സംസ്ഥാനത്ത് കനത്ത മഴ, കാസർകോട് അടക്കം 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി 

  കാസർകോട് : കനത്ത മഴയെ തുടർന്ന് കാസർകോട് അടക്കം 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, ഇടുക്കി എന്നീ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അതേസമയം കോളേജുകൾക്ക് അവധിയില്ല ഈ ജില്ലകളിൽ. കണ്ണൂർ ജില്ലയിലെ തലശ്ശേരി ഇരിട്ടി തളിപ്പറമ്പ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.  മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ കാസർകോട് ജില്ലയിലെ കോളേജുകൾ, ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, …

കനത്ത മഴ, കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി 

  കണ്ണൂർ: ജില്ലയിലെ മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ബാധകമാണ്. അതേസമയം അധ്യാപകർ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹാജരാകേണ്ടതാണ്. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.

ബന്തടുക്കയിൽ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

  കാസർകോട്: യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക പാലാർ ബോള് ഗുഡ്ഡ സ്വദേശി പി.ടി.ഗണേശൻ (37) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് വീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു.  തിന്നപ്പ ഗൗഡയുടെയും ചിന്നമ്മ ഗൗഡയുടെയും മകനാണ്. ഭാര്യ: വീണ. സഹോദരി: ഉഷ, ലത.

സംസ്ഥാനത്ത് കനത്ത മഴ; ഈ രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

  തിരുവനന്തപുരം കനത്ത മഴയെ തുടർന്ന് രണ്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച‌ അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂ‌ളുകൾ, പ്രഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ളവയ്ക്കാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. റസിഡൻഷ്യൽ സ്‌ഥാപനങ്ങൾക്ക്, കോഴ്സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. അതേസമയം കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരംവരെ ന്യുനമർദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നതിനാലും തെക്കുകേരള തീരം മുതൽ …

കുമ്പള പഞ്ചായത്ത് പ്രസിഡന്റ് രാജിവക്കണം; ഡിവൈഎഫ്‌ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

  കാസര്‍കോട്: കുമ്പള പഞ്ചായത്തില്‍ ലക്ഷങ്ങള്‍ അടിച്ചുമാറ്റിയ സംഭവത്തില്‍ പ്രസിഡന്റ് രാജിവക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് ഓഫിസിന് മുന്നില്‍ വച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കുമ്പള ടൗണില്‍ നിന്ന് ആരംഭിച്ച പ്രകടനം സിപിഎം ജില്ലാകമ്മിറ്റിയംഗം രഘുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ്, കെഎം മുനീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. രണ്ടുദിവസം മുമ്പ് ഫണ്ട് തിരിമറി സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിജിലന്‍സിന് പരാതി …

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍; ഇന്ത്യ ചക്രവ്യൂഹത്തിന്റെ കുരുക്കില്‍, നിയന്ത്രിക്കുന്നത് ആറുപേര്‍

  ന്യൂഡല്‍ഹി: ചക്രവ്യൂഹത്തില്‍പെട്ട അഭിമന്യുവിന്റെ അവസ്ഥയാണ് രാജ്യത്തിനെന്ന് ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി. ‘അഭിമന്യുവിനെ ചക്രവ്യൂഹത്തില്‍ കുരുക്കിയ പോലെ രാജ്യത്തെ ജനങ്ങളെ കുരുക്കുകയാണ്. അമിത് ഷാ, മോദിയടക്കമുളള ആറ് പേരാണ് ചക്രവ്യൂഹം നിയന്ത്രിക്കുന്നത്. അവര്‍ അഭിമന്യുവിനെ കൊന്ന പോലെ രാജ്യത്തെയും കൊല്ലും, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എല്ലാം ആ ചക്രവ്യൂഹത്തില്‍ പിടയുകയാണ്.’ പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നെഞ്ചില്‍ അണിഞ്ഞിരിക്കുന്ന താമര ചിഹ്നം പ്രതിനിധീകരിക്കുന്ന ചക്രവ്യൂഹത്തിലാണ് ഇന്ത്യ കുടുങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയില്‍ ഒരാള്‍ക്ക് മാത്രമേ …

ബോവിക്കാനത്ത് നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോ വ്യാപാരിയെ ഇടിച്ചുതെറിപ്പിച്ചു; ശേഷം മറ്റു രണ്ടുവാഹനങ്ങളില്‍ ഇടിച്ചുനിന്നു

  കാസര്‍കോട്: ബോവിക്കാനത്ത് നിയന്ത്രണം വിട്ടുവന്ന ഗുഡ്‌സ് ഓട്ടോ വ്യാപാരിയെ ഇടിച്ചുതെറിപ്പിച്ചു. ശേഷം മറ്റു രണ്ടുവാഹനങ്ങളിലും ഇടിച്ചു നിന്നു. പരിക്കേറ്റ ബോവിക്കാനം മര്‍ച്ചന്റ് വെല്‍ഫേര്‍ സൊസൈറ്റി പ്രസിഡന്റ് മുളിയാര്‍ മഹമൂദി(55)നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ബോവിക്കാനം ടൗണിലാണ് അപകടം നടന്നത്. ചെറുനാരങ്ങ വില്‍പനക്കെത്തിയ ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ട് റോഡ് മുറിച്ചുകടക്കുകയായിരുന്ന മഹമൂദിനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന രണ്ടുകാറുകളിലും ഇടിച്ചാണ് നിന്നത്. റോഡില്‍ വീണ മഹമൂദിനെ ഓടിക്കൂടിയ ആളുകള്‍ ഉടന്‍തന്നെ കാസര്‍കോട്ടെ …

പാത നവീകരണം; ബംഗളൂരു മംഗളൂരു പാതയിലെ എല്ലാ ട്രെയിന്‍ സര്‍വീസുകളും ആഗസ്ത് നാലുവരെ റദ്ദാക്കി

  മംഗളൂരു: സകലേഷ്പൂര-സുബ്രഹ്‌മണ്യ പാതയിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ബംഗളൂരു-മംഗളൂരു സെക്ടറിലെ എല്ലാ സര്‍വീസുകളും ഓഗസ്റ്റ് 4 വരെ റദ്ദാക്കി. കാബിന്‍ ഭിത്തി നിര്‍മിക്കുകയും അതിനു പിന്നില്‍ പാറക്കല്ലുകളും മണല്‍ച്ചാക്കുകളും ഉപയോഗിച്ച് ആവശ്യമായ ചരിവ് രൂപപ്പെടുത്തുകയും ചെയ്യുകയാണ് ഇപ്പോള്‍. മൊത്തം 430 ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പകല്‍ ഷിഫ്റ്റില്‍ 200 പേര്‍, രാത്രി ഷിഫ്റ്റില്‍ 120 പേര്‍, സ്റ്റാന്‍ഡ്ബൈയില്‍ 110 പേര്‍ എന്നിങ്ങനെയാണ് തൊഴിലാളികള്‍ ഇവിടെ ജോലിചെയ്യുന്നു. അവരുടെ സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ …

കനത്തമഴ; മലപ്പുറത്ത് കാട്ടാന ഒഴുക്കില്‍പെട്ടു

  മലപ്പുറം: ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം കയറിയ മലപ്പുറം പുന്നപ്പുഴയില്‍ കാട്ടാന ഒഴുക്കില്‍പെട്ടു. എടക്കര മുത്തേടം പാലത്തിനടുത്തുവരെ ഒഴുകിയെത്തിയ കാട്ടാന അല്‍പനേരം ഒഴുകാതെ അതിജീവിച്ചു നിന്ന ശേഷം ആയാസപ്പെട്ടു കരയ്ക്ക് കയറുകയായിരുന്നു. ഏറെ നേരം പുഴക്കരയില്‍ നിന്ന ആന പിന്നീട് കാട്ടിനുള്ളില്‍ കയറി. മലപ്പുറത്ത് ശക്തമായ മഴ തുടരുകയാണ്. ചാലിയാറിലും പുന്നപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

വിധവകളെ വിവാഹം കഴിക്കും; ഒടുവില്‍ പണവും ആഭരണവും തട്ടി മുങ്ങും; 20 ലധികം സ്ത്രീകളെ വിവാഹം കഴിച്ച 43 കാരന്‍ അറസ്റ്റില്‍

  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 20 ലധികം സ്ത്രീകളെ വിവാഹം കഴിച്ച് അവരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുത്തു മുങ്ങുന്ന 43 കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. നലസോപാര സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മീരാ-ഭയന്ദര്‍ വസായ് വിരാര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ ഫിറോസ് നിയാസ് ഷെയ്ഖിനെ താനെ ജില്ലയിലെ കല്യാണില്‍ നിന്ന് ജൂലൈ 23 ന് പിടികൂടിയതായി പൊലീസ് പറഞ്ഞു. മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ വഴിയാണ് യുവതി …

മണിക്കൂറോളം കുഴിയില്‍ കിടന്ന് രക്തം വാര്‍ന്നു; നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

    നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂര്‍ വാരം ചാലില്‍ മെട്ടയിലെ പി. കെ നിഷാദ് (45) ആണ് മരിച്ചത്. കക്കാട് കോര്‍പറേഷന്‍ സോണല്‍ ഓഫിസിനു എതിര്‍വശത്തു നിന്നും പുലി മുക്കിലേക്കുള്ള റോഡിലാണ് അപകടം. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ഓടുന്നതിനിടെ റോഡില്‍ നിന്നും താഴ്ചയിലുള്ള വീട്ടു മുറ്റത്തേക്ക് മറിയുകയായിരുന്നു. മതിലിനും ബാത്ത് റുമിനും ഇടയിലായതിനാല്‍ പെട്ടെന്ന് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. ഇതിനു ഏതാനും അകലെ നിര്‍ത്തിയിട്ട വാഹനമെടുക്കാന്‍ എത്തിയ …

പണിയുമില്ല, പണവുമില്ല; അയല്‍വാസിയായ 70 കാരിയുടെ സ്വര്‍ണവും പണവും മോഷ്ടിച്ചു; കവര്‍ച്ച കയ്യോടെ പിടികൂടിയ വയോധികയെ ദമ്പതികള്‍ കൊലപ്പെടുത്തി കനാലില്‍ തള്ളി

  വയോധികയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കനാലില്‍ തള്ളിയ ദമ്പതികള്‍ അറസ്റ്റിലായി. ചെന്നൈ എംജിആര്‍ നഗറിലെ ശിവമൂര്‍ത്തി തെരുവിലെ വിജയ(70)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസികളായ പാര്‍ഥിബനും(35) ഭാര്യ സംഗീതയും (28) അറസ്റ്റിലായി. ജൂലൈ 17 ന് വിജയയെ കാണാതായിരുന്നു. തുടര്‍ന്ന് മകള്‍ ലോഗനായഗി പലവഴിക്കും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് എംജിആര്‍ നഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട വിജയയുടെ അയല്‍വാസിയായ പാര്‍ഥിബനെ(32) പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് പാര്‍ഥിബനും ഭാര്യയും …

കാലാവസ്ഥ അനുകൂലമായാൽ ഇന്നും തെരച്ചിൽ തുടരുമെന്ന് കർണാടക; തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക്, അടഞ്ഞ ദേശീയപാത ഇന്ന് ഗതാഗതം പുനസ്ഥാപിച്ചേക്കും 

  കാലാവസ്ഥ അനുകൂലമായാൽ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ഇന്നും തുടരുമെന്ന് അറിയിപ്പ്. കേരള- കർണാടക മുഖ്യമന്ത്രിമാർ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് തെരച്ചിൽ തുടരാനുള്ള തീരുമാനം. എന്നാൽ തെരച്ചിൽ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് കൊണ്ടുവരണം. ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താൻ ഉദ്ദേശിക്കുന്നത്. തുടര്‍നടപടികളും ഉന്നതതല യോഗം ചര്‍ച്ച ചെയ്തു. 24 മണിക്കൂറിനകം ഡ്രഡ്ജിംഗ് യന്ത്രം എത്തിക്കാമെന്ന് എം വിജിന്‍ എംഎല്‍എ പറഞ്ഞു. പ്രായോഗിക പരിശോധനക്ക് …

സംസ്ഥാനത്ത്  മഴ മുന്നറിയിപ്പിൽ മാറ്റം; കാസർകോട് അടക്കം മൂന്നു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല

  തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീ മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ …

നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചു കയറി മറിഞ്ഞു, ഡിവൈഎഫ്ഐ നേതാവിനും പ്രവർത്തകനും ദാരുണാന്ത്യം 

  മാരാരിക്കുളത്ത് നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച്‌ സമീപത്തെ വീട്ടിലേക്കുമറിഞ്ഞ്‌ ഡിവൈഎഫ്‌ഐ നേതാവും പ്രവർത്തകനും മരിച്ചു. ഡിവൈഎഫ്‌ഐ മാരാരിക്കുളം ബ്ലോക്ക്‌ സെക്രട്ടറിയും ആര്യാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷനുമായ മാരാരിക്കുളം തെക്ക്‌ എൽജി നിവാസിൽ എം രജീഷ്‌ (32) അയൽവാസിയും സുഹൃത്തുമായ കരോട്ടുവെളി അനന്തു (29) എന്നിവരാണ്‌ മരിച്ചത്‌. സമീപവാസികളും സുഹൃത്തുക്കളുമായ പീലിക്കകത്തുവെളി അഖിൽ (27), കരോട്ടുവെളി സുജിത്ത് (26), സദാശിവം വീട്ടിൽ അശ്വിൻ (21) എന്നിവർക്ക്‌ സാരമായി പരിക്കേറ്റു. ഇവരെ ആലപ്പുഴ ഗവ. മെഡിക്കൽ …

എട്ടും പൊട്ടും തിരിയാത്ത രണ്ടു വയസ്സുകാരനോട് ചോദ്യങ്ങൾ, അർജുവിന്റെ മകനെ ഇന്റർവ്യൂ ചെയ്ത വ്ലോഗർക്കെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു 

  തിരുവനന്തപുരം കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രണ്ടു വയസ്സായ മകനോട് ചോദ്യങ്ങൾ ചോദിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തിൽ യൂട്യൂബ് ചാനലിന് എതിരെ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോടും, ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും, യൂട്യൂബ് ചാനലിനോടും ബാലാവകാശ കമ്മീഷൻ വിശദീകരണം തേടി. ‘മഴവിൽ കേരളം’ എന്ന യുട്യൂബ് ചാനലിനെതിരെയാണ് കേസ്. അർജുൻ്റെ 2 വയസ്സുള്ള മകനോട് മനുഷ്യത്വരഹിതമായ ചോദ്യങ്ങൾ ചോദിച്ചതിൽ കേസെടുക്കണമെന്ന പരാതിയെ തുടർന്നാണ് കമ്മീഷന്റെ ഇടപെടൽ. പാലക്കാട് അലനല്ലൂർ …

അര്‍ജുന്റെ രക്ഷക്കുവേണ്ടി മൗന പ്രാര്‍ഥന നടത്തണം; കുഞ്ഞു മനസിന്റെ നൊമ്പര ഡയറി വൈറലാകുന്നു

  കാസര്‍കോട്: കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചലില്‍ കാണാതായ കോഴിക്കോട് സ്വദേശിയും ലോറി ഡ്രൈവറുമായ അര്‍ജുന്റെ രക്ഷയ്ക്ക് മൗന പ്രാര്‍ഥന നടത്തണമെന്ന് മൂന്നാംക്ലാസ് വിദ്യാര്‍ഥിനി അധ്യാപികയോട് അപേക്ഷിച്ചു. കാഞ്ഞങ്ങാട് കടപ്പുറം പിപിടിഎസ് എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയും പഴയകടപ്പുറം സ്വദേശിനിയുമായ ഫാത്തിമത്ത് ഫഹീമയാണ് ഈ അഭ്യര്‍ഥന ഡയറിയിലെഴുതി അധ്യാപികയ്ക്ക് കൈമാറിയത്. കുറിപ്പ് വായിച്ച അധ്യാപികയുടെ കണ്ണ് നിറഞ്ഞു. ക്ലാസിലെ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് അവര്‍ പ്രാര്‍ഥന നടത്തുകയും ചെയ്തു. കുഞ്ഞുമനസിന്റെ അപേക്ഷ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഈ സ്‌കൂളില്‍ …

അബ്ദുല്ല കുമ്പളയുടെ ചികിത്സയ്ക്ക് കെ.ജെ.യു രണ്ട് ലക്ഷം രൂപ കൈമാറി

  കാസര്‍കോട്: ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന കുമ്പളയിലെ മാധ്യമ പ്രവര്‍ത്തകന്‍ അബ്ദുല്ലയുടെ വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് കേരള ജേണലിസ്റ്റ് യൂണിയന്‍(കെ.ജെ.യു) സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച രണ്ട് ലക്ഷം രൂപ അബ്ദുല്ലയ്ക്ക് കൈമാറി. കെജെയു സംസ്ഥാന കമ്മിറ്റി ഓരോ ജില്ലയിലും അതതു ജില്ലാ കമ്മിറ്റികള്‍ മുഖേന അംഗങ്ങളില്‍ നിന്നു സമാഹരിച്ചാണ് തുക നല്‍കിയത്. സംസ്ഥാന ജന.സെക്രട്ടറി കെ.സി സ്മിജന്റെ നേതൃത്വത്തില്‍ അബ്ദുല്ലയുടെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. സംസ്ഥാന ട്രഷറര്‍ ഇ.പി രാജീവ്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ …