പൊലീസിനും ഭർതൃവീട്ടുകാർക്കുമെതിരെ ഫേസ് ബുക്ക്‌ പോസ്റ്റ്: വാർഡ് മെമ്പറെയും മക്കളെയും കാണാതായതായി പരാതി

കോട്ടയം: അതിരമ്പുഴ പഞ്ചായത്തംഗമായ യുവതിയെയും 2 പെൺമക്കളെയും കാണാ നില്ലെന്ന് പരാതി. ഇരുപതാം വാർഡംഗം ഐസി സാജൻ, മക്കളായ അമലയ, അമയ എന്നിവരെയാണ് കാണാതായത്. പൊലീസിനും ഭർതൃവീട്ടുകാർക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെയാണ് മൂവരെയും കാണാതായത്. ഐസിയുടെ ഭർത്താവ് സാജൻ 2 വർഷം മുൻപ് മരണപ്പെട്ടിരുന്നു. പിന്നാലെ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ ഭർതൃമാതാവ് ആവശ്യപ്പെട്ടു. തനിക്കും മക്കൾക്കും ഭർത്താവിന്റെ വീട്ടിൽ യാതൊരു അവകാശവുമില്ലെന്ന് ഭർതൃമാതാവ് അവഹേളിച്ചുവത്രെ. കുട്ടികളെ കുത്തുവാക്ക് പറഞ്ഞ് അപമാനിച്ചതായും പോസ്റ്റിൽ പറയുന്നു. നേരത്തേ സ്വത്ത് …

സർജൻ എത്താൻ വൈകിയതോടെ സ്വയം ശസ്ത്രക്രിയ നടത്തി വ്യാജ ഡോക്ടർമാർ; 5 വയസ്സുകാരനെ കൊന്ന സഹോദരങ്ങൾ അറസ്റ്റിൽ

ലക്നൗ: വ്യാജ ഡോക്ടർ ചമഞ്ഞ് ശസ്ത്രക്രിയ നടത്തി 5 വയസ്സുകാരനെ കൊന്ന സഹോദരങ്ങൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കൗശബി ജില്ലയിൽ മാർച്ച് 25നാണ് കേസിനാസ്പദമായ സംഭവം. ജില്ലയിൽ അൻമോൽ എന്ന പേരിൽ ആശുപത്രി നടത്തിയിരുന്ന വികാസ് കുമാർ(26), വിശേഷ് കുമാർ (26) എന്നിവരാണ് പിടിയിലായത്. ആശുപത്രി ആരംഭിച്ച ഇരുവരും വിദ്യാഭ്യാസ യോഗ്യതകളില്ലാതെ ഡോക്ടർമാരായി രോഗികളെ ചികിത്സിച്ച് വരികയായിരുന്നു. ഇതിനിടെയാണ് 5 വയസ്സുകാരനായ ദിവ്യൻഷുവിനെ കാലിൽ ഇരുമ്പ് കയറിയതിനു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിയിലുണ്ടായിരുന്ന സർജൻ ഇതു ശസ്ത്രക്രിയയിലൂടെ നീക്കം …

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: അഫാന് പിതൃസഹോദരനോടും ഭാര്യയോടും കടുത്ത വൈരാഗ്യം, സാമ്പത്തികമായി സഹായിക്കാത്തതും പെൺസുഹൃത്തുമായുള്ള ബന്ധത്തെ എതിർത്തതും പ്രകോപനമായെന്ന് കുറ്റപത്രം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന് പിതൃസഹോദരൻ അബ്ദുൽ ലത്തീഫിനോടും ഭാര്യ ഷാഹിദയോടും കടുത്ത വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ്. ഇരുവരെയും കൊലപ്പെടുത്തിയ കേസിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കണ്ടെത്തൽ. അഫാന്റെ മാതാവിൽ നിന്നും ചിട്ടിത്തുകയായി ലഭിക്കാനുള്ള പണം തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിനു ഇടയാക്കിയത്. അഫാനും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ സഹായിക്കാതെ കുറ്റപ്പെടുത്തിയതും കൊലപാതകത്തിനു കാരണമായി. പെൺസുഹൃത്ത് ഫർസാനയുമായുള്ള ബന്ധം അബ്ദുൽ ലത്തീഫ് എതിർത്തതും കൃത്യത്തിലേക്കു നയിച്ചതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. 543 പേജുകളുള്ള കുറ്റപത്രത്തിൽ 110 സാക്ഷികളും 116 …

പേക്കടത്തെ നിര്‍മാണത്തൊഴിലാളി ഇ വിനേഷ് അന്തരിച്ചു

തൃക്കരിപ്പൂര്‍: പേക്കടത്തെ നിര്‍മാണത്തൊഴിലാളി മരിച്ചു ഇ വിനേഷ് (43)അന്തരിച്ചു. പരേതനായ പി കുഞ്ഞിരാമന്റെയും ഇ നാരായണിയുടെയും മകനാണ്. സഹോദരങ്ങള്‍: ഇ ധനഞ്ജയന്‍ (ഓള്‍ ഇന്‍ വണ്‍ നടക്കാവ്), ഇ ശ്യാമള (ഉടുമ്പുന്തല), ഇ പുഷ്പ, ലേഖ(തൃശൂര്‍), സുജാത(പാലക്കാട്), സുനിത(പേക്കടം). ആയിറ്റി സമുദായ ശ്മശാനത്തില്‍ സംസ്‌കാരം നടന്നു.

ഓടിക്കൊണ്ടിരിക്കെ കാറിന് മുകളില്‍ മരവും വൈദ്യുതി ലൈനും പൊട്ടിവീണു; വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് ഡ്രൈവറെ രക്ഷപ്പെടുത്തി, സംഭവം വിദ്യാനഗറില്‍

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കെ കാറിന് മുകളില്‍ മരവും ഒപ്പം വൈദ്യുതി ലൈനും പൊട്ടിവീണു. വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് ഡ്രൈവറെ രക്ഷപ്പെടുത്തി. വിദ്യാനഗര്‍ സ്വദേശി പവിത്രന്‍ ആണ് രക്ഷപെട്ടത്. ഉച്ചയ്ക്ക് ഒന്നരയോടെ കാസര്‍കോട് വിദ്യാനഗര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്‍വശത്തെ റോഡിലാണ് സംഭവം. ഓടികൊണ്ടിരിക്കെ വൈദ്യതി ലൈന്‍ അടക്കം മരം പൊട്ടി കാറിന് മുകളിലേക്കു വീഴുകയായിരുന്നു.വിവരത്തെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന എത്തി. കെ.എസ്.ഇ.ബി അധികൃതര്‍ ലൈന്‍ ഓഫ് ആക്കിയ ശേഷമാണ് ഡ്രൈവറെ കാറിനുള്ളില്‍ നിന്നും പുറത്തിറക്കിയത്. മരം വീണ് കാറിന് …

കുമ്പളയിലെ ആദ്യകാല പലചരക്കു വ്യാപാരി മൊയ്തീന്‍ കുട്ടി അന്തരിച്ചു

കാസര്‍കോട്: കുമ്പളയിലെ ആദ്യകാല പലചരക്കു വ്യാപാരി മൊയ്തീന്‍ കുട്ടി(75) അന്തരിച്ചു. ഏരിയാല്‍ സ്വദേശിയാണ്. ഇഎം സ്‌റ്റോഴ്‌സ് കട ഉടമയായിരുന്നു. ഭാര്യ: മറിയംബി. മക്കള്‍: സഫ്വാന്‍, രിഫായി, ഫൈസല്‍, ഹിസാം, രുക്‌സാന ബല്‍കീസ്, കുബ്‌റ. മരുമക്കള്‍: ഫര്‍ഹാന, തസ്രീന, ഫര്‍ഹാന, സുറുമി.

മൊഗ്രാല്‍പുത്തൂരില്‍ കാര്‍ മറിഞ്ഞു; 4 പേര്‍ക്ക് പരിക്ക്, അപകടത്തില്‍പെട്ടത് ഉപ്പളയിലെ കുടുംബം

കാസര്‍കോട്: ദേശീയപാതയില്‍ കാര്‍ തലകീഴായി മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപത്താണ് അപകടം. ഉപ്പളയിലെ ഒരു കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. അമിതവേഗത്തിലെത്തിയ കാറിന്റെ ആക്‌സില്‍ ഒടിഞ്ഞാണ് അപകടം. കാര്‍ ദേശീയപാതയില്‍ മൂന്ന് തവണ തലകീഴായി മറിഞ്ഞതായി കാണികള്‍ പറയുന്നു. പരുക്കേറ്റ നാലു പേരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുന്നിടിച്ചതിനെ തുടര്‍ന്ന് അപകട ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍ ഡ്രോണ്‍ പരിശോധന

കാസര്‍കോട്: ദേശീയപാത 66 നിര്‍മ്മാണത്തിന്റെ ഭാഗമായി കുന്നിടിച്ചതിനെ തുടര്‍ന്ന് അപകട ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍ ഡ്രോണ്‍ പരിശോധന നടത്താന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. മയ്യിച്ച വീരമലകുന്ന്, മട്ടലായികുന്ന്, ബേവിഞ്ച എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക. ജിയോളജി മണ്ണ് പര്യവേഷണം വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത സര്‍വ്വേ നടത്താനും തീരുമാനിച്ചു. ഡ്രോണ്‍ പരിശോധനയിലൂടെ മലമുകളില്‍ വിള്ളലുകള്‍ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുകയും അപകടം തടയാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുകയും ആണ് ലക്ഷ്യം. ദേശീയപാതയില്‍ അപകട സാധ്യത മേഖലകളില്‍ ഡ്രോണ്‍ പരിശോധന നടത്തും.ജില്ലാ …

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മരണവും വര്‍ധിക്കുന്നു, സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രത നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ കണക്കുകള്‍ പ്രകാരം 1010 സജീവ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച രാജ്യത്ത് ഏഴ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.നിലവില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ളത്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്,കര്‍ണാടക, എന്നിവയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മറ്റ് സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങള്‍ക്കെല്ലാം ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രത നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ കോവിഡ് തരംഗത്തില്‍ …

കടബാധ്യതയും സാമ്പത്തിക തകര്‍ച്ചയും, ഒരു കുടുംബത്തിലെ ഏഴു അംഗങ്ങള്‍ കാറിനുള്ളില്‍ വിഷം കഴിച്ച് മരിച്ചു

ന്യൂഡല്‍ഹി: ഹരിയാന പഞ്ചകുളയില്‍ ഒരുകുടുംബത്തിലെ ഏഴുപേരെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. തിങ്കളാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് മറ്റുയാത്രക്കാര്‍ ഇത് കണ്ടെത്തിയത്. പെട്ടെന്ന് അവര്‍ ഡ്രൈവറുടെ സീറ്റിലുണ്ടായിരുന്ന ആളോട് വിവരം അന്വേഷിച്ചു. തങ്ങള്‍ ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശികളാണെന്നും പഞ്ചകുളയിലെ 27-ാം നമ്പര്‍ സെക്ടറില്‍ വാടകയ്ക്ക് താമസിക്കുന്നവരാണെന്നും അയാള്‍ മറുപടി പറഞ്ഞു. ഇതിനിടയില്‍ അവശ നിലയില്‍ കാണപ്പെട്ട അയാള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. കടവും സാമ്പത്തീക തകര്‍ച്ചയും ആണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന് വിശദീകരിച്ച അയാള്‍ അതിനിടയില്‍ സീറ്റില്‍ തളര്‍ന്നുവീണു. വിവരം അറിഞ്ഞെത്തിയ …

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: ജില്ലയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ട ആത്മഹത്യയെന്നാണ് സംശയം. വക്കം വെളിവിളാകത്താണ് നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വക്കം ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ് (20), അശ്വിന്‍ (25) എന്നിവരാണ് മരിച്ചത്. കടബാധ്യതയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ നാട്ടുകാരാണ് കടയ്ക്കാവൂര്‍ പൊലീസിനെ വിവരമറിയിച്ചത്.

കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് 23 കാരന്‍ മരിച്ചു

കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് 23 കാരന് ദാരുണാന്ത്യം. കടബ താലൂക്കിലെ കൊടിമ്പാല ഉദേരിയില്‍ താമസിക്കുന്ന പരേതനായ ശ്രീധര്‍ ഗൗഡയുടെ മകന്‍ ബിശ്വജിത്ത് (23) ആണ് മരിച്ചത്. മര്‍ധാലയിലെ പാലത്തഡ്കയിലെ ഫാബ്രിക്കേഷന്‍ തൊഴിലാളിയായിരുന്നു. തിങ്കളാഴ്ച ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഉപ്പിനങ്ങാടി-സുബ്രഹ്‌മണ്യ സംസ്ഥാന പാതയില്‍ ഹാലെസ്റ്റേഷന് സമീപ വച്ച് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കടബ പൊലീസ് സ്ഥലത്തെത്തി.

കരിന്തളം കയനിയിലെ ടി വി ചെമ്മരത്തി അന്തരിച്ചു

കരിന്തളം: കയനിയിലെ ടി വി ചെമ്മരത്തി(76)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടിവി അമ്പൂഞ്ഞി. മക്കള്‍: പവിത്രന്‍, പത്മനാഭന്‍, പരേതനായ ബാബു. മരുമക്കള്‍: പിപി രജനി, ഷീജ(കാലിക്കടവ്), സുജിത(ആവുള്ളക്കോട്). സഹോദരങ്ങള്‍: സരോജനി, ബാലകൃഷ്ണന്‍( ഇരുവരും ആവുള്ളക്കോട്). പരേതരായ ചിരുത, നാരായണി, രാഘവന്‍, കൊട്ടു.

പ്ലസ്ടുവിന് മാര്‍ക്ക് കുറഞ്ഞതില്‍ വിഷമം; കണ്ണൂരില്‍ നിന്ന് നാടുവിട്ട രണ്ടു വിദ്യാര്‍ഥിനികളെ കാഞ്ഞങ്ങാട് കണ്ടെത്തി

കാസര്‍കോട്: പ്ലസ്ടുവിന് മാര്‍ക്ക് കുറഞ്ഞ വിഷമത്തില്‍ കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നാടുവിട്ട രണ്ട് വിദ്യാര്‍ഥിനികളെ കാഞ്ഞങ്ങാട്ട് കണ്ടെത്തി. റെയില്‍വേ പൊലീസിന്റെ അവസരോചിതമായ ഇടപെടലിലാണ് 14 വും, 18 വും വയസ് പ്രായമുള്ള പെണ്‍കുട്ടികളെ കണ്ടെത്താനായത്. തിങ്കളാഴ്ചയാണ് ഇവരെ കാണാതായത്. തുടര്‍ന്ന് മാതാപിതാക്കള്‍ കണ്ണൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും റെയില്‍വേ പൊലീസും കുട്ടികളെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മംഗളൂരു ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ ജനറല്‍ കോച്ചില്‍ ഇവര്‍ കയറിയിരുന്നു. ട്രെയിന്‍ കാഞ്ഞങ്ങാട് …

ട്രാക്കിൽ മരം പൊട്ടി വീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകിയോടുന്നു, മാവേലി, മലബാർ എക്സ്പ്രസുകൾ നാലുമണിക്കൂർ വൈകി ഓടുന്നു

കോസര്‍കോട്: സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. വിവിധ സ്ഥലങ്ങളില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണതോടെ പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. അരീക്കാട് റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണതോടെ ചൊവ്വാഴ്ച ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ട്രാക്കിലെ ഇലക്ട്രിക് ലൈനിന്റെ മുകളിലാണ് മരം വീണത്. തിങ്കളാഴ്ച രാത്രി മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിലച്ചിരുന്നതിന് സമീപത്താണ് വീണ്ടും അപകടമുണ്ടായത്. ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു. മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത് …

മഴക്കൊപ്പമുണ്ടായ ശക്തമായകാറ്റിൽ തോട്ടിൽ വീണ് ജലഗതാഗത വകുപ്പ് ജീവനക്കാരൻ മരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ആലപ്പുഴ കൈനകരിയിൽ ജലഗതാഗത വകുപ്പ് ജീവനക്കാരൻ തോട്ടിൽ വീണ് മരിച്ചു. കുറ്റിക്കാട്ട്ചിറ മുളമറ്റം വീട്ടിൽ ഓമനക്കുട്ടൻ (55) ആണ് മരിച്ചത്. കനകശ്ശേരി പാടശേഖരത്തിന്റെ പുറംബണ്ടിലൂടെ നടന്നു പോകുമ്പോൾ ശക്തമായ കാറ്റിൽ തോട്ടിലേക്ക് വീഴുകയായിരുന്നു. അഗ്നിരക്ഷാസേന മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ ആലപ്പുഴ ബീച്ചിൽ മഴയിൽ നിന്നു രക്ഷനേടാൻ കയറി നിന്ന തട്ടുകട ദേഹത്തേക്ക് മറിഞ്ഞു വീണ് 18 വയസ്സുകാരി മരിച്ചിരുന്നു.

ജോലി തേടി എത്തി, ബദിയടുക്ക സ്വദേശിയായ യുവാവ് ബംഗളൂരുവിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ബംഗളൂരു: ബംഗളൂരുവിൽ ജോലി തേടിയെത്തിയ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു.കാസർകോട് ബദിയടുക്ക കന്യാപാടിയിലെ ബി എം ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഉനൈസ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച ബംഗളൂരുവിലെ വൈറ്റ്ഫീൽഡ് ആഡുഗോഡിയിലെ ലോഡ്ജിന്റെ നാലാം നിലയിൽ നിന്ന് വീണു മരിച്ചെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. മാതാവ് സഫിയ. സഹോദരങ്ങൾ ഷംന, ഷാഹിന.

ഭാര്യയുടെ മൃതദേഹം കട്ടിലില്‍, ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍, ദുരൂഹത

കൊച്ചി: കോതമംഗലത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊന്നുകല്ലിൽ നമ്പൂരിക്കൂപ്പിന് സമീപമാണു സംഭവം. ബേബി ദേവസ്യ (63), മോളി ബേബി (53) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേബിയെ തൂങ്ങിയ മരിച്ച നിലയിലും മോളിയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഏറെനേരമായി ദമ്പതികൾ പുറത്തുവരാത്തതിനെ തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച വൈകുന്നേരം ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ ഊന്നുകൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.