കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ

കോഴിക്കോട്: കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കോഴിക്കോട് കള്ളാട് സ്വദേശി ചേക്കു എന്ന അജ്നാസാണ് മംഗളൂരുവിൽ അറസ്റ്റിലായത്. കഴിഞ്ഞ മാസം 24നാണ് 2 കുട്ടികൾ ഇയാൾക്കെതിരെ കുറ്റ്യാടി പൊലീസിനെ സമീപിച്ചത്. പിന്നാലെ അജ്മീറിലേക്കു കടന്നു. ഇയാൾ തിരികെ കേരളത്തിലേക്കു വരുന്നതായി വിവരം ലഭിച്ചതിന്റെ തുടർന്നാണ് മംഗളൂരു റെയിൽവേ സ്റ്റേഷനിൽ വച്ച് പിടികൂടിയത്.കുറ്റാടിയിൽ ബെക്കാം എന്ന പേരിൽ ബാർബർ ഷോപ്പ് നടത്തപകയായിരുന്നു ഇയാൾ. നിലവിൽ 2 കുട്ടികളാണ് ഇയാൾക്കെതിരെ …

ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞെന്ന അവകാശവാദം തെറ്റ്, വിപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക

കൊച്ചി: നടൻ ഉണ്ണിമുകുന്ദൻ മാപ്പു പറഞ്ഞതോടെയാണ് താനുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചതെന്ന മുൻ മാനേജർ വിപിൻ കുമാറിന്റെ അവകാശവാദം തള്ളി ഫെഫ്ക. വിപിന്റെ അവകാശവാദം ശരിയല്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഫെഫ്ക പ്രസ്താവനയിൽ അറിയിച്ചു.നേരത്തേ ഉണ്ണിമുകുന്ദനും വിപിനുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉണ്ണിമുകുന്ദൻ മാപ്പ് പറഞ്ഞതിനാലാണ് പ്രശ്നം പരിഹരിക്കപ്പെട്ടതെന്ന് വിപിൻ ഒരു ചാനലിനോട് പ്രതികരിച്ചത്. എന്നാൽ അവകാശവാദം തെറ്റാണെന്ന് ഫെഫ്ക വ്യക്തമാക്കി. ചർച്ചയിൽ ഉണ്ടായ ധാരണകൾക്കു വിരുദ്ധമായി …

ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ മയക്കുവെടിവച്ച് പിടികൂടി, നായയെയും പുറത്തെത്തിച്ചു

ഇടുക്കി: മയിലാടുംപാറയിലെ ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ മയക്കുവെടിവച്ച് പിടികൂടി. കുഴിയിൽ കടുവയ്ക്കൊപ്പം ഉണ്ടായിരുന്ന നായയെയും മയക്കുവെടിവച്ച് പുറത്തെത്തിച്ചു. മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിന് ഒടുവിലാണ് കടുവയെ പിടികൂടാനായത്. ആദ്യത്തെ മയക്കുവെടിയിൽ കടുവ മയങ്ങിയില്ല. രണ്ടാമത്തെ മയക്കുവെടിയാണ് ഫലം കണ്ടത്. കൂട്ടിൽ കയറ്റിയ കടുവയെ പെരിയാർ കടുവാ സങ്കേതത്തിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധനകൾക്കു ശേഷം പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നു വിടും. നായ ഒപ്പം ഉണ്ടായിരുന്നതിനാൽ പേവിഷബാധ വാക്സീൻ നൽകിയതിനു ശേഷമാകും കടുവയെ വനത്തിൽ തുറന്നു വിടുക. …

ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെയും എംപി പ്രിയ സരോജിന്റെയും വിവാഹനിശ്ചയം നടന്നു

ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റേയും സമാജ്വാദി പാര്‍ട്ടി എംപി പ്രിയ സരോജിന്റേയും വിവാഹനിശ്ചയം ലഖ്നൗവില്‍ നടന്നു. നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്. ലഖ്നൗവിലെ ഒരു സ്വകാര്യഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ചടങ്ങില്‍നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. എസ്പി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഭാര്യ ഡിപിംള്‍ യാദവും ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാവും ബിസിസിഐ വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ല, രാജ്യസഭാ എംപി ജയാ ബച്ചന്‍ എന്നിവരുടേയും സാന്നിധ്യം ചടങ്ങിലുണ്ടായിരുന്നു. രാഷ്ട്രീയരംഗത്തെ ഒട്ടേറെ പ്രമുഖരും ക്രിക്കറ്റ് …

അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആള്‍ മരണപ്പെട്ടു

കാസര്‍കോട്: അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആള്‍ മരിച്ചു. മുളിയാര്‍ ചിപ്ലിക്കയ സ്വദേശി ബി അച്ചുതന്‍(63) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മുന്‍ പഞ്ചായത്ത് ജീവനക്കാരനായിരുന്നു. ബിജെപി മണ്ഡലം കമ്മിയംഗമാണ്. ഭാര്യ: ജലജാക്ഷി. മക്കള്‍: അജയ് കുമാര്‍(എന്‍ജിനീയര്‍), അക്ഷയ്കുമാര്‍. സഹോദരി: കാര്‍ത്യായനി.

പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആളില്ല; കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം വൈകി

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ വൈകുന്നതായി പരാതി. ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ഞായറാഴ്ച മൂന്നു മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം വൈകി. ഒടുവില്‍ അനസ്‌തേഷ്യാ വിദഗ്ധനെത്തിയാണ് ഉച്ചയ്ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം ആരംഭിച്ചത്. രണ്ടു ഫൊറന്‍സിക് സര്‍ജന്‍ന്മാരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഒരാള്‍ സ്ഥലം മാറിപ്പോയിരുന്നു. മറ്റൊരാള്‍ ഇന്ന് അവധിയിലായതിനാലണ് പ്രതിസന്ധിയുണ്ടായത്. തുടര്‍ന്ന് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ബഹളം വച്ചതോടെ അനസ്‌തേഷ്യാ വിദഗ്ധനെ എത്തിക്കുകയായിരുന്നു. മൃതദേഹം എത്തിച്ചാല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് ഫ്രീസറിലേക്ക് മാറ്റുന്നതെന്നും ആശുപത്രിയിലെത്തിയവര്‍ ആരോപിച്ചു. സാധാരണ നിലയില്‍ അഞ്ച് ഡോക്ടര്‍മാരാണ് ആശുപത്രിയില്‍ ഉണ്ടാകുക. നിലവില്‍ …

ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്ന് ഭര്‍ത്താവ്; ഇന്‍ക്വസ്റ്റിനിടെ പൊലീസിന് സംശയം, ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നു

തൃശ്ശൂര്‍: വരന്തരപ്പള്ളിയിലെ യുവതിയുടെ മരണം കൊലപാതം. 34 കാരിയായ ദിവ്യയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുഞ്ഞുമോന്‍ (40) യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് കുഞ്ഞുമോന്‍ ബന്ധുക്കളോട് പറഞ്ഞത്. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇന്‍ക്വസ്റ്റിനിടെ സംശയം തോന്നി. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന ദിവ്യ ബസിലാണ് ജോലിക്ക് പോകാറുള്ളത്. ദിവ്യക്ക് മറ്റൊരു യുവാവുമായി സൗഹൃദം ഉണ്ടെന്ന് വിവരം ലഭിച്ചിരുന്നു. സംശയം …

വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി അലവിക്കാണ് അന്വേഷണ ചുമതല. വിഷയത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ വാദത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തി.വനംമന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവനയെ പ്രതിപക്ഷം അപലപിച്ചു. മന്ത്രി മാപ്പ് പറയണമെന്നും വനംമന്ത്രിയുടെ തെറ്റായ പ്രസ്താവനയിലും അന്വേഷണം വേണമെന്നാണ് ആവശ്യം. വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഷ്ട്രീയ ഗൂഢാലോചനാ …

തളങ്കരയില്‍ തീപിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍കോട്: തളങ്കരയില്‍ തീ പിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു. കാസര്‍കോട് തളങ്കര പടിഞ്ഞാറ് സ്വദേശി സാറയുടെ ഓട് മേഞ്ഞ വീടാണ് വീട്ടുകാര്‍ നോക്കി നില്‍ക്കെ കത്തിയമര്‍ന്നത്. ബലി പെരുന്നാള്‍ ദിനത്തില്‍ രാത്രിയിലാണ് സംഭവം നടന്നത്. രാത്രി പത്തുമണിയോടെയാണ് വീടിന്റെ അടുക്കള ഭാഗത്തുനിന്നും തീയും പുകയും ഉയര്‍ന്നത്. വീടിനുള്ളില്‍ ഏഴോളം കുടുംബാംഗളുണ്ടായിരുന്നു. വലിയതോതില്‍ തീപിടിച്ചതോടെ വീട്ടുകാര്‍ ഇറങ്ങിയോടുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തേയ്ക്ക് കുതിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി. സുകുവിന്റെ നേതൃത്വത്തില്‍ …

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി, ബിഷ്ണുപൂരില്‍ പൂര്‍ണ്ണ കര്‍ഫ്യൂ

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മെയ്തെയ് തീവ്ര സംഘടന ആംരംഭായ് തെങ്കോല്‍ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം ശക്തമായത്. ഇയാളെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് അഞ്ച് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ബിഷ്ണുപുര്‍, കാചിങ് ജില്ലകളില്‍ അഞ്ച് ദിവസത്തേക്കാണ് വിലക്ക്. ഇംഫാലില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും റോഡില്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ വെടിവെപ്പും നടന്നതായി വിവരമുണ്ട്. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് ആഭ്യന്തര സെക്രട്ടറി എന്‍. അശോക് …

മേയാന്‍ വിട്ട കുതിര ഓടുന്നതിനിടെ ആള്‍മറയില്ലാത്ത പൊട്ടകിണറ്റില്‍വീണു; രക്ഷകരായത് ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: മേയാന്‍ വിട്ട കുതിര ഓടുന്നതിനിടെ കാല്‍തെന്നി ആള്‍മറയില്ലാത്ത 15 കോല്‍ ആഴമുള്ള പൊട്ടകിണറ്റില്‍വീണു. കുതിരയ്ക്ക് രക്ഷകരായത് ഫയര്‍ഫോഴ്‌സും നാട്ടുകാരും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പിലിക്കോട് പുത്തിലോട്ടെ കെ വിജയന്റെ ഉടമസ്ഥതയിലുള്ള കുതിരയാണ് അബദ്ധത്തില്‍ കിണറില്‍ വീണത്. സ്വകാര്യ വ്യക്തിയുടെ ആള്‍മറിയില്ലാത്ത കിണറില്‍ വെള്ളം ഉണ്ടായിരുന്നില്ല. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് തൃക്കരിപ്പൂരില്‍ നിന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ പ്രഭാകരന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സെത്തി. നാട്ടുകാരുടെ സഹായത്തോടെ അരമണിക്കൂര്‍ നേരത്തെ പരിശ്രമം കൊണ്ട് കുതിരയെ പുറത്തെത്തിച്ചു. കിണറില്‍ വീണ കുതിരയ്ക്ക് …

കാഞ്ഞങ്ങാട് പോളിടെക്‌നിക് റോഡില്‍ മദ്യവില്‍പന; 18 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവുമായി കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി പിടിയില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് പോളിടെക്‌നിക് -റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ വില്‍പനക്കായി കൊണ്ടുവന്ന കര്‍ണാടക നിര്‍മിത മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി എകെസജേഷ്(37) ആണ് അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും മദ്യവും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഹോസ്ദുര്‍ഗ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇവി ജിഷ്ണുകുമാറും സ്ഥലത്തെത്തിയത്. വാഹന പരിശോധനയില്‍ യുവാവ് കുടുങ്ങുകയായിരുന്നു. 18 ലിറ്റര്‍ മദ്യമാണ് സ്‌കൂട്ടറില്‍ നിന്ന് പിടിച്ചെടുത്തത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)മാരായ പി രാജീവന്‍, ടി ജയരാജന്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) സി സന്തോഷ് …

ചിപ്സ് പാക്കറ്റുകളിൽ മൂന്ന് കോടി വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചു കടത്തി, കോയമ്പത്തൂർ വിമാനത്താവളത്തിൽ മലയാളി യുവതി പിടിയിൽ

ചെന്നൈ: ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരിൽ പിടിയിയിലായി. മൂന്ന് കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവ് കടത്തിക്കൊണ്ടു വരാൻ ശ്രമിച്ച നവമി രതീഷ് എന്ന യുവതി ആണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ യുവതി എത്തിയപ്പോൾ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ – കോയമ്പത്തൂർ സ്കൂട്ട് എയർലൈൻസിലാണ് നവമി എത്തിയത്.പരിശോധനയിൽ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ആറ് ചിപ്സ് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തെ തുടർന്നാണ് എയർ …

ചികിത്സയ്ക്കിടെ കോളജ് വിദ്യാർഥിനിയോടു ലൈംഗികാതിക്രമം: ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ

കോഴിക്കോട്: ഫിസിയോ തെറാപ്പിക്കെത്തിയ കോളജ് വിദ്യാർഥിനിയോടു ലൈംഗികാതിക്രമം നടത്തിയ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ. കോഴിക്കോട് എരഞ്ഞിപ്പാലം ജവഹർ നഗറിലെ മെഡിസിറ്റിയിലെ ഫിസിയോ തെറാപ്പിസ്റ്റ് ഇടുക്കി മേരിഗിരി സ്വദേശി ഷിന്റോ തോമസ്(42) ആണ് പിടിയിലായത്. പെൺകുട്ടി നടക്കാവ് പൊലീസിനു നൽകിയ പരാതിയിന്മേലാണ് നടപടി. തോളിലെ വേദനയ്ക്കു ചികിത്സ തേടിയാണ് കോഴിക്കോട്ടെ ഫിസിക്കൽ എജ്യുക്കേഷൻ കോളജിൽ ബി-പെഡിനു പഠിക്കുന്ന വിദ്യാർഥിനി ഫിസിയോ തെറാപ്പി സെന്ററിൽ എത്തിയത്. ചികിത്സ ചെയ്യുന്ന മുറിയിൽ വച്ച് പ്രതി വിദ്യാർഥിനിയെ കയറി പിടിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ …

മഴ മാറിയിട്ടില്ല; ചൊവ്വാഴ്ച മുതൽ മഴ കനക്കും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകും. ചൊവ്വാഴ്ച മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടുണ്ട്. ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കു ജാഗ്രതാനിർദേശം നൽകി.

നടൻ മോഹൻലാലിന്റെ അമ്മാവൻ ഗോപിനാഥൻ നായർ അന്തരിച്ചു, വിട പറഞ്ഞത് മഹാനടനു പേരിട്ട ആൾ, സംസ്കാരം ഇന്ന്

കൊല്ലം: നടൻ മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരന്‍ ഗോപിനാഥൻ നായർ (93) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ അമൃതപുരിയിൽ ആയിരുന്നു അന്ത്യം. ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ജനറൽ മാനേജറായിരുന്നു. മോഹൻലാൽ എന്ന പേരും പ്യാരി ലാൽ എന്ന ജ്യേഷ്ഠന്റെ പേരും അമ്മാവൻ തിരഞ്ഞെടുത്തതാണെന്ന് മോഹൻലാൽ നാളുകൾക്ക് മുൻപ് ലേഖനത്തിലൂടെ പറഞ്ഞിരുന്നു.മാതാ അമൃതാനന്ദമയിയുടെ ഭക്തനും ആശ്രമത്തിലെ സജീവ പ്രവർത്തകനുമായിരുന്നു ഗോപിനാഥൻ നായർ. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച വൈകുന്നേരം അമൃതപുരി ആശ്രമത്തിൽ നടക്കും.ഭാര്യ: രാധാഭായി. മകൾ: ഗായത്രി, മരുമകൻ: …

യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്തു; തുടർന്ന് വാക്കുതർക്കം, 23 കാരൻ ജീവനൊടുക്കി

പത്തനംതിട്ട: യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവ് തൂങ്ങി മരിച്ചു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. അടൂർ സ്വദേശി മുഹമ്മദ് സൂഫിയാൻ(23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയുമായുണ്ടായ തർക്കത്തെ തുടർന്നാണ് സൂഫിയാൻ ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കലഞ്ഞൂർ സ്വദേശിനിയായ 20 വയസ്സുകാരിയുമായി ഇയാൾ കുമ്പഴയിലെ ഹോട്ടലിൽ മുറിയെടുത്തത്. രാത്രി 7.30ഓടെ ഇവർ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് യുവതി ശുചിമുറിയിൽ പോയ സമയത്താണ് സൂഫിയാൻ റൂമിൽ തൂങ്ങി മരിച്ചത്. യുവതിയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇവർ കമിതാക്കളാണെന്നാണ് …

മീറ്റർ റീഡിങ്ങിനു എത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, കെ എസ് ഇ ബി ജീവനക്കാരൻ കസ്റ്റഡിയിൽ

കണ്ണൂര്‍: പോക്സോ കേസിൽ കെ.എസ്.ഇ.ബി മീറ്റർ റീഡർ കസ്റ്റഡിയിൽ. കണ്ണൂർ കുറ്റ്യാട്ടൂര്‍ സ്വദേശി ജിജേഷിനെയാണ് ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. കെ.എസ്.ഇ.ബി ഏച്ചൂർ ഓഫീസിലെ ജീവനക്കാരനാണ്. വീട്ടിൽ മീറ്റർ റീഡിങ്ങിനെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പെൺകുട്ടി മാത്രമുള്ള സമയത്തായിരുന്നു മീറ്റർ റീഡർ വീട്ടിലെത്തിയത്. മീറ്റർ പരിശോധിച്ചു ബില്ല് കൊടുക്കുന്ന സമയത്ത് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ജീവനക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങി ഓടി. പിന്നീട് മാതാപിതാക്കളെത്തിയപ്പോൾ …