ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് ക്രൂരത; 5 കുട്ടികളെ നഗ്നരാക്കി കയറു കൊണ്ട് ചേർത്തു കെട്ടി നിരത്തിലൂടെ നടത്തിച്ചു

പട്ന: കടയിൽ നിന്നു ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് 5 കുട്ടികളെ നഗ്നരാക്കി കയറു കൊണ്ട് ചേർത്തു കെട്ടി പൊതു നിരത്തിലൂടെ നടത്തിച്ചു. ബിഹാറിലെ സിതമർഹിയിലെ മല്ലാഹി ഗ്രാമത്തിലാണ് ക്രൂരത അരങ്ങേറിയത്.. ഒരു ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു കട ഉടമയുടെ നടപടി. ഇയാളെയും 2 സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചന്ത കൂടുന്ന സമയത്താണ് ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടികളെ കട ഉടമ പിടികൂടുന്നത്. തുടർന്ന് ബലമായി നഗ്നരാക്കി പൊതു നിരത്തിലൂടെ നടത്തി. ഇവരെ ചെരിപ്പ് കൊണ്ടടിച്ചു. ഇവരുടെയും …

കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ പുഴയിലെ ഒഴുക്കിൽപ്പെട്ട് ബിരുദ വിദ്യാർത്ഥി മരിച്ചു

കണ്ണൂർ: കടവത്തൂർ കല്ലാച്ചേരിക്കടവിന് സമീപം പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു. തെക്കയിൽ മുഹമ്മദ് ( 21 ) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം വെള്ളിയാഴ്ച രാവിലെ കടവത്തൂർ ജമാഅത്ത് പള്ളിയിൽ. ഓട്ടോ ഡ്രൈവർ തെക്കയിൽ സലീമിന്റെയും ഹഫ്‌സയുടെയും മകനാണ്.

ദേശീയപാതയ്ക്കെടുത്ത കുഴികളിൽ വീണ് 2 അപകടങ്ങൾ; കായംകുളത്ത് യുവാവ് മരിച്ചു; ഒരാൾക്കു ഗുരുതര പരിക്ക്

കൊല്ലം: കായംകുളത്ത് ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി എടുത്ത കുഴികളിൽ വീണ് ഒരാൾ മരിച്ചു ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരനായ കായംകുളം സ്വദേശി ആരോമലാണ് (27) മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിൽ വീഴുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10നാണ് അപകടം. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കാൻ നിർദേശിച്ചു. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് മരണം സംഭവിച്ചു. കുഴിയിൽ വെള്ളവും കോൺക്രീറ്റ് പാളിയും ഉണ്ടായിരുന്നു. കോൺക്രീറ്റ് …

വീടും ഭക്ഷണശാലയും ബുൾഡോസർ ഉപയോഗിച്ചു തകർത്തു; പീഡന കേസിലെ മുഖ്യ പ്രതി കീഴടങ്ങി

പട്ന: ബിഹാർ മുസഫർപുറിൽ 11 വയസ്സുകാരിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യ പ്രതി കീഴടങ്ങി. ഇയാളുടെവീടും ഭക്ഷണശാലയും പൊലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തതിനു പിന്നാലെയാണ് പ്രധാന പ്രതിയായ മുകേഷ് കുമാർ റായ് കീഴടങ്ങിയത്. പെൺകുട്ടിയുടെ വീട് സന്ദർശിച്ച ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ കുറ്റവാളികൾക്കു നേരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് മുകേഷിന്റെ വീടും ധാബയും തകർത്തത്. ഇതോടെ കൂടുതൽ നടപടികൾ ഒഴിവാക്കാൻ മുകേഷ് റായ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. …

പട്ടാപ്പകൽ വീട്ടിൽനിന്ന് 14 പവൻ കവർന്നു; ഒരു വർഷത്തിനുശേഷം പ്രതി പിടിയിൽ, മോഷണം നടത്തിയത് മരുമകൾ

ആലപ്പുഴ: കായംകുളം പുതുപ്പള്ളിയിൽ വീട്ടിൽ നിന്ന് പട്ടാപ്പകൽ പതിനാലര പവൻ സ്വർണ്ണം മോഷണം പോയ കേസിൽ ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ. പുതുപ്പള്ളി പ്രയാർ പനക്കുളത്ത് പുത്തൻ വീട്ടിൽ സാബു ഗോപാലന്റെ വീട്ടിൽ നിന്ന് സ്വർണ്ണം മോഷണം പോയ കേസിലാണ് ഇയാളുടെ മകന്റെ ഭാര്യയായ പുതുപ്പള്ളി നെടിയത്ത് വീട്ടിൽ ഗോപിക (27) പിടിയിലായത്. 2024 മേയ് 10നാണ് വീട്ടിൽ മോഷണം നടന്നത്. കിടപ്പുമുറിയിലെ കബോർഡിലുണ്ടായിരുന്ന ഒരു പവന്റെ നാല് വളകളും 10 പവന്റെ മാലയും അര …

വീട്ടിൽ ആരുമില്ലാത്ത സമയത്ത് ബീഡി വലിക്കാൻ ശ്രമം: വസ്ത്രത്തിൽ തീപിടിച്ച് കിടപ്പു രോഗി മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ ബീഡിയിൽ നിന്ന് വസ്ത്രത്തിലേക്കു തീപിടിച്ച് 65 വയസ്സുകാരനായ കിടപ്പുരോഗിക്ക് ദാരുണാന്ത്യം. ബാന്ദ്ര ജില്ലയിലെ മാനേഗാവോൺ ഗ്രാമത്തിലാണ് സംഭവം. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 5 വർഷമായി കിടപ്പിലായിരുന്ന ഓം പ്രകാശ് കാംബ്ലെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഓംപ്രകാശ് ബീഡി വലിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ തീ വസ്ത്രങ്ങളിൽ പടർന്ന് ആളികത്തി. ഗുരുതരമായി പൊള്ളലേറ്റാണ് ഓംപ്രകാശ് മരിച്ചത്.

മോഷണത്തിന് കയറി ഒന്നും കിട്ടിയില്ല; ഫ്രിഡ്ജിൽവച്ച ചോറും മീൻ കറിയും അച്ചാറും എടുത്തു കഴിച്ചു, പോകും മുമ്പ് ചായയും കഴിച്ച് കള്ളന്മാർ

കോഴിക്കോട്: മോഷ്ടിക്കാൻ എത്തിയപ്പോൾ ഒന്നും കിട്ടിയില്ല. ആളില്ലാത്ത വീട്ടിൽ കയറിയ മോഷ്ടാക്കൾ ഭക്ഷണം കഴിച്ച് മടങ്ങി. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചർച്ച് റോഡിൽ മുണ്ടപ്ലാക്കൽ വർഗ്ഗീസിന്റെ വീട്ടിലാണ് സംഭവം. വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്താണ് കള്ളന്മാർ എത്തിയത്. മോഷ്ടിക്കാൻ കയറിയവരാണ് ഫ്രിഡ്ജിൽ ഉണ്ടായിരുന്ന ചോറും മീൻ കറിയും അച്ചാറും കഴിച്ച് സ്ഥലം വിട്ടത്. കൂടാതെ ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് ചായയിട്ട് കുടിക്കുകയും ചെയ്തിട്ടുണ്ട്.മൂന്നു ഗ്ലാസുകളിലാണ് ചായ കുടിച്ചത്. അകത്തുണ്ടായിരുന്ന രണ്ടു കസേരയ്ക്ക് പുറമെ പുറത്തുണ്ടായിരുന്ന ഒരു കസേര …

കാർ കുളത്തിലേക്കു മറിഞ്ഞ് വിദ്യാർഥി മരിച്ചു; മാതാപിതാക്കളെയും ഡ്രൈവറെയും രക്ഷപ്പെടുത്തി

കോട്ടയം: പള്ളിക്കത്തോട്ടിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. ചെങ്ങളം സ്വദേശി ജെറിൽ(19) ആണ് മരിച്ചത്. ജെറിലിന്റെ അച്ഛൻ ജെയിംസ് ജോസഫ്, അമ്മ ബീന, ഡ്രൈവർ രജീഷ് എന്നിവരെ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് 8.15നാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ ചല്ലോലിയിലെ ജല അതോറിറ്റിയുടെ 30 അടിയോളം താഴ്ച്ചയുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു. ജെറിലിന്റെ അനുജൻ ജസ്റ്റിനെ റാന്നിയിലെ സ്കൂളിൽ പ്ലസ് വണ്ണിൽ ചേർത്ത് ഹോസ്റ്റലിലാക്കിയ ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. ജെയിംസാണ് കാർ ഓടിച്ചിരുന്നത്. ജംക്ഷനിൽ …

ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കി

തൃശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് ചാടി അധ്യാപിക ജീവനൊടുക്കി. ചെറുതുരുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ സിന്ധോൾ(സിന്ധു-40) ആണ് മരിച്ചത്. നിലമ്പൂരിൽ നിന്നു കോട്ടയത്തേക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിൻ ബുധനാഴ്ച രാത്രി 7 ന് ചാലക്കുടി പാലത്തിലെത്തിയപ്പോഴാണ് സിന്ധോൾ പുഴയിലേക്ക് ചാടിയത്. സഹയാത്രക്കാരനായ യുവാവാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേന എത്തി നടത്തിയ തിരച്ചിലിൽ പാലത്തിനു കുറേ അകലെ അമ്പലക്കടവ് പരിസരത്തു നിന്ന് രാത്രി 9.35ഓടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട്ട് നിന്ന് …

ആര്‍സിബി ടീമിന്റെ വിക്ടറി പരേഡ്; തിക്കിലും തിരക്കിലും മരണപ്പെട്ടവരുടെ എണ്ണം 11 ആയി

ബെംഗളൂരു: ആര്‍സിബി ടീമിന്റെ വിക്ടറി പരേഡിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 11 ആയി. ഇതിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെയുള്ളവരുണ്ട്. അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും മണിപ്പാൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തിക്കും തിരക്കും കാരണം ആംബുലൻസുകൾക്ക് അപകട സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിടുന്നത് രക്ഷാപ്രവര്‍ത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. വിക്ടറി പരേഡ് നടത്താൻ ആവശ്യമായ ക്രമീകരണങ്ങളൊന്നും …

നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി; സഹോദര പുത്രനെ കൊന്ന് കഷണങ്ങളാക്കിയ യുവതി അറസ്റ്റിൽ

കൊൽക്കത്ത: നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ സഹോദരപുത്രനെ കൊന്ന് 3 കഷണങ്ങളാക്കി സിമന്റിട്ട് ഒളിപ്പിച്ച യുവതി അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിലാണ് സംഭവം. തൊഴിലാളികളെ എത്തിച്ചു നൽകിയിരുന്ന കരാറുകാരനായ സദ്ദാം നദാബാണ് കൊല്ലപ്പെട്ടത്. അമ്മായിയായ മൗമിത ഹസൻ നദ്ദാബിനെ പൊലീസ് അറസ്റ്റ് ചെയ്തു. മേയ് 18ന് ജോലിക്കായി സ്കൂട്ടറിൽ വീടു വിട്ടിറങ്ങിയ സദ്ദാമിനെ കാണാതാകുകയായിരുന്നു. തുടർന്ന് കുടുംബം നൽകിയ പരാതിയിൽ മൗമിതയെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് കുറ്റകൃത്യം പുറത്തു വന്നത്. അച്ഛന്റെ വീട്ടിൽ മൗമിതയ്ക്കൊപ്പമാണ് സദ്ദാം താമസിച്ചിരുന്നത്. …

ചന്തേരയില്‍ വന്ദേഭാരത് എക്‌സ്പ്രസ് തട്ടി വയോധികന്‍ മരിച്ചു

കാസര്‍കോട്: ചന്തേരയില്‍ വന്ദേഭാരത് എക്‌സ്പ്രസ് തട്ടി വയോധികന്‍ മരിച്ചു. ചന്തേരയിലെ വിഎം ഭാസ്കരൻ (75) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. പാളം മുറിച്ചുകടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയതെന്നാണ് വിവരം. ചന്തേര പൊലീസ് സ്ഥലത്തെത്തി. ഭാര്യ: ലക്ഷ്മി പടോളി.മക്കൾ : രാജേഷ് പടോളി, രാജേന്ദ്രൻ അന്തിത്തിരിയൻ, (പയ്യന്നൂർ മുച്ചിലോട്ട്),രാജീവൻ കോമരം(കുഞ്ഞിമംഗലം മുച്ചിലോട്ട്).സഹോദരങ്ങൾ: നാരായണൻ വി.എം, ഭാസ്കരൻ പെരിങ്ങോം, പവിത്രൻ പെരിങ്ങോം,ലക്ഷ്മി പെരിങ്ങോം. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30 …

ബേഡകത്ത് യുവ വ്യാപാരി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: യുവ വ്യാപാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. ബേഡകത്തെ പ്രമുഖ അനാദി കടയുടമയായ വലിയടുക്കം വിനീഷ് ബാബു(45)വിനെയാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വിനീഷ് ബാബുവിന്റെ മാതാവാണ് മകനെ തൂങ്ങി നിലയില്‍ കണ്ടത്. ഇവര്‍ ഉച്ചത്തില്‍ ബഹളവച്ചതുകേട്ട് അയല്‍ക്കാര്‍ ഓടിയെത്തി ബാബുവിനെ നിലത്തിറക്കി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകീട്ട് വീട്ടിലെത്തിക്കും. തുടര്‍ന്ന് സംസ്‌കാരം നടക്കും. ബേഡകത്തെ പരേതനായ നാരായണന്റെയും സരോജിനിയുടെയും മകനാണ്. …

ഫുജൈറെയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം തട്ടി അപകടം; കണ്ണൂര്‍ സ്വദേശി മരിച്ചു

ഫുജൈറ: പ്രവാസി മലയാളി യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് സ്വദേശി മാവില വീട്ടില്‍ മുരളീധരന്‍ എന്ന മുരളി നമ്പ്യാര്‍ (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി നടക്കാന്‍ പോയി തിരിച്ചു വരുന്ന വഴി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഫുജൈറ കോര്‍ണിഷില്‍ വെച്ചാണ് കാര്‍ തട്ടിയത്. ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും അറിയിച്ചു. അല്‍ ബഹര്‍ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഫുജൈറയിലെ കലാ സാംസ്‌കാരിക മേഖലകളില്‍ …

ഹജ്ജ് തീര്‍ഥാടനത്തിന് തുടക്കം; തീര്‍ഥാടകര്‍ മിനായിലേക്ക്

മക്ക: ഹജ്ജ് തീര്‍ഥാടനത്തിന് (ദുല്‍ഹജ് എട്ട്) മിനായില്‍ തുടക്കമായി. തീര്‍ഥാടകര്‍ ഇന്ന് (ദുല്‍ഹജ് 8) മിനായിലെ കൂടാരങ്ങളില്‍ പ്രാര്‍ഥനകളില്‍ മുഴുകി രാപാര്‍ക്കും. നാളെ അറഫ സംഗമം നിര്‍വഹിക്കാന്‍ വേണ്ടിയുള്ള മാനസിക ഒരുക്കമാണ് ഇന്ന് മിനായില്‍ നടക്കുക. അഞ്ച് നേരത്തെ നമസ്‌കാരം നിര്‍വഹിച്ച് പ്രാര്‍ഥനയോടെ തീര്‍ഥാടകര്‍ നേരം വെളുപ്പിക്കും. നാളെ പുലര്‍ച്ചെ തന്നെ തീര്‍ഥാടകര്‍ അറഫയിലേക്കു നീങ്ങും. 1,22,422 തീര്‍ഥാടകരാണ് ഹജ്ജില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നെത്തിയത്.ലോകമെമ്പാടുമുള്ള പത്ത് ലക്ഷത്തിലധികം മുസ്ലീംങ്ങള്‍ ഹജ്ജില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം ജൂണ്‍ …

പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു; പതിനൊന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള യൂട്യൂബര്‍ അറസ്റ്റില്‍, ജ്യോതി മല്‍ഹോത്രയുമായി അടുത്തബന്ധം

ന്യൂഡല്‍ഹി: പാകിസ്ഥാനുമായി ബന്ധപ്പെട്ട ചാരവൃത്തിയുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റിലായി. പഞ്ചാബ് റൂപ്നഗര്‍ സ്വദേശിയായ ജസ്ബീര്‍ സിങ്ങിനെയാണ് പൊലീസ് പിടികൂടിയത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ജസ്ബീര്‍ സിങിനെ പിടികൂടിയതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. മൊഹാലി കോടതി ഇയാളെ 3 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളുമായി ബന്ധപ്പെട്ട് ഒരു ചാരശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ജന്‍മഹല്‍ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്ന ജസ്ബീര്‍ സിങിന് പതിനൊന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.അടുത്തിടെ അറസ്റ്റിലായ വനിതാ യൂട്യൂബര്‍ …

ഇടത് കണ്ണിനുള്ള ചികിത്സ നല്‍കിയത് വലത് കണ്ണിന്; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തിയ വീട്ടമ്മയുടെ ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കിയതായി പരാതി. ബീമാപള്ളി സ്വദേശിനി അസൂറ ബീവിക്കാണ് ചികിത്സ മാറി നല്‍കിയത്. സംഭവത്തില്‍ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എസ് എസ് സുജീഷിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കണ്ണിന് മങ്ങല്‍ അനുഭവപ്പെതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ചികിത്സയിലായിരുന്നു അസൂറ ബീവി. കണ്ണിലെ മങ്ങല്‍ പൂര്‍ണമായും മാറാത്തതിനെ തുടര്‍ന്ന് അസൂറ ബീവി ആശുപത്രിയില്‍ എത്തി. ഇതോടെ …

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്റെ വിജയം; ആഘോഷത്തിനിടെ ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആര്‍സിബി) ആദ്യ ഐപിഎല്‍ ചാമ്പ്യന്‍ഷിപ്പ് വിജയത്തിന്റെ ആഘോഷത്തിനിടെ, കര്‍ണാടകയില്‍ 25 കാരനായ ആരാധകന്‍ കുഴഞ്ഞുവീണുമരിച്ചു. ബെലഗാവി മുദലഗിയിലെ മഞ്ചുനാഥ് ഇരപ്പ കുംബാര ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി അവരാഡി ഗ്രാമത്തിലെ സാങ്കൊള്ളി രായണ്ണ സര്‍ക്കിളില്‍ വിജയാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ഇദ്ദേഹത്തെ മഹാലിംഗപൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടുത്ത ക്രിക്കറ്റ് ആരാധകനായ മഞ്ചുനാഥ് ഫൈനല്‍ മത്സരം കാണാന്‍ അദ്ദേഹം നാട്ടില്‍ ഒരു വലിയ എല്‍ഇഡി സ്‌ക്രീന്‍ …