ബൈക്കിന്റെ ടാങ്കില്‍ ഭാര്യയെ കിടത്തി യുവാവിന്റെ സാഹസിക യാത്ര; വിഡിയോ പ്രചരിച്ചതിന് പിന്നാലെ എട്ടിന്റെ പണി
ലഖ്‌നൗ: ബൈക്കിന്റെ ടാങ്കില്‍ ഭാര്യയെ കിടത്തി യുവാവിന്റെ സാഹസിക യാത്ര. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്. ഒരുവഴിയാത്രക്കാരന്‍ ഇത് മൊബൈലില്‍ ചിത്രികരിച്ച് സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ വിഡിയോ വൈറലായി. ഇയാള്‍ വീഡിയോ എടുക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ യുവതി ഇത് ചോദ്യം ചെയ്യുന്നുണ്ട്. ഹെല്‍മെറ്റ് ഇല്ലാതെയാണ് ആഗ്ര-കാണ്‍പൂര്‍ ദേശീയ പാതയില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച് യാത്ര നടത്തിയത്. അപകടകരമായി ബൈക്ക് ഓടിക്കുന്നതിനെ വിഡിയോ പകര്‍ത്തിയ ആള്‍ ചോദ്യം ചെയ്തപ്പോള്‍ സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നായിരുന്നു യുവാവിന്റെയും യുവതിയുടെയും പ്രതികരണം. …