മഞ്ചേശ്വരത്ത് മയക്കുമരുന്നു കേസില്‍ സ്ഥാനാര്‍ത്ഥി അറസ്റ്റില്‍; മംഗല്‍പ്പാടിയില്‍ പ്രധാന പ്രവര്‍ത്തകനും മയക്കുമരുന്നു കേസില്‍ പിടിയില്‍
മഞ്ചേശ്വരം: മഞ്ചേശ്വത്ത് എം ഡി എം എ കേസില്‍ സ്ഥാനാര്‍ത്ഥി അറസ്റ്റിലായി. മംഗല്‍പ്പാടിയില്‍ ബി ജെ പി പ്രവര്‍ത്തകനെ കഞ്ചാവുകേസില്‍ അറസ്റ്റു ചെയ്തു.മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡായ തൂമിനാട്ടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി റിയാസിനെയാണ് എം ഡി എം എ ഉപയോഗിച്ചതു സംബന്ധിച്ച കേസില്‍ പൊലീസ് വ്യാഴാഴ്ച രാവിലെ അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ മയക്കുമരുന്നു കേസില്‍ വാറണ്ട് ഉണ്ടായിരുന്നുവെന്നു പറയുന്നു. മുസ്ലീംലീഗ് പ്രവര്‍ത്തകനായിരുന്നു റിയാസെന്നു പറയുന്നുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് റിയാസ് ജനവിധി തേടുന്നത്. അതിനിടയിലാണ് അറസ്റ്റ്.അതേസമയം മംഗല്‍പ്പാടി പഞ്ചായത്തില്‍ …