പാഴ്സലായി വാങ്ങിയ മന്തിയിൽ ഒച്ചിനെ ലഭിച്ചതായി പരാതി. പരിശോധനയുമായി കോർപറേഷൻ

തൃശൂർ: ഒല്ലൂരിൽ ഹോട്ടലിൽ നിന്ന് പാഴ്സലായി വാങ്ങിയ മന്തിയിൽ ഒച്ചിനെ കണ്ടതായി പരാതി. ഒല്ലൂർ സെന്ററിൽ പ്രവർത്തിക്കുന്ന സൂഫി മന്തി ഹോട്ടലിൽ നിന്ന് വാങ്ങിയ മന്തി റൈസിലാണ് ഒച്ചിനെ കണ്ടെത്തിയത്. സഹോദരിക്ക് വേണ്ടി പാഴ്സലായി വാങ്ങിയ മന്തി വീട്ടിലെത്തി കഴിക്കാൻ തുറന്നതോടെയാണ് ഒച്ചിനെ കണ്ടത്. ഇതോടെ ഇവർ ഭക്ഷണം കളഞ്ഞു. എന്നാൽ കളയുന്നതിനു മുൻപായി അടുപ്പമുള്ള മാധ്യമപ്രവർത്തകന് ഇതിന്റെ വിഡിയോ അയച്ച് നൽകി. ഇത് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ സംഭവം അറിഞ്ഞ് കോർപറേഷൻ ഒല്ലൂർ …

10 വർഷങ്ങൾക്കു മുൻപ് പിതാവിനെ തലയ്ക്കടിച്ചു കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി, ഇടയ്ക്കിടെ നാട്ടിലെത്തി കുറ്റകൃത്യങ്ങൾ; കൊടുംകുറ്റവാളി പിടിയിൽ

ഇടുക്കി: ഉടുമ്പൻച്ചോലയിൽ പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ 10 വർഷങ്ങൾക്കുശേഷം പൊലീസ് പിടികൂടി. പാറത്തോട് ശിങ്കാരികണ്ടം സ്വദേശി ആനന്ദ് രാജിനെയാണ് ഉടുമ്പൻചോല പൊലീസ് പിടികൂടിയത്. 2015ലാണ് കേസിനാസ്പദമായ സംഭവം. പിതാവായ കറുപ്പയ്യയെ ആനന്ദ് രാജ് തലയ്ക്കടിച്ചു കൊന്നു. കേസിൽ ജയിലിലായ ആനന്ദ് രാജിന് തൊടുപുഴ കോടതി പിന്നീട് ജാമ്യം അനുവദിച്ചു. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ തമിഴ്നാട്ടിൽ ഒളിവിൽ പോയി. ഇതിനിടെ 2018ൽ നാട്ടിൽ തിരിച്ചെത്തി. ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം …

ലാലേട്ടൻ ശ്രീലങ്കയിലും താരം, ശ്രീലങ്കൻ പാർലമെന്റിലെത്തിയ മോഹൻലാലിന് കൈയടിയോടെ സ്വീകരണം; നന്ദി പറഞ്ഞ് താരത്തിന്റെ പോസ്റ്റ്

കൊളമ്പോ: സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിൽ എത്തിയ നടൻ മോഹൻലാലിനെ ആദരിച്ച് ശ്രീലങ്കൻ പാർലമെന്റ. ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്‌വി സാലിഹിന്റെ ക്ഷണപ്രകാരമാണ് മോഹൻലാൽ പാർലമെന്റിലെത്തിയത്. പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെയാണ് മോഹൻലാൽ സഭയിൽ ആദരിക്കപ്പെട്ടത്. ​ഗാലറിയിലാണ് അദ്ദേഹം ഇരുന്നത്. ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്‌വി സാലിഹ് മോഹൻലാലിനെ സഭാം​ഗങ്ങൾക്ക് പരിചയപ്പെടുത്തി. പേരുവിളിക്കുമ്പോൾ താരം ​ഗാലറിയിൽനിന്ന് ബഹുമാനത്തോടെ എഴുന്നേൽക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ശ്രീലങ്കൻ പാർലമെന്റ് തനിക്കു തന്ന ആദരവിൽ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്. ശ്രീലങ്കൻ പാർലമെന്റിൽ ലഭിച്ച …

സിപിഎമ്മിന്റെ യുദ്ധ വിരുദ്ധ റാലിക്കിടെ ഇസ്രയേൽ അനുകൂല മുദ്രാവാക്യം: 52 കാരി അറസ്റ്റിൽ

കൊച്ചി: എറണാകുളം നഗരത്തിൽ സിപിഎം സംഘടിപ്പിച്ച യുദ്ധ വിരുദ്ധ റാലിയിൽ ഇസ്രയേൽ അനുകൂല മുദ്രാവാക്യങ്ങളുമായി ബഹളമുണ്ടാക്കിയ 52 വയസ്സുകാരിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മട്ടാഞ്ചേരി സ്വദേശി നീത ബ്രൈറ്റ് ഫെർണാണ്ടസിനെയൊണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് സംഘടിപ്പിച്ച റാലിക്കിടെയാണ് സംഭവം. റാലിയുടെ സമീപമെത്തിയ നീത മുദ്രാവാക്യം വിളിക്കുകയും ഇസ്രയേൽ പതാക ഉയർത്തി കാട്ടുകയും ചെയ്തു. ഇതോടെ സംഘർഷം ഒഴിവാക്കാൻ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. റാലി നടത്തി വഴി തടസ്സപ്പെടുത്തിയതിനു സിപിഎം നേതാക്കൾക്കെതിരെയും …

താരപ്രചാരകരുടെ പട്ടികയിൽ എട്ടാമൻ: നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ വാദം തള്ളി കോൺഗ്രസ്, രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനു ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ വാദം തള്ളി കോൺഗ്രസ്. ജൂൺ 2ന് തിരഞ്ഞെടുപ്പ് കമ്മിഷന് പാർട്ടി നൽകിയ താരപ്രചാരകരുടെ പട്ടികയിൽ എട്ടാമനായി ശശി തരൂരിനെ ഉൾപ്പെടുത്തിയിരുന്നതായി കോൺഗ്രസ് വ്യക്തമാക്കുന്നു. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എംപി തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ കത്തിലാണ് തരൂരിന്റെ പേരുള്ളത്. നേരത്തേ തന്നെ ക്ഷണിക്കാത്തതു കൊണ്ടാണ് നിലമ്പൂരിലേക്കു പോകാത്തതെന്നു ശശിതരൂർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ക്ഷണിച്ചിരുന്നെങ്കിൽ ഉറപ്പായും പ്രചാരണത്തിനു പോകുമായിരുന്നു. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ജയിക്കണമെന്നാണ് ആഗ്രഹം. …

ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സ്വാശ്രയ സ്വയം തൊഴിൽ പദ്ധതി നാലാം ഘട്ടം: തയ്യൽ മെഷീൻ വിതരണം ചെയ്തു

ചെർക്കള: ഷാർജ കെഎംസിസി -ചെങ്കള പഞ്ചായത്ത് കമ്മിറ്റി പണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സാശ്രയ സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി നാലാം ഘട്ട തയ്യൽ മെഷീൻ വിതരണം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ്- യൂത്ത് ലീഗ്, കെഎംസിസി നേതാക്കളുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീൽ എരുതുംകടവ് നാലാം വാർഡ്‌ മുസ്ലിം ലീഗ് ഭാരവാഹികൾക്ക് തയ്യൽ മെഷീനുകൾ കൈമാറി. പഞ്ചായത്ത് കെഎംസിസി ട്രഷറർ ഹാരിസ് ബേവിഞ്ച അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് …

വീരമല കുന്നിലും വിള്ളല്‍, കണ്ടെത്തിയത് ഡ്രോണ്‍ സര്‍വേക്കിടെ, റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റിക്ക് കൈമാറും

കാസര്‍കോട്: ചെറുവത്തൂര്‍ വീരമല കുന്നിലും വിള്ളല്‍. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ നടന്ന ഡ്രോണ്‍ സര്‍വ്വേയിലാണ് വിള്ളല്‍ കണ്ടെത്തിയത്. കുന്നില്‍ മണ്ണിടിഞ്ഞ് ചിലയിടങ്ങളില്‍ ലംബമായും തിരശ്ചീനമായും വിള്ളലുകളുണ്ടായതായി കണ്ടെത്തി. ഇതു സംബന്ധിച്ച് തഹസില്‍ദാര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റിക്ക് കൈമാറും. സംരക്ഷണത്തിന് പ്രത്യേക നടപടി സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിവി പ്രമീള, ഹൊസ്ദുര്‍ഗ്, തഹസില്‍ദാര്‍ ടി ജയപ്രസാദ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ …

കനത്ത മഴയിലും നിലമ്പൂരില്‍ ആവേശം; മൂന്നരവരെ 60 ശതമാനം പോളിംഗ്

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് പുരോഗമിക്കുകയാണ്. ആദ്യ മണിക്കൂറുകളില്‍ മികച്ച രീതിയിലാണ് പോളിംഗ് മുന്നോട്ട് പോയത്. മണ്ഡലത്തില്‍ മഴ ഭീഷണിയാവുമോ എന്നാണ് ആശങ്ക ഉണ്ടായെങ്കിലും അതെല്ലാം അസ്ഥാനത്തായി. വൈകീട്ട് മൂന്നരയായപ്പോള്‍ 60 ശതമാനം പോളിംഗാണ് നടന്നത്. ആറുമണിക്ക് പോളിംഗ് അവസാനിക്കും. രാവിലെ മുതല്‍ ബൂത്തുകളിലെല്ലാം വോട്ടര്‍മാരുടെ നീണ്ടനിരയാണ്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികള്‍. നാലിടങ്ങളില്‍ വോട്ടിങ് യന്ത്രം കുറച്ചു നേരത്തേക്ക് പണിമുടക്കിയത് ഒഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്‌കൂളിലെ ബൂത്തില്‍ സംഘര്‍ഷമുണ്ടായി. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ …

വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചു, ഗവര്‍ണ്ണറെ മന്ത്രി അപമാനിച്ചു; വാര്‍ത്താക്കുറിപ്പ് ഇറക്കി രാജ്ഭവന്‍

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ വാര്‍ത്താക്കുറിപ്പ് ഇറക്കി രാജ്ഭവന്‍. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും ഗവര്‍ണ്ണറെ മന്ത്രി അപമാനിച്ചെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മന്ത്രി വി ശിവന്‍കുട്ടി തെറ്റായ മാതൃക സൃഷ്ടിച്ചുവെന്നും മന്ത്രിയുടെ പെരുമാറ്റത്തെ തികഞ്ഞ ആശങ്കയോടെയാണ് നോക്കി കാണുന്നതെന്നും രാജ്ഭവന്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ലെന്നും അത് തെറ്റായ കീഴ് വഴക്കമാണെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. മന്ത്രിയുടെയും ഗവര്‍ണറുടെയും കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങിക്കാനായി എത്തിയ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കുട്ടികളുടെ മുന്നില്‍ …

അസുഖത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ കുവൈറ്റില്‍ മരിച്ചു; വിടപറഞ്ഞത് നീലേശ്വരം സ്വദേശിനി

കുവൈത്ത് സിറ്റി: അസുഖത്തെ തുടര്‍ന്ന ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കാസര്‍കോട് നീലേശ്വരം സ്വദേശിയായ ഡോക്ടര്‍ കുവൈറ്റില്‍ മരിച്ചു. നീലേശ്വരം പള്ളിക്കര സ്വദേശിനി ഡോ.നിഖില പ്രഭാകരന്‍ (36) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി വൃക്ക രോഗത്തെ തുടര്‍ന്ന് കുവൈറ്റിലെ അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ജഹറയിലെ സ്വകാര്യ ആശുപത്രിയിലാണ് നിഖില ജോലി ചെയ്തിരുന്നത്. അസുഖത്തെത്തുടര്‍ന്ന് ജോലി രാജി വെക്കുകയായിരുന്നു. തിരുവന്തപുരം സ്വദേശിയും കുവൈറ്റിലെ അല്‍ സലാം ഹോസ്പിറ്റലിലെ ഡോക്ടറുമായ വിപിനാണ് ഭര്‍ത്താവ്. ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ …

വിദ്യാര്‍ഥിനിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു; കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപകന്‍ അറസ്റ്റില്‍

തലശേരി: കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാംപസിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഇംഗ്ലീഷ് വിഭാഗം മേധാവി, കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് ധര്‍മടം പൊലീസ് അറസ്റ്റ് ചെയ്തത്. ക്യാംപസിലെ വിദ്യാര്‍ഥിനിയെ അധ്യാപകന്റെ ചേംബറിലും തലശേരിയിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.

പാനൂര്‍ നിന്നും കാണാതായ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: പാനൂര്‍ പൊയിലൂരില്‍ നിന്നും കാണാതായ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍. പുല്ലായിത്തോട് താഴെ വീട്ടില്‍ അഭിനവ് പവിത്രനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 7 മണി മുതലാണ് അഭിനവിനെ കാണാതായത്. കൊളവല്ലൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ലൊക്കേഷന്‍ പൊയിലൂരില്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പൊലീസും, നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തിവരവെയാണ് പൊയിലൂരിലെ തോട്ടില്‍ വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്

ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി കട്ട പ്രണയം, കാമുകന്റെ വീട്ടില്‍ കണ്ട ഭാര്യയുടെ മൂക്ക് കടിച്ചു മുറിച്ച് ഭര്‍ത്താവ്

ലഖ്‌നൗ: മറ്റൊരാളുമായി പ്രണയത്തിലായ ഭാര്യയുടെ മൂക്ക് കാമുകന്റെ വീട്ടില്‍ വച്ച് കടിച്ചു മുറിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. യുവതിയെ കാമുകനൊപ്പം കണ്ടതിന്റെ പ്രക്രോപനത്തിലാണ് ഭര്‍ത്താവ് രാം ഖിലാവാന്റെ ക്രൂരത. ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ഇയാള്‍ ഭാര്യ കാമുകന്റെ വീട്ടിലേക്ക് പോയപ്പോള്‍ പിന്തുടര്‍ന്ന് പോവുകയും അവിടെ എത്തിയ ശേഷം ഇയാള്‍ ഭാര്യയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നാലെയാണ് അപ്രതീക്ഷിതമായി രാം ഖിലാവാന്‍, ഭാര്യയുടെ മൂക്ക് കടിച്ച് പറിച്ചത്. യുവതിയുടെ കരച്ചില്‍കേട്ട് സ്ഥലത്തെത്തിയവരാണ് വിവരം പൊലീസിനെ …

യുവതി ജീവനൊടുക്കിയത് ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത്; യുവതി ആണ്‍സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നത് കണ്ട് ചോദ്യം ചെയ്ത മൂന്നു എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: കായലോട് പറമ്പായില്‍ യുവതി ജീവനൊടുക്കിയത് ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്തെന്ന് പൊലീസ്. സംഭവത്തില്‍ മൂന്ന് പേരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കായലോട് പറമ്പായിലെ റസീന(40)യെയാണ് ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പറമ്പായി സ്വദേശികളായ എംസി മന്‍സിലില്‍ വിസി മുബഷീര്‍, കണിയാന്റെ വളപ്പില്‍ കെഎ ഫൈസല്‍, കൂടത്താന്‍കണ്ടി ഹൗസില്‍ വികെ റഫ്‌നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം …

ടവറിന് മുകളില്‍ സൂക്ഷിച്ച വെല്‍ഡിങ് മെഷീനുകള്‍ മോഷണം പോയി, തമിഴ് നാട് സ്വദേശികള്‍ പിടിയില്‍

കാസര്‍കോട്: കസബയില്‍ ടവറിന് മുകളില്‍ സൂക്ഷിച്ച വെല്‍ഡിങ് മെഷീനുകള്‍ മോഷണം പോയ സംഭവത്തില്‍ രണ്ട് തമിഴ് നാട് സ്വദേശികള്‍ പിടിയിലായി. പരശുരാമന്‍, പഴനി എന്നിവരാണ് ടൗണ്‍ പൊലീസിന്റെ കസ്റ്റഡിയിലായിട്ടുള്ളത്. മൊഗ്രാല്‍പുത്തൂര്‍ സ്വദേശി എം ഉമേശയുടെ വെല്‍ഡിങ് മെഷീന്‍, ട്രില്ലിങ് മെഷീനുകള്‍, രണ്ട് ഗ്രൈഡിങ് മെഷീന്‍ തുടങ്ങിയവയാണ് മോഷണം പോയത്. കഴിഞ്ഞ വിഷുവിന് കാസര്‍കോട്ടെ ജോലികഴിഞ്ഞ് കസബയിലെ വിപി ടവറിന് മുകളില്‍ സൂക്ഷിച്ചു വച്ചിരുന്നു. വിഷു കഴിഞ്ഞ് ഏപ്രില്‍ 18 ന് വന്നു നോക്കിയപ്പോഴാണ് മോഷണം പോയതായി അറിഞ്ഞതെന്ന് …

മട്ടലായിയില്‍ പിക്കപ്പ് വാനില്‍ കടത്തിയ 3000 ത്തിലധികം പാക്കറ്റ് നിരോധിത പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ പിടികൂടി; ഉളിയത്തടുക്ക, ആരിക്കാടി സ്വദേശികള്‍ പിടിയില്‍

കാസര്‍കോട്: പിക്കപ്പ് വാനില്‍ കടത്തിയ 3000 ത്തിലധികം പാക്കറ്റ് നിരോധിത പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ ചന്തേര പൊലീസ് പിടികൂടി. ഉളിയത്തടുക്ക, ആരിക്കാടി സ്വദേശികള്‍ പിടിയിലായി. മധൂര്‍ ഉളിയത്തടുക്ക ജയ് മാതാ സ്‌കൂള്‍ സമീപം താമസിക്കുന്ന എവി ഷമീര്‍(40), ആരിക്കാട് സ്വദേശി ബി.സിദ്ദിഖ് (38)എന്നിവരെ സബ് ഇന്‍സ്‌പെക്ടര്‍ എന്‍കെ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് ദേശീയപാത മട്ടലായി പെട്രോള്‍ പമ്പിന് സമീപം വച്ച് വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെ വാഹന പരിശോധന നടത്തിയത്. …

ഒറ്റ നമ്പര്‍ ലോട്ടറി തട്ടിപ്പ്; ബന്തിയോട്ട് 58 കാരന്‍ അറസ്റ്റില്‍, പണവും പിടികൂടി

കാസര്‍കോട്: കുമ്പള, ബന്തിയോട്ട് മേഖലയില്‍ ഒറ്റ നമ്പര്‍ ലോട്ടറി തട്ടിപ്പ് നടത്തിയിരുന്ന ആള്‍ പൊലീസിന്റെ പിടിയിലായി. ബന്തിയോട് മഞ്ചുശ്രീ നിവാസിലെ മഞ്ചുനാഥ്(58) ആണ് കുമ്പള പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 31,981 രൂപയും പിടിച്ചെടുത്തു. കേരള സര്‍ക്കാര്‍ ലോട്ടറിക്ക് സമാന്തരമായി വര്‍ഷങ്ങളായി ലോട്ടറി തട്ടിപ്പ് നടത്തിവരികയായിരുന്നു ഇയാള്‍. പരാതിയെ തുടര്‍ന്ന് കുമ്പള എസ്‌ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകീട്ട് പണവുമായി പ്രതിയെ പിടികൂടുകയായിരുന്നു. നേരിട്ടും ഗൂഗിള്‍പേ വഴിയുമാണ് പണം സ്വീകരിച്ചിരുന്നത്. കേരള ലോട്ടറി ആക്ട് പ്രകാരം …

ടെലിഫിലിം താരം കാഞ്ഞങ്ങാട് പെരളത്തെ കിരണ്‍ രാജീവ് അന്തരിച്ചു

കാസര്‍കോട്: ടെലിഫിലിം താരം കാഞ്ഞങ്ങാട് വെള്ളിക്കോത്ത് പെരളത്തെ കിരണ്‍ രാജീവ്(29) അന്തരിച്ചു.അസുഖബാധിതനായി ചികിത്സയിലായിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. നിരവധി ടെലിഫിലിമുകളില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘ഇന്നു ഞാന്‍ നാളെ നീ’, ‘അണ്ണന്‍’ തുടങ്ങിയ ടെലിഫിലിമുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. നിരവധി ഷോര്‍ട്ട് ഫിലിമുകളും, ആല്‍ബങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. പെരളത്ത് കിരണ്‍ നിവാസിലെ സി രാജീവിന്റെയും കനക രാജീവിന്റെയും മകനാണ്. കീര്‍ത്തന …