മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയന്‍ എ.വി കുഞ്ഞിരാമന്‍ അന്തരിച്ചു

കാസര്‍കോട്: കയ്യൂര്‍ മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയന്‍ എ.വി കുഞ്ഞിരാമന്‍ (71) അന്തരിച്ചു. ഭാര്യ: ശാരദ (ചായ്യോത്ത്). മക്കള്‍: നിഷിത (അരയി), നിഷാദ് (കെടിഡിസി, ധര്‍മശാല). മരുമക്കള്‍: അശോകന്‍ ( അരയി), നയന (സി.എച്ച്.സി നീലേശ്വരം). സഹോദരങ്ങള്‍: എവി നാരായണി (ചിറപ്പുറം). പരേതരായ എ.വി കല്യാണി. എവി ചന്തന്‍ കുഞ്ഞി.

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം; സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായിരുന്ന സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. സുകാന്ത് സുരേഷിനെ കഴിഞ്ഞ ദിവസം കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. യുവതിയുടെ മരണത്തിന് ശേഷം ഒളിവില്‍പോയ സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. യുവതി പേട്ടയില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച കഴിഞ്ഞു. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി …

25ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു

25-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയോടൊപ്പം നൃത്തം ചെയ്യുന്നതിനിടെ ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ ഒരു വിവാഹ മണ്ഡപത്തിലാണ് സംഭവം നടന്നത്. 50 വയസ്സുകാരനായ വസീം സര്‍വത് ആണ് മരിച്ചത്. ഭാര്യ ഫറയുമൊത്തുള്ള ആഘോഷ നിമിഷം നിലത്തുവീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. കുഴഞ്ഞുവീഴുന്ന വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലാണ്.

മഞ്ചേരിയില്‍ എന്‍ഐഎ റെയ്ഡ്; നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മലപ്പുറം: മഞ്ചേരിയില്‍ 4 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. എസ്.ഡി.പി.ഐ ആനക്കോട്ട് പുറം ശാഖാ സെക്രട്ടറി ഇര്‍ശാദ്, കിഴക്കേത്തല ശാഖാംഗം ഖാലിദ് സെയ്തലവി, ചെങ്ങറയിലെ ഷിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലുള്ളത്. ഒരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നറിയുന്നു. കൊച്ചിയിലുളള എന്‍ഐഎ സംഘമാണ് റെയ്ഡ് നടത്തുന്നത്. കാരക്കുന്നിലെ ഷംനാദിന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ അവിടെനിന്നും കണ്ടെത്താന്‍ കഴിയാത്ത ഇയാളെ കൊച്ചിയില്‍ നിന്നും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

മുതിര്‍ന്ന ചലച്ചിത്രനടന്‍ രവികുമാര്‍ അന്തരിച്ചു; യാത്രയായത് 80 കളിലെ നായകന്‍

തൃശൂര്‍: മുതിര്‍ന്ന ചലച്ചിത്രനടന്‍ രവികുമാര്‍ അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂര്‍ സ്വദേശിയാണ് രവികുമാര്‍ 100-ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. മധുവിനെ നായകനാക്കി എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1976-ല്‍ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്. 1970 കളിലും 80 കളിലും നായക, വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്താണ് രവികുമാര്‍ ശ്രദ്ധേയനാകുന്നത്. പ്രശസ്ത സംഗീത സംവിധായകനായ …

ആണൂരിലെ വിമുക്തഭടനെ പിലിക്കോട് ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: വിമുക്തഭടനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. ആണൂര്‍ സ്വദേശി സി വേലായുധ(55)നാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറോടെ പിലിക്കോട് മാനായി റെയില്‍വേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. പരശുറാം എക്‌സപ്രസ് ട്രെയിന്‍ തട്ടിയാണ് മരണം. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉച്ചയ്ക്ക് ആണൂരിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് പെരളം പൊതുശ്മശാനത്തില്‍ സംസ്‌കാരം നടക്കും.

പുതുച്ചേരി നിര്‍മിത മദ്യവുമായി ഗണേഷ് മുക്കില്‍ മധ്യവയസ്‌കന്‍ പിടിയില്‍

കാസര്‍കോട്: അനധികൃതമായി വില്‍പന നടത്താന്‍ കൊണ്ടുവന്ന മൂന്നു ലിറ്റര്‍ പുതുച്ചേരി നിര്‍മിത വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റിലായി. പടന്ന ഗണേഷ് മുക്ക് സ്വദേശി കെഎം വിജയന്‍(54) ആണ് ചന്തേര പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് ഗണേഷ് മുക്കില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ചന്തേര ഇന്‍സ്‌പെക്ടര്‍ കെ പ്രശാന്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി അജിത്ത്, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗം സുധീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ …

ആലപ്പുഴ സ്വദേശി ശിവന്‍ മുഹമ്മ പ്ലെയിന്‍ഫീല്‍ഡ് വില്ലേജ് ട്രസ്റ്റി

ജോസ് കണിയാലി ചിക്കാഗോ: ഇല്ലിനോയിയിലെ പ്ലെയിന്‍ഫീല്‍ഡ് വില്ലേജ് ട്രസ്റ്റിയായി കേരളത്തിലെ ആലപ്പുഴ മുഹമ്മ സ്വദേശി ശിവ പണിക്കര്‍ (ശിവന്‍ മുഹമ്മ) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒരു ഇന്ത്യക്കാരന്‍ ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നതും വിജയിക്കുന്നതും ആദ്യമായാണ്. ഇലക്ഷന്‍ പാര്‍ട്ടി അടിസ്ഥാനത്തിലല്ലായിരുന്നുവെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശിവ പണിക്കരെ പിന്തുണച്ചിരുന്നു. ഏപ്രില്‍ ഒന്നിനായിരുന്നു ഇലക്ഷന്‍. മെയ് ആദ്യവാരം സത്യപ്രതിജ്ഞ നടക്കും. ചിക്കാഗോ നഗരത്തില്‍ നിന്നും 35 മൈല്‍ അകലെയുള്ള പ്ലെയിന്‍ഫീല്‍ഡ് വില്ലേജിന്റെ ആക ജനസംഖ്യയില്‍(55,000) 1500ല്‍ താഴെയാണ് ഇന്ത്യക്കാര്‍. വോട്ടര്‍മാര്‍ 28,000. ആറ് …

സുഭാന്‍ഷു ശുക്ല ഐ.എസ്.എസില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശയാത്രികന്‍

പി പി ചെറിയാന്‍ വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു(ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയ്ക്കു സ്വന്തമാകും. ശുക്ലയുള്‍പ്പെടെ നാലു യാത്രികരുമായുള്ള ആക്‌സിയോം ദൗത്യം (എഎക്‌സ്-4) മേയില്‍ ഫ്‌ലോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍നിന്ന് പുറപ്പെടും. സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലാണ് യാത്ര. ദൗത്യത്തിന്റെ പൈലറ്റാണ് വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം. നാസയും ഐഎസ്ആര്‍ഒയും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പെയ്സും ചേര്‍ന്നാണ് എഎക്‌സ്-4 ദൗത്യം വിക്ഷേപിക്കുന്നത്. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരി …

ഇടപാടുകാര്‍ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവിനെ മഞ്ചേശ്വരം പൊലീസ് പിടികൂടി

കാസര്‍കോട്: ഇടപാടുകാര്‍ക്ക് വില്‍പനക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള കോടിബയലിലെ സീനത്ത് ക്വാര്‍ട്ടേഴ്സിലെ റാഹിസ്(28) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് മജല്‍ എന്ന സ്ഥലത്ത് വച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയില്‍ നിന്നും 2.53 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് യുവാവിനെ പൊലീസ് കുറച്ചുദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. മഞ്ചേശ്വരം എസ്.ഐ രതീഷ് ഗോപി സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ് കുമാര്‍, അനൂപ്, സിവില്‍ ഓഫിസര്‍മാരായ പ്രശോഭ്, സന്ദീപ്, അനീഷ് എന്നിവരടങ്ങിയ …

ഹൂസ്റ്റണിലെ അനധികൃത ഗെയിം റൂമുകളില്‍ പരിശോധന: റിംഗ് ലീഡര്‍ ഉള്‍പ്പെടെ 45 പേര്‍ അറസ്റ്റില്‍

പി പി ചെറിയാന്‍ ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണി ലെ അനധികൃത ഗെയിം റൂമുകളില്‍ നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് ഡോളര്‍ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ 45 പേരില്‍ റിച്ച്മണ്ടില്‍ നിന്നുള്ള 61 വയസ്സുള്ള റിംഗ് ലീഡറും പാകിസ്ഥാന്‍ പൗരനുമായ നിസാര്‍ അലിയും (61) ഉള്‍പ്പെടുന്നുവെന്നു പൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ഫെഡറല്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ബുധനാഴ്ച നടന്ന പൊലീസ് റെയ്ഡുകളില്‍ അയാളുടെ 30 ഗെയിം റൂമുകള്‍ ഉള്‍പ്പെട്ടിരുന്നു. ഹ്യൂസ്റ്റണിലുടനീളം ബുധനാഴ്ച അനധികൃത ഗെയിമിംഗ് റൂമുകളില്‍ വ്യാപകമായ റെയ്ഡ് ഉണ്ടായിരുന്നു. നിരവധി ആളുകളെ …

കാഞ്ഞങ്ങാട്ടെ മഖ്ബൂല്‍ ട്രാവല്‍സ് ഉടമ ഹസന്‍ കോളിച്ചാല്‍ അന്തരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ മഖ്ബൂല്‍ ട്രാവല്‍സ് ഉടമയായിരുന്ന ഹസന്‍ കോളിച്ചാല്‍(55) അന്തരിച്ചു.കോളിച്ചാലില്‍ ഏഷ്യന്‍ ട്രാവല്‍സ് എന്ന സ്ഥാപനവും നടത്തിയിരുന്നു. കോളിച്ചാല്‍ ജമാ അത്ത് പ്രസിഡന്റായിരുന്നു. കുറച്ചുകാലം സൗദിയില്‍ ജോലിചെയ്തിരുന്ന ഹസന്‍ പലയിടങ്ങളിലും മുഅല്ലിമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയായിരിക്കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റംല അയ്യങ്കാവ്. മക്കള്‍: അഹ്‌മദ് മഖ്ബൂല്‍, മുബഷിറ.സഹോദരങ്ങള്‍: പരേതനായ കെ.സി ഇബ്രാഹിം കോളിച്ചാല്‍, അബൂബക്കര്‍ കോളിച്ചാല്‍, കെ.സി മുഹമ്മദ് ചുള്ളിക്കര, അബ്ദുല്ല കാഞ്ഞങ്ങാട്, നബീസ പൂടങ്കല്ല്, ഫാത്തിമ കോളിച്ചാല്‍.

ബൈക്ക് എടുത്തുകൊണ്ടുപോയത് ചോദ്യം ചെയ്ത വീട്ടമ്മയെയും മകനെയും ആക്രമിച്ചു; പ്രതി അറസ്റ്റില്‍

കാസര്‍കോട്: വീട്ടമ്മയെയും അംഗപരിമിതനായ മകനെയും ആക്രമിക്കുകയും കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുയും ചെയ്ത കേസിലെ പ്രതി പിടിയില്‍. അംഗഡിമൊഗര്‍ സ്വദേശി റസാഖ് (31) ആണ് പിടിയിലായത്. കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റുചെയ്തത്. വധശ്രമത്തിനാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. കമ്പാര്‍ കാനടുക്കം സ്വദേശി കുസുമ(65)യെയും മകന്‍ ദിനേശ(40)യെയുമാണ് പ്രതി ആക്രമിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ദിനേശയുടെ ബൈക്ക് എടുത്തുകൊണ്ടുപോയി കളഞ്ഞതിനെ തുടര്‍ന്ന് റസാഖുമായി സംസാരിച്ചിരുന്നു. പ്രകോപിതനായ പ്രതി മാതാവിനെ മര്‍ദ്ദിക്കുകയും …

കുണ്ടംകുഴി കാരക്കാട് യുവാവ് വീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് സമീപം രക്തം, ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി

കാസര്‍കോട്: യുവാവിനെ ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി കാരക്കാട് സ്വദേശി ദിനേശ(38)നാണ് മരിച്ചത്.തേപ്പ് ജോലിക്കാരനായ ദിനേശന്‍ ഒറ്റയ്ക്കാണ് വ്യാഴാഴ്ച വീട്ടിലുണ്ടായിരുന്നതെന്ന് പറയുന്നു. വെള്ളിയാഴ്ച രാവിലെ ബന്ധുവാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്. തലയ്ക്ക് പരിക്കുമുണ്ട്. വിവരത്തെ തുടര്‍ന്ന് ബേഡകം പൊലീസ് സ്ഥലത്തെത്തി. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

വിഖ്യാത ബോളിവുഡ് നടനും നിർമാതാവുമായ മനോജ് കുമാർ അന്തരിച്ചു, യാത്രയായത് ദേശസ്നേഹ സിനിമകളുടെ സംവിധായകൻ

മുംബൈ: വിഖ്യാത ബോളിവുഡ് നടനും നിർമാതാവുമായ മനോജ് കുമാർ അന്തരിച്ചു. 87 വയസായിരുന്നു. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അന്ത്യം. തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റർ, സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പുരബ് ഔർ പശ്ചിമ്, ‘ക്രാന്തി’, ‘റൊട്ടി കപട ഔർ മകാൻ’ എന്നിവ അദ്ദേഹത്തിൻ്റെ ഹിറ്റ് ചിത്രങ്ങളാണ്. ദേശീയ ചലച്ചിത്ര പുരസ്കാരവും ഏഴ് ഫിലിംഫെയർ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഇന്ത്യൻ സിനിമയ്ക്ക് …

15 കാരിക്ക് വയറുവേദന; ആശുപത്രിയിൽ നടന്ന പരിശോധനയിൽ എട്ടു മാസം ഗർഭിണി, പീഡിപ്പിച്ച 55 കാരൻ പിടിയിൽ, ഗർഭം മറച്ചുവച്ച വീട്ടുകാർക്കെതിരെയും കേസ്

കൊച്ചി: എറണാകുളം വാഴക്കുളത്ത് 15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയിക്കിയ മധ്യവയസ്കന്‍ അറസ്റ്റില്‍. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്. തുടർന്ന് വാഴക്കുളം ചെമ്പറക്കി സ്വദേശി രാജനെ തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. 2024 ഓഗസ്റ്റ് ഒന്നാം തീയതിക്കും സെപ്റ്റംബർ 30-നും തീയതിക്കും ഇടയിലുള്ള ഒരു ദിവസം വൈകിട്ടാണ് പ്രതി പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പിന്നീട് തൊട്ടടുത്ത മൂന്ന് ദിവസങ്ങളിൽ പീഡനം തുടർന്നു. കഴിഞ്ഞ ദിവസം …

വഖഫ് ബിൽ രാജ്യസഭയിലും പാസായി; ബില്ലിനെ അനുകൂലിച്ച് 128 വോട്ടുകൾ; പ്രതിപക്ഷത്തിന് 95 വോട്ട് കിട്ടി

ന്യൂഡൽഹി: വഖഫ് ബിൽ രാജ്യസഭയിൽ 128 വോട്ടിന് പാസായി. ബില്ലിനെ അതിനിശിതമായി എതിർത്ത പ്രതിപക്ഷത്തിന് 95 വോട്ട് ലഭിച്ചു. ലോക്സഭാ കഴിഞ്ഞദിവസം 232 നെതിരെ 288 വോട്ടുകളോടെ വഖഫ് ബിൽ പാസാക്കിയിരുന്നു. ഇരു സഭകളും പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അനുമതിക്ക് കൈമാറും. വഖഫ് ബിൽ പാസ്സായതോടെ ബില്ലിനെ എതിർത്ത പ്രതിപക്ഷ പാർട്ടികളിൽ ശക്തമായ ഭിന്നത പ്രകടമാവുകയും ചെയ്തു. വോട്ടെടുപ്പിന് അല്പം മുമ്പ് പ്രതിപക്ഷത്തുള്ള ബിജു പട്നായിക്കിൻ്റെ ബിജു ജനതാദൾ തങ്ങളുടെ 7 അംഗങ്ങളെ മനസ്സാക്ഷി വോട്ട് ചെയ്യാൻ …

മത്സ്യബന്ധത്തിനിടെ പക്ഷാഘാതം, കടലിൽ കഴിഞ്ഞത് മൂന്നുദിവസം, ബേക്കൽ സ്വദേശി സലോമനെ ജീവിതതീരത്ത് എത്തിച്ച് രക്ഷാപ്രവർത്തകർ

കാസർകോട്: മീൻപിടിക്കുന്നതിനിടെ പക്ഷാഘാതംവന്ന് കടലിൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകരായത് കോസിൽ പൊലീസും തീരത്തെ രക്ഷാപ്രവർത്തകരും. പക്ഷാഘാതം വന്ന് തളർന്ന ബേക്കൽ പള്ളിക്കര സ്വദേശി സലോമ നെ(40)യാണ് എട്ടുമണിക്കൂറോളം പണിപ്പെട്ട് തീരത്ത് എത്തിച്ചത്. രണ്ടാഴ്ച മുമ്പാണ് സലോമൻ കോഴിക്കോട്ടെ എയ്ഞ്ചൽ ഫാത്തിമ എന്ന ബോട്ടിൽ മത്സ്യബന്ധനത്തിന് പോയത്. മൂന്ന് ദിവസം മുമ്പാണ് പക്ഷാഘാതം സലോമനെ പ്രതിസന്ധിയിലാക്കിയത്. ഒരുവശം തളർന്ന് അവശനായിരുന്നു. ഈ വിവരം ബുധനാഴ്ച്‌ച വൈകിട്ട് ഹാം റേഡിയോ വഴിയാണ് പുറംലോകമറിഞ്ഞത്. ഹോം റേഡിയോ ഉടമയായ റോണിയുടെ സഹായത്തോടെ …