ജയിലില്‍ വിചാരണ തടവുകാരന് കൊണ്ടുവന്ന ടൂത്ത് പേസ്റ്റ് ട്യൂബില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തി

മംഗളൂരു: ജയിലില്‍ വിചാരണ തടവുകാരന് കൊണ്ടുവന്ന ടൂത്ത് പേസ്റ്റ് ട്യൂബില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. പ്രതിയെ പിന്നീട് കൂടുതല്‍ അന്വേഷണത്തിനായി ബാര്‍ക്കെ പൊലീസിന് കൈമാറി. ഉര്‍വ സ്റ്റോര്‍ നിവാസിയായ ആഷിക് ആണ് അറസ്റ്റിലായതെന്ന് ജയില്‍ സൂപ്രണ്ട് ശരണബസപ്പ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ 1 ന് ഉച്ചയ്ക്ക് 12.45 ഓടെ, വിചാരണ തടവുകാരനായ അന്‍വിത്തിനെ സന്ദര്‍ശിക്കാന്‍ ആഷിക് ജയിലിലെത്തിയിരുന്നു. തടവുകാരന് നല്‍കാനായി 40 പാക്കറ്റ് …

വീട്ടിലെ അലമാരയില്‍ നിന്നും മോഷ്ടിച്ച 65.79 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പ്രതി പിടിയില്‍; ഇയാള്‍ ഭവന മോഷണ കേസിലെ സ്ഥിരം പ്രതിയെന്ന് പൊലീസ്

ഉഡുപ്പി: വീട്ടിലെ അലമാരയില്‍ നിന്നും മോഷ്ടിച്ച 65.79 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പ്രതി പൊലീസ് പിടിയില്‍. കുക്കെഹള്ളി ഗ്രാമത്തിലെ കുക്കിക്കാട്ടെ നിവാസിയായ സുകേഷ് നായിക് (37) ആണ് അറസ്റ്റിലായത്. ഉഡുപ്പി സിറ്റി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 65,79,720 വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഈ സ്വര്‍ണം ഉഡുപ്പി വൊളകാട് 76 ബഡഗുബെട്ടു ഗ്രാമത്തിലെ ശ്രീ ശാരദാംബ ക്ഷേത്രത്തിന്റെ ഗോപുരത്തിനടുത്തുള്ള റോസ് വില്ലയില്‍ താമസിക്കുന്ന ഷീല വില്‍ഹെം മീന(53) എന്ന യുവതിയുടേതാണെന്ന് പൊലീസ് …

പണമില്ലെന്നത് പഠനത്തിന് തടസ്സമാവില്ല; കേന്ദ്ര സര്‍വകലാശാലയില്‍ പഠനത്തോടൊപ്പം ജോലി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ‘ഏണ്‍ വൈല്‍ യു ലേണ്‍’ പദ്ധതിക്ക് തുടക്കം പെരിയ: പഠനത്തോടൊപ്പം ജോലി ചെയ്ത് വരുമാനം നേടാന്‍ കേരള കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കുന്നു. സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് ഉള്‍പ്പെടെ ഉപകാരപ്രദമായ ‘ഏണ്‍ വൈല്‍ യു ലേണ്‍’ പദ്ധതിക്ക് സര്‍വകലാശാലയില്‍ തുടക്കമായി. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തികം നല്‍കുന്നതിനൊപ്പം വിദ്യാര്‍ത്ഥികളില്‍ സാഹോദര്യ മനോഭാവവും ഉത്തരവാദിത്ത ബോധവും നേതൃഗുണവും വളര്‍ത്തിയെടുക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സര്‍വകലാശാലയുടെ ഭരണനിര്‍വ്വഹണത്തില്‍ വിദ്യാര്‍ത്ഥികളും …

പൊള്ളക്കടയിലെ ഓട്ടോ ഡ്രൈവര്‍ ഭാര്‍ഗ്ഗവന്‍ അന്തരിച്ചു

കാസര്‍കോട്: പുല്ലൂര്‍, പൊള്ളക്കടയിലെ പരേതനായ കുഞ്ഞിക്കണ്ണന്‍-മാധവി ദമ്പതികളുടെ മകനും ഓട്ടോ ഡ്രൈറുമായ ഭാര്‍ഗ്ഗവന്‍ (60) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കള്‍: ശ്രുതി, സനീഷ്. മരുമക്കള്‍: ഐശ്വര്യ, അനില്‍. സഹോദരങ്ങള്‍: അശോകന്‍, പുഷ്പന്‍, പവിത്രന്‍.

രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റു ചെയ്യാന്‍ തടസ്സമില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ചയും വാദം തുടരും

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ചയും വാദം തുടരും. അതിനു ശേഷമായിരിക്കും വിധി പറയുക. തിരുവനന്തപുരം സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് ജാമ്യാപേക്ഷയില്‍ വാദപ്രതിവാദം നടന്നത്.പരാതി കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണ് ഇരുവരും തമ്മില്‍ ഉണ്ടായിരുന്നതെന്നും സി പി എമ്മും ബി ജെ പിയും തമ്മില്‍ ഗൂഢാലോചന നടത്തിയാണ് യുവതിയെക്കൊണ്ട് പരാതി നല്‍കിപ്പിച്ചതെന്നും പ്രതിഭാഗം വാദിച്ചു. ഒരു രേഖ കൂടി …

യു.എസ്. കുടിയേറ്റ നിയമങ്ങൾ: പുതിയ നിയന്ത്രണങ്ങളും നയപരമായ മാറ്റങ്ങളും

പി പി ചെറിയാൻ അമേരിക്കൻ ഐക്യനാടുകളിലെ കുടിയേറ്റ നിയമങ്ങളിൽ സമീപ മാസങ്ങളിൽ സമൂലമായ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിർത്തി സുരക്ഷ, അഭയാർത്ഥി അപേക്ഷകൾ, നിയമപരമായ കുടിയേറ്റത്തിനുള്ള മാനദണ്ഡങ്ങൾ എന്നിവയിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കുകയും മുൻ ഭരണകൂടത്തിന്റെ നയങ്ങൾ തിരുത്തുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്. ഒരു അഫ്‌ഗാൻ പൗരൻ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട്, അഭയാർത്ഥി പദവിക്കായുള്ള അപേക്ഷകളുടെ തീരുമാനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ യു.എസ്. ഭരണകൂടം ഉത്തരവിട്ടതാണ് ഏറ്റവും പുതിയ പ്രധാന തീരുമാനം. എല്ലാ അപേക്ഷകരെയും “പരമാവധി പരിശോധിച്ച് ഉറപ്പുവരുത്തുന്നതുവരെ” …

ഭര്‍തൃവിയോഗത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി

ബംഗ്‌ളൂരു: ഭര്‍തൃവിയോഗത്തില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി. ബംഗ്‌ളൂരു, കയ്പാറ, തോട്ടതുഗുഡ്ഡയിലെ വാടക വീട്ടില്‍ താമസക്കാരിയായ സൗഭാഗ്യ (31)യാണ് ജീവനൊടുക്കിയത്. ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. അതിനു ശേഷം ക്ഷേത്രത്തിലെ ജോലിക്കു പോയി കിട്ടുന്ന തുച്ഛമായ പണം കൊണ്ടാണ് രണ്ടുമക്കളെ പോറ്റിയിരുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ വിയോഗം യുവതിയെ കടുത്ത നിരാശയിലാഴ്ത്തിയിരുന്നു. ഇക്കാര്യം പലരോടും പറയുകയും ചെയ്തിരുന്നതായി പറയുന്നു.ഇതിനിടയിലാണ് സൗഭാഗ്യയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമാക്കുന്ന കുറിപ്പും വീട്ടില്‍ നിന്നു പൊലീസ് കണ്ടെടുത്തു.

ആപ്പിളിന്റെ പുതിയ എ.ഐ. വൈസ് പ്രസിഡന്റ് അമർ സുബ്രമണ്യ

പി പി ചെറിയാൻ കാലിഫോർണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ I) രംഗത്തെ പ്രമുഖനും ഇന്ത്യൻ വംശജനുമായ അമർ സുബ്രമണ്യയെ ആപ്പിളിന്റെ പുതിയ വൈസ് പ്രസിഡന്റായി നിയമിച്ചു. എ.ഐ. രംഗത്തെ നേതൃത്വം ശക്തിപ്പെടുത്താനുള്ള ആപ്പിളിന്റെ ശക്തമായ നീക്കമാണിത് . ഡിസംബർ 1-നാണ് 46-കാരനായ അമർ സുബ്രമണ്യ ആപ്പിളിൽ ചേർന്നത്. എഞ്ചിനീയറിംഗ് നേതാക്കളിൽ പ്രമുഖനായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം, ആപ്പിളിലെ സുപ്രധാനവും വെല്ലുവിളി നിറഞ്ഞതുമായ താഴെ പറയുന്ന എ ഐ സംരംഭങ്ങൾക്ക് നേതൃത്വം നൽകും. വരാനിരിക്കുന്ന ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾക്കും …

ചെറുവത്തൂര്‍ കൈതക്കാട്ടെ ആരിഫയെ കാണാതായി; കുഞ്ഞിമംഗലം സ്വദേശിക്കൊപ്പം പോയതായി സംശയം, ചന്തേര പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഉറങ്ങാന്‍ കിടന്ന 18കാരിയെ കാണാതായതായി പരാതി. ചെറുവത്തൂര്‍, ഓരിമുക്ക് കൈതക്കാട്ടെ ആബിദയുടെ മകള്‍ ടി.സി ആരിഫ (18)യെ ആണ് കാണാതായത്.ബുധനാഴ്ച പുലര്‍ച്ചെ 1.30 മണിക്കും രാവിലെ ആറുമണിക്കും ഇടയിലാണ് കാണാതായതെന്നു ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. കുഞ്ഞിമംഗലത്തെ സയാന്‍ എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നു. യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

മണല്‍ക്കൊള്ള; പുഴകളില്‍ മുക്കിവച്ച അഞ്ചു തോണികള്‍ ഇടിച്ചു പൊടിച്ചു

കുമ്പള: മണല്‍ക്കൊള്ള സംഘം ഷിറിയ, ഹേരൂര്‍ പുഴകളില്‍ പൊലീസിനെ കണ്ടു മുക്കിവച്ച അഞ്ചു തോണികള്‍ പൊലീസ് മുങ്ങിത്തപ്പിയെടുത്തുകരക്കെത്തിച്ചു. അതിനുശേഷം ജെ സി ബി കൊണ്ടുവന്ന് അവ ഇടിച്ചു പൊടിച്ചു.കുമ്പള പരിസരങ്ങളിലെ ക്വാര്‍ട്ടേഴ്‌സുകളില്‍ തങ്ങിയ മണലൂറ്റു വിദഗ്ദ്ധരായ അതിഥിത്തൊഴിലാളികളെ ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്നിറക്കി സ്വന്തം നാടുകളിലേക്കു പൊലീസ് ട്രെയിന്‍ കയറ്റിവിട്ടു. ഇനിയും മണലൂറ്റു വൈദഗദ്ധ്യം കൊണ്ടു കുമ്പള സ്റ്റേഷന്‍ പരിസരത്ത് എത്തിയാല്‍ കേസെടുത്തു ജയിലില്‍ ആക്കുമെന്നു താക്കീതു നല്‍കിയിട്ടുണ്ട്.

കോഴിമുട്ടക്കു ഏഴു രൂപ, തക്കാളി 50 ലേക്ക്, മുരിങ്ങക്കക്കു 500 രൂപ കവിഞ്ഞു: പച്ചക്കറിക്കു വിലക്കയറ്റം: തദ്ദേശ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാതെ മുന്നണികൾ; വോട്ടർമാരായ വീട്ടമ്മമാർ നീരസത്തിൽ

കാസർകോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപ്പാർട്ടികൾ അവശ്യസാധന വില വർദ്ധനവിനെക്കുറിച്ചു മൗനം പാലിക്കുന്നത് വോട്ടർമാരായ വീട്ടമ്മമാരെ നീരസപെടുത്തുന്നു. റോഡ് തരാം,വീട് തരാം,വെളിച്ചമെ ത്തിക്കാം, കുടിവെള്ള സൗകര്യമൊരുക്കാം,പെൻഷൻ തരാമെന്നൊക്കെയുള്ള മോഹന വാഗ്ദാനങ്ങൾ സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് നൽകുന്നുണ്ട്. ഇതിനിടയിൽ അവശ്യസാധനങ്ങളുടെ വില താങ്ങാനാകാത്തവണ്ണം ഉയർന്നുകൊണ്ടിരിക്കുന്നതു മുന്നണികൾ കാണാതെ പോകുന്നതാണോ,അതോ കണ്ടില്ലെന്ന് നടിക്കുന്നതാണോ എന്നു വീട്ടമ്മമാർ ആരായുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിൽ പൊതു വിപണിയിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.പഴം പച്ചക്കറി വിലയിൽ ഇടയ്ക്കിടെ ഉയർച്ചയും, താഴ്ചയും ഉണ്ടാകുന്നുണ്ടെങ്കിലും അരി,മുളക്,പയർ വർഗ്ഗങ്ങൾ …

മഞ്ചേശ്വരത്ത് കടകളില്‍ പരക്കെ കവര്‍ച്ച; ജനറല്‍ സ്റ്റോറില്‍ നിന്നു 35,000 രൂപയും സിഗരറ്റുകളും മോഷണം പോയി

കാസര്‍കോട്: മഞ്ചേശ്വരം, രാഗം ജംഗ്ഷനില്‍ മൂന്നു കടകളില്‍ കവര്‍ച്ച. അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള ഭാരത് ജനറല്‍ സ്റ്റോര്‍സിന്റെ ഷട്ടറിലെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 35,000 രൂപയും സിഗരറ്റുകളുമായാണ് സ്ഥലം വിട്ടത്. ബുധനാഴ്ച രാവിലെ കടതുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സമീപത്ത് പ്രവര്‍ത്തിക്കുന്ന ജാബിറിന്റെ മൊബൈല്‍ ഫോണ്‍ ഷോപ്പിന്റെയും ഷെഫീഖിന്റെ പച്ചക്കറി കടയുടെയും പൂട്ടുകള്‍ തകര്‍ത്ത നിലയിലാണ്. ഈ കടകളിലും പൊലീസ് പരിശോധന നടത്തി. …

പരാതി നല്‍കിയത് ആണോ പെണ്ണോ എന്നറിയില്ല; നടക്കുന്നത് ഒരു സ്ഥാനാര്‍ത്ഥിയെ ഏത് വിധേനയും തേജോവധം ചെയ്യാനുള്ള നീക്കം; ആരോപണം നിഷേധിച്ച് ഫെന്നി നൈനാന്‍

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കഴിഞ്ഞദിവസം കെപിസിസിക്ക് ലൈംഗിക പീഡന പരാതി നല്‍കിയ പരാതിക്കാരിക്ക് നേരെ ആഞ്ഞടിച്ച് രാഹുലിന്റെ സുഹൃത്തും കെ.എസ്.യു സംസ്ഥാന ഭാരവാഹിയുമായ ഫെന്നി നൈനാന്‍. അടൂര്‍ നഗരസഭ എട്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ ഫെന്നി നൈനാന്‍ യുവതിയുടേത് വ്യാജ പരാതിയെന്ന് ആവര്‍ത്തിക്കുകയും തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പൊലീസ് അന്വേഷിച്ച് തെളിവ് കണ്ടെത്തിയാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി. ഒരു സ്ഥാനാര്‍ത്ഥിയെ ഏത് വിധേനയും തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നും …

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണത്തിന് ഹൈക്കോടതി ഒരു മാസം കൂടി സമയം നീട്ടി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണത്തിന് ഹൈക്കോടതി ഒരു മാസം കൂടി സമയം നീട്ടി നല്‍കി. അന്വേഷണത്തിന് അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് സമയം വീണ്ടും നീട്ടി നല്‍കിയത്. കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്.ഐ.ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നുമുള്ള എസ്.ഐ.ടിയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഒരു മാസം കൂടി സമയം നീട്ടിക്കൊടുത്തത്. സ്വര്‍ണക്കൊള്ള കേസിലെ എഫ്.ഐ.ആര്‍, അനുബന്ധ രേഖകള്‍ എന്നിവ ആവശ്യപ്പെട്ട് ഇഡിക്ക് …

വീണ്ടുമൊരു ഹിറ്റ് ഡയലോഗ്; രജനീകാന്തിന്റെ ജയിലര്‍ 2 ല്‍ താനുമുണ്ടാകും; സ്ഥിരീകരണവുമായി വിനായകന്‍; ആകാംക്ഷയോടെ പ്രേക്ഷകര്‍

ജയിലര്‍ ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗത്തിലെ അഭിനയത്തിലൂടെ ഏറെ പ്രശംസ നേടിയ താരമാണ് നടന്‍ വിനായകന്‍. ചിത്രത്തിലെ ‘മനസ്സിലായോ സാറേ’ എന്ന ഹിറ്റ് ഡയലോഗ് മലയാളികള്‍ ഒരിക്കലും മറക്കില്ല. എന്നാല്‍ ഇപ്പോള്‍ ജയിലര്‍ 2 പ്രഖ്യാപിച്ചപ്പോള്‍ മലയാളികളെ ആവേശം കൊള്ളിക്കുന്ന മറ്റൊരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് വിനായകന്‍. ചിത്രത്തില്‍ താനും ഉണ്ടാകുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. രജനീകാന്തിനെ നായകനാക്കി സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ വരാനിരിക്കുന്ന തമിഴ് ചിത്രം ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് …

മുന്നാട് പറയംപള്ളത്ത് റെയ്ഡ്; പൊലീസിനെ കണ്ട് അങ്കക്കോഴി കാട്ടിലേയ്ക്ക് പറന്നുപോയി, പാക്കം സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുന്നാട്, പറയംപള്ളത്തെ കോഴിക്കെട്ട് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. രണ്ടുപേര്‍ അറസ്റ്റില്‍. പനയാല്‍, പാക്കം, വെളുത്തോളി ഹൗസിലെ കെ ശശിധരന്‍ (63), മുന്നാട്, കൊട്ടോടി, പുലിക്കോടന്‍ ഹൗസിലെ കെ വി കൃഷ്ണന്‍ (54) എന്നിവരെയാണ് ബേഡകം എസ് ഐ വി കുഞ്ഞികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. പൂക്കുന്നത്ത് പാറ- പറയംപ്പള്ളം റോഡരുകിലെ കല്ലുവെട്ടു കുഴിയില്‍ കോഴി അങ്കം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരമാണ് ബേഡകം പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ …

കണ്ണിന് കുളിര്‍മയേകുന്ന കാഴ്ച; കൊടുംതണുപ്പില്‍ ടോയ്ലറ്റിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് രാത്രി മുഴുവനും രക്ഷകരായി തെരുവുനായ്ക്കള്‍

നബാദ്വിപ്പ്: തെരുവുനായ്ക്കള്‍ എന്ന് കേള്‍ക്കുന്നത് തന്നെ പലര്‍ക്കും പേടിയാണ്. കാരണം ഇപ്പോള്‍ എവിടേയും കേള്‍ക്കുന്നത് തെരുവുനായകളുടെ മനുഷ്യര്‍ക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ചുള്ള വാര്‍ത്തകളാണ്. സുപ്രീംകോടതി പോലും ഒടുവില്‍ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ സംരക്ഷിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വിവാദങ്ങൾക്കിടയിൽ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി തെരുവുനായ്ക്കള്‍ ഒരു നവജാതശിശുവിന് സംരക്ഷണം നല്‍കിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നബാദ് വിപ്പിലെ ഒരു വീട്ടിലെ ടോയ്ലറ്റിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് കൊടും തണുപ്പില്‍ രക്ഷകരായി നിന്നത് ഒരു കൂട്ടം തെരുവ് നായ്ക്കളാണ്. ഇവ കുഞ്ഞിന് …

ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം: പരമ്പര സ്വന്തമാക്കാന്‍ കച്ചകെട്ടി ഇന്ത്യന്‍ ടീം; പ്രതീക്ഷ രാഹുല്‍ – കോലി സഖ്യത്തില്‍

ന്യൂഡല്‍ഹി: റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തില്‍ പരമ്പര സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് ടീം ഇന്ത്യ. റാഞ്ചിയില്‍ 17 റണ്‍സിന്റെ ആവേശകരമായ വിജയത്തിന് ശേഷം നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിന് ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും ഇന്ത്യ ഇറങ്ങും. ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം. ഇന്നു ജയിച്ചാല്‍ മൂന്ന് മത്സര പരമ്പര സ്വന്തമാക്കാം. പരിചയസമ്പന്നരായ താരങ്ങളുടെ ശ്രദ്ധേയമായ ബാറ്റിംഗ് പ്രകടനവും അച്ചടക്കമുള്ള …