മൊഗ്രാല്‍ പുത്തൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകള്‍ നശിപ്പിച്ചു; ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിന് പൊലീസ് കേസെടുത്തു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകള്‍ കീറി നശിപ്പിച്ചതായി പരാതി. അബ്ദുല്‍ ഖാദര്‍ കടവത്ത് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നതിനാണ് കേസ്.മൊഗ്രാല്‍ പുത്തൂര്‍ ഒന്നാം വാര്‍ഡിലെ മുസ്ലീംലീഗിലെ സ്ഥാനാര്‍ത്ഥി ധര്‍മ്മപാലന്‍ ദാരില്ലത്തിന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം മൊഗറിലെ വീട്ടുമതിലുകളില്‍ പതിച്ച പോസ്റ്ററുകളാണ് നശിപ്പിച്ചത്.

സംസ്ഥാനത്ത് യുഡിഎഫ് അനുകൂല ട്രന്റ്: പി.കെ കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: സംസ്ഥാനത്ത് യുഡിഎഫ് അനുകൂല ട്രന്റാണ് നിലനില്‍ക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ “തദ്ദേശകം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തേക്കാളും പ്രാദേശിക വിഷയങ്ങള്‍ക്കാണ് മുന്‍ഗണന. എന്നാലും ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു അനുകൂലമായ വിധിയെഴുത്തായിരിക്കും ഉണ്ടാവുക. രാഷ്ട്രീയത്തേക്കാളും ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളായിരിക്കും തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കുക-കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ പെര്‍ഫോമന്‍സ് വളരെ മോശമാണ്. അതു കൊണ്ടാണ് കേരളം രാഷ്ട്രീയ മാറ്റത്തിന്റെ പാതയിലാണെന്നു പറയുന്നത്. ശബരിമല വിഷയം …

ഒരു ലക്ഷം രൂപ നിക്ഷേപമായി വാങ്ങിച്ചു; തിരികെ നല്‍കിയത് 4,500രൂപ മാത്രം, പെരിയ സ്വദേശിയുടെ പരാതിയില്‍ ജി ബി ജിക്കെതിരെ ബേഡകം പൊലീസ് വീണ്ടും കേസെടുത്തു

കാസര്‍കോട്: വന്‍ലാഭം വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നു കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കുണ്ടംകുഴിയിലെ ജി ബി ജി (ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ്)ക്കെതിരെ ബേഡകം പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പെരിയ, പുളിക്കാല്‍, ശിവദം ഹൗസിലെ ഗംഗാധരന്‍ സി നായര്‍ (49) നല്‍കിയ പരാതിപ്രകാരം ജി ബി ജി കമ്പനിക്കും മാനേജിംഗ് ഡയറക്ടര്‍ കുണ്ടംകുഴി, ചിന്നുലാല്‍ ഹൗസിലെ ഡി വിനോദ് കുമാറിനും എതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. 2022 സെപ്തംബര്‍ …

മഞ്ചേശ്വരത്ത് മയക്കുമരുന്നു കേസില്‍ സ്ഥാനാര്‍ത്ഥി അറസ്റ്റില്‍; മംഗല്‍പ്പാടിയില്‍ പ്രധാന പ്രവര്‍ത്തകനും മയക്കുമരുന്നു കേസില്‍ പിടിയില്‍

മഞ്ചേശ്വരം: മഞ്ചേശ്വത്ത് എം ഡി എം എ കേസില്‍ സ്ഥാനാര്‍ത്ഥി അറസ്റ്റിലായി. മംഗല്‍പ്പാടിയില്‍ ബി ജെ പി പ്രവര്‍ത്തകനെ കഞ്ചാവുകേസില്‍ അറസ്റ്റു ചെയ്തു.മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡായ തൂമിനാട്ടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി റിയാസിനെയാണ് എം ഡി എം എ ഉപയോഗിച്ചതു സംബന്ധിച്ച കേസില്‍ പൊലീസ് വ്യാഴാഴ്ച രാവിലെ അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ മയക്കുമരുന്നു കേസില്‍ വാറണ്ട് ഉണ്ടായിരുന്നുവെന്നു പറയുന്നു. മുസ്ലീംലീഗ് പ്രവര്‍ത്തകനായിരുന്നു റിയാസെന്നു പറയുന്നുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് റിയാസ് ജനവിധി തേടുന്നത്. അതിനിടയിലാണ് അറസ്റ്റ്.അതേസമയം മംഗല്‍പ്പാടി പഞ്ചായത്തില്‍ …

രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ കീഴ്‌പ്പെടുത്തിയത് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി; നടത്തിയത് ക്രൂര പീഡനം; ശരീരത്തില്‍ നിരവധി മുറിവുകള്‍; എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്ത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് ലഭിച്ച യുവതിയുടെ പരാതിയിലെടുത്ത കേസിലെ എഫ്.ഐ.ആര്‍ വിവരങ്ങളാണ് പുറത്തുവന്നത്. കോണ്‍ഗ്രസ് നേതാവിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസാണ് ഇത്. ക്രൈംബ്രാഞ്ച് ആണ് കേസില്‍ അന്വേഷണം നടത്തുന്നത്. രാഹുല്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചത് 2023ല്‍ ആണെന്നും ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഇരയുടെ ടെലിഗ്രാം നമ്പര്‍ വാങ്ങിയശേഷം വിവാഹ വാഗ്ദാനങ്ങള്‍ അടക്കമുള്ള വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് പീഡനത്തിന് വിധേയമാക്കിയത്. അതും ക്രൂരപീഡനമായിരുന്നു. ശരീരത്തില്‍ നിരവധി മുറിവുകളാണ് …

രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട്ട് എത്തിയേക്കുമെന്ന് സൂചന; കോടതി പരിസരത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി

കാസര്‍കോട്: ബലാത്സംഗ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ടും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട്ടെത്തിയേക്കുമെന്ന് സൂചന. ഇതേ തുടര്‍ന്ന് കാസര്‍കോട്ടേയും ഹൊസ്ദുര്‍ഗ്ഗിലെയും കോടതി പരിസരത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി. ബംഗ്‌ളൂരുവിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയില്‍ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട രാഹുല്‍ കാസര്‍കോട്ടെ തന്റെ വിശ്വസ്തരായ ചിലരുടെ സഹായത്തോടെയാണ് കഴിയുന്നതെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളൊന്നും പൊലീസിനും …

രാഹുലിനെ ബംഗ്‌ളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍

ബംഗ്‌ളൂരു: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ ബംഗ്‌ളൂരുവിലെ ഒളിവു കേന്ദ്രത്തില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍. മലയാളിയും വര്‍ഷങ്ങളായി ബംഗ്‌ളൂരുവില്‍ താമസക്കാരനും കര്‍ണ്ണാടകയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഡ്രൈവറുമായ ആളാണ് പൊലീസിന്റെ കസ്റ്റഡിയിലായത്.ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലു കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും രാഹുലിനെ കണ്ടെത്താനായില്ല.അതേസമയം ബംഗ്‌ളൂരുവിലെ ഒളിവു കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട രാഹുല്‍ കേരളത്തിലേയ്ക്ക് തിരിച്ചെത്തിയേക്കുമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ കോടതിയില്‍ ഹാജരാകാനാണ് രാഹുലിന്റെ …

ബംഗളൂരുവില്‍ വന്‍ മയക്കുമരുന്നുവേട്ട; 19കിലോ എം ഡി എം എയും 8 കിലോ ഹൈഡ്രോപോണിക്‌സ് കഞ്ചാവുമായി യുവതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

ബംഗ്‌ളൂരു: ബംഗളൂരു നഗരത്തില്‍ വന്‍ മയക്കുമരുന്നുവേട്ട. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന 19 കിലോ എം ഡി എം എയും എട്ടു കിലോ ഹൈഡ്രോപോണിക്‌സ് കഞ്ചാവുമായി യുവതി ഉള്‍പ്പെടെ രണ്ടു വിദേശികള്‍ അറസ്റ്റില്‍. താന്‍സാനിയ സ്വദേശിനി നാന്‍സി ഒമാരിലാവ, നൈജീരിയന്‍ പൗരന്‍ എമ്മ്യൂണല്‍ അറേഞ്ചി ഇട്ടിക്കോ എന്നിവരെയാണ് ബംഗ്‌ളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. 2023ല്‍ സന്ദര്‍ശക വിസയില്‍ എത്തിയ ഒമാരി ലാവ തിരികെ പോകാതെ ബംഗ്‌ളൂരുവിലെ ഒരു വാടക കെട്ടിടത്തില്‍ താമസിച്ച് ഹെയര്‍ ഡിസൈന്‍ സ്ഥാപനം …

കാസര്‍കോട് ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ രണ്ടു സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി; കീഴൂര്‍, ചെമ്മനാട്, ബാര സ്വദേശികളായ എട്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ കൂട്ടത്തല്ല്. കീഴൂരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സ തേടി എത്തിയ രണ്ടു സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഏറെ നേരം ഭീതി വിതച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടറുടെ പരാതി പ്രകാരം എട്ടുപേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തു.ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ഡോക്ടര്‍ മുഹമ്മദ് നിസാറിന്റെ പരാതിയില്‍ മാങ്ങാട്, ബാരയിലെ പി ടി ഷബീര്‍ അലി (28), ചെമ്മനാട്, കൊമ്പനടുക്കത്തെ പി ജഗദീഷ് കുമാര്‍ (34), കീഴൂര്‍, …

ഫ്ളാറ്റില്‍ രാത്രി പെണ്‍കുട്ടികളെ താമസിപ്പിച്ചതിന് യുവാവിന് 5,000 രൂപ പിഴ: വിമര്‍ശനം വ്യാപകം

ബെംഗളൂരു:ബാച്ചിലര്‍മാര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ രാത്രി പെണ്‍കുട്ടികളെ താമസിപ്പിച്ചതിന് റെസിഡന്‍ഷ്യല്‍ സൊസൈറ്റി 5,000 രൂപ പിഴ ചുമത്തിയതിനെതിരെ വിമര്‍ശന രൂക്ഷമാവുന്നു.ബെംഗളൂരു ആസ്ഥാനമായുള്ള ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ആണ് സമൂഹ മാധ്യമങ്ങളിലൂടെ നിസാര കാര്യത്തിന് തനിക്കും തന്റെ ഫ്‌ളാറ്റ്‌മേറ്റിനും തങ്ങളുടെ റെസിഡന്‍ഷ്യല്‍ സൊസൈറ്റി പിഴ ചുമത്തിയകാര്യം വെളിപ്പെടുത്തിയത്. പിഴ ചുമത്തി സൊസൈറ്റി ഇട്ട ഇന്‍വോയ്സിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടാണ് യുവാവ് ഇക്കാര്യം അറിയിച്ചത്. സൊസൈറ്റിക്കെതിരെ എന്തെങ്കിലും നിയമനടപടി സ്വീകരിക്കാന്‍ കഴിയുമോ എന്നാണ് യുവാവിന്റെ ചോദ്യം.ബാച്ചിലര്‍മാര്‍ക്ക് രാത്രിയില്‍ അതിഥികളെ താമസിക്കാന്‍ പാടില്ല എന്ന …

പോക്‌സോ കേസ് പ്രതി കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ നിന്നു ചാടിപ്പോയി; രക്ഷപ്പെട്ട നെക്രാജെ സ്വദേശിയെ രണ്ടു മണിക്കൂറിനു ശേഷം കുറ്റിക്കാട്ടില്‍ നിന്നു പിടികൂടി

കാസര്‍കോട്: പോക്‌സോ കേസിന്റെ കൂടുതല്‍ അന്വേഷണത്തിനായി കോടതി, പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നു രക്ഷപ്പെട്ടു. നെക്രാജെ, കൊറക്കാന, ശിരോനിലയത്തിലെ അശ്വത്ത് (19) ആണ് രക്ഷപ്പെട്ടത്. ഇയാളെ രണ്ടു മണിക്കൂറിനു ശേഷം ആനബാഗിലുവിലെ ഒഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തി അറസ്റ്റു ചെയ്തു.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേകാല്‍ മണിയോടെയാണ് സംഭവം. കാസര്‍കോട് ടൗണ്‍പൊലീസ് സ്റ്റേഷനിലെ 1245-ാം നമ്പര്‍ പോക്‌സോ കേസിലെ പ്രതിയാണ് അശ്വത്ത്. ഇയാളെ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്)യാണ് …

രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ; ഡോളറിന് 90 രൂപ

പി പി ചെറിയാൻ ന്യൂയോർക് :ഇന്ത്യൻ രൂപയുടെ മൂല്യം അമേരിക്കൻ ഡോളറിനെതിരെ 90 എന്ന നിർണ്ണായക നിലയും കടന്ന് ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലെത്തി. വ്യാപാര കമ്മി, വിദേശ മൂലധനത്തിന്റെ ഒഴുക്ക് എന്നിവയാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണം.ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയധികം ഇടിഞ്ഞത്. പുതിയ താഴ്ന്ന നില: ബുധനാഴ്ച രൂപയുടെ മൂല്യം ഡോളറിനു 90.29 രൂപ എന്ന റെക്കോർഡ് താഴ്ചയിലെത്തി. യു.എസ്. താരിഫ്: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50% വരെ താരിഫ് ഏർപ്പെടുത്തിയത് കയറ്റുമതിയെ സാരമായി …

സ്കൂട്ടർ മോഷണം :പ്രതി അറസ്റ്റിൽ

കുമ്പള :നവംബർ 17 നു രാവിലെ കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്നതായ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണൂർ ഒറ്റത്തായി വെള്ളാട്ടെ അലക്സ് ഡോമിനിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.നിരവധി സിസിടിവി ക്യാമറകളും സംശയിക്കുന്ന ആൾക്കാരുടെ ഫോൺ കോളുകളും പിന്തുടർന്നാണ് പ്രതിയെ തിരിച്ചറിഞ്ഞു പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പ്രതി മംഗലാപുരത്ത് വരുന്നുണ്ടെന്നു മനസ്സിലാക്കി പൊലീസ് മംഗലാപുരത്തു എത്തിയിരു ന്നെങ്കിലും മംഗലാപുരത്ത് നടത്തിയ മറ്റൊരു മോഷണ കേസിൽ അലക്സ് ഉൾപ്പെടെ രണ്ടു പേരെ കങ്കനാടി …

കേരളത്തിലേത് ബി.ജെ.പിക്ക് ഇഷ്ടമുള്ള കേന്ദ്ര പദ്ധതികൾ അതിവേഗം നടപ്പിലാക്കുന്ന സർക്കാർ:കെ.സി വേണുഗോപാൽ

കുമ്പള:ബി.ജെ.പിയും സി.പി.എമ്മും കാലങ്ങളായി തുടരുന്ന അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തു വന്നതിൻ്റെ നേർകാഴ്ച്ചയാണ്ബി ജെ.പിക്ക് ഇഷ്ടമുള്ള കേന്ദ്ര പദ്ധതികൾ അതിവേഗം കേരളത്തിൽ നടപ്പിലാക്കുന്നതിൻ്റെ പിന്നിലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.കുമ്പളയിൽ നടന്ന യു.ഡി.എഫ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാർഥി സംഗമവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുക യായിരുന്നു അദേഹം.ഇ.ഡിയുടെ ആയിരം നോട്ടീസുകൾ വന്നാലും സി പി എം പതറില്ല.ശബരിമലയിലെ സ്വർണ്ണ കൊള്ളയിൽ ബി.ജെ.പിക്ക് മിണ്ടാട്ടമില്ല- കെ.സി പറഞ്ഞു .എ.കെ.എം അഷ്റഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.കർണാടക വഖ്ഫ് …

രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നോടും മോശമായി പെരുമാറി; ഇക്കാര്യം ഷാഫിക്കും അറിയാമായിരുന്നുവെന്ന് എംഎ ഷഹനാസ്

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തന്നോടും മോശമായി പെരുമാറിയെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എംഎ ഷഹനാസ്. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷഹനാസ്. ഇക്കാര്യം അന്ന് ഷാഫി പറമ്പില്‍ എംപിയെ അറിയിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. രാഹുലിനും ഷാഫി പറമ്പിലിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് അവര്‍ നടത്തിയത്. കര്‍ഷക സമരം നടക്കുന്ന സമയത്ത് ഡെല്‍ഹിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുല്‍ മോശം സന്ദേശം അയച്ചത്. ഡെല്‍ഹിയില്‍ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് പറഞ്ഞത്. അക്കാര്യം ഉള്‍പ്പെടെ ഷാഫിയെ അറിയിച്ചിരുന്നു. മാത്രമല്ല, …

തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി; നീണ്ടനാളത്തെ ചികിത്സയ്ക്ക് ശേഷം ആവണി ആശുപത്രി വിട്ടു

കൊച്ചി: വിവാഹദിവസം മേക്കപ്പിനായി പോകുന്നതിനിടെ കാര്‍ അകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ആവണി ആശുപത്രി വിട്ടു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരോടെല്ലാം ആവണിയും കുടുംബവും നന്ദി പറഞ്ഞു. ഒരുപാട് പേരോട് നന്ദിയുണ്ടെന്നും ആത്മവിശ്വാസം വര്‍ദ്ധിച്ചുവെന്നും ആവണി പ്രതികരിച്ചു. നിലവില്‍ ചികിത്സക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഭര്‍ത്താവ് ഷാരോണ്‍ പറഞ്ഞു. ചെറിയൊരു ഫംഗ്ഷന്‍ നടത്താന്‍ ബന്ധുക്കള്‍ ആലോചിക്കുന്നുണ്ടെന്നും ഷാരോണ്‍ കൂട്ടിച്ചേര്‍ത്തു. ‘ഒരുപാട് പേര്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്ന് അറിയാം. വേറെ സംസ്ഥാനങ്ങളില്‍ നിന്നുവരെ ആളുകള്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. എല്ലാവരോടും ഒരുപാട് ഒരുപാട് …

കടലില്‍ ഒഴുകുന്ന കണ്ടെയ്നറുകളില്‍ നിന്ന് ആളുകള്‍ ഐഫോണുകള്‍ വാരിക്കൂട്ടുന്നതിന്റെ വീഡിയോ വൈറല്‍; ദൃശ്യങ്ങള്‍ക്ക് പിന്നിലെ സത്യം അറിയാം!

കടലില്‍ ഒഴുകുന്ന കണ്ടെയ്നറുകളില്‍ നിന്ന് ആളുകള്‍ ഐഫോണുകള്‍ വാരിക്കൂട്ടുന്നതിന്റെ വീഡിയോ വൈറല്‍. സംഭവത്തിന്റെ നിരവധി വീഡിയോകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കണ്ടെയ്‌നര്‍ ഒഴുകിപ്പോകുന്നതിന്റെയും ഐഫോണുകള്‍ ശേഖരിക്കുന്ന ആളുകളുടെയും വ്യത്യസ്ത ക്ലിപ്പുകളുമാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. മൂന്നുപേരാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ ഈ വീഡിയോകള്‍ക്ക് പിന്നില്‍ ഒരു സത്യം ഉണ്ട്, അത് നമുക്ക് കണ്ടെത്താം. സത്യം കണ്ടെത്താന്‍, അത്തരമൊരു സംഭവത്തിന്റെ വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ക്കായി പരിശോധിച്ചെങ്കിലും ആദ്യം ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് വീഡിയോകള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ നിരവധി പൊരുത്തക്കേടുകള്‍ ശ്രദ്ധിച്ചു. …

റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ബുക്ക് ചെയ്യുന്ന തത്കാല്‍ ടിക്കറ്റുകള്‍ക്ക് റെയില്‍വേ ഒ ടിപി നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ബുക്ക് ചെയ്യുന്ന തത്കാല്‍ ടിക്കറ്റുകള്‍ക്ക് റെയില്‍വേ ഒടിപി നിര്‍ബന്ധമാക്കുന്നു. തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് സൗകര്യത്തിന്റെ ദുരുപയോഗം തടയുന്നതിൻ്റെ ഭാഗമായാണു റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ബുക്ക് ചെയ്യുന്ന എല്ലാ തത്കാല്‍ ടിക്കറ്റുകള്‍ക്കും നിര്‍ബന്ധിത ഒറ്റത്തവണ പാസ്വേഡ് (ഒടിപി) വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്തിയത്. ന്യായമായ ആക്സസും അധിക സുരക്ഷയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം ഉടന്‍ തന്നെ രാജ്യത്തുടനീളമുള്ള എല്ലാ ട്രെയിനുകളിലും ഉള്‍പ്പെടുത്തും. പൈലറ്റ് അടിസ്ഥാനത്തില്‍ ഒടിപി അധിഷ്ഠിത വെരിഫിക്കേഷന്‍ നടപ്പാക്കി. തിരഞ്ഞെടുത്ത ട്രെയിനുകളില്‍ പൈലറ്റ് പ്രോജക്റ്റായി ആരംഭിച്ച …