കാടങ്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു

  കാസര്‍കോട്: കാടങ്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌  മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു. തുരുത്തി ആലിനപ്പുറത്തെ ഷാഫിയുടെ മകന്‍ ടിഎം അബ്ദുല്‍ റഹ്‌മാന്‍(27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. വീട്ടില്‍ നിന്ന് ചെറുവത്തൂരിലേക്ക് വരുന്നതിനിടെ കാടങ്കോട് കൊട്ടാരം വാതിക്കല്‍ വച്ചായിരുന്നു അപകടം. എതിരേ വന്ന സ്വകാര്യ ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ യുവാവിനെ നാട്ടുകാര്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും …

വേഗം ജ്വല്ലറിയിലേക്ക് വിട്ടോ.. സ്വര്‍ണ വില ഇന്ന് കുറഞ്ഞത് 2200 രൂപ; പവന് 51,960

കേരളത്തില്‍ സ്വര്‍ണവിലയില്‍ വമ്പന്‍ കുറവ്. ഇന്ന് രണ്ടാം തവണയാണ് വില കുറഞ്ഞിരിക്കുന്നത്. രാവിലെ 200 രൂപയും ഉച്ചയ്ക്ക് ശേഷം 2000 രൂപയും കുറച്ചിരിക്കുകയാണ് വ്യാപാരികള്‍. പവന് 53960 രൂപ, ഗ്രാമിന് 6745 രൂപ എന്നിങ്ങനെയായിരുന്നു രാവിലെ രേഖപ്പെടുത്തിയ വില. ബജറ്റില്‍ നികുതി കുറച്ച സാഹചര്യത്തില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും വില കുറഞ്ഞു. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6495 രൂപയും പവന് 51960 രൂപയുമാണ് ഏറ്റവും പുതിയ വില. പവന് 2000 രൂപയുടെ കുറവാണ് ഉച്ചയ്ക്ക് ശേഷം …

മദ്രസ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; ചെര്‍ക്കള, വി കെ പാറ സ്വദേശി അറസ്റ്റില്‍, പ്രതിയെ തിരിച്ചറിഞ്ഞത് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്

  കാസര്‍കോട്: മദ്രസ കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ചെര്‍ക്കള വികെ പാറയിലെ അജിത്ത് കുമാറി (35)നെയാണ് ആദൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ജുലായ് 15ന് രാവിലെ മുളിയാര്‍ പഞ്ചായത്തിലെ ഒരിടത്താണ് കേസിനാസ്പദമായ സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്നു 14 വയസുള്ള പെണ്‍കുട്ടി. ഈ സമയത്ത് കറുത്ത നിറത്തിലുള്ള സ്‌കൂട്ടറില്‍ എത്തിയ യുവാവ് പെണ്‍കുട്ടിയുടെ അടുത്തെത്തി നിര്‍ത്തി ഒരു കാര്യം അറിയാമോയെന്ന് ചോദിച്ചു. ഇല്ലെന്നു പെണ്‍കുട്ടി …

അബദ്ധത്തില്‍ പൂട്ട് ലോക്കായി; മണിക്കൂറോളം മുറിയില്‍ കുടുങ്ങിയ അധ്യാപികയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

  കാസര്‍കോട്: കിടപ്പുമുറിയുടെ വാതില്‍ അബദ്ധത്തില്‍ ലോക്കായി, ഫയര്‍ഫോഴ്സെത്തി ഡോര്‍ ബ്രേക്കര്‍ ഉപയോഗിച്ച് ലോക്ക് തകര്‍ത്ത് മുറിയില്‍ കുടുങ്ങിയ അധ്യാപികയെ രക്ഷപ്പെടുത്തി. അണങ്കൂര്‍ ടിവി സ്റ്റേഷന്‍ റോഡിലെ ഒരു അധ്യാപികയാണ് മുറിയില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പതിവു പോലെ വീടിന്റെ രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലാണ് അധ്യാപിക ഉറങ്ങാന്‍ കിടന്നത്. ചൊവ്വാഴ്ച രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങാന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഇക്കാര്യം സഹോദരനെ ഫോണില്‍ വിളിച്ചു അറിയിച്ചു. സഹോദരനെത്തി വാതില്‍ തുറക്കുവാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. …

പൊസോളിഗെയിലെ കോഴിപ്പോര് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്; പിടിയിലായ അങ്കക്കോഴികളെ ലേലത്തില്‍ വിറ്റു

  കാസര്‍കോട്: ബെള്ളൂര്‍, പൊസോളിഗെയിലെ കോഴി അങ്ക സ്ഥലത്ത് പൊലീസ് റെയ്ഡ്. നാലു കോഴികളും 1920 രൂപയുമായി നാലു പേര്‍ അറസ്റ്റില്‍. രാധാകൃഷ്ണന്‍, അജിത്ത്, സന്തോഷ് കുമാര്‍, മുദ്ദ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കോടതിയില്‍ ഹാജരാക്കിയ കോഴികളെ നടപടി ക്രമങ്ങള്‍ക്കു ശേഷം ലേലത്തില്‍ വിറ്റു. കോഴിപ്പോര് വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്നാണ് പൊസോളിഗെയില്‍ റെയ്ഡ് നടത്തിയത്. വിവിധ പഞ്ചായത്തുകളില്‍ നിന്നും എത്തുന്നവരാണ് കോഴി പോരില്‍ ഏര്‍പ്പെടുന്നതെന്നു പൊലീസ് പറഞ്ഞു.  

കേന്ദ്ര ബജറ്റ്: ആന്ധ്രയ്ക്കും ബീഹാറിനും പ്രത്യേക പാക്കേജ്; കാര്‍ഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ ആരംഭിച്ചു. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെ 2014ന് ശേഷം മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായ 13-ാമത്തെ ബജറ്റാണിത്. കേന്ദ്ര ബജറ്റില്‍ 1.52 ലക്ഷം കോടി രൂപ കാര്‍ഷിക മേഖലയ്ക്ക് വകയിരുത്തിയതായി ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ഇതില്‍ കാര്‍ഷിക മേഖലയില്‍ ഉദ്പാദനവും ഉണര്‍വും നല്‍കാനുള്ള വിവിധ പദ്ധതികള്‍ ഉള്‍പ്പെടുന്നു. സ്വകാര്യമേഖലയെയും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ വിളകള്‍ അടക്കം വികസിപ്പിക്കാനുള്ള ഗവേഷണം. മികച്ച ഉദ്പാദനം നല്‍കുന്ന …

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഭാര്യ തിരിച്ചെത്തിയപ്പോള്‍ ഐഎഎസ് കാരനായ ഭര്‍ത്താവ് വീട്ടില്‍ കയറ്റിയില്ല; യുവതി ജീവനൊടുക്കി

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തതിനു പിന്നാലെ ഐ എ എസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി. ഗുജറാത്ത് വൈദ്യുതി റെഗുലേറ്ററിലെ കമ്മീഷന്‍ സെക്രട്ടറി രഞ്ജിത്ത് കുമാറിന്റെ ഭാര്യ സൂര്യ ജയ് (45) ആണ് മരിച്ചത്. രഞ്ജിത്ത് കുമാറുമായി അകന്നു കഴിയുകയായിരുന്നു സൂര്യ. ഒന്‍പത് മാസം മുമ്പ് ഗുണ്ടാ നേതാവായ മഹാരാജ് എന്നയാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നു. പിന്നീട് തിരിച്ചെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം സൂര്യ ഭര്‍ത്താവിന്റെ വീട്ടിലെത്തി. വീട്ടില്‍ പ്രവേശിപ്പിക്കരുതെന്നു രഞ്ജിത്ത് ജോലിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ വിഷം കഴിച്ച …

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ മൂന്നുപേര്‍ കൂടി മരിച്ചു

  കാസര്‍കോട്: മൂന്നുദിവസത്തിനിടെ മൂന്നു ദുരിത ബാധിതര്‍ മരണപ്പെട്ടു. കാഞ്ഞങ്ങാട്ടെ പ്രാര്‍ത്ഥന(17), ഇരിയ സായ് ഗ്രാമത്തിലെ അശ്വതി(18), ചീമേനിയിലെ ഹരികൃഷ്ണന്‍(25) എന്നിവരാണ് മരിച്ചത്. ഹരികൃഷ്ണന്‍ ശനിയാഴ്ചയും പ്രാര്‍ഥന ഇന്നലെയും അശ്വതി ഇന്നു പുലര്‍ച്ചേയുമാണ് മരിച്ചത്. ആലാമിപ്പള്ളി കല്ലഞ്ചിറ സ്വദേശി പ്രഭാകരന്റെയും ലതയുടെയും മകളാണ് പ്രാര്‍ഥന. തിങ്കളാഴ്ച ഉച്ചയോടെ വീട്ടില്‍ വച്ചാണ് മരണം. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന അശ്വതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി മണിക്കൂറുകള്‍ക്ക് ശേഷമാണ് മരിച്ചത്. ഹരീന്ദ്രന്റെയും ശോഭയുടെയും മകളാണ് അശ്വതി. ചീമേനി ആലപ്പടമ്പിലെ …

കുമ്പള കുന്നില്‍പ്പര തറവാട്ടിലെ തിരുവാഭരണ കവര്‍ച്ച; മോഷ്ടാക്കളുടേതെന്നു സംശയിക്കുന്ന വിരലടയാളങ്ങള്‍ കണ്ടെത്തി, സംഘം എത്തിയത് വൈദ്യുതി ഇല്ലാത്ത സമയത്ത്

  കാസര്‍കോട്: കുമ്പള, കുന്നില്‍പ്പര തറവാട്ടില്‍ നിന്നു തിരുവാഭരണങ്ങളും തിരുവായുധങ്ങളും കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കി. കുമ്പള എസ് ഐ വി കെ വിജയന്റെ നേതൃത്വത്തില്‍ തറവാട് പള്ളിയറയിലും കുടുംബ വീട്ടിലും പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധന്‍ പി നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പള്ളിയറയുടെ ചുമരില്‍ നിന്നു മൂന്നു വിരലടയാളങ്ങള്‍ കണ്ടെത്തി. ഇത് ആരുടേതാണെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുന്നു. കവര്‍ച്ച നടന്നുവെന്നു സംശയിക്കുന്ന ദിവസം തറവാട് ക്ഷേത്രത്തില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച് തറവാട് …

232 കിലോ കഞ്ചാവുമായി കാസർകോട് സ്വദേശികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ 

കാസർകോട്: 232 കിലോ കഞ്ചാവുമായി രണ്ട് കാസർകോട് സ്വദേശികൾ തമിഴ്നാട്ടിൽ പിടിയിലായി. പാണത്തൂർ പരിയാരം സ്വദേശി ഉദയകുമാർ (44), പെരിയ മൂന്നാം കടവ് സ്വദേശി ആസിഫ് (25) എന്നിവരെയാണ് വില്ലുപുരം ജില്ലയിലെ ഓലക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്ര രജിസ്ട്രേഷനുള്ള ബെലറോ കാറിലാണ് രണ്ട് കിലോയുടെ 116 പാക്കറ്റ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് ഒലക്കൂർ പൊലീസ് വാഹന പരിശോധന നടത്തവേയാണ് ഇവർ കുടുങ്ങിയത്. ഇവർ നേരത്തെയും കഞ്ചാവ് കടത്തിയിരുന്നതായി വിവരമുണ്ടെന്ന് പൊലീസ് പറഞ്ഞു.

ശാസ്ത്രോത്സവത്തിന് ചുക്കാൻ പിടിക്കാൻ ഇനി മല്ലിക ടീച്ചറില്ല; ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു

  കണ്ണൂർ: ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. ഏമ്പേറ്റിലെ കെ പി മല്ലികയാണ് (48) ചികിത്സ യിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ചപ്പാരപ്പടവ് ഹയർസെക്കന്ററി സ്കൂളിലെ അധ്യാപികയായിരുന്നു. തളിപ്പറമ്പ് നോർത്ത് ഉപജില്ല പ്രവൃത്തി പരിചയ ക്ലബ്ബ് സെക്രട്ടറിയായിരുന്നു. മേളകളും ശിൽപ്പശാലകളും ഒരുക്കുന്നതിനും നയിക്കുന്നതിലും ആസൂത്രണ മികവുണ്ടായിരുന്നു. ഗണിതശാസ്ത്രമേളകളിൽ മികച്ച സംഘാടക കൂടിയായിരുന്നു. ചപ്പാരപ്പടവിലെ റിട്ട. അധ്യാപകൻ ടി വി മണിയുടെയും ജാനകിയുടെയും മകളാണ്. ഭർത്താവ്: ബാബു (ഏമ്പേറ്റ്). മക്കൾ: അനഘ, യദുകൃഷ്ണ. മരുമകൻ: …

പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല; പുഴയിൽ 40 മീറ്റർ ദൂരെ പുതിയ സിഗ്നൽ, സൈന്യം തിരച്ചിൽ ഇന്നും തുടരും

  ക‍ർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചലിൽ കാണാതായ മലയാളി അർജ്ജുനു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. സൈന്യം മടങ്ങില്ല. ഷിരൂരിൽ ഗം​ഗാവലി നദിക്കടിയിൽ നിന്ന് സിഗ്നൽ കിട്ടിയതായി സൈന്യം ഇന്നലെ അറിയിച്ചിരുന്നു. പുഴയിൽ കര ഭാഗത്ത് നിന്ന് 40 മീറ്റ‌ർ അകലെയാണ് പുതിയ സിഗ്നൽ കിട്ടിയിട്ടുള്ളത്. ഇതിലാണ് ഇനി പ്രതീക്ഷ. ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് സൈന്യം പറയുന്നു. എന്നാൽ നല്ല ഒഴുക്കാണ് പുഴയിലുള്ളത്. നാവികസേന സിഗ്നൽ കിട്ടിയ സ്ഥലത്ത് ഇന്നു വിശദമായ തെരച്ചിൽ …

ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം കാസര്‍കോട് പെര്‍വാഡ്‌

  കാസര്‍കോട്: കഴുത്തിലിട്ടിരുന്ന ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുമ്പള പെര്‍വഡ് പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന ഇസ്മായിലിന്റെ ഭാര്യ നഫീസ(58)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. രാത്രി ഭക്ഷണത്തിനുള്ള അരി അരക്കുമ്പോള്‍ കഴുത്തിലുണ്ടായിരുന്ന ഷാള്‍ യന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു. സംഭവം കണ്ട ഭര്‍ത്താവ് ഉടന്‍ ഗ്രൈന്‍ഡറിന്റെ സ്വച്ച് ഓഫ് ചെയ്ത് ബഹളം വച്ചു. അയല്‍വാസികള്‍ ഉടന്‍ കുമ്പളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നഫീസയ്ക്ക് മക്കളില്ല. അണങ്കൂര്‍ സ്വദേശിനിയാണ്. സഹോദരങ്ങള്‍: ആയിഷ, ബീഫാത്തിമ, ഉമ്മാലി ഉമ്മ, …

നാടിന്റെ ഉള്‍ത്തുടിപ്പായി പുല്ലൂര്‍ സ്‌കൂളിലെ ‘നാട്ടുപഞ്ചാത്തിക്ക’

  കാസര്‍കോട്: ഒരു ദേശത്തിന്റെ പഴയകാല ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ‘നാട്ടുപഞ്ചാത്തിക്ക’ പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ നടന്നു. സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി  പുല്ലൂര്‍ ദേശം ചരിത്ര പുസ്തകം ഒരുക്കുന്നതിന്റെ ഭാഗമായാണ് നാട്ടുപഞ്ചാത്തിക്ക ഒരുക്കിയത്. മുതിര്‍ന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പൊലിയന്ത്രം പാലയില്‍ നൂറ് മണ്‍ചിരാതുകള്‍ കൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു. കാവിലെ അക്കാമ്മ കുഞ്ഞാക്കമ്മ…’ എന്നു തുടങ്ങുന്ന പണ്ട് വയല്‍ വരമ്പുകളില്‍ നിന്നും ഉയര്‍ന്നു കേട്ടിരുന്ന നാട്ടിപ്പാട്ടിന്റെ ഈണം വേലാശ്വരത്തെ ശാരദ, പെരളത്തെ മാണിക്യം, മധുരമ്പാടിയിലെ നാരായണി എന്നിവര്‍ …

വിലക്ക് നീക്കി; ആര്‍.എസ്.എസ് പരിപാടികളില്‍ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്കെടുക്കാം

ന്യൂഡെല്‍ഹി: രാഷ്ട്രീയ സ്വയം സേവക സംഘ് (ആര്‍.എസ്.എസ്) നടത്തുന്ന പരിപാടികളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉണ്ടായിരുന്ന പ്രവര്‍ത്തന വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കി. തിങ്കളാഴ്ച രാവിലെ ഇതു സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഇറങ്ങി. 1966 ല്‍ പാര്‍ലമെന്റില്‍ ഉണ്ടായ ഗോവധ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് ആര്‍.എസ്.എസ് പരിപാടികളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. അന്ന് ലക്ഷങ്ങള്‍ അണിനിരന്ന പ്രതിഷേധത്തിനിടയില്‍ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ഇന്ദിരാഗാന്ധി സര്‍ക്കാരാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍.എസ്.എസ് പരിപാടികളില്‍ പങ്കെടുക്കുന്നതിനു വിലക്ക് …

പൊലീസ് അസോ.സമ്മേളനം; ഫുട്ബോളില്‍ കാസര്‍കോട് ജില്ലാ ടീം ചാമ്പ്യന്മാര്‍, മികച്ച കളിക്കാരന്‍ രതീഷ് കുട്ടാപ്പി

കാസര്‍കോട്: മാങ്ങാട്ട് പറമ്പ് കെ.എ.പി ക്യാമ്പ് യൂണിറ്റ് കെ.പി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ കണ്ണൂര്‍ റേഞ്ച്തല ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ കാസര്‍കോട് ജില്ലാ ടീം ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം മാങ്ങാട്ട് പറമ്പ് ക്യാമ്പ് കരസ്ഥമാക്കി. പ്രശാന്ത് ബങ്കളം (ക്യാപ്റ്റന്‍), വിനീത് (കോച്ച്), കെ.പി.വി രാജീവന്‍ (കോച്ച്)എന്നിവരാണ് ടീമിനെ നയിച്ചത്. മികച്ച കളിക്കാരനായി രതീഷ് കുട്ടാപ്പിയെയും ടോപ് സ്‌കോറര്‍ ആയി പ്രശാന്തിനെയും തെരഞ്ഞെടുത്തു.  

കാലംമാറി; മൊഗ്രാല്‍പുത്തൂരില്‍ തെങ്ങുകളുടെ തല തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് പരാതി

  കാസര്‍കോട്: പഴയകാല കൃഷി രീതികളും കൃഷികളുമൊക്കെ മാറുമ്പോള്‍ പഴയകാല കൃഷിയുടെ ആകെയുള്ള അവശേഷിപ്പായ തെങ്ങുകളും നോക്കിയിരിക്കെ തലയറ്റ രീതിയിലാവുന്നു. കൂമ്പു ചീയലിനെക്കുറിച്ചും മണ്ഡരിയെക്കുറിച്ചും കാറ്റു വീഴ്ചയെക്കുറിച്ചുമൊക്കെ പരിതപിച്ചുകൊണ്ടിരിക്കുന്ന തെങ്ങുകര്‍ഷകര്‍ക്കു തെങ്ങിന്റെ മണ്ട തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് പരാതിയില്‍ നിന്നുള്ള ആശ്വാസമാകുന്നുണ്ടെങ്കിലും ഭാവി പ്രതിസന്ധി രൂക്ഷമാക്കുന്നു. മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയ്ക്കരുകില്‍ പുഴയോരത്തുള്ള നിരവധി തെങ്ങുകളുടെ തലയറ്റുപോയിരിക്കുന്നു. മൊഗ്രാല്‍ പടിഞ്ഞാര്‍ ഭാഗത്തെ തെങ്ങുകള്‍ ഓല പഴുത്ത് അടുത്തിടെ നശിച്ചിരുന്നു. ബദിയഡുക്ക, എന്‍മകജെ, പുത്തിഗെ, കുമ്പള തുടങ്ങിയ ഭാഗങ്ങളിലും സമാന സംഭവങ്ങള്‍ നേരത്തെ …

പുതിയ വണ്ടിയെന്നു പറഞ്ഞ് അഞ്ചുവര്‍ഷം പഴക്കമുള്ള ഓട്ടോറിക്ഷ നല്‍കിയെന്ന സംഭവം; ലീഗ് നേതാവിന്റെ പരാതി അസത്യമെന്ന് സ്ഥാപന പ്രതിനിധികള്‍

  കാസര്‍കോട്: പുതിയ വണ്ടിയെന്നു പറഞ്ഞ് അഞ്ചുവര്‍ഷം പഴക്കമുള്ള ഓട്ടോറിക്ഷ നല്‍കിയെന്ന് പുത്തിഗെ പഞ്ചായത്തംഗവും ലീഗ് നേതാവുമായ കെഇ മുഹമ്മദ് കുഞ്ഞി ബജാജ് ഷോറൂമിനെതിരെ ഉപഭോക്തൃ കോടതയില്‍ നല്‍കിയ പരാതി അസത്യവും യുക്തി രഹിതവുമാണെന്ന് സ്ഥാപന പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചേസിസ് നമ്പര്‍ പരിശോധിച്ചാല്‍ വാഹനം നിര്‍മിച്ചത് എന്നാണെന്ന് വ്യക്തമായി അറിയാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. വിവാദ വാഹനം ബജാജ് കമ്പനി 2023 ജനുവരിയില്‍ നിര്‍മിച്ചതാണെന്ന് അവര്‍കൂട്ടിച്ചേര്‍ത്തു. വാഹനം വാങ്ങി മൂന്നുമാസം കഴിഞ്ഞപ്പോള്‍ എഞ്ചിനില്‍ നിന്ന് സൗണ്ട് …