പെരിയയില്‍ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; കാപ്പ കേസ് പ്രതി രാത്രിയില്‍ മുക്കൂടില്‍ പിടിയിലായി

കാസര്‍കോട്: നരഹത്യാശ്രമ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കാപ്പ കേസില്‍ അറസ്റ്റില്‍. അജാനൂര്‍, തെക്കുപുറത്തെ ടി എം സമീര്‍ എന്ന ലാവാ സമീറി(42)നെയാണ് ഡിവൈ എസ് പി സി കെ സുനില്‍കുമാറിന്റെ സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറും ചേര്‍ന്ന് പിടികൂടിയത്.നിരവധി കേസുകളില്‍ പ്രതിയായതോടെയാണ് സമീറിനെതിരെ കാപ്പ ചുമത്തിയത്. ഈ വിവരമറിഞ്ഞ് സമീര്‍ ഒളിവില്‍ പോവുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.ബംഗ്‌ളൂരു, മുംബൈ എന്നിവിടങ്ങളിലും ഒരു തവണ നേപ്പാളിലും ഒളിവില്‍ കഴിഞ്ഞു. വാട്‌സ് ആപ്പ് കോളുകള്‍ വഴിയാണ് …

കോളേജിലേയ്ക്ക് പോയ ഫാത്തിമത്ത് ഷഹലയെ കാണാതായി; കൊല്ലങ്കാനയിലെ റഷീദിനൊപ്പം പോയതായി സംശയം

കാസര്‍കോട്: കോളേജിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. കാഞ്ഞങ്ങാട്ടെ ഒരു കോളേജിലെ ഒന്നാംവര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് ഷഹല (19)യെ ആണ് കാണാതായത്. ചെമ്മട്ടംവയല്‍ സ്വദേശിനിയാണ്.തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് ഫാത്തിമത്ത് ഷഹല പതിവുപോലെ കോളേജിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫാത്തിമത്ത് ഷഹല കാസര്‍കോട്, കൊല്ലങ്കാന സ്വദേശിയായ റഷീദ് എന്നയാളുടെ കൂടെ പോയതായി സംശയിക്കുന്നുവെന്ന മാതാവ് റഷീദ ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് …

റബ്ബര്‍ തോട്ടത്തില്‍ കൈകാലുകള്‍ ചങ്ങലകൊണ്ട് ബന്ധിച്ച നിലയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം

കൊല്ലം: റബ്ബര്‍ തോട്ടത്തില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പൂര്‍ണ്ണമായും അഴുകിയ നിലയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കൈകാലുകള്‍ ചടങ്ങലകൊണ്ട് ബന്ധിച്ച നിലയിലാണ്.പുനലൂര്‍, മുക്കടവ് മലയോര ഹൈവേയ്ക്ക് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. കാന്താരി മുളക് ശേഖരിക്കാന്‍ എത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ടാപ്പിംഗ് ജോലി ഇല്ലാത്തതിനാല്‍ തോട്ടം കാടുമൂടി കിടക്കുകയാണ്. കൈകാലുകള്‍ ബന്ധിക്കാന്‍ ഉപയോഗിച്ച ചങ്ങലയുടെ ഒരറ്റം മരത്തില്‍ കെട്ടിയ നിലയിലുമാണ്. വിവരമറിഞ്ഞ് പുനലൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

67-ാമത്‌ സംസ്ഥാന സ്‌കൂള്‍ ഗെയിംസ്; പൊയിനാച്ചി പറമ്പിലെ ദക്ഷദേവനന്ദിന് സ്വര്‍ണ്ണമെഡല്‍

കണ്ണൂര്‍: കണ്ണൂരില്‍ ഇന്നലെ സമാപിച്ച 67 -മത് സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ പൊയ്‌നാച്ചി പറമ്പിലെ ദക്ഷദേവനന്ദിനു സ്വര്‍ണ മെഡല്‍ ലഭിച്ചു. ചട്ടഞ്ചാല്‍ സ്‌കൂളില്‍ 11ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. അണ്ടര്‍ 78 കിലോ വിഭാഗത്തില്‍ ജമ്മു കാശ്മീരില്‍ നടക്കുന്ന ദേശീയ സ്്കൂള്‍ ഗെയിംസില്‍ കേരളത്തിനുവേണ്ടി ദക്ഷദേവനന്ദ് മത്സരിക്കും. അണ്ടര്‍ 19 ആണ്‍കുട്ടികളുടെ അണ്ടര്‍ 78 കിലോ വിഭാഗത്തിലാണ് ദക്ഷദേവനന്ദന് സ്വര്‍ണ്ണമെഡല്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും ദേശീയതലത്തില്‍ മത്സരിച്ചിരുന്നു. പഠനത്തിലും ദക്ഷദേവനന്ദ് മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന പത്താംതരം …

ഓട്ടോയ്ക്കു പിന്നില്‍ കാറിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ആസിഡ് കഴിച്ച ബേത്തൂര്‍പ്പാറ, പള്ളഞ്ചിയിലെ ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: ഓട്ടോയ്ക്കു പിന്നില്‍ കാറിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റ സംഭവത്തെ തുടര്‍ന്ന് ആസിഡ് കഴിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബേത്തൂര്‍പ്പാറ, പള്ളഞ്ചിയിലെ പരേതനായ ശേഖരന്‍ നായരുടെ മകന്‍ അനീഷ് (40)ആണ് ബുധനാഴ്ച രാവിലെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരമാണ് അനീഷ് ആസിഡ് കഴിച്ചത്. വിദ്യാര്‍ത്ഥികളെയും കൊണ്ട് ബേത്തൂര്‍പ്പാറയില്‍ നിന്നു പള്ളഞ്ചിയിലേയ്ക്ക് പോവുകയായിരുന്നു അനീഷ്. ബേത്തൂര്‍പ്പാറ സ്‌കൂളിനു സമീപത്ത് വച്ച് അനീഷിന്റെ ഓട്ടോയുടെ പിന്നില്‍ കാറിടിക്കുകയായിരുന്നു. അപകടത്തില്‍ ബേത്തൂര്‍പ്പാറ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ …

എം എസ് എസ് കാസര്‍കോട് വനിതാ വിങ്ങ് രൂപീകരിച്ചു

കാസര്‍കോട്: എംഎസ്എസ് (മുസ്ലിം സര്‍വീസ് സൊസൈറ്റി) കാസര്‍കോട് യൂണിറ്റ് വനിത കമ്മിറ്റി രൂപീകറിച്ചു. എംഎസ്എസ് സ്റ്റേറ്റ് കമ്മിറ്റി അംഗം നാസര്‍ പി എം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ ഹാജി, കബീര്‍ ചെര്‍ക്കളം, യൂണിറ്റ് പ്രസിഡണ്ട് ജലീല്‍ മുഹമ്മദ്, സെക്രട്ടറി സമീര്‍ ആമസോണിക്, ട്രഷറര്‍ അബൂ മുബാറക്, വൈസ് പ്രസിഡണ്ട് റഫീഖ് എസ്,അനിഫ് പി എം പ്രസംഗിച്ചു. വനിതാ വിംഗ് യൂണിറ്റ് ഭാരവാഹികളായി സാബിറ എവറസ്റ്റ് (പ്രസി.), ഷംഷാദ് എസ്.എസ് (സെക്ര), സായിറ (ട്രഷ), എ …

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമായി: ആദ്യ വിദ്യാര്‍ത്ഥി തിങ്കളാഴ്ച എം ബി ബി എസ് പ്രവേശനം നേടി

കാസര്‍കോട്: ഒരു വ്യാഴവട്ടത്തിനു ശേഷം പ്രവര്‍ത്തനമാരംഭിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജിന് ഇന്ന് (തിങ്കളാഴ്ച) അഭിമാനദിനം.ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ആദ്യ എം ബി ബി എസ് വിദ്യാര്‍ത്ഥി ഇന്നു പ്രവേശിച്ചു. രാജസ്ഥാന്‍ സ്വദേശി ഗോവിന്ദര്‍ സിംഗാണ് ഇന്ന് എം ബി ബി എസിന് അഡ്മിഷന്‍ നേടിയത്. കോളേജ് പ്രവേശനം നേടിയ ഗോവിന്ദര്‍ സിംഗിനെ അധികൃതര്‍ മധുരം നല്‍കി വരവേറ്റു.2013 ആഗസ്റ്റ് ഏഴിനു തറക്കല്ലിട്ട കോളേജില്‍ ക്ലാസുകള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ഇക്കൊല്ലം തന്നെ ക്ലാസ് ആരംഭിക്കുന്നതിനു …

ഇന്‍സ്റ്റഗ്രാം പ്രണയം: ആസാം സ്വദേശിനിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതായി പരാതി; ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായി പ്രണയ ബന്ധത്തിലായ യുവതിയെ വിളിച്ചുവരുത്തി നിരവധി തവണ ബലാത്സംഗം ചെയ്തതായി പരാതി. 29 കാരി നല്‍കിയ പരാതി പ്രകാരം മനാഫ് എന്നയാള്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. പ്രതി പടന്ന സ്വദേശിയാണെന്നു യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 2024 ഒക്ടോബര്‍ മാസം മുതല്‍ 2025 ആഗസ്റ്റ് 18 വരെയുള്ള കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ താമസിപ്പിച്ചു ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.

കുപ്രസിദ്ധ വാഹന മോഷ്ടാവ് കാസര്‍കോട്ട് പിടിയില്‍; യുവാവില്‍ നിന്നു എം ഡി എം എ കണ്ടെടുത്തു, വലയിലായത് മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വടകര പൊലീസ് സ്റ്റേഷനുകളില്‍ പ്രതിയായ യുവാവ്

കാസര്‍കോട്: കുപ്രസിദ്ധ വാഹനമോഷ്ടാവ് പൊലീസ് പിടിയില്‍. കാസര്‍കോട്, ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 27കാരനാണ് പിടിയിലായത്. ഇയാളില്‍ നിന്നു കുറഞ്ഞ അളവില്‍ എം ഡി എം എ പിടികൂടിയതായും സൂചനയുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. ഇയാള്‍ക്കെതിരെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വടകര പൊലീസ് സ്റ്റേഷനുകളില്‍ കളവു കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ ഉള്ളതായാണ് സൂചന. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ നിരവധി കേസുകള്‍ക്ക് തുമ്പാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ്‌സ്റ്റാന്റിനു …

സ്ത്രീധനപ്രശ്‌നം; യുവതിയെ മുറിയില്‍ പൂട്ടിയിട്ട് വിഷപാമ്പിനെ കൊണ്ട് കടിപ്പിച്ചു

കാണ്‍പൂര്‍: സ്ത്രീധനപ്രശ്‌നത്തെച്ചൊല്ലി യുവതിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം വിഷപാമ്പിനെ കൊണ്ട് കടിപ്പിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തു വന്നത്. രേഷ്മ എന്ന യുവതിക്കാണ് പാമ്പിന്റെ കടിയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേണല്‍ഗഞ്ച് എന്ന സ്ഥലത്താണ് സംഭവം. വിവാഹത്തിനു മുമ്പ് ഉണ്ടാക്കിയ ധാരണ പ്രകാരമുള്ള സ്ത്രീധനം നല്‍കിയില്ലെന്നു ആരോപിച്ച് ഭര്‍തൃവീട്ടില്‍ രേഷ്മയ്ക്ക് കടുത്ത മാനസിക പീഡനമാണ് അനുഭവിക്കേണ്ടി വന്നിരുന്നത്. ശാരീരിക പീഡനത്തിനും ഇരയായി. സെപ്തംബര്‍ 18ന് ഭര്‍തൃവീട്ടില്‍ വച്ച് രേഷ്മയെ ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷം മുറിയില്‍ പൂട്ടിയിടുകയായിരുന്നു. …

ഭക്തജനങ്ങളെ കബളിപ്പിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ഉഡായിപ്പു ശ്രമം പൊളിഞ്ഞു: അശ്വിനി

ബെള്ളൂര്‍: ഭക്തജനങ്ങളെ കബളിപ്പിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ഉഡായിപ്പു പൊളിഞ്ഞെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി പറഞ്ഞു. വിശ്വാസികളെ കബളിപ്പിക്കാനും ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമം അപ്പാടെ ജനങ്ങള്‍ അവഗണിച്ചുവെന്നു അശ്വിനി കൂട്ടിച്ചേര്‍ത്തു. ആഗോള അയപ്പ സംഗമത്തിലെ ഒഴിഞ്ഞ കസേരകള്‍ ഇതിനു തെളിവായി അവര്‍ ചൂണ്ടിക്കാട്ടി. ബെള്ളൂര്‍ പഞ്ചായത്തിലെ ഗോളിക്കട്ടെയില്‍ വാര്‍ഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കോടിക്കണക്കിന് കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കിയത് നരേന്ദ്ര മോദി സര്‍ക്കാരാണ്. മോദി …

കാസര്‍കോട് കടപ്പുറത്തെ എം കെ രാമന്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്, കടപ്പുറത്തെ ലക്ഷ്മിരാം നിലയത്തിലെ എം കെ രാമന്‍ (77) അന്തരിച്ചു. ഭാര്യ:ലക്ഷ്മി. മക്കള്‍: മഹേഷ് ബാബു, അനീഷന്‍, ഉദയ. മരുമക്കള്‍: ജിവിന, സന്ധ്യ, രവി പി. സഹോദരങ്ങള്‍: പരേതനായ കുമാരന്‍, കാര്‍ത്യായനി ഗോവിന്ദന്‍.

സ്‌കൂട്ടറിനു പിന്നില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് കളനാട് സ്വദേശി മരിച്ചു; അപകടം തിങ്കളാഴ്ച രാവിലെ കട്ടക്കാലില്‍

കാസര്‍കോട്: സ്‌കൂട്ടറിനു പിന്നില്‍ കെ എസ് ആര്‍ ടി സി ബസിടിച്ചുണ്ടായ അപകടത്തില്‍ മുന്‍ പ്രവാസി മരിച്ചു. കളനാട് റെയില്‍വെ സ്റ്റേഷനു സമീപത്തെ പയോട്ട ഹൗസില്‍ മുഹമ്മദ് അഷ്‌റഫ് പയോട്ട (64)യാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ കെ എസ് ടി പി റോഡില്‍ കളനാട്ടാണ് അപകടം. ഉദുമ ഭാഗത്തേയ്ക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു മുഹമ്മദ് അഷ്‌റഫ്. കളനാട്ട് എത്തിയപ്പോള്‍ അതേ ദിശയില്‍ നിന്നും എത്തിയ കെ എസ് ആര്‍ ടി സി ബസിടിച്ച് തെറുപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് …

ഓംലറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

കാസര്‍കോട്: ഓംലറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബദിയഡുക്ക, ബാറടുക്കയിലെ ചുള്ളിക്കാന ഹൗസില്‍ പരേതനായ പൊക്രയില്‍ ഡിസൂസയുടെ മകന്‍ വിസാന്തി ഡിസൂസ (52)യാണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരം 4.30ന് ആണ് സംഭവം. ബാറഡുക്കയിലെ തട്ടുകടയില്‍ നിന്നു ഓംലറ്റും പഴവും വാങ്ങി കഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസം കിട്ടാതെ വിഷമിക്കുന്നത് കണ്ട് സ്ഥലത്ത് ഉണ്ടായിരുന്നവര്‍ വിസാന്തിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തും മുമ്പു തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് …

പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയുടെ കുടുംബത്തെ കൊന്ന് വീടിന് തീവച്ചു : പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പി പി ചെറിയാൻ ഫ്ലോറിഡ:1990-ൽ വേർപിരിഞ്ഞ ഭാര്യയുടെ സഹോദരിയെയും മാതാപിതാക്കളെയും കൊലപ്പെടുതിയ ശേഷം അവരുടെ വീടിന് തീയിട്ട കേസിൽ ഫ്ലോറിഡക്കാരനായ ഡേവിഡ് പിറ്റ്മാനെ ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ മാരകമായ വിഷം കുത്തിവെച്ച് വധശിക്ഷയ്ക്ക് വിധേയനാക്കി. ജനുവരി മുതൽ ഫ്ലോറിഡ സംസ്ഥാനം വധശിക്ഷയ്ക്ക് വിധേയമാക്കിയ 12-ാമത്തെ വ്യക്തിയാണ് ഇ ദ്ദേഹം, ഈ വർഷം ഏതൊരു യുഎസ് സംസ്ഥാനത്തേക്കാളും ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കിയതു ഫ്ലോറിഡയിലാണ്.1976-ൽ വധശിക്ഷ പുനഃസ്ഥാപിച്ചതിനുശേഷം, പിറ്റ്മാൻ ഉൾപ്പെടെ, ഫ്ലോറിഡ 118 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. 1990-ൽ, …

പാസ്റ്റർ ബിനു മാത്യു ബൈക്ക് അപകടത്തിൽ മരിച്ചു

കുളപ്രചാൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നെടുംങ്കണ്ടം സെക്ഷനിലെ കുളപ്രചാൽ സഭാ ശുശ്രൂഷകൻ ബിനു മാത്യു ബൈക്ക് അപകടത്തിൽ മരിച്ചു. മകനെ കീബോർഡ് ക്ലാസ്സിന് ശേഷം കൂട്ടി കൊണ്ട് വരാൻ പോകുന്ന വഴിയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം.ഭാര്യ : സിസ്റ്റർ സന്ധ്യ ബിനു. മൂന്ന് മക്കൾ.ഒരാൾ കൈക്കുഞ്ഞും രണ്ടുപേർ സ്കൂൾ വിദ്യാർഥി കളുമാണ്.

പെരിയ പുലിഭൂത ദേവസ്ഥാനം ആയമ്പാറ പ്രാദേശിക കമ്മിറ്റി മുന്‍ പ്രസിഡന്റ് ടി കെ നാരായണന്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പെരിയ പുലിഭൂത ദേവസ്ഥാനം ആയമ്പാറ പ്രാദേശിക കമ്മറ്റി മുന്‍ പ്രസിഡണ്ട് വില്ലാരംപതി, കൊള്ളിക്കാലിലെ ടി കെ നാരായണന്‍ (74) ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ വീട്ടില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ട നാരായണനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വില്ലാരംപതി വില്ലാരന്‍ ദേവസ്ഥാന കമ്മറ്റി മുന്‍ പ്രസിഡണ്ടു കൂടിയായിരുന്നു. ഭാര്യ: ശൈലജ. മക്കള്‍: അംബിക, മധു, രവി, ചന്ദ്രന്‍. മരുമക്കള്‍: ബിന്ദു, സീന, അഞ്ജലി. സഹോദരങ്ങള്‍: ബാബു, മാധവി, പരേതരായ കാരിച്ചി, ശ്രീനിവാസന്‍.

സഹോദരി മരിച്ചതിന്റെ 9-ാം നാള്‍ സഹോദരന്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: സഹോദരി മരിച്ചതിന്റെ ഒന്‍പതാം നാള്‍ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിയ, നിടുവോട്ട്, പാലടുക്കത്തെ ടി കുമാരന്‍ (74) ആണ് മരിച്ചത്. സഹോദരി രോഹിണി ഒന്‍പതു ദിവസം മുമ്പാണ് മരണപ്പെട്ടത്. അതിനു ശേഷം കുമാരന്‍ മാനസികവിഷമത്തിലായിരുന്നുവെന്നു പറയുന്നു.ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്കും 5.30 മണിക്കും ഇടയില്‍ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടിനു മുന്‍വശത്തെ മാവിന്‍ കൊമ്പിലാണ് കുമാരനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി …