പുതുക്കൈയില്‍ വീട്ടമ്മയ്ക്കും വിദ്യാര്‍ഥിക്കും കടന്നല്‍ കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

കാസര്‍കോട്: നീലേശ്വരം പുതുക്കൈയില്‍ വീട്ടമ്മയ്ക്കും ബന്ധുവായ വിദ്യാര്‍ഥിക്കും കടന്നല്‍ കുത്തേറ്റു. പുതുക്കൈ സ്വദേശിനി ശ്രീലേഖ(55) സഹോദരി പുത്രന്‍ ദേവാനന്ദ്(15) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും നീലേശ്വത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീലേഖയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. ശ്രീലേഖ ജോലിക്കും ദേവാനന്ദ് കേന്ദ്രീയ വിദ്യാലയത്തിലേക്കും പോകുന്നതിനായി സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് കടന്നല്‍കൂട്ടം ആക്രമിച്ചത്.

വിവാഹ മോചനത്തിന് ശേഷം മകനെ പാലില്‍ കുളിപ്പിച്ച് മാതാവ്; കേക്ക് മുറിച്ച് യുവാവിന്റെ ആഘോഷം

വിവാഹം പോലെ ഇന്ന് വിവാഹമോചനവും ആഘോഷമായി മാറുന്ന കാലമാണ്. സങ്കടവും വിഷാദവും മാത്രമായി മാറിയ കാലം മാറി. കേക്ക് മുറിച്ച് വിവാഹമോചനം ആഘോഷിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം. എന്നാല്‍ കേക്ക് മുറിച്ച് പാലഭിഷേകം നടത്തി വിവാഹമോചനം ആഘോഷിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 15 പവനും 18 ലക്ഷം രൂപയും നല്‍കിയാണ് താന്‍ വിവാഹ മോചനം നേടിയതെന്ന് യുവാവ് വിഡിയോയില്‍ സൂചിപ്പിക്കുന്നു. മാതാവാണ് യുവാവിനെ പാലില്‍ കുളിപ്പിക്കുന്നത്. ഈ ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് …

സുരക്ഷാ ഭീഷണി; ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി. സിസ്റ്റങ്ങളെ ആക്രമിക്കുന്നതിനായി സൈബര്‍ കുറ്റവാളികള്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുള്ള ഗുരുതരമായ അപകടസാധ്യതകള്‍ ബ്രൗസറില്‍ കണ്ടെത്തിയെന്നാണ് മുന്നറിയിപ്പ്. സുരക്ഷാ ഭീഷണി മറികടക്കാന്‍ ഉപഭോക്താക്കള്‍ ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് പറയുന്നത്. ക്രോമിന്റെ പഴയ പതിപ്പുകളുള്ള ഉപയോക്താക്കളാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളതെന്ന് കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം പറയുന്നു. വിന്‍ഡോസ്, ലിനക്‌സ് സിസ്റ്റങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ക്രോം ഉപയോക്താക്കളെ ഇത് ബാധിക്കും.ഗൂഗിള്‍ ക്രോമില്‍ …

കാസർകോട് ജില്ലയിലെ ആദ്യ സർക്കാർ എൻജിനീയറിങ് കോളേജ് ചെറുവത്തൂരിൽ; നോഡൽ ഓഫീസറെ നിയമിച്ചു

കാസർകോട്: ജില്ലയിൽ ആദ്യ സർക്കാർ എഞ്ചിനീയറിങ് കോളേജ് ചെറുവത്തൂരിൽ ആരംഭിക്കാനുള്ള നടപടികൾക്ക് തുടക്കമായി. ടെക്നിക്കൽ ഹൈസ്കൂൾ വളപ്പിലാണ് കോളേജ് ആരംഭിക്കുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു എം രാജഗോപാലൻ എംഎൽഎയെ അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ഈ തീരുമാനം അറിയിച്ചത്. എംഎൽഎയും യോഗത്തിൽ പങ്കെടുത്തിരുന്നു. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലിനെ നോഡൽ ഓഫീസറെ നിയമിച്ചു. പുതുതലമുറ കോഴ്‌സുകൾ ഉൾപ്പെടുത്തിയുള്ള ബിടെക് കോഴ്‌സുകൾ ആരംഭിക്കാനുള്ള ശുപാർശ പരിശോധിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് കടക്കുന്നത്. സംസ്ഥാന ബജറ്റിൽ …

‘ക്ലാസിനിടയിൽവച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊലപ്പെടുത്താം?’, ചാറ്റ്ജിപിടിയോട് 13 കാരൻ സംശയം ചോദിച്ചു, പിന്നാലെ അറസ്റ്റിൽ

ഫ്ളോറിഡ: സ്കൂളിലെ കംപ്യൂട്ടറിൽ ചാറ്റ്ജിപിടിയോട് സംശയം ചോദിച്ച 13 കാരന് കിട്ടിയത് എട്ടിന്റെ പണി. ക്ലാസിനിടയിൽ തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്നതായിരുന്നു പതിമൂന്നുവയസ്സുകാരനായ വിദ്യാർഥിയുടെ ചോദ്യം. ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് സംഭവം. സ്കൂളിലെ കംപ്യൂട്ടറിൽ ലോഗിൻ ചെയ്ത കുട്ടി ചാറ്റ്ജിപിടിയോട് സംശയം ചോദിക്കുകയായിരുന്നു. തമാശക്കാണ് ചോദിച്ചതെങ്കിലും സംഗതി ഗൗരവമായി. നിമിഷങ്ങൾക്കകം സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനം സ്കൂൾ ക്യംപസിലെ പൊലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകി. പിന്നാലെ ഉദ്യോഗസ്ഥൻ സ്കൂളിൽ …

കാട്ടുപന്നി ശല്യത്തിനെതിരെ നഗരസഭാ കവാടത്തിൽ നിരാഹാര സമരം; സമരം ചെയ്ത് വീട്ടിൽ തിരിച്ചെത്തിയ കർഷകയെ പന്നി ആക്രമിച്ചു

കോഴിക്കോട്: കാട്ടുപന്നി ശല്യത്തിനെതിരെ മുക്കം നഗരസഭാ കവാടത്തില്‍ സമരം ചെയ്ത് വീട്ടിലെത്തിയ കർഷകയെ പന്നി ആക്രമിച്ചു. പുല്‍പറമ്പ് സ്വദേശി എടോളിപാലി സഫിയയെ ആണ് കാട്ടുപന്നി ആക്രമിച്ചത്. ഇവരുടെ തോളെല്ലിനും കാലിനുമാണ് പരിക്കേറ്റത്. പ്രദേശത്തെ കാട്ടു പന്നി ശല്യം രൂക്ഷമായിരുന്നു. മുക്കം നഗരസഭയില്‍ കട്ടുപന്നികളെ നായാട്ട് നടത്തി വെടിവെച്ച് കൊല്ലാന്‍ നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അമ്പതോളം വരുന്ന കര്‍ഷകരും നാട്ടുകാരും നഗരസഭാ കവാടത്തില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തിയത്. പന്നികള്‍ നശിപ്പിച്ച കൃഷി വിളകളുമായിട്ടായിരുന്നു പ്രതിഷേധം. …

ട്രെയിൻ യാത്രയ്ക്കിടെ കൊല്ലം സ്വദേശിയായ യുവതിയുടെ ഒന്നര പവന്റെ മാല നഷ്ടമായി; കണ്ടെത്തി തിരികെ എത്തിച്ച് കാസർകോട്ടെ ആർ പി എഫ് ഉദ്യോഗസ്ഥർ

കാസർകോട്: റെയിൽവേ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിൽ നഷ്ടമായ ഒന്നരപ്പവൻ സ്വർണ്ണമാല ഉടമസ്ഥയ്ക്ക് തിരികെ ലഭിച്ചു. ഞായറാഴ്ച കൊല്ലത്തു നിന്നും തിരുവനന്തപുരം -മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ കോഴിക്കോട് വരികയായിരുന്ന കൊല്ലം സ്വദേശിനി ത്രേസ്യാമ്മ(27)യുടെ ഒന്നര പവൻ തൂക്കമുള്ള സ്വർണമാലയാണ് യാത്രയ്ക്കിടെ നഷ്‌ടപ്പെട്ടത്. മെയിൽ വഴി പരാതി ലഭിച്ചപ്പോൾ അത് കാസർകോട് ആർ പി എഫിന് കൈമാറുകയായിരുന്നു. ട്രെയിൻ കാസർകോട് എത്തിയപ്പോൾ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥരായ രവി പി നായർ, മോഹിത് കുമാർ, ഷിജു എന്നിവർ കോച്ചിൽ …

ആലന്തട്ടയിലെ കർഷക പ്രമുഖനും പ്രാദേശിക കോൺഗ്രസ് നേതാവുമായിരുന്ന സി.കെ ബാലകൃഷ്ണ പൊതുവാൾ അന്തരിച്ചു

ചെറുവത്തൂർ: കയ്യൂർ ആലന്തട്ടയിലെ കർഷക പ്രമുഖനും പ്രാദേശിക കോൺഗ്രസ് നേതാവുമായിരുന്ന സി.കെ ബാലകൃഷ്ണ പൊതുവാൾ (91) അന്തരിച്ചു. സി.ആർ.സി വായനശാല, ആലന്തട്ട ശ്രീ മഹാവിഷ്ണു ക്ഷേത്രം, പുതിയടത്തറ ദേവസ്ഥാനം, പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ പ്രവർത്തക സമിതി അംഗമായും പ്രവർത്തിച്ചിരുന്നു. കോൺഗ്രസ് സേവാദൾ വിഭാഗം വളണ്ടിയറും, ബൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷനുമായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ നടക്കും. ഭാര്യ: പരേതയായ എ.കെ.നാരായണി അമ്മ. മക്കൾ: ത്രിവേണി എ.കെ (ആലന്തട്ട ), എ.കെ സരിത (വിശാഘപട്ടണം). മരുമക്കൾ: …

ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു രണ്ടു ഘട്ടം, നവംബര്‍ 6നും 11 നും, വോട്ടെണ്ണല്‍ 14ന്

ന്യൂഡല്‍ഹി: ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചു. നവംബര്‍ 6,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 14 നാണ്. വോട്ടര്‍ പട്ടികയില്‍ പരാതികളുണ്ടെങ്കില്‍ ഇനിയും കമ്മീഷനെ സമീപിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി. ബിഹാറില്‍ ആകെ 7.43 കോടി വോട്ടര്‍മാരാണുള്ളത്. 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉള്‍പ്പെടുന്നു. 90,712 പോളിംഗ് സ്‌റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലായിടത്തും വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടാവും. കനത്ത സുരക്ഷയിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടുതല്‍ കേന്ദ്രസേനയെ …

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 12ന്

കാസര്‍കോട്: പള്‍സ് പോളിയോ ദിനമായ ഒക്ടോബര്‍ 12ന് അഞ്ചുവയസിന് താഴെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും വേണ്ടി സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നടത്തും. ഇതിനായി പ്രത്യേകം സജ്ജീകരിക്കുന്ന ബൂത്തുകളിലാണ് തുള്ളിമരുന്നുകള്‍ നല്‍കുന്നത്. ജില്ലയില്‍ 1 ലക്ഷം കുട്ടികള്‍ക്ക് മരുന്ന് നല്‍കും. ഇതിന് 100 ബൂത്തുകള്‍ സജ്ജീകരിക്കും. 12ന് രാവിലെ 8 മുതല്‍ 5 മണിവരെ സ്‌കൂളുകള്‍, അംഗനവാടികള്‍, വായനശാലകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും അതിഥി തൊഴിലാളി ക്യാമ്പുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മരുന്നു നല്‍കുന്നതാണ്.

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്; പുരസ്‌കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്

സ്റ്റോക്കോം: 2025 ലെ വൈദ്യശാസ്ത്ര നൊബേലിന് മൂന്ന് പേര്‍ അര്‍ഹരായി. മേരി ഇ ബ്രന്‍കോവ്, ഫ്രെഡ് റാംസ്‌ഡെല്‍, ഷിമോണ്‍ സാകാഗുച്ചി എന്നിവരാണ് നൊബേലിന് അര്‍ഹരായത്. രോഗപ്രതിരോധ സംവിധാനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തല്‍.പെരിഫറല്‍ ഇമ്മ്യൂണ്‍ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേല്‍. മേരി ഇ ബ്രണ്‍കോവ് സിയാറ്റിലിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്‌ഡെല്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്‌സ് സ്ഥാപകനും ഷിമോണ്‍ സാകാഗുച്ചി ജപ്പാനിലെ ഒസാക സര്‍വകലാശാലയിലെ ഗവേഷകനുമാണ്. ഷിമോണ്‍ സകാഗുച്ചി ജപ്പാന്‍ സ്വദേശിയാണ്. …

കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ മരുന്ന് നല്‍കരുത്, പഴയ കുറിപ്പടി വച്ചും നല്‍കരുതെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുക. അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ചുമ മരുന്ന് നല്‍കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. …

കാറും ലോറിയും കൂട്ടിയിടിച്ചു യുവതി മരിച്ചു; മരണപ്പെട്ടത് ബേഡഡുക്ക പഞ്ചായത്ത് സെക്രട്ടറിയുടെ ഭാര്യ

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശിനി മീന(41)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. മീന സഞ്ചരിച്ച കാറില്‍ ലോറി വന്നിടിച്ചായിരുന്നു അപകടം. വാഹനത്തില്‍ മീനയും മകന്‍ അഭിമന്യുവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. മകനെ ട്യൂഷന് കൊണ്ടുവിടാന്‍ പോയ സമയത്തായിരുന്നു അപകടമുണ്ടായത്. കൊല്ലം ഭാഗത്ത് നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന കാറ് തോട്ടയ്ക്കാട് പാലത്തിന് സമീപം വലത് വശത്തേക്ക് തിരിയുന്നതിനിടെ പിന്നില്‍ നിന്ന് അതേ ദിശയില്‍ വന്ന തമിഴ്നാട് രജിസ്ട്രേഷന്‍ …

ആ ഭാഗ്യശാലി ഇവിടെയുണ്ട്; തിരുവോണം ബംപര്‍ ആലപ്പുഴ സ്വദേശി ശരത്തിന്, ടിക്കറ്റ് എടുത്തത് നെട്ടൂരില്‍ നിന്ന്

ആലപ്പുഴ: 25 കോടിയുടെ തിരുവോണം ബംപര്‍ അടിച്ചത് സ്ത്രീയ്ക്കല്ല. ഭാഗ്യവാന്‍ തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍. നെട്ടൂരില്‍ നിന്നാണ് ശരത് ടിക്കറ്റ് എടുത്തത്. നെട്ടൂര്‍ നിപ്പോണ്‍ പെയിന്റ്‌സ് ജീവനക്കാരനാണ്. തുറവൂര്‍ തൈക്കാട്ടുശേരി എസ്ബിഐ ശാഖയില്‍ ടിക്കറ്റ് ഹാജരാക്കി. ആരാണ് ആ ഭാഗ്യശാലിയെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കഴിഞ്ഞ രണ്ട് നാളുകളായി കേരളം. നെട്ടൂര്‍ സ്വദേശിനിക്കാണ് ലോട്ടറിയടിച്ചതെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു. ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്. വൈറ്റില …

ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കടത്തിയ 8344 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ട്രെയിനില്‍ കടത്തിയ 8344 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് റെയില്‍വേ പൊലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശ് മൗനാഥ് ഭഞ്ചന്‍ സ്വദേശി കൃഷ്ണ സോങ്കാര്‍(24) ആണ് പിടിയിലായത്. മംഗളൂരു- കോയമ്പത്തൂര്‍ എക്‌സപ്രസിലെ യാത്രക്കാരനായിരുന്നു യുവാവ്. ട്രെയിന്‍ കുമ്പളയിലെത്തിയപ്പോള്‍, സംശയം തോന്നിയ റെയില്‍വേ പൊലീസ് കോച്ചിലെ ശുചിമുറിക്ക് സമീപത്ത് കണ്ട ചാക്ക് കെട്ട് പരിശോധിച്ചു. രണ്ടുബാഗുകളിലായി സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങളാണ് ചാക്കിലുണ്ടായിരുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് മംഗളൂരു വഴി കോഴിക്കോട് ഭാഗത്തേക്ക് വില്‍പനക്കയി കൊണ്ടുപോവുകയായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍. കാസര്‍കോട് റെയില്‍വേ …

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ഹൈക്കോടതി ഇടപെട്ടു; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ഒടുവില്‍ ഹൈക്കോടതി ഇടപെട്ടു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുക. ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ തീരുമാനത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്തു. കോടതി ഇടപെടലില്‍ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞ ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ സഹകരിക്കുമെന്നും ഉറപ്പു നല്‍കി. സര്‍ക്കാരിനോ ദേവസ്വം വകുപ്പിനോ ഒരു പങ്കും ഇല്ല. …

പിലിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ കൊടക്കാട് പാടിക്കീലിലെ ടി.എം ശ്രീധരന്‍ അന്തരിച്ചു

ചെറുവത്തൂര്‍: പിലിക്കോട് സികെഎന്‍എസ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപകനും കൊടക്കാട് പാടിക്കീല്‍ സ്വദേശിയുമായ ടി.എം ശ്രീധരന്‍ അന്തരിച്ചു. ഹിന്ദി അധ്യാപകനായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ. ഭാര്യ: പരേതയായ ദ്രൗപതി അമ്മ. മക്കള്‍: സുരേഷ് ബാബു, മനോജ്(മധൂര്‍), സുമന ദേവി(തലശേരി). മരുമക്കള്‍: സോയ( കുറുവേലി), ഉഷ(മട്ടന്നൂര്‍), ഉദയകുമാര്‍( തലശേരി). സഹോദരങ്ങള്‍: ഗോവിന്ദന്‍ നമ്പീശന്‍, പരേതരായ സാവിത്രി അമ്മ, നങ്ങേലി അമ്മ, കുഞ്ഞിനാരായണന്‍ നമ്പീശന്‍, കല്യാണിക്കുട്ടി അമ്മ, ദേവകിക്കുട്ടി അമ്മ.

കുമ്പളപ്പള്ളിയിലെ ഗൃഹനാഥന്റെ കൊല; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍, പോസ്റ്റുമോര്‍ട്ടം ഉച്ചയോടെ പരിയാരത്ത്

കാസര്‍കോട്: കുമ്പളപ്പളളിയില്‍ അയല്‍വാസിയായ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. കുമ്പളപ്പള്ളി ചിറ്റമൂല ഉന്നതിയിലെ കെ ശ്രീധരന(48)നാണ് അറസ്റ്റിലായത്. അയല്‍വാസിയും ബന്ധുവുമായ കെ കണ്ണന്‍ (80)നെ ശ്രീധരന്‍ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് കൊല നടന്നത്. കണ്ണന്റെ വീട്ടിലെത്തി വടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ കണ്ണന്‍ മരണപ്പെട്ടു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ശ്രീധരനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിച്ചു. പ്രതിയെ തിങ്കളാഴ്ച കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കും. ജില്ലാശുപത്രിയിലുള്ള മൃതദേഹം ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം …