വിസ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 70 ലക്ഷം രൂപ തട്ടിയ വിരുതന്‍ അറസ്റ്റില്‍

കണ്ണൂര്‍: വിസ വാഗ്ദാനം ചെയ്ത് 70 ലക്ഷം രൂപ തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍. പായം വട്ട്യാരയില്‍ വേലാരിവിളയില്‍ ജോണ്‍ ക്രിസ്റ്റോഫറി (45)നെയാണ് കരിക്കോട്ടക്കരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ വിനോയ് അറസ്റ്റു ചെയ്തത്. കരിക്കോട്ടക്കരി, വാണിയപ്പാറയിലെ സൗമ്യ ജോഷിയുടെ പരാതിയിലാണ് അറസ്റ്റ്. പണമോ വിസയോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് സൗമ്യ പൊലീസില്‍ പരാതി നല്‍കിയത്.

തദ്ദേശതിരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി 12 വരെ നീട്ടി

തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും, ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. ജൂലൈ 23 ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാന്‍ ആഗസ്ത് ഏഴുവരെയാണ് സമയം അനുവദിച്ചിരുന്നത്. കരട് പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ …

പൊലീസ് ഉദ്യോഗസ്ഥരായ പ്രവീണ്‍പീറ്ററിനെയും വേണുഗോപാലിനെയും അനുമോദിച്ചു

കാസര്‍കോട്: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഓടിക്കയറവേ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണുപോയ തിരുനെല്‍വേലി സ്വദേശിയായ യുവാവിനെ തന്റെ ജീവന്‍ പണയം വെച്ച് സാഹസികമായി രക്ഷപ്പെടുത്തിയ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പ്രവീണ്‍ പീറ്ററിനെയും കാസര്‍കോട് ജില്ലയില്‍ തുടര്‍ച്ചയായി 12 വര്‍ഷത്തോളം സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഇന്‍സ്ട്രക്ടറായി സേവനം അനുഷ്ഠിക്കുകയും ചെയ്ത സ്റ്റേഷനിലെ എഎസ്‌ഐ വേണുഗോപാലിനെയും അനുമോദിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം രജികുമാര്‍ മൊമെന്റോ നല്‍കി ആദരിച്ചു. അനുമോദന യോഗത്തില്‍ കെപിഒഎ അംഗംകൂടിയായ എസ്‌ഐ …

ഫാംഹൗസില്‍വച്ച് എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച മുഖ്യപ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

തിരുപ്പൂര്‍: എംഎല്‍എയുടെ ഫാം ഹൗസില്‍ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനം അന്വേഷിക്കാനെത്തിയ സ്‌പെഷല്‍ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടറെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ (എസ്എസ്ഐ) എം ഷണ്‍മുഖവേലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ മണികണ്ഠനെ(30)യാണ് പൊലീസ് തെളിവെടുപ്പിനിടെ വെടിവച്ചുകൊന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി അക്രമത്തിന് ശ്രമിക്കുമ്പോള്‍ പൊലീസ് വെടിവെക്കുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനായി പൊലീസ് മണികണ്ഠനെ കൊണ്ടുപോകുമ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രതിയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരുക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രിയാണ് …

‘ജനഗല്‍സ’ ഗോത്രോത്സവത്തിന് കുറ്റിക്കോലില്‍ നാളെ തുടക്കമാകും

കാസര്‍കോട്: തദ്ദേശീയ ജനതയുടെ അന്തര്‍ദ്ദേശീയ ദിനാഘോഷവും ജനഗല്‍സ(ജനങ്ങളുടെആഘോഷം) പ്രോജക്ടിന്റെ ഉദ്ഘാടനവും നാളെയും മാറ്റന്നാളുമായി കുറ്റിക്കോലില്‍ നടക്കും.വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്യും.എം.എല്‍.എ.സി.എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിക്കും. രാജ് മോഹന്‍ ഉണ്ണിത്താന്‍.എം.പി, എം.എല്‍.എ.മാരായ എ.കെ.എം.അഷറഫ്, എന്‍.എ.നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്‍, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ മുഖ്യാതിഥിയാകും. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ എച്ച്.ദിനേശന്‍.ഐഎ.എസ്ആമുഖഭാഷണവും, സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ ഡോ.ബി. ശ്രീജിത്ത് പദ്ധതി വിശദീകരണവുംനടത്തും. തുടര്‍ന്ന് ഗോത്രകലയായ മംഗലം കളിയുടെ അവതരണം നടക്കും. …

ബസ് കാത്തുനിന്നവര്‍ക്കു നേരെ മിനിവാന്‍ ഇടിച്ചുകയറി; രണ്ട് പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കൊല്ലം: കൊട്ടാരക്കര പനവേലിയില്‍ നിയന്ത്രണം വിട്ട മിനിവാന്‍ ബസ് കാത്തുനിന്നവര്‍ക്കു നേരെ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരം. വ്യാഴാഴ് രാവിലെയാണ് സംഭവം. നിയന്ത്രണം വിട്ട വാന്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയാണ് അപകടം. പിന്നാലെ സമീപത്തുള്ള ഓട്ടോ സ്റ്റാന്‍ഡിലേക്കും വാന്‍ ഇടിച്ചുകയറി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല.ക്രോസ് ആശുപത്രിയിലെ നഴ്‌സാണ് മരിച്ച സോണിയ. അപകടത്തില്‍ ഓട്ടോ …

കളളന് പൊന്നും വേണ്ട പണവും വേണ്ട; കട കുത്തിത്തുറന്ന് കവര്‍ന്നത് 30 കുപ്പി വെളിച്ചെണ്ണ, ചാക്കിലാക്കി സ്ഥലം വിട്ടു

ആലുവ: തോട്ടമുഖം പാലത്തിന് സമീപം കടയുടെ പൂട്ടു പൊളിച്ച് അകത്തു കയറിയ കള്ളന്‍ കൊണ്ടു പോയത് 30 കുപ്പി വെളിച്ചെണ്ണ. ആദ്യം കടയുടെ തറ തുരന്നു കയറാന്‍ ശ്രമിച്ചു. പരാജയപ്പെട്ടപ്പോള്‍ പൂട്ടുതല്ലിപ്പൊളിച്ച് അകത്തുകയറി. നേരെ കണ്‍മുന്നില്‍ക്കണ്ടത് വെളിച്ചെണ്ണ കുപ്പികള്‍, മുഴുവന്‍ ചാക്കിലാക്കി കള്ളന്‍ കടന്നുകളയുകയായിരുന്നു. ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തന്‍പുരയില്‍ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്സ്’ കടയിലാണ് വെളിച്ചെണ്ണ മോഷണം നടന്നത്. കടയിലെ 600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 …

ആഭരണപ്രിയര്‍ക്കും വിവാഹ പാര്‍ട്ടികള്‍ക്കും തിരിച്ചടി; ടോപ് ഗിയറില്‍ സ്വര്‍ണവില, വീണ്ടും റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍. പവന് 160 രൂപ വര്‍ധിച്ചതോടെ 75,200 രൂപയാണ് ഇന്ന് വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 9,400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 23 ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74,000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചു ദിവസത്തിനിടെ 1800 …

ബന്ധു തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിട്ടും എടുത്തില്ല; മലയാളി ദമ്പതികള്‍ യുഎസിലെ വീട്ടില്‍ മരിച്ചനിലയില്‍

ആലപ്പുഴ: മലയാളി ദമ്പതികളെ യുഎസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാക്കയില്‍ പരേതനായ വി.ടി.ചാണ്ടിയുടെ മകന്‍ സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയില്‍ ആനി പ്രസാദ് (73) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 27നാണ് സംഭവം. പെന്‍സില്‍വേനിയ ഹാരിസ്ബര്‍ഗിലെ വീട്ടിലാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ശീതീകരണ സംവിധാനത്തിലെ തകരാര്‍ മൂലം വാതകച്ചോര്‍ച്ച മൂലം മരണം സംഭവിച്ചെന്നാണു സൂചന. ഇരുവരും മാത്രമാണു വീട്ടില്‍ താമസിച്ചുവരുന്നത്. ആനിയുടെ സഹോദരി സിസി ഇവരുമായി ദിവസവും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാല്‍ 27നു തുടര്‍ച്ചയായി ഫോണില്‍ …

കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നു കരാറുകാരൻ തള്ളിയിട്ട വ്യാപാരി മരിച്ചു

കാസർകോട്: കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നു കരാറുകാരൻ തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ വ്യാപാരി മരിച്ചു. വെള്ളിക്കോത്ത്, പെരളത്തെ റോയ് ജോസ്ഫ് ഏഴുപ്ലാക്കൽ(45) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആഗസ്ത് മൂന്നിന് ഉച്ചയ്ക്ക് 1.30 മണിയോടെയാണ് റോയി ജോസഫിനെ മാവുങ്കാൽ , മൂലക്കണ്ടത്തു പണിയുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നു തള്ളിയിട്ടത്. സംഭവത്തിൽ കരാറുകാരനായ പുല്ലൂരിലെ നരേന്ദ്രനെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു. മരണം സംഭവിച്ചതോടെ കേസ് കൊലക്കുറ്റത്തിനാകുമെന്ന് പൊലീസ് പറഞ്ഞു. മഡിയനിൽ അലൂമിനിയം …

ധർമ്മസ്ഥല; കൊലപ്പെട്ട സൗജന്യയുടെ അമ്മാവന്റെ വാഹനം തകർത്തു, 13-ാം പോയിന്റിൽ എസ്‌ഐടി സംഘത്തിന്റെ പരിശോധന ഇന്നും തുടരും

മംഗളൂരു: ധർമ്മസ്ഥലയില്‍ കൊലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിഠൽ ഗൗഡയുടെ വാഹനം തകർത്തു. ധർമ്മസ്ഥല ട്രസ്റ്റിനെ അനുകൂലിക്കുന്ന ആ ളുകളാണ് വാഹനം തകർത്തത്. ബുധനാഴ്ച വൈകിട്ട് നാല് മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ ആയിരുന്നു വാഹനം തകര്‍ത്തത്. വാഹനത്തിന്‍റെ ചില്ലുകൾ തകർക്കുകയും, സീറ്റുകൾ കുത്തിക്കീറുകയും ചെയ്തിട്ടുണ്ട്. 2012 ലാണ് ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി 17കാരിയായ സൗജന്യ കൊല്ലപ്പെടുന്നത്. സംഭവത്തെ തുടർന്ന് ധർമ്മസ്ഥലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേൺ സോൺ ഐജിയും ദക്ഷിണ കന്നട എസ്പിയും സ്ഥലത്ത് ക്യാമ്പ് …

വീട്ടുമുറ്റത്ത് നിന്ന് കുഞ്ഞിന് ചോറ് നല്‍കുന്നതിനിടെ തെങ്ങ് കടപുഴകി വീണു; യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്∙: വാണിമേലിൽ തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു. കുനിയിൽ പീടികയ്ക്ക് സമീപം പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് അപകടം. വീടിനു സമീപമുള്ള പറമ്പിലെ തെങ്ങ് കടപുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. വീടിന്റെ മുറ്റത്തുനിന്ന് ഫഹീമ കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെയാണ് അപകടം. വളയം- വാണിമേൽ റൂട്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനത്തിനാലാണ് വഹീമയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ഭർത്താവ് …

ധർമ്മസ്ഥലയിൽ യൂട്യൂബർമാർക്ക് നേരെ ആക്രമണം, 8 പേർ ആശുപത്രിയിൽ, ഒരാളുടെ നില ഗുരുതരം

മംഗളൂരു: കൂട്ട ശവസംസ്കാരം നടന്നതായി ആരോപണമുയർന്ന ധർമസ്ഥലയിൽ വാർത്താചിത്രീകരണത്തിനിടയിൽ യൂട്യൂബർമാരെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ചതായി പരാതി. സുവർണ്ണ ന്യൂസ് സംഘമുൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെ ഒരു സംഘം കയ്യേറ്റം ചെയ്തു. പരിക്കേറ്റ 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. വാർത്താചിത്രീകരണത്തിന് ഇടയിലായിരുന്നു മാധ്യമപ്രവർത്തകർക്കു നേരെയുള്ള കയ്യേറ്റം. പരിക്കേറ്റ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിൽ വച്ചാണ് സുവർണ്ണ ന്യൂസിൻ്റെ റിപ്പോർട്ടർ ഹരീഷിനും ക്യാമറമാൻ നവീനും മർദ്ദനമേറ്റത്. കൊല്ലപ്പെട്ട സൗജന്യയുടെ വീട്ടിലേക്ക് അഭിഭാഷകൻ എത്തിയിരുന്നു. ധർമസ്ഥല റോഡിൽ നിന്ന് സൗജന്യയുടെ പാങ്കളയിലെ …

ഗൂഗിൾ പേ, ഫോൺ പേ ഇടപാടുകൾ ഇനി സൗജന്യമാകില്ല; നിലപാട് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡൽഹി: ഗൂഗിള്‍പേ, ഫോണ്‍പേ തുടങ്ങിയവയുടെ സൗജന്യ സേവനം അവസാനിപ്പിച്ചേക്കുമെന്ന സൂചന നൽകി ആര്‍ബിഐ. യു.പി.ഐ ഇടപാടുകൾ എക്കാലത്തും സൗജന്യമായിരിക്കില്ലെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. സുസ്ഥിരമായ ഒരു ഫണ്ട് യു.പി.ഐ ഇടപാടുകൾക്കായി വേണമെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമായി. പുതിയ വായ്പനയം പ്രഖ്യാപിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ​പ്രതികരണം. യു.പി.ഐ ഇടപാടുകൾ നടത്താൻ ചെലവുണ്ട്. യുപിഐ ഇടപാടുകള്‍ ദീര്‍ഘകാലം മുന്നോട്ടുപോകണമെങ്കില്‍ അതിന്റെ ചെലവ് കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടിവരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. റീടെയിൽ ഡിജിറ്റൽ പേയ്മെന്റുകളിൽ വിസയെ …

പരിരക്ഷ 3 ലക്ഷത്തില്‍ നിന്നും 5 ലക്ഷമായി ഉയര്‍ത്തും; മെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇന്‍ഷ്വറന്‍സ് പരിരക്ഷ 3 ലക്ഷത്തില്‍ നിന്നും 5 ലക്ഷമായി ഉയര്‍ത്തും. പോളിസി കാലയളവ് നിലവിലുള്ള 3 വര്‍ഷത്തില്‍ നിന്ന് 2 വര്‍ഷമാക്കി. രണ്ടാം വര്‍ഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വര്‍ദ്ധനവ് ഉണ്ടാകും. പദ്ധതിയില്‍ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും. ഇതിന് ഇന്‍ഷുറന്‍സ് കമ്പനി 2 വര്‍ഷത്തേക്ക് 40 …

മേഘവിസ്‌ഫോടനം; ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരെന്ന് മലയാളി സമാജം

ഉത്തരകാശി: മേഘവിസ്‌ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരെന്ന് വിവരം. 28 മലയാളികളും സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ് അറിയിച്ചു. അപകടം ഉണ്ടായതിനു 4 കിലോമീറ്റര്‍ അകലെ ഗംഗോത്രിക്ക് സമീപമാണ് ഇവര്‍ കുടുങ്ങിക്കിടന്നത്. ഇവരെ രക്ഷാപ്രവര്‍ത്തന സംഘം ഉച്ചയോടെ കണ്ടെത്തി. നിലവില്‍ ഇവരെ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ (ഐടിബിപി) ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഗംഗോത്രിയിലേക്ക് പോകുന്ന വഴിക്ക് ഇവര്‍ വീടുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സംഘാംഗങ്ങളുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ഇവരെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് വലിയ …

അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു: നടി ശ്വേതാ മേനോനെതിരെ കേസ്

കൊച്ചി: സാമ്പത്തിക ലാഭത്തിനു വേണ്ടി അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചെന്ന പേരില്‍ നടി ശ്വേതാ മേനോനെതിരേ കേസ്. കോടതി ഉത്തരവ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് നടിയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. മാര്‍ട്ടിന്‍ മെനാച്ചേരി എന്നയാളുടെ പരാതിയില്‍ എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ശ്വേത അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യവും രതിനിര്‍വേദം, പാലേരിമാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളുമാണ് പരാതിക്കാരന്‍ അശ്ലീലരംഗങ്ങളായി പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. പ്രതി സാമ്പത്തിക …

കനത്തമഴയ്ക്ക് നേരിയ ശമനം, സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പിന്‍വലിച്ചു; കാസര്‍കോട് ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പിന്‍വലിച്ചു. മഴയ്ക്ക് നേരിയ ശമനം. ബുധനാഴ്ച രാവിലെ മുതല്‍ മിക്ക ജില്ലകളിലും മഴയ്ക്ക് ശമനമുണ്ട്. രണ്ടുജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് തീവ്രമഴമുന്നറിയിപ്പുള്ളത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യല്ലോ അലര്‍ട്ടാണ്. മറ്റു ജില്ലകളില്‍ മഴ …