എമ്പുരാന്‍ സിനിമ റിലിസിങ് ആഘോഷമാക്കി പയസ്വിനി അബുദാബി

അബുദാബി: ഇന്നലെ റിലീസായ മോഹന്‍ലാല്‍- പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്‍ സിനിമ റിലീസ് ദിവസം ഡെല്‍മ മാളിലെ റോയല്‍ സിനിമയിലെ ഒരു ഷോ മൊത്തം ബുക്ക് ചെയ്ത് കണ്ട് അബുദാബിയിലെ കാസര്‍കോടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി. 165 സീറ്റുകളുള്ള തിയറ്ററിലെ ഇന്നലെ രാത്രി എട്ട് മണിക്കുള്ള ഷോയാണ് പയസ്വിനി കുടുംബങ്ങളും കുട്ടികളും കണ്ടത്. അവസാന നിമിഷം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയ സിനിമ കുട്ടികളും കുടുംബംഗങ്ങളുമായി ഒരുമിച്ച് കണ്ടത് വലിയ ഉത്സവപ്രതീതിയാണ് സൃഷ്ടിച്ചതെന്ന് പയസ്വിനി പ്രസിഡണ്ട് വിശ്വംഭരന്‍ കാമലോനും …

മുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ കാണാതായി, സിസിടിവി ദൃശങ്ങള്‍ പരിശോധിച്ച് അന്വേഷണം

കോട്ടയം: മുത്തോലി പഞ്ചായത്തിലെ വനിതാ യുഡി ക്ലര്‍ക്കിനെ കാണാതായതായി പരാതി. കിഴവങ്കുളം ബിസ്മി (41)യെയാണ് കാണാതായത്. വ്യാഴാഴ്ച പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയില്‍ പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബിസ്മിയിക്ക് കുടുംബപ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവതി വീടിന് അടുത്തുനിന്ന് ബസില്‍ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

പയ്യന്നൂരില്‍ വന്‍ ലഹരി വേട്ട; വില്‍പനക്കായി ലോഡ്ജില്‍ എത്തിച്ച 160 ഗ്രാം എംഡിഎംഎ പിടികൂടി; മൂന്നുയുവാക്കള്‍ അറസ്റ്റില്‍

പയ്യന്നൂര്‍: വില്പനക്കായി എത്തിച്ച 160 ഗ്രാം എംഡിഎംഎയുമായി പയ്യന്നൂരില്‍ 3 യുവാക്കളെ പൊലീസ് പിടികൂടി. വില്‍പ്പനക്കായി പയ്യന്നൂരിലെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ച എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് അത്തോളി സ്വദേശി ഷംനാദ്, രാമന്തളി സ്വദേശികളായ പി കെ ആസിഫ്, സി എ മുഹാദ് എന്നിവരാണ് പിടിയിലായത്. ഷംനാദ് വില്‍പ്പനക്കായി എത്തിച്ചതാണ് എംഡിഎംഎ. മറ്റുരണ്ടുപേര്‍ വാങ്ങാനെത്തിയതാണ്. ഷംനാദിന്റെ ബാഗില്‍ നിന്നും മറ്റുള്ളവരുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നുമാണ് എംഡിഎംഎ പിടിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ഇവര്‍ പിടിയിലായത്.

മടിക്കേരിയില്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

മടിക്കേരി: മടിക്കേരിക്ക് സമീപം കടകേരി സംസ്ഥാനപാതയില്‍ ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. നാപോക്ലുവിനടുത്തുള്ള കക്കാബെ സ്വദേശി ശരത് (28) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മടിക്കേരി-മംഗളൂരു സംസ്ഥാന പാതയില്‍ ആണ് അപകടം. ലോറിക്കടിയില്‍പെട്ട ശരത്തിന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറി. അപകടസ്ഥലത്ത് വെച്ച് തന്നെ ശരത് മരിച്ചു. മടിക്കേരി റൂറല്‍ പൊലീസ് സ്ഥലത്തെത്തി സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തു.

‘എമ്പുരാന്‍’ പടം റിലീസ് ചെയ്ത് മൂന്നാം മണിക്കൂറില്‍ വ്യാജപതിപ്പ്; വെബ്‌സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തവര്‍ക്കെതിരെയും നടപടി വരും, മുന്നറിയിപ്പുമായി പൊലീസ്

കൊച്ചി: സിനിമ റിലീസ് ആയി മൂന്ന് മണിക്കുറുകള്‍ കഴിഞ്ഞതും ടെലിഗ്രാം ഉള്‍പ്പെടെ ഉള്ള സൈറ്റുകളില്‍വ്യാജ പതിപ്പ് ഇറങ്ങി. തിയേറ്ററുകളില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത പതിപ്പാണ് ടെലിഗ്രാം ചാനലുകളില്‍ അപ്ലോഡ് ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട സൈബര്‍ പൊലീസ് നടപടി ആരംഭിച്ചിരുന്നു. വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ട വെബ്‌സൈറ്റുകളില്‍ നിന്നെല്ലാം അവ പൊലീസ് നീക്കം ചെയ്തു. അതേസമയം അണിയറ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടില്ല. പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സൈബര്‍ പൊലീസ് അറിയിച്ചു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. സൈറ്റില്‍ …

യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ; ഐടി കമ്പനിയിൽ പ്രൊജക്ട് മാനേജരായ ഭർത്താവ് അറസ്റ്റിൽ

ബംഗളൂരു: കർണാടകയിലെ ഹുളിമാവിൽ യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ചുവെച്ചു. ഭർത്താവ് പിടിയിലായി. 32കാരിയായ ഗൗരി അനിൽ സാംബേകറാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിയായ ഭർത്താവ് രാകേഷിനെ പുനെയിൽ നിന്നു അറസ്റ്റ് ചെയ്തു. കൊലയ്ക്ക് ശേഷം ഗൗരിയുടെ മാതാപിതാക്കളെ വിളിച്ച് രാകേഷ് കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.മഹാരാഷ്ട്ര പൊലീസിൽ നിന്ന് ഇതുസംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ബംഗളൂരു പൊലീസ് ഹുളിമാവിലെ വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അകത്തുകടന്നപ്പോൾ കുളിമുറിയിൽ സ്യൂട്ട്കേസ് കണ്ടെത്തിയെന്ന് പൊലീസ് ഓഫീസറായ സാറ ഫാത്തിമ …

കുവൈത്തിൽ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിനിയായ നഴ്സ് മരിച്ചു

കുവൈത്ത്‌സിറ്റി: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശിനിയും സബാഹ് മെറ്റേണിറ്റി ആശുപത്രി ഐ വി എഫ് യൂണിറ്റിലെ സ്റ്റാഫ് നഴ്‌സുമായ രഞ്ജിനി മനോജ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സബാഹ് പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. അര്‍ബുദ രോഗ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഭര്‍ത്താവ് മനോജ് കുമാറും വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളും രഞ്ജിനിക്കൊപ്പം കുവൈത്തിൽ താമസിച്ചു വരികയായിരുന്നു. സംസ്കാരവും കുവൈറ്റിൽ നടന്നു.

സലാലയിൽ വാഹനാപകടത്തിൽ മരിച്ച കളനാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കാസർകോട്: സലാലയിൽ വാഹനാപകടത്തിൽ മരിച്ച കളനാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഇടുവുങ്കാൽ നെരപ്പനാടിയിലെ എം ജിതിൻ മാവില(30)യുടെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ സദ ഓവർ ബ്രിഡ്ജിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജിതിൻ മരണപ്പെട്ടത്. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിവിൽ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. ജൂണിൽ വിവാഹം നടക്കാനിരിക്കേയാണ്‌ മരണം. കരിച്ചേരി ദാമോദരൻ നായരുടെയും ജാനകിയുടെയും മകനാണ്. സഹോദരി ദിവ്യ.

മുൻ കാമുകിയുമൊത്തുള്ള ചിത്രം ഫോണിൽ കണ്ടു; ഭർത്താവിന്റെ സ്വകാര്യഭാ​ഗത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു. സ്വകാര്യ ഭാഗത്തടക്കം സാരമായി പരിക്കേറ്റ ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച്ച രാവിലെയായിരുന്നു സംഭവം. ഭർത്താവിന്റെ ഫോൺ എടുത്തു പരിശോധിക്കുന്നതിനിടെ ഗ്യാലറിയിൽ മുൻ കാമുകിയുടെ ഫോട്ടോ കണ്ടിരുന്നു. യുവതിക്കൊപ്പമുള്ള ഭർത്താവിന്റെ സെൽഫി കണ്ടപ്പോൾ ഭാര്യ പ്രകോപിതയാകുകയായിരുന്നു. വെങ്ങോലയിലെ വീട്ടിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഭർത്താവിന്റെ ദേഹത്തേക്ക് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. ആക്രമണത്തില്‍ ഭര്‍ത്താവിന്റെ രണ്ട് കൈകളിലും, നെഞ്ച്, തുടയുടെ ഇരുവശങ്ങള്‍, മൂത്രാശയം …

സ്വകാര്യബസ്സിൽ നാടൻ തോക്കിന്റെ 150 ഓളം വെടിയുണ്ടകൾ; പൊലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ: സ്വകാര്യ ബസിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് ബസിൽ നിന്ന് 150 വെടിയുണ്ടകൾ കണ്ടെത്തിയത്. വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് തിരകൾ പിടികൂടിയത്. ബർത്തിനുളളില്‍ ബാഗില്‍ പൊതിഞ്ഞ നിലയിലാണ് മൂന്ന് പെട്ടികളിലായി തിരകള്‍ കണ്ടെത്തിയത്. എന്നാൽ വെടിയുണ്ടകൾ ആരുടേതാണെന്ന് വ്യക്തമല്ല. ബസിൽ പരിശോധന നടക്കുമ്പോൾ ഒരാൾ ഇറങ്ങി ഓടിയിരുന്നു. തിരകൾ പൊലീസിന് കൈമാറി. സംഭവത്തിൽ ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

കാഞ്ഞങ്ങാട്ടെ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നേരിട്ട് കേസെടുത്തു, സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ്

ന്യൂഡല്‍ഹി: കാഞ്ഞങ്ങാട് മന്‍സൂര്‍ നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന ചൈതന്യ കുമാരിയുടെ മരണത്തെക്കുറിച്ച് ഒരുമാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേരള സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് ഡയക്ടര്‍ ജനറല്‍ എന്നിവരോട് നിര്‍ദേശിച്ചു. നഴ്‌സിങ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന ചൈതന്യ കുമാരി(20)യെ കഴിഞ്ഞ ഡിസംബര്‍ 7 നാണ് ഹോസ്റ്റലില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. അബോധാവസ്ഥയിലായിരുന്ന ചൈതന്യയെ ഉടന്‍ തന്നെ മന്‍സൂര്‍ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും, കെഎംസി ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലും പിന്നീട് …

അധ്യാപികയുടെ വീട്ടില്‍ മോഷണ ശ്രമം; യുവാവിനെതിരെ കേസ്

തളിപ്പറമ്പ്: അധ്യാപികയുടെ വീട്ടില്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. എടക്കോം മഠംതട്ടിലെ സോണിയാ വര്‍ഗീസിന്റെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കവര്‍ച്ചാശ്രമം നടന്നത്. സംഭവത്തില്‍ പന്നിയൂരിലെ ഷിനാസ് എന്നയാള്‍ക്കെതിരെയാണ് തളിപ്പറമ്പ പൊലീസ് കേസെടുത്തത്. വീടിന്റെ മതിലിലൂടെയാണ് മോഷ്ടാവ് സോണിയയുടെ വീടിന്റെ ടെറസിലേക്ക് കയറിയത്. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തെ കിടപ്പുമുറിയില്‍ പ്രവേശിച്ച് യുവതിയുടെ കാലില്‍ നിന്ന് സ്വര്‍ണ പാദസരം മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന് ബഹളം വെച്ചതോടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. പ്രദേശത്തെ നിരീക്ഷണ ക്യാമറകളുള്‍പ്പെടെ പരിശോധിച്ചാണ് …

ഉഷ്ണ തരംഗ മുന്നറിയിപ്പ്; കേന്ദ്രം മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി ഐഎംഡി. ഇതുവരെയുള്ള ഏറ്റവും ചൂടേറിയ ദിവസം ഡല്‍ഹിയില്‍ രേഖപ്പെടുത്തി. 40.5 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ചൂട് കാരണമുണ്ടാകുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ ജില്ലാതലത്തില്‍ നടപടികള്‍ എടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഈ സമയത്തെ താപനില സാധാരണയേക്കാള്‍ വളരെ കൂടുതലാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു, ഇത് വടക്കേ ഇന്ത്യയില്‍ വേനല്‍ക്കാലത്തിന്റെ ആരംഭത്തോടെ അതിശക്തമായ താപനിലയിലേക്ക് എത്തുമോ എന്ന ആശങ്ക ഉയര്‍ത്തുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉയര്‍ന്ന താപനില …

പടിഞ്ഞാറ്റംകൊഴുവല്‍ കോട്ടത്ത് പൈനി ശങ്കരന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ക്ലാര്‍ക്ക് പടിഞ്ഞാറ്റംകൊഴുവല്‍ ഗോപികയിലെ കോട്ടത്ത് പൈനി ശങ്കരന്‍ നായര്‍ (82) അന്തരിച്ചു. കോട്ടം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം അയ്യപ്പഭജനമഠം ഗുരുസ്വാമിയായിരുന്നു. ഭാര്യ: കൈപ്രത്ത് പത്മിനി. മക്കള്‍: കെ.പ്രിയേഷ് (അക്കൗണ്ടന്റ്, നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക്), കെ.പ്രസീദ(സീനിയര്‍ ക്ലാര്‍ക്ക്, റവന്യൂ വകുപ്പ്, കാസര്‍കോട് കലക്ടറേറ്റ്), കെ.പ്രദീഷ് (പ്രിവന്റീവ് ഓഫീസര്‍, എക്‌സൈസ് വകുപ്പ്, കാസര്‍കോട്). മരുമക്കള്‍: പി.സൗമ്യ (ആധാരമെഴുത്ത് ഓഫീസ്, കാഞ്ഞങ്ങാട്), ഇ.ശ്രീരേഖ (പിഡബ്ല്യുഡി, കാസര്‍കോട്), പരേതനായ പി.ചന്ദ്രന്‍ (വിമുക്തഭടന്‍, ഡ്രൈവര്‍, കാഞ്ഞങ്ങാട് ആര്‍ഡിഒ). സഹോദരങ്ങള്‍: …

നാലുവയസുകാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം; എപ്പോള്‍ വിളിച്ചാലും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പാകെ ഹാജരാകണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് സുപ്രീം കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നാലുവയസുകാരിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് സുപ്രിംകോടതി ഇടപെട്ടത്.2024 ജൂണിലാണ് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ മകളെ പീഡിപ്പിച്ചുവെന്ന മാതാവിന്റെ പരാതിലാണ് കേസ്. ഉപാധികള്‍ ലംഘിച്ചാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് നാഗരറ്റ്‌ന അറിയിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും എപ്പോള്‍ വിളിച്ചാലും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പാകെ ഹാജരാകണമെന്നും സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. കേസിനെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി …

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തുടര്‍ച്ചയായി അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ …

പിതാവിനെ വിറക് കൊണ്ട് തലക്കടിച്ചുകൊന്ന കേസ്; പ്രതിയായ മകന് എട്ടുവര്‍ഷം കഠിന തടവും പിഴയും

കാസര്‍കോട്: പിതാവിനെ വിറക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകനെ കോടതി എട്ടുവര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മാലോം അതിരുമാവു കോളനിയിലെ പാപ്പിനി വീട്ടില്‍ ദാമോദര(62)നെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ മകന്‍ അനീഷി(36)നെ കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെക്ഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്. ദൃക്‌സാക്ഷികളായ കൊല്ലപ്പെട്ട ദാമോദരന്റെ ഭാര്യ രാധാമണി, മക്കളായ സനീഷ്, ദിവ്യ എന്നിവരും അയല്‍വാസികളും കൂറുമാറിയിട്ടും കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നു.2019 ജുലൈ …

നടന്‍ കലാഭവന്‍ മണിയുടെ സഹോദരി ആനക്കച്ചിറ അമ്മിണി അന്തരിച്ചു

ഇരിങ്ങാലക്കുട: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരി ആനക്കച്ചിറ അമ്മിണി (78) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍. ഭര്‍ത്താവ്: പരേതനായ രാമന്‍കുട്ടി. മക്കള്‍: ബിജു, ബേബി, ഗീത, ഹരിഹരന്‍. മരുമക്കള്‍: ദീപ, സുബ്രന്‍, ബാബു, സ്മിത. മറ്റു സഹോദരങ്ങള്‍: തങ്കമണി, ലീല, ശാന്ത, ശാരദ, ആര്‍ എല്‍ വി രാമകൃഷ്ണന്‍, വേലായുധന്‍.