പ്രാര്‍ഥനകള്‍ വിഫലം; അസുഖം മൂലം ചികില്‍സയിലായിരുന്ന പട്ടുവത്തെ ഡ്രൈവര്‍ എന്‍ടി ബിജു മരണത്തിന് കീഴടങ്ങി

പാണത്തൂര്‍: അസുഖം മൂലം ചികില്‍സയിലായിരുന്ന പാണത്തൂര്‍ പട്ടുവത്തെ ഡ്രൈവര്‍ എന്‍ടി ബിജു(48) മരിച്ചു. പാണത്തൂര്‍ കെപിപി ബനാന എന്ന സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. ഒരാഴ്ചക്കാലമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലച്ചോറില്‍ ബബിള്‍സ് വരുന്ന പ്രത്യേക തരം അസുഖമായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം വെള്ളിയാഴ്ച മൂന്നുമണിയോടെ പട്ടുവത്തെ വീട്ടിലെത്തിക്കും. സംസ്‌കാരം ശനിയാഴ്ച രാവിലെ.ഭാര്യ: നീന, മക്കള്‍: അലന്‍, ആശിഷ്, അമയ. സഹോദരങ്ങള്‍: വില്‍സണ്‍, ബിന്‍സി, ബെന്നി.

ഇന്ന് ശിശുദിനം; ചാച്ചാജിയുടെ സ്മരണയില്‍ രാജ്യം, നെഹ്‌റുവിന്റെ 136ാം ജന്മവാര്‍ഷികദിനമാണ് ഇന്ന്

ഇന്ന് നവംബര്‍ 14. രാജ്യം ശിശുദിനമായി ആഘോഷിക്കുന്നു. ഇന്ന് ജവഹര്‍ലാല്‍ നെഹറുവിന്റെ 136-ാം ജന്മദിനമാണ്. രാജ്യത്തുടനീളമുള്ള സ്‌കൂളുകളില്‍ വിപുലമായ പരിപാടികളോടെയാണ് ശിശുദിനം കൊണ്ടാടുന്നത്. അലഹബാദില്‍ 1889 നവംബര്‍ 14 നാണ് നെഹ്റു ജനിച്ചത്. 1964 മുതലാണ് ഇന്ത്യയില്‍ ഈ ദിനം ഔദ്യോഗികമായി ആചരിക്കാന്‍ തുടങ്ങിയത്. ശിശുദിനം നവംബര്‍ 14ലേക്ക് മാറ്റുന്നതിനു മുന്‍പ്, 1948ല്‍ ഇത് ആദ്യമായി ആചരിച്ചത് നവംബര്‍ 20ന് ആയിരുന്നു. അന്നത്തെ ദിവസം ഇത് ഫ്‌ളവര്‍ ഡേ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം …

ഡല്‍ഹിയിലെ സ്‌ഫോടനം; മുഖ്യസൂത്രധാരന്‍ ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട് തകര്‍ത്ത് സുരക്ഷാ സേന

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാര്‍ സ്‌ഫോടനം നടത്തിയ ഡോ.ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട് സുരക്ഷാ സേന ബോംബ് വെച്ച് തകര്‍ത്തു. സ്‌ഫോടനത്തിലെ പ്രധാന പ്രതി ഉമര്‍ ആണ് എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുല്‍വാമയിലെ വീട് തകര്‍ത്തത്. സ്‌ഫോടകവസ്തു ( ഐഇഡി ) ഉപയോഗിച്ച് വീട് തകര്‍ത്തതായി അധികൃതര്‍ പറഞ്ഞു. കുടുംബാംഗങ്ങളെ നേരത്തെ വീട്ടില്‍നിന്ന് മാറ്റിയിരുന്നു. അതേസമയം, ബന്ധുക്കളില്‍ ചിലര്‍ പൊലീസ് കസ്റ്റഡിയിലാണ്. നേരത്തെ, പഹല്‍ഗാം ഭീകരാക്രമണ കേസില്‍ ഉള്‍പ്പെട്ടവരുടെ വീടുകളും പൊളിച്ചുമാറ്റിയിരുന്നു. വ്യാഴാഴ്ച രാത്രിയും …

മാലോം എടക്കാനത്ത് ഷെഡ് കെട്ടി വ്യാജചാരായ നിർമ്മാണം; 260 ലിറ്റർ വാഷും 10 ലിറ്റർ വാറ്റ് ചാരായവും പിടികൂടി നശിപ്പിച്ചു

കാസർകോട്: മലയോരത്ത് വ്യാജചാരായ നിർമ്മാണ കേന്ദ്രം എക്സ്സൈസ് കണ്ടെത്തി. മാലോം എടക്കാനത്ത് പ്രത്യേകം കെട്ടി ഉണ്ടാക്കിയ ഷെഡ്ഡിൽ നിന്ന് ചാരായം വാറ്റാൻ തയ്യാറാക്കിയ 260 ലിറ്റർ വാഷും 10 ലിറ്റർ വാറ്റ് ചാരായവും പിടികൂടി. കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്റ് ആൻറി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ. വി സുരേഷും സംഘവും നടത്തിയ പരിശോധനയിലാണ് വ്യാജ ചാരായ നിർമാണ കേന്ദ്രം കണ്ടെത്തിയത്. പിടികൂടിയ വാഷും വാറ്റ് ചാരായും ഉദ്യോഗസ്ഥർ നശിപ്പിച്ചു. വാറ്റ് ഉപകരണങ്ങളും …

സിപിഐ നേതാവും പൂരക്കളി കലാകാരനുമായ പി നാരായണൻ അന്തരിച്ചു, സംസ്കാരം ഇന്നുച്ചയ്ക്ക്

പയ്യന്നൂർ: വെള്ളൂരിലെ മുതിർന്ന സി.പി.ഐ നേതാവുംപൂരക്കളികലാകാരനും നടനും എഴുത്തുകാരനുമായിരുന്ന പി. നാരായണൻ അന്തരിച്ചു. 83 വയസ്സായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സമുദായ ശ്മശാനത്തിൽ.പൂരക്കളിക്കാരൻ, പൂരക്കളി പാട്ടുകാരൻ, സംസ്കൃത പണ്ഡിതൻ, പൂരക്കളി പരിശീലകൻ, സംഘാടകൻ, നാടക നടൻ, കർഷകൻ, ഗ്രാമസംസ്കൃതിയുടെ എഴുത്തുകാരൻ എന്നീ നിലകളിൽ നിറഞ്ഞാടിയ ആ അതുല്യപ്രതിഭയായിരുന്നു പി.നാരായണൻ.പൂരക്കളിപ്പാട്ടുകളും ശ്ശോകങ്ങളും അതി മനോഹരമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് പ്രശംസനീയമാണ്. സ്കൂൾ കലാശാല യുവജനോത്സവങ്ങളിൽ പൂരക്കളി ഒരു മത്സരയിനമായി പ്രഖ്യാപിച്ചത് അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള പുരക്കളി അക്കാദമിയായിരുന്നു.കേരള ഫോക് …

പി പി ദിവ്യയ്ക്കെതിരായ കേസ് അന്വേഷിച്ച   കണ്ണൂര്‍ മുന്‍ എസിപി ടി കെ രത്‌നകുമാര്‍ സിപിഎം സ്ഥാനാര്‍ത്ഥി; കോട്ടൂര്‍ വാര്‍ഡില്‍ നിന്ന് ജനവിധി തേടും

കണ്ണൂര്‍:  മുന്‍ എസിപി ടി കെ രത്‌നകുമാര്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി.  ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നുമാണ് രത്‌നകുമാര്‍ ജനവിധി തേടുക. കണ്ണൂർ റേഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാര്‍, അസി. കമ്മിഷണറായിരുന്ന രത്നകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നവീൻ ബാബുവിന്റെ മരണം അന്വേഷിച്ചത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയാണ്  കേസിലെ ഏക പ്രതി. അന്വേഷണം ശരിയായ രീതിയിലല്ലായിരുന്നുവെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ പി …

രാജപുരം പൊലീസ് സ്റ്റേഷനിലെ വാഹനം കലുങ്കിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു; സി ഐ അടക്കമുള്ള ഉദ്യോഗസ്ഥർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട്: വാഹന പരിശോധന കഴിഞ്ഞ് സ്റ്റേഷനിലേക്ക് വരികയായിരുന്നു പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു. രാജപുരം സ്റ്റേഷനിലെ വാഹനമാണ് വ്യാഴാഴ്ച രാത്രി 9 മണിയോടെ മുണ്ടോട്ടു സെന്റ് പയസ് കോളേജിനു മുൻവശം അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ജീപ്പ് കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിയുകയായിരുന്നു. വാഹനം ബ്രേക്ക് ചെയ്യുന്നതിനിടെ വീലും സ്റ്റിയറിങ്ങും സ്റ്റക്ക് ആയതോടെ വാഹനം പിറകോട്ട് പോവുകയായിരുന്നുവെന്ന് പറയുന്നു. വാഹനത്തിൽ സിഐ പി പ്രദീപ്കുമാർ, എ എസ് ഐ മോൻസി എന്നിവരാണ് ഉണ്ടായിരുന്നത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒടുവിൽ മണ്ണ് …

കർമ്മംതൊടിയിൽ ജോലിക്കിടെ ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണ് കരാർ ജീവനക്കാരൻ മരിച്ചു

കാസർകോട്: ജോലിക്കിടെ വൈദ്യുതി തൂൺ പൊട്ടി വീണ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. മുള്ളേരിയ ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാരനായ കുണ്ടാർ ഹുൻസടുക്ക സ്വദേശി എച്ച് യതീഷ(41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കാറഡുക്ക മൂടാംകുളത്താണ് അപകടം. തൂണ് സ്ഥാപിച്ച ശേഷം മറുഭാഗത്തെ തൂണിൽ നിന്ന് കമ്പി വലിച്ച് ബന്ധിപ്പിക്കുന്നതിനിടെയാണ് അപകടം. ഈ സമയത്ത് യതീഷ തൂണിന് മുകളിലായിരുന്നു. തൂൺ പൊട്ടിവീണ് പരിക്കേറ്റ യതീഷയെ ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. …

കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം; ഫവാസ് കോഹിനൂര്‍ പ്രസിഡണ്ട്,നിസാര്‍ മൊഗര്‍ ജനറല്‍ സെക്രട്ടറി

കാസര്‍കോട്: ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന കാലിക പ്രാധാന്യമുള്ള മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം നിലവില്‍ വന്നു. പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം ജില്ലാ വൈസ് പ്രസിഡന്റ് എംഎ നജീബ് ഉദ്ഘാടനം ചെയ്തു. നിസാര്‍ മൊഗര്‍ അദ്ധ്യക്ഷത വഹിച്ചു. റിട്ടേര്‍ണിങ് ഓഫീസര്‍ ആസിഫ് അലി കന്തല്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ പ്രസിഡന്റ് …

സാങ്കേതിക തകരാര്‍, ചെറുവിമാനം അടിയന്തരമായി ഇറക്കിയത് റോഡില്‍, അമ്പരന്ന് നാട്ടുകാര്‍

ചെന്നൈ: പരിശീലനപ്പറക്കലിനിടെ ചെറുവിമാനം അടിയന്തരമായി ദേശീയപാതയില്‍ ഇറക്കി. തിരുച്ചിരപ്പള്ളി -പുതുക്കോട്ട ദേശീയപാതയില്‍ നാര്‍ത്തമലയില്‍ ആണ് സംഭവം. രണ്ട് ട്രെയിനി പൈലറ്റുമാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. വിമാനം ഇറങ്ങിയതിന് സമീപത്തായി മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഒറ്റ എഞ്ചിന്‍ ഉള്ള സെസ്‌ന 172 വിമാനമാണ് അപ്രതീക്ഷിതമായി നിലത്തിറക്കിയത്. വിമാനത്തിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 നാണ് സംഭവം. അപ്രതീക്ഷിതമായി റോഡില്‍ വിമാനം കണ്ടതോടെ വാഹനയാത്രക്കാരും നാട്ടുകാരും അമ്പരന്നു. വിമാനം റോഡില്‍ …

ചെങ്കോട്ട സ്ഫോടനം: കാറിലുണ്ടായിരുന്നത് ഉമര്‍ നബി തന്നെ, നിര്‍ണായകമായി ഡിഎന്‍എ പരിശോധന ഫലം, രാജ്യത്ത് നിരവധി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടു, ഒരാളുടെ അറസ്റ്റില്‍ എല്ലാം പാളി

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയ കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയായിരുന്നെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഉമര്‍ നബി തന്നെയാണ് സ്ഫോടനം നടത്തിയ കാറിലുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമര്‍ നബിയാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിച്ചതോടെ അയാളുടെ പുല്‍വാമയിലെ കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഫരീദാബാദ്, ലഖ്നൗ, തെക്കന്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ലോജിസ്റ്റിക്സ് മോഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഗ്രൂപ്പില്‍ ഒമ്പത് …

girl

ഭര്‍തൃമതിയായ 24 കാരി ബസ് കണ്ടക്ടര്‍ക്കൊപ്പം നാടുവിട്ടു

കണ്ണൂര്‍: ഭര്‍തൃമതിയായ 24 കാരി കാമുകനൊപ്പം നാടുവിട്ടതായി പരാതി. കണ്ണവം നെടുംപൊയില്‍ പുളക്കുറ്റി സ്വദേശിനിയെയാണ് കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ വീട്ടില്‍ നിന്നും പുറത്തേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ലെന്ന് കാണിച്ച് ഭര്‍ത്താവ് കുളത്തുങ്കര സ്വദേശി കണ്ണവം പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് അന്വേഷണത്തില്‍ യുവതി സൗഹൃദത്തിലായിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്കൊപ്പം നാടുവിട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

മൊബൈല്‍ നോക്കിയിരിക്കുന്നതിനിടെ അബദ്ധത്തില്‍ വെയിറ്റിങ് റൂം ചെയറിനുള്ളില്‍ കുടുങ്ങി; രണ്ടുവയസുകാരന് രക്ഷകരായത് അഗ്നിരക്ഷാസേന

കാസര്‍കോട്: മൊബൈല്‍ നോക്കിയിരിക്കുന്നതിനിടെ വെയിറ്റിങ് റൂം ചെയറിനുള്ളില്‍ കുടുങ്ങിയ രണ്ടുവയസുകാരന് രക്ഷകരായത് അഗ്നിരക്ഷാസേന. കീഴൂരിലെ സന്ദീപിന്റെയും സിത്താരയുടെയും മകന്‍ ആത്മജ് ആണ് കസേരയില്‍ കുടുങ്ങിപ്പോയത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ കാസര്‍കോട് നായക്‌സ് റോഡിലെ കണ്ണാശുപത്രിയിലാണ് സംഭവം. മാതാപിതാക്കളുടെ കൂടെ ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. മൊബൈല്‍ നോക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടി വെയിറ്റിങ്‌റൂം ചെയറിനുള്ളിലെ വിടവില്‍ കുടുങ്ങിപ്പോയി. വലിച്ചെടുക്കാന്‍ പിതാവ് ശ്രമം നടത്തിയെങ്കിലും നടന്നില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അഗ്നിശമനാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ …

കാസര്‍കോട് ജില്ലാ പഞ്ചായത്ത് സി.പി.എം സ്ഥാനാര്‍ഥികളായി, എല്ലാവരും പുതുമുഖങ്ങള്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടുള്ളതാണ് സ്ഥാനാര്‍ഥി പട്ടിക. ചിറ്റാരിക്കല്‍ ഡിവിഷന്‍ സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു. സി.എച്ച് കുഞ്ഞമ്പു എംഎല്‍എ, കെ.പി സതീഷ് ചന്ദ്രന്‍, കെ കുഞ്ഞിരാമന്‍, സാബുഎബ്രഹാം തുടങ്ങിയവര്‍ സ്ഥാനാര്‍ഥി പ്രഖ്യാപന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സ്ഥാനാര്‍ഥി പട്ടിക ചെറുവത്തൂര്‍: ഡോ.സെറീന സലാം.മടിക്കൈ: കെ സബീഷ്.കുമ്പള: കെബി യൂസഫ്.ദേലംപാടി: ഒ വല്‍സല.ബേക്കല്‍: ടിവി രാധിക.ചെങ്കള: സഹബാനു സാഗര്‍(സ്വതന്ത്രസ്ഥാനാര്‍ഥി).കുറ്റിക്കോല്‍: സാബുഎബ്രഹാം.കയ്യൂര്‍: …

ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പെടുത്തിയില്ല; തന്നെ ഒഴിവാക്കിയതിനുള്ള കാരണം ഇതാണെന്ന് പിപി ദിവ്യ

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിലേക്കുള്ള സി.പി.എം സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. 16 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതില്‍ 15 പേരും പുതുമുഖങ്ങളായിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഒഴിവാക്കിയാണ് സഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. ദിവ്യ മത്സരിച്ചിരുന്ന കല്യാശേരി ഡിവിഷനില്‍ വി.വി. പവിത്രനാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനുള്ള കാരണം പി.പി. ദിവ്യ തന്റെ ഫേസ്ബു്ക്കിലൂടെ വ്യക്തമാക്കി. സി.പി.എം തനിക്ക് വലിയ പരിഗണന നല്‍കിയെന്നും അത്രത്തോളം പരിഗണന ജില്ലാ …

തെന്നിന്ത്യന്‍ നടി നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷും കുക്കെ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സുള്ള്യ: തെന്നിന്ത്യന്‍ നടി നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷും കര്‍ണാടക കുക്കെ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഹൊസലിമ്മ ദേവിയുടെ ദര്‍ശനത്തിന് ശേഷം സര്‍പ്പ സംസ്‌കാര പൂജ വഴിപാട് നടത്തി. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഹരീഷ് ഇഞ്ചാടിയും ഭാരവാഹികളും ചേര്‍ന്ന് ക്ഷേത്രത്തിലെത്തിയ താരദമ്പതികളെ സ്വീകരിച്ചു. മലയാളത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ച് നയന്‍ താര നിരവധി തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നയന്‍താര ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിലാണ് അറിയപ്പെടുന്നത്. നടി നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ …

വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 15 വയസുകാരി മരിച്ചു

മംഗളൂരു: വിഷം കഴിച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 15 കാരി മരണത്തിന് കീഴടങ്ങി. ബെല്‍ത്തങ്ങാടി താലൂക്കിലെ ഇലന്തില പാറട്കയിലെ ശ്രീധര്‍ കുംബാറിന്റെ മകള്‍ ഹര്‍ഷിത (15) ആണ് മരിച്ചത്. ഉപ്പിനങ്ങാടി ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഈമാസം 4 നാണ് വീട്ടില്‍ വച്ച് വിഷം കഴിച്ചത്. അവശനിലയില്‍ കണ്ട വിദ്യാര്‍ഥിനിയെ മാതാവ് പുത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നില ഗുരുതരമായതിനാല്‍ മംഗളൂരു വെല്‍ലോക് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി മരണപ്പെട്ടു. കടബ സ്വദേശിയായ രാജേഷ് എന്നയാള്‍ ഫോണിലൂടെ ഹര്‍ഷിതയെ ശല്യപ്പെടുത്തിയതായി …

ചരക്ക് ലോറി തലകീഴായി മറിഞ്ഞു, ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു; അപകടം തുടര്‍ക്കഥയായി തെക്കില്‍ ദേശീയപാത

കാസര്‍കോട്: ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന തെക്കിലില്‍ വീണ്ടും വാഹനാപകടം. മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി ഏഴുമണിയോടെ തെക്കില്‍ ഫെറിയിലാണ് അപകടം. കഴിഞ്ഞ ഒരു വര്‍ഷമായി ചെര്‍ക്കള-ചട്ടഞ്ചാല്‍ പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ലോറിയും ബസും കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. ലോറി ബസിന് പിന്നിലിടിച്ചപ്പോള്‍ നിയന്ത്രണം വിട്ട ബസ് മുന്നിലെ മറ്റൊരു ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. 19 ഓളം യാത്രക്കാര്‍ക്ക് അപടത്തില്‍ പരിക്കേറ്റിരുന്നു. ഇവിടെ ദേശീയപാതയുടെ …