സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; കാസര്‍കോട് അടുത്ത മൂന്നു മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.വടക്കന്‍ കേരളത്തിലും മലയോരമേഖലയിലും മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. കാസര്‍കോട് ജില്ലയില്‍ റഡാര്‍ ചിത്ര പ്രകാരം അടുത്ത മൂന്നുമണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും നാളെയും മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന മൂന്ന് ദിവസവും ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തന്നെയാണ്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ …

സിറിയയിൽ ക്രിസ്ത്യൻ പള്ളിയിൽ കുർബാനയ്ക്കിടെ ചാവേറാക്രമണം; 22 പേർ മരിച്ചു, 63 പേർക്ക് പരുക്ക്

ഡ്മാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ക്രിസ്ത്യൻ പള്ളിയിൽ കുർബാനയ്ക്കിടെയുണ്ടായ ചാവേർ ആക്രമണത്തിൽ 22 മരണം. 63 പേർക്ക് പരുക്കേറ്റു. ഡമാസ്കസിലെ സെന്റ് ഏലിയാസ് പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കിടെയാണ് ആക്രമണം നടന്നത്. വിശ്വാസികൾക്കു നേരെ വെടിയുതിർത്ത ശേഷം ഭീകരൻ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നംഗ സംഘമാണ് വെടിവയ്പ് നടത്തിയത്. ഇതിൽ ഒരാളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിനു പിന്നിൽ ഭീകരസംഘടനയായ ഐഎസാണെന്ന് സിറിയ ആരോപിച്ചു. എന്നാൽ ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അസദ് ഭരണകൂടത്തെ അട്ടിമറിച്ച് വിമതർ ഭരണം പിടിച്ചെടുത്തതിനു ശേഷം രാജ്യത്ത് ക്രിസ്ത്യൻ …

സമസ്ത മുശാവറ അംഗം മാണിയൂര്‍ ഉസ്താദ് അന്തരിച്ചു

കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ശൈഖ് മാണിയൂര്‍ ഉസ്താദ്(76) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയില്‍ ആയിരുന്നു. ആലക്കോട് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ മെമ്പര്‍, സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പുറത്തീല്‍ പുതിയകത്ത് ശൈഖ് കുടുംബത്തില്‍ 1949 ജൂണ്‍ 19നാണ് ജനനം. പണ്ഡിതനും സൂഫി വാര്യനുമായ മാണിയൂര്‍ …

കാവിക്കൊടി ദേശീയ പതാകയാക്കണമെന്ന പ്രസ്താവന; ബിജെപി നേതാവിനെതിരെ കേസ്

പാലക്കാട്: കാവിക്കൊടി ദേശീയപതാകയാക്കണമെന്ന പരാമർശത്തിൽ ബിജെപി ദേശീയ കൗൺസിൽ മുൻ അംഗവും നഗരസഭ കൗൺസിലറുമായ എൻ. ശിവരാജനെതിരെ പൊലീസ് കേസെടുത്തു. കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ടു പ്രകോപന പരാമർശനം നടത്തിയെന്ന കോൺഗ്രസും ഡിവൈഎഫ്ഐയും നൽകിയ പരാതിയിന്മേലാണ് നടപടി.എൽഡിഎഫും യുഡിഎഫും ഭാരതാംബയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബിജെപി നടത്തിയ പ്രതിഷേധത്തിനിടെയാണ് ശിവരാജന്റെ പരാമർശം. ത്രിവർണപതാകയ്ക്കു പകരം കാവിക്കൊടി ദേശീയ പതാകയാക്കണമെന്നും ദേശീയ പതാകയ്ക്കു സമാനമായ പതാക രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ ആവശ്യപ്പെടുകയായിരുന്നു. കോൺഗ്രസും എൻസിപിയും ഇത്തരത്തിൽ പതാക ഉപയോഗിക്കരുത്. കോൺഗ്രസ് …

കായലിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർഥിനി മുങ്ങി മരിച്ചു

തിരൂർ: കുടുംബാംഗങ്ങളുമൊത്ത് വീടിനു സമീപത്തെ കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിനി മുങ്ങി മരിച്ചു. പാറപറമ്പിൽ മുസ്തഫ, നജ്ലാബി ദമ്പതികളുടെ മകൾ ഫാത്തിമ മിൻഹ (13) ആണ് മരിച്ചത്. വളവന്നൂർ ബാഫഖി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം. മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം വീടിനു സമീപത്തെ കായലിൽ കുളിക്കുന്നതിനിടെ മുങ്ങി പോയി. തുടർന്ന് കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അലി ഫർഹാൻ, മിസ്ന ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.

സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു; തർക്കത്തിനിടെ കുത്തിയത് നിലവിലെ ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ്

കൊച്ചി: ഫോർട്ട് കൊച്ചിയിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ നിലവിലെ ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് കുത്തി പരുക്കേൽപിച്ചു. ഫോർട്ട് കൊച്ചി സൗത്ത് ലോക്കൽ കമ്മിറ്റിയിലെ വേളി ബ്രാഞ്ച് മുൻ സെക്രട്ടറി റൂഫസ് ഫെർണാണ്ടസിനാണ് കുത്തേറ്റത്. നിലവിലുള്ള ബ്രാഞ്ച് സെക്രട്ടറി ബിന്ദുവിന്റെ ഭർത്താവ് മുരളിയാണ് ആക്രമണത്തിനു പിന്നിൽ. റൂഫസ് ബിന്ദുവിനെ കളിയാക്കിയതു മുരളി ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്. വയറിന് കുത്തേറ്റ റൂഫസിനെ ആദ്യം കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് എറണാകുളം മെഡിക്കൽ കോളജിലേക്കു മാറ്റി. സംഭവത്തിൽ …

നിലമ്പൂരിലേക്കു കാതോർത്ത് രാഷ്ട്രീയ കേരളം; ആദ്യ ഫലം എട്ടരയോടെ, നെഞ്ചിടിപ്പിൽ മുന്നണികൾ

മലപ്പുറം: രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. രാവിലെ 8ന് ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വോട്ടെണ്ണലിൽ ആദ്യ ഫല സൂചന എട്ടരയോടെ ലഭ്യമാകും. 14 ടേബിളുകളിലായി 19 റൗണ്ട് വോട്ടെണ്ണൽ നടക്കും. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജും തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറും വിജയ പ്രതീക്ഷയിലാണ്.പാർട്ടി നേതൃത്വങ്ങൾക്ക് നിർണായകംനിലമ്പൂരിലെ …

ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് കാട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: കുളത്തൂപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ ആറ്റിൻ കിഴക്കേക്കര സ്വദേശി സാനുക്കുട്ടനാണ് (45) മരിച്ചത്. വീടിനു സമീപത്തെ കാട്ടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.വെള്ളിയാഴ്ചയാണ് സാനുകുട്ടൻ ഭാര്യ രേണുകയെ (36) കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുന്ന സമയത്ത് സാനുകുട്ടനും രേണുകയും രേണുകയുടെ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. മക്കൾ സ്കൂളിൽ പോയിരിക്കുകയായിരുന്നു. വഴക്കിനിടെ കത്രിക കൊണ്ട് സാനുകുട്ടൻ ഭാര്യയെ ആക്രമിച്ചു. കഴുത്തിലും പുറത്തും വയറിലുമായി ആഴത്തിൽ മുറിവേറ്റ രേണുക …

ചന്തേരയിൽ കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം, ഒപ്പം സഞ്ചരിച്ച യുവാവിനു ഗുരുതരപരിക്ക്

കാസര്‍കോട്: കാലിക്കടവ്- തൃക്കരിപ്പൂര്‍ റോഡില്‍ ചന്തേരയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഒപ്പം സഞ്ചരിച്ച യുവാവിന് ഗുരുതര പരിക്ക്. പടന്ന, കന്നുവീട് കടപ്പുറത്തെ രാജീവന്റെ മകന്‍ വസുദേവ് (20) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ആദിത്യനു പരിക്കേറ്റു. യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ ചന്തേര യുപി സ്‌കൂളിന് സമീപമാണ് അപകടം. ബൈക്ക് യാത്രക്കാര്‍ മുന്നിലുള്ള കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ദേഹത്ത് കൂടി അതേ കാര്‍ …

ഭവന വായ്പയ്ക്ക് ഈടായി വച്ച വസ്തു ഭാര്യയുടെ പേരിലാക്കി മറ്റൊരു വായ്പ തരപ്പെടുത്തി; 1.36 കോടി രൂപയുടെ തട്ടിപ്പു കേസിൽ 50 കാരൻ പിടിയിൽ

കോഴിക്കോട്: ഭവനവായ്പയ്ക്ക് ഈടായി വച്ച വസ്തു ഭാര്യയുടെ പേരിലാക്കി മറ്റൊരു വായ്പയെടുത്ത് ബാങ്കിനെ കബളിപ്പിച്ച 50 വയസ്സുകാരൻ അറസ്റ്റിൽ. കോഴിക്കോട് ഉള്ളിയേരി സ്വദേശി കരുവാൻകണ്ടി റസാഖിനെയാണ് പൊലീസ് പിടികൂടിയത്.2015 ഫെബ്രുവരിയിൽ പഞ്ചാബ് നാഷനൽ ബാങ്കിന്റെ കോഴിക്കോട് കെപി കേശവമേനോൻ റോഡിലെ ശാഖയിൽ നിന്നു റസാഖ് ഭവന വായ്പ എടുത്തിരുന്നു. എന്നാൽ വർഷങ്ങളായി ഇതിന്റെ തിരിച്ചടവ് മുടങ്ങി. ഇതിനിടെ ഭവനവായ്പയ്ക്ക് ബാങ്കിൽ ഈടായി വച്ച വസ്തു അധികൃതർ അറിയാതെ ഇയാൾ ഭാര്യയുടെ പേരിലേക്ക് മാറ്റി. തുടർന്ന് ഇതേ വസ്തു …

ഇറാൻ-ഇസ്രയേൽ സംഘർഷം: നേരിട്ട് പങ്കാളിയായി യു എസ്, ഇറാനിലെ 3 ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി

ടെൽ അവീവ് / ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ പങ്കാളിയായി യു.എസ്. ഇറാനിലെ 3 ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുദ്ധവിമാനങ്ങൾ മടങ്ങിയതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് യു.എസ്. വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്. നേരത്തേ യുദ്ധത്തിൽ അമേരിക്ക കരസേനയെ വിന്യസിക്കില്ലെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിർവീര്യമാക്കാൻ ഇസ്രയേലിന് ഒറ്റക്ക് സാധിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

അഹമ്മദാബാദ് വിമാനാപകടം: രഞ്ജിത ഉൾപ്പെടെ 8 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനായില്ല, അമ്മയുടെ സാമ്പിൾ പരിശോധിക്കും

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടം നടന്ന് 10 ദിവസം തികഞ്ഞിട്ടും മലയാളി നഴ്സ് രഞ്ജിത ഉൾപ്പെടെ 8 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. രഞ്ജിതയുടെ സഹോദരൻ രതീഷ് ജി. നായർ അഹമ്മദാബാദിലെത്തി ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് നൽകിയിരുന്നു. എന്നാൽ മൃതദേഹം സ്ഥിരീകരിക്കാനായില്ല. ഇതോടെ അമ്മ തുളസിയുടെ രക്ത സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 247 പേരെയാണ് തിരിച്ചറിഞ്ഞത്. ഇതിൽ 232 പേരുടെ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. ജൂൺ 12നാണ് രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടമുണ്ടായത്. …

കാറിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ പാമ്പ് കടിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: കാറിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ പാമ്പ് കടിച്ചു. കോഴിക്കോട് നിരവിൽപ്പുഴ സ്വദേശിയായ രാജീവനാണ് കാറിനുള്ളിൽ നിന്നും പാമ്പിന്റെ കടിയേറ്റത്.വടകരയിൽ പോയി തിരിച്ചു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് സംഭവം. രാജീവിന്റെ സുഹൃത്ത് സൂരജാണ് കാർ ഓടിച്ചിരുന്നത്. കാർ കുറ്റ്യാടി ചുരത്തിൽ എത്തിയപ്പോഴാണ് രാജീവന് പാമ്പ് കടിയേറ്റത്. തുടർന്ന് രാജീവനെ മറ്റൊരു വാഹനത്തിൽ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പാമ്പ് പിടിത്തക്കാരനായ സുരേന്ദ്രനെത്തി കാറിൽ നിന്നു പാമ്പിനെ നീക്കി. ചുരുട്ട വർഗത്തിൽപെട്ട പാമ്പാണ് കടിച്ചത്.

‘ജാനകി’യെന്ന പേര് മാറ്റണം; സുരേഷ് ഗോപി ചിത്രം ജാനകി Vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച് സെൻസർ ബോർഡ്

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ കോർട്ട് റൂം ത്രില്ലർ സിനിമ ജാനകി Vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചു. സിനിമയുടെ തലക്കെട്ടിൽ നിന്നും കഥാപാത്രത്തിൽ നിന്നും ജാനകിയെന്ന പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നടപടി. ജൂൺ 27ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെയാണ് സെൻസർ ബോർഡിന്റെ ഇടപെടൽ. എന്നാൽ പേരു മാറ്റാനാകില്ലെന്ന് നിർമാതാക്കൾ അറിയിച്ചു. ഇതോടെ 27ന് സിനിമ റിലീസ് ചെയ്യാനായേക്കില്ലെന്ന് സംവിധായകൻ പ്രവീൺ നാരായണൻ പ്രതികരിച്ചു. നേരത്തേ സിനിമയുടെ സെൻസർ സർട്ടിഫിക്കേഷൻ …

ചികിത്സയ്ക്കിടെ മദ്യപിച്ചതു ചോദ്യം ചെയ്തു; സഹോദരൻ സഹോദരിയെ തല്ലിക്കൊന്നു

തിരുവനന്തപുരം: മണ്ണന്തലയിൽ സഹോദരൻ സഹോദരിയെ തല്ലിക്കൊന്നു. തിരുവനന്തപുരം പോത്തൻകോട് സ്വദേശിനി ഷെഹീന(33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ഷംഷാദ്, സുഹൃത്ത് വൈശാഖ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്. മണ്ണന്തലയിലെ അപ്പാർട്മെന്റിൽ വച്ചാണ് ഷംഷാദ് സഹോദരിയെ കൊലപ്പെടുത്തിയത്. ഷംഷാദിന്റെ ചികിത്സാർഥം ജൂൺ 14 മുതൽ വാടകയ്ക്കെടുത്ത അപ്പാർട്മെന്റിലാണ് കൊലപാതകം നടന്നത്. ചികിത്സയ്ക്കെത്തിയ ഷംഷാദ് മുറിയിലിരുന്ന് മദ്യപിച്ചതു ഷഹീന ചോദ്യം ചെയ്തു. ഇതേ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് റിപ്പോർട്ട്. ഷഹീന മരിച്ച ശേഷം ഷംഷാദും സുഹൃത്ത് …

കേശവതീരം ആയുർവ്വേദ ഗ്രാമം സ്ഥാപകൻ പുറച്ചേരി വെദിരമന ഇല്ലത്ത് വിഷ്ണു നമ്പൂതിരി അന്തരിച്ചു

പയ്യന്നൂർ: സാമൂഹ്യ-സാംസ്കാരിക – ജീവകാരുണ്യ – പരിസ്ഥിതി പ്രവർത്തകനും കേശവതീരം ആയുർവ്വേദ ഗ്രാമം സ്ഥാപകനുമായ പുറച്ചേരി വെദിരമന ഇല്ലത്ത് വിഷ്ണു നമ്പൂതിരി (68) അന്തരിച്ചു. കേശവതീരം ആയുർവ്വേദ ആശുപത്രി മാനേജിംഗ് ഡയറക്ടറാണ്. കവി മണ്ഡലം കേന്ദ്രസമിതി, പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്സ്, സഭായോഗം, അറത്തിൽ വായനശാല, യോഗക്ഷേമസഭ യുവജനസഭ ജില്ലാ പ്രസിഡൻ്റ്, ബാലഗോകർണ്ണം ശിവക്ഷേത്രം, പരിസ്ഥിതി സമിതി, കുഞ്ഞിമംഗലം മാങ്ങാ കൂട്ടായ്മ, ജോൺസി സ്മൃതി സമിതി, മാടായിപ്പാറ സംരക്ഷണ സമിതി തുടങ്ങി നിരവധി സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിച്ചു. …

പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവച്ചു

കാസർകോട് : പെരിയ ഇരട്ട കൊലപാതക കേസിലെ പതിനാലാം പ്രതിയും അഞ്ചുവർഷം തടവിനു ശിക്ഷിക്കപ്പെട്ടയാളുമായ കെ മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. രാജിക്കത്ത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ശനിയാഴ്ച ഉച്ചയ്ക്ക് കൈമാറി. കേസിൽ മണികണ്ഠൻ ഉൾപ്പെടെ നാലു പേരെ കൊച്ചി സിബിഐ കോടതി അഞ്ചുവർഷം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെത്തുടർന്ന് മണികണ്ഠൻ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. കൊലക്കേസ് പ്രതിയായ ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം കോൺഗ്രസിലെ എം കെ ബാബുരാജ് …

കുമ്പളയിൽ ഓവുചാലിന്റെ സ്ലാബിൽ കയറിയ ലോറി തലകീഴായി മറിഞ്ഞു, ഡ്രൈവർക്ക് ഗുരുതര പരിക്ക്

കാസർകോട്: കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി റോഡിൽ ഓവുചാലിന്റെ സ്ലാബിൽ കയറിയ ലോറി തലകീഴായ് മറിഞ്ഞു. ഡ്രൈവർക്ക് ഗുരുതര പരിക്ക്. നായ്കാപ്പ് സ്വദേശി മധുവിനാണ് പരിക്ക്. ഇയാളെ കുമ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 5 മണിയോടെ കുമ്പള ടൗണിന് സമീപത്തുള്ള ബദിയടുക്ക റോഡിലാണ് അപകടം. ലോഡുമായി എത്തിയ ലോറി സ്ലാബിൽ കയറിയപ്പോൾ സ്ലാബ് തകർന്ന് തലകീഴായി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാലുമാസം മുമ്പും …