സിപിഎമ്മും ആര്‍.എസ്.എസും ജനങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല: രാഹുല്‍ ഗാന്ധി

കോട്ടയം: ആര്‍.എസ്.എസും സിപിഎമ്മും ജനങ്ങളെക്കുറിച്ച് ചിന്തിക്കാത്തവരാണെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഇരുകൂട്ടരെയും താന്‍ ആശപരമായി നേരിടുന്നു. ആര്‍എസ്എസ്- സിപിഎം പ്രത്യയശാസ്ത്രങ്ങളെ പ്രസംഗങ്ങളിലൂടെ എതിര്‍ക്കുന്നു. ആര്‍എസ്എസ്, സിപിഎം ജനങ്ങളുടെ വികാരങ്ങള്‍ അറിയാന്‍ കഴിയാത്തവരാണ്. ജനങ്ങളെ കേള്‍ക്കുന്ന നേതാക്കളാണ് രാഷ്ട്രീയത്തില്‍ നില്‍ക്കേണ്ടതെന്ന് രാഹുല്‍ പറഞ്ഞു. കെപിസിസിയുടെ ആഭിമുഖ്യത്തിലെ ഉമ്മന്‍ ചാണ്ടി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 21 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ കണ്ട, മനുഷ്യന്റെ വികാരങ്ങള്‍ മനസിലാകുന്ന രാഷ്ട്രീയക്കാരന്‍ ഉമ്മന്‍ ചാണ്ടി മാത്രമാണെന്ന് രാഹുല്‍ …

മസ്തിഷ്‌കാഘാതം; കുമ്പള പേരാലിലെ 24 കാരന്‍ മരിച്ചു

കാസര്‍കോട്: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കുമ്പള പേരാലിലെ 24 കാരന്‍ മരിച്ചു. പേരാല്‍ മാളിയേക്കല്‍ ഹൗസിലെ ജവാദ് എന്ന ഫവാദ്(24) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ചെര്‍ക്കളയിലെ ഭക്ഷ്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഫവാദിന് അസഹ്യമായ തലവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കുമ്പളയിലെയും പിന്നീട് കാസര്‍കോട്ടെയും ആശുപത്രികളില്‍ എത്തിച്ചു. നിലഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ പേരാല്‍ ജുമാമസ്ജിദ് …

ഞായറാഴ്ച വരെ റെഡ് അലര്‍ട്ട്; കാസര്‍കോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടു

കാസര്‍കോട്: കേന്ദ്ര കാലാവസ്ഥാവകുപ്പ് ഞായറാഴ്ച വരെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ റാണിപുരം, ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ജൂലൈ 20 വരെ ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉപ്പള പുഴയിലും മധൂര്‍ പുഴയിലും പുത്തിഗെ പുഴയിലും ജലനിരപ്പുയര്‍ന്നതിനാല്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി നല്‍കിയിരുന്നു.

സിന്തറ്റിക് മയക്കുമരുന്നുകള്‍ എത്തിച്ച് വില്‍പന; 24 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: സിന്തറ്റിക് മയക്കുമരുന്നുകള്‍ എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്ന യുവാവിനെ കണ്ണൂര്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സംഘം പിടികൂടി. കണ്ണൂര്‍ രണ്ടിലെ മന്യത്ത് ഹൗസില്‍ വിപീഷിനെയാണ് (35) സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് 24 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പി.പി.സുഹൈലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കക്കാട് ഒണ്ടേന്‍ പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ന്യൂജന്‍ സിന്തറ്റിക് ഡ്രഗ്സ് …

സ്‌കൂളില്‍ നിന്ന് നല്‍കിയ ഫ്രൈഡ് റൈസും ചിക്കന്‍ കറിയും കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത; 36 കുട്ടികള്‍ ആശുപത്രിയില്‍

തിരുവനന്തപുരം: കിഴക്കനേല എല്‍.പി. സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 36 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 250 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എല്‍.പി. സ്‌കൂളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബുധനാഴ്ച നല്‍കിയ ഫ്രൈഡ് റൈസും ചിക്കന്‍ കറിയും കഴിച്ച കുട്ടികള്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. ഛര്‍ദിയും വയറിളക്കവും ഉണ്ടായ 36 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ഇക്കാര്യം ആരോഗ്യവകുപ്പില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചുവെന്നാണ് ആരോപണം. സാധാരണ നല്‍കുന്ന മെനുവില്‍ നിന്ന് വ്യത്യസ്തമായി മാംസാഹാരം കുട്ടികള്‍ക്ക് നല്‍കിയതും …

അത്തിക്കോത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു

കാസര്‍കോട്: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട് തകര്‍ന്നു വീണു. അത്തിക്കോത്ത് എസി നഗറിലുള്ള കാഞ്ഞങ്ങാട് നഗരസഭ മുന്‍ ജനതാദള്‍ കൗണ്‍സിലര്‍ എംഎ കണ്ണന്റെ വീടാണ് വെളളിയാഴ്ച രാവിലെ തകര്‍ന്ന് വീണത്. പ്രധാനമന്ത്രിയുടെ പിഎംഎ വഴിയുള്ള ഭവന പദ്ധതിയില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയായി വരികയായിരുന്നു. ഇതിനിടയാണ് രാവിലെ അടുക്കള ഭാഗത്ത് വലിയ ഗര്‍ത്തം പ്രത്യക്ഷപ്പെടുകയും തപിന്നാലെ വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നുവീഴുകയും ചെയ്തത്.

മൂര്‍ഖന്‍ പാമ്പാണെന്നറിയാതെ കൈകൊണ്ട് പിടിച്ച് കുപ്പിയില്‍ അടച്ചു; പാമ്പിന്റെ കടിയേല്‍ക്കാതെ കുട്ടികള്‍ രക്ഷപ്പെട്ടു

കണ്ണൂര്‍: മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയ കുട്ടികള്‍ കടിയേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.കണ്ണൂര്‍ ഇരിട്ടി കുന്നോത്തോണ് സംഭവം. മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞിനെ കൈകൊണ്ട് പിടിച്ച് കുപ്പിയിലാക്കുകയായിരുന്നു പത്ത് വയസ്സില്‍ താഴെ പ്രായമുള്ള ആറ് കുട്ടികള്‍. ഒരു കുട്ടി മാതാവിന് പാമ്പിന്റെ ചിത്രം അയച്ചുകൊടുത്തത് രക്ഷയായി. വലിയ അപകടത്തില്‍ നിന്നാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. വ്യാഴാഴ്ച സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍, മുറ്റത്തിനടുത്ത് കൂടി ഒരു പാമ്പിന്‍കുഞ്ഞ് ഇഴഞ്ഞുപോകുന്നത് കണ്ടു. ഇഴഞ്ഞുപോകുന്നത് മണ്ണിരയാണെന്ന് കരുതി പാമ്പിനെ കൈകൊണ്ട് പിടിച്ച് അവിടെയുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് …

കുമ്പള കണ്ണൂരിലെ ടികെ അഹമ്മദ് കുഞ്ഞി അന്തരിച്ചു

കാസര്‍കോട്: കുമ്പളയിലെ പരേതരായ കണ്ണൂര്‍ അബ്ബാസ് ഹാജിയുടെയും, ബീഫാത്തിമ ഹജ്ജുമ്മയുടെയും മകന്‍ ടികെ അഹമ്മദ് കുഞ്ഞി(ആമിഞ്ഞി-63) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സിയിലായിരുന്നു. ഭാര്യ: റുഖിയാബി (പൈവളികെ ബദിമൂലെ). മക്കള്‍: അബ്ബാസ്, ആയിഷ. മരുമക്കള്‍: ജുനൈദ് നായന്മാര്‍മൂല, അനീസ ഷിറിയ. സഹോദരങ്ങള്‍: ടി കെ കുഞ്ഞാമു ഹാജി, ടി കെ അബ്ദുല്ലഹാജി, മൊയിതിന്‍ കുഞ്ഞി ഹാജി, ടി കെ ഇസ്മായില്‍ ഹാജി, ടി കെ അബ്ദുല്‍ റഹിമാന്‍, ഉമ്മുസല്‍മ ചെര്‍ക്കള, അസ്മാബി ചെങ്കള, റുഖിയാബി ഉദുമ, …

ഷോക്കേറ്റ് മരണം; വൈദ്യുതി മന്ത്രിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്, ജലപീരങ്കി പ്രയോഗിച്ചു

പാലക്കാട്: തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ പാലാക്കാട്ടെ ഓഫീസിലേക്ക് ബിജെപി-യുമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ബിജെപിയുടെ മാര്‍ച്ച് നടന്നത്. ബാരിക്കേഡ് കടന്ന് വന്ന ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പൊലീസുമായി ഉന്തും തള്ളുമായതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. വെള്ളിയാഴ്ച രാവിലെ മന്ത്രിയുടെ ചിറ്റൂരിലെ ഓഫീസിലേക്കാണ് ബിജെപി മാര്‍ച്ച് നടത്തിയത്.

ദേശീയപാത നിര്‍മാണം; മേഘ കമ്പനി ഏജന്റുമാര്‍ക്കും സബ് ഏജന്റുമാര്‍ക്കും മറ്റും ആറുമാസമായി കൂലി നല്‍കുന്നില്ലെന്ന് പരാതി, പ്രതിഷേധം

കാസര്‍കോട്: ദേശീയപാതയുടെ നിര്‍മാണത്തില്‍ പലഘട്ടങ്ങളുടെ കരാറുകാരും റോഡ് നിര്‍മാണത്തിലെ തരികിടകളെ തുടര്‍ന്ന് കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്ത മേഘ കമ്പനി അവരുടെ ഏജന്റുമാര്‍ക്കും സബ് ഏജന്റുമാര്‍ക്കും നൂറുകണക്കിന് വാഹനങ്ങള്‍ക്കും മറ്റും ആറുമാസമായി പണം നല്‍കുന്നില്ലെന്നാക്ഷേപം. ഇതില്‍ പ്രതിഷേധിച്ച് ഇത്തരം ആളുകള്‍ സംഘടിതമായി ഇന്നും പൊയ്‌നാച്ചിയിലെ മേഘയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ആറുമാസമായി ഒരു പൈസപോലും കൂലികിട്ടാതെ തങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണെന്നും ഉടന്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതേ ആവശ്യമുന്നയിച്ചു നേരത്തെ പലതവണ സമരം നടത്തിയിരുന്നെന്നും സമരക്കാര്‍ പറഞ്ഞു. …

തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരന്‍ അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകനും ഛായഗ്രാഹകനുമായ വേലു പ്രഭാകരന്‍ അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം.ചെന്നൈയിലെ വലസാരവാക്കത്ത് ശനിയാഴ്ച വൈകീട്ടുമുതല്‍ ഞായറാഴ്ച ഉച്ചവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. പോരൂര് ശ്മശാനത്തില്‍ സംസ്‌കാരം. നടനായും വേലു പ്രഭാകരന്‍ സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഛായാഗ്രാഹകനായി സിനിമയില്‍ തുടക്കം കുറിച്ച വേലു പ്രഭാകരന്‍, 1989 ല്‍ നാളെയ മനിതന്‍ എന്ന സിനിമയിലൂടെയാണ് ആദ്യമായി സംവിധായകന്റെ വേഷമിട്ടത്. പിറ്റേവര്‍ഷം ഇതിന്റെ …

ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികം; സ്മൃതി സംഗമം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു

പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കെപിസിസിയുടെ നേതൃത്വത്തില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഗ്രൗണ്ടില്‍ ഒരുക്കിയ ഉമ്മന്‍ചാണ്ടി സ്മൃതി സംഗമം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കള്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ …

അന്തേവാസിയായ യുവതി പ്രായപൂര്‍ത്തിയാകും മുന്‍പ് ഗര്‍ഭിണി; അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്‌സോ കേസ്

പത്തനംതിട്ട: പോക്‌സോ കേസില്‍ അനാഥാലയത്തിന്റെ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേര്‍ത്തു. അന്തേവാസിയായ യുവതി പ്രസവിച്ച സംഭവത്തിലാണ് കേസ്. നടത്തിപ്പുകാരിയുടെ മകന്‍ യുവതിയെ വിവാഹം കഴിച്ച് എട്ടാം മാസമാണ് പ്രസവിച്ചത്. പ്രായപൂര്‍ത്തിയാകും മുന്‍പ് ഗര്‍ഭിണിയായിരുന്നുവെന്ന് സിഡബ്ല്യുസിയുടെ റിപ്പോര്‍ട്ടു പ്രകാരമായിരുന്നു അടൂര്‍ പൊലീസ് കേസെടുത്തത്. ഇതു കൂടാതെ അന്തേവാസിയായ മറ്റൊരു പെണ്‍കുട്ടിയെ മുറ്റം വൃത്തിയാക്കിയില്ലെന്ന പേരില്‍ മര്‍ദിച്ച പരാതിയില്‍ അനാഥാലയ നടത്തിപ്പുകാരി ഉദയഗിരിജക്കെതിരെയും കേസെടുത്തു.

പഹല്‍ഗാം ഭീകരാക്രമണം; ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടി (ടിആര്‍എഫ്) നെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ലഷ്‌കര്‍ ഇ തയിബയുടെ ഉപവിഭാഗമായ ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 219, എക്സിക്യുട്ടീവ് ഓഡര്‍ 13224 എന്നിവ പ്രകാരമാണ് നടപടി. ടിആര്‍എഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ …

മംഗളൂരു- തിരുവനന്തപുരം വന്ദേഭാരത് ട്രെയിനില്‍ ഇനി തത്സമയ റിസര്‍വേഷന്‍; 15 മിനുട്ട് മുമ്പ് ടിക്കെറ്റെടുക്കാം

തിരുവനന്തപുരം: തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ് ആരംഭിച്ചു. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. സീറ്റ് ഒഴിവുണ്ടെങ്കില്‍ ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുന്‍പുവരെ കറന്റ് റിസര്‍വേഷന്‍ ലഭ്യമാകുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. വ്യാഴാഴ്ചയാണ് റിസര്‍വേഷന്‍ മാനദണ്ഡം പരിഷ്‌കരിച്ചത്. ചെന്നൈ-നാഗര്‍കോവില്‍, നാഗര്‍കോവില്‍-ചെന്നൈ, കോയമ്പത്തൂര്‍-ബെംഗളൂരു, മംഗളൂരു-മഡ്ഗാവ്, മധുര-ബെഗളൂരു, ചെന്നൈ-വിജയവാഡ ട്രെയിനുകളിലും പുതിയ ടിക്കറ്റ് റിസര്‍വേഷന്‍ സൗകര്യം നിലവില്‍ വന്നു. ഇനി സ്റ്റേഷന്‍ കൗണ്ടറില്‍ നിന്നോ ഓണ്‍ലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാം. ദക്ഷിണ റെയില്‍വേയുടെ …

എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂളിലെ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും, മിഥുന്റെ മൃതദേഹം നാളെ സംസ്കരിക്കും

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിലെ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ഇന്നും പരിശോധന നടത്തും. മിഥുന്റെ മരണത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് പഠിപ്പു മുടക്കും. സ്കൂളിലേക്ക് ഇന്ന് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തും. മരിച്ച എട്ടാംക്ലാസുകാരൻ മിഥുന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശാസ്താംകോട്ട തലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിദേശത്തുള്ള അമ്മയെ മിഥുന്റെ മരണവിവരം അറിയിച്ചു. ശനിയാഴ്ച …

പിടികൂടിയ മൂർഖനെ കഴുത്തിലിട്ട് യാത്ര; സാഹസിക പ്രകടനം നടത്തിയ പാമ്പ് പിടുത്തക്കാരൻ കടിയേറ്റ് മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ പാമ്പ് പിടുത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു. ഗുണ സ്വദേശി ദീപക് മഹാവർ(35) ആണ് മരിച്ചത്. പിടികൂടിയ പാമ്പിനെ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് കടിയേൽക്കാനുള്ള കാരണം. മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ദീപക് ബൈക്കിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ദീപക് മഹാവർ മരണപ്പെടുകയായിരുന്നു.കടിയേറ്റിട്ടും മഹാവർ വളരെ നേരം ബോധവാനായിരുന്നതിനാൽ ഒരു സുഹൃത്തിനെ വിളിച്ച് സഹായം തേടുകയായിരുന്നു. സുഹൃത്ത് എത്തി രഘോഗഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഗുണ ജില്ലാ ആശുപത്രിയിലേക്ക് …

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പത്താം പ്രതി കെ കെ കൃഷ്ണന്‍ അന്തരിച്ചു

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പത്താം പ്രതിയും സിപിഎം ഒഞ്ചിയം മുന്‍ ഏരിയ കമ്മിറ്റി അംഗവുമായ കെ കെ കൃഷ്ണന്‍(79) അന്തരിച്ചു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവേ വ്യാഴാഴ്ച രാവിലെയാണ്‌ മരണം സംഭവിച്ചത്. ജീവപര്യന്തം തടവിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പത്താം പ്രതിയായ കെ കെ കൃഷ്ണനെ വിചാരണാ കോടതി വെറുതെ …