മുഖംമൂടി ധരിച്ചെത്തി, തോക്ക് ചൂണ്ടി ഒരു മിനിറ്റിനുള്ളില്‍ ജ്വല്ലറിയില്‍ നിന്ന് 18 ലക്ഷം കവര്‍ന്നു

ബംഗളൂരു: ജ്വല്ലറി ഉടമയെയും ജീവനക്കാരെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി 18 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി 8.30നു മാടനായകനഹള്ളിയിലെ റാം ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. രാത്രി കട അടക്കാന്‍ തുടങ്ങിയപ്പോള്‍ മുഖംമൂടി ധരിച്ച 3 പേര്‍ അകത്തു കയറി.
ഒരാള്‍ തോക്കു ചൂണ്ടി ഉടമ കനയ്യലാലിനെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി. കടയുടമയായ കന്നയ്യ ലാല്‍ അലാറം മുഴക്കി ചെറുക്കാന്‍ ശ്രമിച്ചു. അലറാം കേട്ട് സമീപ കടയിലെ യുവാവ് രക്ഷയ്‌ക്കെത്തിയെങ്കിലും ഇയാള്‍ക്കു നേരെയും കവര്‍ച്ചക്കാര്‍ തോക്കു ചൂണ്ടി. തുടര്‍ന്നു ജ്വല്ലറിയിലെ 185 ഗ്രാം ആഭരണങ്ങള്‍ കവര്‍ന്നു കടന്നു കളഞ്ഞെന്നാണു കേസ്. ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഒരു മിനിറ്റില്‍ താഴെ സമയമെടുത്താണു കവര്‍ച്ച നടത്തിയത്. കേസെടുത്ത മദനായകനഹള്ളി പൊലീസ് സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page