വിധവകളെ വിവാഹം കഴിക്കും; ഒടുവില്‍ പണവും ആഭരണവും തട്ടി മുങ്ങും; 20 ലധികം സ്ത്രീകളെ വിവാഹം കഴിച്ച 43 കാരന്‍ അറസ്റ്റില്‍

 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 20 ലധികം സ്ത്രീകളെ വിവാഹം കഴിച്ച്
അവരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുത്തു മുങ്ങുന്ന 43 കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. നലസോപാര സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മീരാ-ഭയന്ദര്‍ വസായ് വിരാര്‍
പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ ഫിറോസ് നിയാസ് ഷെയ്ഖിനെ താനെ ജില്ലയിലെ കല്യാണില്‍ നിന്ന് ജൂലൈ 23 ന് പിടികൂടിയതായി പൊലീസ് പറഞ്ഞു. മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ വഴിയാണ് യുവതി ഇയാളുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹം കഴിക്കുകയായിരുന്നു.
2023 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി യുവതിയില്‍ നിന്ന് 6.5 ലക്ഷം രൂ പയും ലാപ്‌ടോപ്പും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഷെയ്ഖ് തട്ടിയെടുത്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പ്രതിയില്‍ നിന്ന് ലാപ്‌ടോപ്പ്, മൊ ബൈല്‍ ഫോണുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ചെക്ക്ബുക്കുകള്‍, ആഭരണങ്ങള്‍ എന്നിവ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവാഹമോചിതരെയും വിധവകളെയുമാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത് എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2015 മുതല്‍ പ്രതി 20 ലധികം സ്ത്രീകളെ വിവാഹം ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page