയുന്നതിനിടയിൽ

കാസർകോട്: കാസർകോട്, വിദ്യാനഗറിൽ ഷവർമ കച്ചവടം നടത്തുന്ന മൊയ്‌ദീൻ റംഷീദ് എന്നയാളെ ആക്രമിച്ച് മൊബൈൽ ഫോണും 16000 രൂപയും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ . കാസർകോട്,കുഡ്‌ലു ശാസ്താ നഗർ സ്വദേശി അമാൻ സജാദി (22 ) നെയാണ് കാസർകോട് പോലീസ് തിരുവന്തപുരം തമ്പാനൂരിൽ വച്ച് സാഹസികമായി പിടികൂടിയത്.ഏപ്രിൽ 22നാണ് കേസിന് ആസ്പദമായ സംഭവം . കൃത്യം നടത്തി ഒളിവിൽ പോയ പ്രതിയെ പൊലീസ് സമർത്ഥമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭാരത് …

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടശ്രമം; വ്യാജഹാൾ ടിക്കറ്റുമായി വിദ്യാർഥി കസ്റ്റഡിയിൽ, അന്വേഷണം അക്ഷയ സെൻ്റർ ജീവനക്കാരിയിലേക്കും

പത്തനംതിട്ട: വ്യാജ ഹാൾ ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസിലെ പരീക്ഷാ സെന്ററിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാർഥിയാണ് വ്യാജ ഹാൾടിക്കറ്റുമായി പരീക്ഷ എഴുതാൻ എത്തിയത്. ഹാൾ ടിക്കറ്റിന്റെ പ്രധാന ഭാഗത്ത് വിദ്യാർഥിയുടെ പേര് തന്നെയായിരുന്നു. എന്നാൽ ഡിക്ലറേഷൻ ഭാഗത്ത് തിരുവനന്തപുരത്ത് തന്നെയുള്ള മറ്റൊരു വിദ്യാർഥിയുടെ പേരാണുണ്ടായിരുന്നത്. അച്ചടി പിശകാണെന്ന സംശയത്തിൽ വിദ്യാർഥിയെ പരീക്ഷയെഴുതാൻ അനുവദിച്ചു. എന്നാൽ ഡിക്ലറേഷൻ ഭാഗത്ത് പേരുള്ള വിദ്യാർഥി തിരുവനന്തപുരത്ത് പരീക്ഷ …

ലാൻഡ് ചെയ്യുന്നതിനു ഒരു മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം: എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിനു നേരെ മിസൈൽ ആക്രമണം ഉണ്ടായതിനെ തുടർന്ന് എയർഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു. ടെൽ അവീവിലേക്കു പോകുകയായിരുന്ന എയർഇന്ത്യ വിമാനം അബുദാബിയിലേക്കു തിരിച്ചു വിടുകയായിരുന്നു. വിമാനം ടെൽഅവീവിൽ ലാൻഡ് ചെയ്യുന്നതിനു ഒരു മണിക്കൂർ മുൻപാണ് അക്രമണം നടന്നത്. ഈ സമയം വിമാനം ജോർദാൻ വ്യോമാതിർത്തിയിലായിരുന്നു. ആക്രമണ വിവരം അറിഞ്ഞതോടെ അബുദാബിയിലേക്ക് പോകുകയായിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ടെൽഅവീവിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇന്നത്തെ സർവീസും എയർ ഇന്ത്യ റദ്ദാക്കി.യെമനിൽ നിന്ന് ഹൂതി വിമതർ തൊടുത്തുവിട്ട …

ബികാഷ് രഞ്ജൻ ഭട്ടാചാര്യയ്ക്കു മാറ്റം; ജോൺ ബ്രിട്ടാസിനെ രാജ്യസഭ നേതാവാക്കി സിപിഎം

ന്യൂഡൽഹി: രാജ്യസഭയിലെ സിപിഎം കക്ഷി നേതാവായി ജോൺ ബ്രിട്ടാസിനെ തിരഞ്ഞെടുത്തു. ബംഗാളിൽ നിന്നുള്ള ബികാഷ് രഞ്ജൻ ഭട്ടാചാര്യയെ മാറ്റിയാണ് നിയമനം. നിലവിൽ ബ്രിട്ടാസ് ഉപനേതാവായിരുന്നു. നേരത്തേ സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്കും ബ്രിട്ടാസിനെ തിരഞ്ഞെടുത്തിരുന്നു. മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് ബ്രിട്ടാസിനെ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവാക്കിയത്.മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരത്തിന് 2 തവണ അർഹനായി. വിദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റി, പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റി, ഐടി വകുപ്പിന്റെ ഉപദേശക സമിതി എന്നിവയിൽ അംഗമാണ്.

ഇന്ത്യ അക്രമിച്ചാൽ രാജ്യം വിടുമെന്ന് പാക് എംപി: പാക് സൈന്യത്തെ പൗരന്മാർ വിശ്വസിക്കുന്നില്ലെന്നതിന്റെ തെളിവെന്ന് ബിജെപി

ന്യൂഡൽഹി: ഇന്ത്യയുമായി യുദ്ധം ഉണ്ടായാൽ ഉടൻ രാജ്യം വിടാനാണ് പദ്ധതിയെന്ന് പാക് എംപിയുടെ വെളിപ്പെടുത്തൽ. ലക്കി മർവത്ത് മണ്ഡലത്തിൽ നിന്നുള്ള എംപിയായ ഷെർ അഫ്സൽ ഖാനാണ് ഇന്ത്യ ആക്രമിച്ചാൽ ഉടൻ ഇംഗ്ലണ്ടിലേക്കു കടക്കുമെന്ന് വ്യക്തമാക്കിയത്. ഇന്ത്യയുടെ ആക്രമണം ഉണ്ടായാൽ രാജ്യത്തിനായി യുദ്ധ മുഖത്തേക്ക് ഇറങ്ങുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് പ്രതികരണം.മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക്കെ ഇൻസാഫിന്റെ എംപിയും ദേശീയ വക്താവുമാണ് ഷെർ അഫ്സൽ ഖാൻ. ഇമ്രാൻ ഖാന്റെ പ്രധാന അഭിഭാഷകൻ കൂടിയാണ്.എന്നാൽ പാക് സൈന്യത്തിലും പ്രതിരോധ …

സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയിൽ വേടൻ പാടും; അറസ്റ്റിനെ തുടർന്ന് റദ്ദാക്കിയ പരിപാടി വീണ്ടും നടത്തും

കൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കിൽ നടത്തുന്ന ആഘോഷ പരിപാടിയിൽ റാപ്പർ വേടന്റെ പരിപാടി വീണ്ടും ഉൾപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് 7നാകും വേടന്റെ റാപ്പ് നടക്കുക. വേടൻ കഞ്ചാവ് കേസിൽ പ്രതിയായതോടെ ഒഴിവാക്കിയ പരിപാടി വീണ്ടും നടത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.ഇടുക്കി വാഴത്തോപ്പ് സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിൽ 29നാണ് വേടന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ 28ന് കൊച്ചിയിലെ ഫ്ലാറ്റിൽ കഞ്ചാവുമായി വേടനും സുഹൃത്തുക്കളും അറസ്റ്റിലായി. ഇതോടെ പരിപാടി ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു. …

പല തവണ മോശമായി പെരുമാറി ; സഹപ്രവർത്തകയുടെ മകനായ 17 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റിൽ

ഹൈദരാബാദ്: സഹപ്രവർത്തകയുടെ മകനായ 17 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂബിലി ഹിൽസിലെ വീട്ടു ജോലിക്കാരിയായ 28 വയസ്സുകാരിയാണ് ഇതേ വീട്ടിലെ മറ്റൊരു ജോലിക്കാരിയുടെ മകനെ പീഡിപ്പിച്ചത്. പീഡനത്തിനിരയായ 17 വയസ്സുകാരന്റെ കുടുംബവും പ്രതിയും വീട്ടുജോലിക്കാർക്കുള്ള ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. പ്രതി 17 വയസ്സുകാരനെ ചുംബിക്കുന്നത് കണ്ട വീട്ടിലെ മാനേജർ ഇതു അമ്മയെ അറിയിച്ചിരുന്നു. എന്നാൽ കുട്ടിയെ സഹോദരനെപോലെയാണ് കാണുന്നതെന്നായിരുന്നു പ്രതിയുടെ മറുപടി.ഇതു സംബന്ധിച്ച ചോദ്യങ്ങളോടു കൃത്യമായി മറുപടി നൽകാതെ പൊട്ടി കരയുകയാണ് കുട്ടി …

പട്ടാളത്താവളങ്ങളുടെ ഫോട്ടോകളും വിവരങ്ങളും പാകിസ്താന് ചോർത്തി; 2 ചാരന്മാർ അമൃത്സറിൽ അറസ്റ്റിൽ

ന്യൂഡൽഹി: ഇന്ത്യ-പാക് ബന്ധം സൈനിക സംഘർഷത്തിലേക്കു നീങ്ങുന്നതിനിടെ 2 ചാരന്മാരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക് ഷേർ മസ്സി, സൂരജ് മസ്സി എന്നിവരാണ് പിടിയിലായത്. അമൃത്സറിലെ പട്ടാളത്താവളത്തിന്റെയും എയർബേസിന്റെയും നിർണായക വിവരങ്ങളും ഫോട്ടോകളും ഇവർ പാകിസ്താനു കൈമാറുകയായിരുന്നു. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികളുമായി ഇവർക്ക് ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ അമൃത്സർ ജയിലിൽ കഴിയുന്ന കൊടും കുറ്റവാളി ഹർപ്രീത് സിങ്ങാണ് ഇവർക്കു പാക് അധികൃതരെ പരിചയപ്പെടുത്തിയത്. ഇയാളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം രാജസ്ഥാനിലെ രാജ്യാന്തര അതിർത്തിയിലെ …

പത്രം വായിച്ചു കൊണ്ടിരുന്ന യുവതി കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: രാവിലെ ചായ കുടിച്ചശേഷം പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവതി കുഴഞ്ഞു വീണു മരിച്ചു. കാറഡുക്ക ശാന്തിനഗർ നന്ദനത്തിലെ ചന്ദ്രൻ്റെ ഭാര്യ പൂർണ്ണിമ (34) യാണു മരിച്ചത്. ഞായറാഴ്ച 11 മണിയോടെയായിരുന്നു മരണം. കുഴഞ്ഞു വീണ പൂർണ്ണിമയെ ഉടൻ മുള്ളേരിയയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ഏകമകൻ സായന്ത് കൃഷ്ണ. പരേതനായ മാധവൻ നായരാണു പിതാവ്. മാതാവ് സരോജിനി. സഹോദരങ്ങൾ വിനോദ്കുമാർ, പുഷലത, മണികണ്ഠൻ.

പിണറായി ദ ലെജൻഡ്’ : മുഖ്യമന്ത്രിയെക്കുറിച്ച് ഡോക്യുമെന്ററിയുമായി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം പ്രമേയമാക്കി ഡോക്യുമെന്ററി ഒരുങ്ങുന്നു. സിപിഎം സർവീസ് സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ‘പിണറായി ദ ലെജൻഡ്’ എന്ന ഡോക്യുമെന്ററിക്കു പിന്നിൽ.വ്യക്തി, മുഖ്യമന്ത്രി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ പിണറായി വിജയന്റെ നേട്ടങ്ങൾ ദൃശ്യവൽക്കരിക്കുന്ന ഡോക്യുമെന്ററി 15 ലക്ഷം രൂപ ചെലവിലാണ് നിർമിക്കുന്നത്. 21ന് സെൻട്രൽ സ്റ്റേഡിയത്തിൽ സർക്കാരിന്റെ വാർഷികാഘോഷ വേളയിൽ ഡോക്യുമെന്ററി പ്രകാശനം ചെയ്യും. രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്കു കടക്കുന്ന പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററി പുറത്തിറക്കുന്നത്. നേരത്തേ …

മലയാളി സൈനികൻ ഭോപ്പാൽ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജിൽ മരിച്ച നിലയിൽ

ഭോപ്പാൽ: അവധി കഴിഞ്ഞു മടങ്ങിയ മലയാളി സൈനികനെ ഭോപ്പാൽ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നിദർശ്(36) ആണ് മരിച്ചത്. ഭോപ്പാലിലെ ഇഎംഇ ബറ്റാലിയനിൽ അംഗമായിരുന്നു. വ്യാഴാഴ്ചയാണ് ലീവ് കഴിഞ്ഞു നാട്ടിൽ നിന്നു മടങ്ങിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിവാഹിതനാണ്. അച്ഛൻ സുദർശനൻ, അമ്മ നിർമല. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.

ബാര, മുക്കു ന്നോത്തെ കഞ്ചാവ് വേട്ട: മുഖ്യപ്രതി മംഗ്ളൂരുവിൽ അറസ്റ്റിൽ

കാസർകോട്:ഉദുമ, ബാര,മുക്കുന്നോത്തെ വീട്ടിൽ നിന്ന് 11.190 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മുക്കുന്നോത്തെ മുഹമ്മദ് സമീറി (32)നെയാണ് മേൽപറമ്പ് പൊലീസ് പിടികൂടിയത്. മംഗളൂരുവിലെ രഹസ്യ കേന്ദ്ര ത്തിൽ വച്ചായിരുന്നു അറസ്റ്റ്. സമീറിന്റെ സഹോദരൻ മുനീറും കേസിൽ പ്രതിയാണ്. ഇയാൾ ഒളിവിലാണ്. കഴിഞ്ഞ മാസം 25 ന് രാത്രി രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബേക്കൽ ഡി വൈ എസ് പി വി.വി. മനോജിന്റെയും മേൽപറമ്പ് പൊലീസ്‌ ഇൻസ്പെക്ടർ എ.സന്തോഷ്‌ കുമാറിന്റെയും നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. …

കുട്ടികളെക്കൊണ്ടു കേബിൾ മാറ്റിച്ചെന്നു പരാതി: മാത്യു കുഴൽനാടൻ എം.എൽ.എ.ക്കെതിരെ ബാലാവകാശ കമ്മിഷന് പരാതി

കൊച്ചി: കേബിൾ നീക്കം ചെയ്യാൻ കുട്ടികളെ ഉപയോഗിച്ചെന്നാരോപിച്ചു മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരെ ബാലാവകാശ കമ്മിഷനും പൊലീസിനും പരാതി. സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ എന്നിവരാണ് പരാതി നൽകിയത്. വെള്ളിയാഴ്ച റോഡ് നവീകരണത്തിന്റെ ഭാഗമായി മുവാറ്റുപുഴ നഗരത്തിൽ പൊട്ടിക്കിടന്നതും ഉപേക്ഷിക്കപ്പെട്ടതുമായ കേബിളുകൾ എംഎൽഎയുടെ നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നു. രാവിലെ 8 മുതൽ 12 വരെയായിരുന്നു പരിപാടി. നഗരത്തിലെ 2 ഹയർ സെക്കൻഡറി സ്കൂളുകളിലെ എൻഎസ്എസ് വിദ്യാർഥികളെയും ഇതിൽ …

ബദിയടുക്കയിൽ വൻ മയക്കുമരുന്ന് വേട്ട;ലൈഫ് ഭവനപദ്ധതി പ്രകാരം ലഭിച്ച വീട് വാടകയ്ക്കെടുത്ത് ലഹരി എം.ഡി.എം.എ. വ്യാപാരം നടത്തിവന്ന നീർച്ചാൽ, ചൗക്കി ആസാദ് നഗർ സ്വദേശികൾ അറസ്റ്റിൽ

ബദിയടുക്ക: ബദിയടുക്കയിൽ വൻ മയക്കുമരുന്ന് വേട്ട. ലൈഫ് ഭവനപദ്ധതി പ്രകാരം ലഭിച്ച വീട് വാടകയ്ക്ക് വാങ്ങി ലഹരി വ്യാപാരം നടത്തുകയായിരുന്ന സംഘത്തിലെ രണ്ടു പേരെ ബദിയടുക്ക സി ഐ കെ സുധീറും സംഘവും അറസ്റ്റ് ചെയ്തു.26.100 ഗ്രാം എംഡിഎംഎയുമായി നീർച്ചാലിലെ മുഹമ്മദ്‌ ആസിഫ് (31),ചൗക്കി ആസാദ് നഗറിലെ മുഹമ്മദ് ഇക്ബാൽ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സർക്കാർ നൽകിയ സ്ഥലത്ത് ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച 50 വീടുകളിൽ ഒരു വീട് വാടകയ്ക്കെടുത്താണ് സംഘം ലഹരി …