കുമ്പള ടോള്‍ പ്ലാസ: അന്യായ ടോള്‍ പിരിവിനെതിരെ കലക്ടറേറ്റ് പരിസരത്ത് ജനപ്രതിനിധികളുടെ പ്രതിഷേധ സംഗമം തുടങ്ങി
കാസര്‍കോട്: ദേശീയ പാതയിലെ കുമ്പളയില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയിലെ അന്യായ ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് കാസര്‍കോട് കലക്ടറേറ്റ് പരിസരത്ത് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ പ്രതിഷേധ സംഗമം ആരംഭിച്ചു. എകെഎം അഷ്‌റഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഎം കുമ്പള ഏരിയാ സെക്രട്ടറി സിഎ സുബൈര്‍ സ്വാഗതം പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ കെപി സതീഷ് ചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, …