പുഴയരികില്‍ നടക്കാനിറങ്ങിയ സഹോദരിമാര്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണു; ഒരാള്‍ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ പുഴയരികില്‍ നടക്കാനിറങ്ങിയ സഹോദരിമാര്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണു. ഒരാള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. മുടിക്കല്‍ സ്വദേശി പുളിക്കക്കുടി ഷാജിയുടെ മകള്‍ ഫാത്തിമ (19) ആണ് മരിച്ചത്. ഷാജിയുടെ മറ്റൊരു മകള്‍ ഫര്‍ഹത്തി(15)നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും ശനിയാഴ്ച രാവിലെ നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ പുഴയരികിലുള്ള പാറയുടെ മുകളില്‍ വിശ്രമിക്കവെ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് ഇരുവരെയും പുഴയില്‍ നിന്ന് കരയ്ക്കു കയറ്റിയത്. രണ്ടുമണിക്കൂറോളം …

നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: കൊച്ചിയില്‍ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഞ്ചാവ് പിടികൂടിയത്. കൊച്ചിയില്‍ നിന്ന് റാസല്‍ ഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശി പിടിയിലായി. ആദ്യമായാണ് കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.

പത്തനംതിട്ടയില്‍ നിന്ന് കാണാതായ 14 കാരിയെ കാസര്‍കോട് നിന്നും കണ്ടെത്തി

കാസര്‍കോട്: പത്തനംതിട്ട അടൂരില്‍ നിന്നും വെള്ളിയാഴ്ച കാണാതായ 14 കാരിയെ കാസര്‍കോട് നിന്നും കണ്ടെത്തി. മലബാര്‍ എക്‌സ്പ്രസില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലാണ് പെണ്‍കുട്ടി എത്തിയത്. എസ്.ഐ എംവി പ്രകാശന്റെ നേതൃത്വത്തില്‍ എ.എസ്.ഐ മഹേഷ്, സി.പി.ഒമാരായ വിനോദ്, ബിജിത്ത്, സുശാന്ത് എന്നിവരുടെ സമയോജിത ഇടപെടലിലാണ് പെണ്‍കുട്ടിയെ കണ്ടെത്താനായത്.സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെരിയയിലെ ഒരു സുഹൃത്തിനെ കാണാനാണ് കാസര്‍കോട് എത്തിയതെന്നാണ് വിവരം. മൊഴി രേഖപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി. വിവരം അടൂര്‍ പൊലീസിന് കൈമാറ്റിയിട്ടുണ്ട്. പത്തനംതിട്ട അടൂര്‍ …

അധികൃതരുടെ പരിചരണം തുണയായി; വീട്ടിലെ പ്രസവത്തിനിടെ അമ്മ മരിച്ച കുഞ്ഞ് ആശുപത്രി വിട്ടു

കളമശ്ശേരി: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ മരിച്ച പെരുമ്പാവൂർ സ്വദേശിനി അസ്മയുടെ കുഞ്ഞ് ആശുപത്രി വിട്ടു. പരിശോധനയിൽ ആരോഗ്യനില തൃപ്തികരമായതോടെ കുഞ്ഞിനെ വനിത ശിശു വികസന വകുപ്പിനു കൈമാറിയതായി കളമശേരി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.ഏപ്രിൽ 5നാണ് മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിൽ പ്രസവത്തിനിടെ അസ്മ (35) മരിച്ചത്. കുഞ്ഞിനു ശ്വാസതടസ്സം ശ്രദ്ധയിൽപെട്ടതോടെ സമീപത്തുള്ളവർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. ശ്വാസതടസ്സവും നിർജലീകരണവും അനുഭവപ്പെട്ടതോടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. പരിശോധനകളിൽ അണുബാധ കണ്ടെത്തിയതോടെ ആന്റിബയോട്ടിക്കിന്റെയും ഓക്സിജന്റെയും …

പാകിസ്ഥാനിൽ വൻ സ്ഫോടനം; 10 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വൻ സ്ഫോടനം. 10 പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനം നടന്നത്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകര്‍ത്തത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ ലിബറേഷന്‍ ആര്‍മി അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ചിലരുടെ പരിക്ക് ഗുരുതരമാണെന്നും പാക് സൈനിക വക്താവ് പറഞ്ഞു.പാക്കിസ്ഥാന്‍ സൈന്യത്തിനെതിരായ തങ്ങളുടെ …

രണ്ടു വയസ്സുകാരിയുടെ തലയിൽ അലൂമിനിയം പാത്രം കുടുങ്ങി; രക്ഷകരായത് ഫയർഫോഴ്സ്

കണ്ണൂർ: രണ്ടു വയസ്സുകാരിയുടെ തലയിൽ അലൂമിനിയം പാത്രം കുടുങ്ങി. കലം എടുത്തു മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വീട്ടുകാർ കുട്ടിയെയും കൊണ്ട് ഫയർ സ്റ്റേഷനിൽ എത്തി സഹായം അഭ്യർത്ഥിച്ചു. കുട്ടിയുടെ തലയിൽ കുടുങ്ങിയ അലൂമിനിയം കലം ഫയർ ഫോഴ്സ് മുറിച്ചുമാറ്റി കുട്ടിയെ രക്ഷിച്ചു. ധർമ്മടം അണ്ടലൂർ മുണ്ടുപറമ്പിലെ രണ്ടു വയസ്സുകാരിയാണ് അപകടത്തിൽപ്പെട്ടത്. അടുക്കളയിൽ കളിക്കുന്നതിനിടയിലാണ് കുട്ടി കലം എടുത്ത് തലയിലിട്ടത്. കലം തലയിൽ കുടുങ്ങിയതോടെ കുട്ടി നിലവിളിക്കാൻ തുടങ്ങി. കലം എടുത്തുമാറ്റാൻ രക്ഷിതാക്കൾ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് കലം …

കേരളത്തിൽ പാകിസ്ഥാനികൾ ഏറ്റവും കൂടുതൽ കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ; ആകെ 104 പേർ; 30 പേർ കേരളം വിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാകിസ്ഥാനികൾ ഉള്ളത് കാസർകോട്, കോഴിക്കോട് ,വയനാട് ജില്ലകളിലാണെന്ന് അധികൃതർ വെളിപ്പെടുത്തി. കേരളത്തിൽ 104 പാകിസ്ഥാനികളാണ് ആകെ ഉള്ളതെന്നാണ് ഔദ്യോഗിക കണക്ക്. ഇവരിൽ 30 പേർ കേരളം വിട്ടു. 59 പേർ ഉടൻ രാജ്യം വിടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർക്കു നോട്ടീസ് നൽകിയിട്ടുണ്ട്. കേരളത്തിലുള്ള പാകിസ്ഥാനികളിൽ 45 പേർ കേരളത്തിൽനിന്ന് വിവാഹം കഴിച്ച് ഇവിടെ തങ്ങുന്നവരാണ്. ഇവർ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചിട്ടുണ്ട്. 55 പേർ സന്ദർശക വിസയിലാണ് കേരളത്തിൽ എത്തിയത്. …

വേനലവധിക്ക് വീട്ടിലെത്തിയ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരെ പീഡിപ്പിച്ചു, അയൽവാസിയായ 17 കാരൻ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പത്തനംതിട്ട മൂഴിയാറിൽ പതിനേഴുകാരൻ അറസ്റ്റിൽ. കോന്നിയിൽ ബാലികാസദനത്തിൽ പഠിക്കുന്ന 9,12, 13 വയസ്സുള്ള മൂന്ന് കൂട്ടികളാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ വർഷം വേനലവധിക്ക് വീട്ടിലെത്തിയപ്പോഴാണ് സംഭവം. അയൽവാസിയായ 17-കാരൻ ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞദിവസം ബാലികാസദനത്തിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് മൂത്തപെൺകുട്ടി പീഡന വിവരം തുറന്ന് പറയുന്നത്. അധികൃതർ ഈ വിവരം സി.ഡബ്ല്യൂ.സിയെ അറിയിക്കുകയും അവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ 17കാരനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം …

മാവിൽ നിന്ന് വീണ് റിട്ട എസ്.ഐ മരിച്ചു

കേളകം: മാവിൽ നിന്ന് വീണ് റിട്ട: എസ് ഐക്ക് ദാരുണാന്ത്യം. കേളകത്തെ തടത്തിൽ ജോണി (66) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീട്ടുമുറ്റത്തെ മാവിൽ നിന്നു മാങ്ങപറിക്കുന്നതിനിടെയാണ് അപകടം. നിലത്ത് വീണ ജോണിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. സംസ്കാരം ശനിയാഴ്ച ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫിറോന പള്ളിയിൽ നടക്കും. ഭാര്യ: മേരി. മകൻ: ജോൺ.

ഉദുമ തെക്കേക്കരയിലെ മാധവി അന്തരിച്ചു

ഉദുമ: തെക്കേക്കരയിലെ പരേതനായ ചോയ്യമ്പുവിൻ്റെ ഭാര്യ മാധവി (74) അന്തരിച്ചു. മക്കൾ: ചന്ദ്രാവതി, ഉഷ, ലത, പുഷ്പ, മനോജ്‌ കുമാർ (ഡ്രൈവർ) പ്രദീപ് കുമാർ (മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. ജില്ലാ ഓഫീസ് കാസർർകോട്). മരുമക്കൾ: കുമാരൻ (മുളിയാർ), രമേശൻ (പള്ളിക്കര), അശ്വതി (പള്ളിക്കര), ജ്യോതിശ്രീ (എടനീർ, പരേതരായ സുകുമാരൻ, കുഞ്ഞിരാമൻ. സഹോദരങ്ങൾ: കാർത്യായനി (പടുപ്പ്), ശാന്ത (ചിത്താരി), രാധാകൃഷ്ണൻ (അബുദാബി) പരേതനായ പൊക്കായി. സംസ്കാരം ശനിയാഴ്ച്ച ഉച്ചക്ക് 2 ന് കാപ്പിലിലെ സമുദായ ശ്മശാനത്തിൽ.

ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, ആക്രമണം നടത്തിയത് ബൈക്കിലെത്തിയവർ

തൃശൂര്‍: ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍റെ വീടിന് മുമ്പില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂര്‍ അയ്യന്തോളിലെ വീടിന് മുമ്പില്‍ വെള്ളിയാഴ്ച രാത്രി 10.40ഓടെയാണ് സ്ഫോടക വസ്തു പൊട്ടിയത്. ബൈക്കിലെത്തിയവരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് സംശയിക്കുന്നത്. നാലംഗ സംഘം ബൈക്കിലെത്തിയതായി പൊലീസും സ്ഥിരീകരിക്കുന്നു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി പ്രാദേശിക ഘടകം ആവശ്യപ്പെട്ടു.ശോഭ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്ഫോടനം നടന്നത്. വീടിന് മുമ്പിലെ റോഡിൽ പൊട്ടിത്തെറി …

മലയോരത്തെ കാറ്റാംകവല മറ്റപള്ളി വളവിൽ സ്കൂട്ടർ മറിഞ്ഞ് മൂന്നു വയസ്സുകാരി മരിച്ചു

കാസർകോട്: മലയോര ഹൈവേയിലെ അപകടമേഖലയായി മാറിയ ചിറ്റാരിക്കാൽ കാറ്റാംകവല മറ്റപ്പള്ളി വളവിനു സമീപം സ്‌കൂട്ടി മറിഞ്ഞ് മൂന്നര വയസുകാരി മരിച്ചു. കടുമേനി സ്വദേശി സാജൻ -നിസിയ ദമ്പതികളുടെ മകൾ സെലിൻ മേരി ആണ് മരിച്ചത്. അപകടത്തിൽ സെലിന്റ അമ്മ നിസിയ, നിസിയയുടെ മാതാവ് രാജി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചെറുപുഴയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടി ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. കുട്ടി റോഡിലേക്ക് …

കുമ്പള ദേശീയപാതയിൽ ടോൾ ബൂത്ത്; പ്രവൃത്തി യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു

കാസര്‍കോട്: ദേശീയപാതയില്‍ കുമ്പള പാലത്തിനു സമീപം താല്‍ക്കാലിക ടോള്‍ ബൂത്ത് നിര്‍മ്മാണ പ്രവൃത്തി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. അസീസ് കളത്തൂര്‍, എംപി ഖാലിദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച രാത്രി 9 മണിയോടെ എത്തിയാണ് പ്രവൃത്തി തടഞ്ഞത്. ടോള്‍ പ്ലാസകള്‍ തമ്മില്‍ 60 കിലോമീറ്റര്‍ ദൂരപരിധി വേണമെന്ന നിബന്ധനകള്‍ മറികടന്നാണ് കുമ്പളയില്‍ നിര്‍മ്മാണം നടക്കുന്നതെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഒരു കാരണവശാലും കുമ്പളയില്‍ ടോള്‍ ബൂത്ത് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. വിവരത്തെ തുടര്‍ന്ന് കുമ്പള ഇന്‍സ്‌പെക്ടര്‍ …

കിടപ്പുമുറിയുടെ വാതിൽ ലോക്കായി: ഒന്നര വയസ്സുകാരി അകത്തായി, കരഞ്ഞു നിലവിളിച്ച കുരുന്നിനെ രക്ഷിച്ച് അഗ്നിരക്ഷാസേന

കാസർകോട്: കിടപ്പുമുറിയുടെ വാതിൽ ലോക്കായതിനെ തുടർന്ന് അകത്തുണ്ടായിരുന്ന ഒന്നര വയസ്സുകാരിയെ രക്ഷിച്ച് അഗ്നിരക്ഷാസേന. വ്യാഴാഴ്ച രാത്രി ഏഴരയോടെ കാസർകോട് നഗരത്തിലെ താലങ്ങാടിയിലാണ് സംഭവം. സ്കൂളിനു സമീപത്തെ മുഹമ്മദ് സനാഹ് എന്നിവരുടെ മകൾ ഫിതറാ അസിയ എന്ന കുട്ടിയാണ് റൂമിൽ അകപ്പെട്ടത്. മാതാവ് ഉറക്കാൻ കിടത്തിയ സമയത്ത് അബദ്ധത്തിൽ വാതിൽ ലോക്കാവുകയായിരുന്നു. വീട്ടുകാർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ കാസർകോട് അഗ്നിര ക്ഷാസേനയെ വിളിക്കുകയായിരുന്നു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ.വേണുഗോപാലിന്റെ നേതൃത്വത്തിൽ ഡോർ ബ്രേക്കർ ഉപയോഗിച്ച് …

പിന്നോട്ടില്ലെന്ന് ഇന്ത്യ: പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ച് വിജ്ഞാപനം ഇറക്കി, രാഹുൽ ഗാന്ധി ഇന്ന് കശ്മീരിലെത്തും

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ പ്രഖ്യാപിച്ച നടപടികളുടെ വേഗം കൂട്ടി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള സിന്ധുനദീജല കരാർ മരവിപ്പിച്ച് വിജ്ഞാപനം പുറത്തിറക്കി. പാക്കിസ്ഥാന്റെ തുടർച്ചയായുള്ള അതിർത്തി കടന്നുള്ള ഭീകരവാദമാണ് കരാർ മരവിപ്പിക്കുന്നതിനു കാരണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഭീകരാക്രമണത്തിൽ നിന്നു പാക്കിസ്ഥാൻ പൂർണമായും പിന്മാറുന്നതു വരെ കരാർ മരവിപ്പിക്കുന്നതായാണ് ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാൽ കരാർ പ്രകാരം തങ്ങൾക്കു ലഭിക്കേണ്ട വെള്ളം വഴിതിരിച്ചു വിടാനോ തടയാനോയുള്ള നടപടിയെ യുദ്ധസമാന നടപടിയായി കണക്കാക്കുമെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചിരുന്നു. പാക്കിസ്ഥാനുമായി വ്യാപാരത്തിനുള്ള ഏക …

വയനാട്ടിൽ വീണ്ടും ജീവനെടുത്ത് കാട്ടാന: വയോധികന് ദാരുണാന്ത്യം

കല്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. എരുമക്കൊല്ലി പുള്ളിക്കുന്ന് ഉന്നതിക്ക് സമീപമുണ്ടായ ആക്രമണത്തിൽ തമിഴ്നാട് തേനി കമ്പം സ്വദേശിയായ അറുമുഖൻ(66) ആണ് കൊല്ലപ്പെട്ടത്. തോട്ടം തൊഴിലാളിയാണ്. വ്യാഴാഴ്ച രാത്രി 9.30ഓടെ മേപ്പാടിയിൽ നിന്ന് വീട്ടിലേക്കു മടങ്ങുന്നതിനിടെ തേയിലത്തോട്ടത്തിൽ വച്ച് അറുമുഖനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആനയുടെ ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ അറുമുഖന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരേതയായ ലക്ഷ്മിയാണ് ഭാര്യ. രാജൻ, ശക്തി എന്നിവർ മക്കളാണ്. ഈ വർഷം ഇതുവരെ കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിൽ കൊല്ലപ്പെടുന്ന …

കൂടുതല്‍ കടുത്ത നടപടിയിലേക്ക്; ഇന്ത്യയിയിലുള്ള പാക് പൗരന്‍മാര്‍ 72 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം, പാക്കിസ്ഥാന്‍ പൗരന്മാരുടെ വിസകള്‍ ഏപ്രില്‍ 27 മുതല്‍ അസാധുവാകും

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് ഇന്ത്യ. ഇന്ത്യയിയിലുള്ള പാക് പൗരന്‍മാര്‍ 72 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച വിസകള്‍ ഏപ്രില്‍ 27 മുതല്‍ അസാധുവാകും. പാക്കിസ്ഥാനിലേക്ക് ഉള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. നിലവില്‍ പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങി എത്തണമെന്നും നിര്‍ദേശമുണ്ട്. മെഡിക്കല്‍ വിസയില്‍ ഉള്ള പാക് പൗരന്‍മാരുടെ വിസ കലാവധി ഏപ്രില്‍ 29 ന് അവസാനിക്കും. …

കോട്ടയം, കൊല്ലം, പാലക്കാട് കളക്ടറേറ്റുകളില്‍ ബോംബ് ഭീഷണി, സന്ദേശമെത്തിയത് ഇ മെയില്‍ വഴി

തിരുവനന്തപുരം: കോട്ടയം, കൊല്ലം, പാലക്കാട് കളക്ടറേറ്റുകളില്‍ ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം വന്നത്. മൂന്നാഴ്ച്ച മുന്‍പും കളക്ടറേറ്റില്‍ ബോംബ് ഭീഷണി ലഭിച്ചിരുന്നു. അതേസമയം, പാലക്കാട് കളക്ടറേറ്റില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും കളക്ടറേറ്റിലെത്തി പരിശോധന നടത്തി. മുഴുവന്‍ ജീവനക്കാരെയും കളക്ടറേറ്റില്‍ നിന്ന് പുറത്തിറക്കിയാണ് പരിശോധന നടത്തിയത്.കൊല്ലം ജില്ലാ കളക്ടറുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. തമിഴ്‌നാട്ടില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായെന്നും വിട്ടയക്കണമെന്നുമായിരുന്നു ഭീഷണി സന്ദേശത്തിലെ …