പൂസായി ലക്കുകെട്ട് ഡ്രൈവിങ്; തിരക്കേറിയ റോഡില്‍ കോളേജ് അധ്യാപികയെ കാറിടിച്ച് കൊലപ്പെടുത്തി; 24 കാരന്‍ അറസ്റ്റില്‍

മദ്യപിച്ച് വാഹനമോടിച്ച് തിരക്കേറിയ റോഡില്‍ അധ്യാപികയെ ഇടിച്ച് കൊലപ്പെടുത്തിയ 24 കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ വിരാറില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വിരാറിലെ വിവ കോളേജിലെ ഇംഗ്ലീഷ് അധ്യാപികയായ ആത്മജ കസാതി(45)നെയാണ് ഫോര്‍ച്യൂണര്‍ ഇടിച്ച് തെറിപ്പിച്ചത്. ശുഭം പാട്ടീല്‍ എന്ന 24കാരനായ ക്വാറി ഉടമയായിരുന്നു മദ്യ ലഹരിയില്‍ അപകടത്തിനിരയാക്കിയ കാര്‍ ഓടിച്ചിരുന്നത്. വൈകീട്ട് കോളേജില്‍ നിന്ന് വീട്ടിലേക്ക് നടന്ന് വരികയായിരുന്ന അധ്യാപികയെ പിന്നില്‍ നിന്ന് അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡിവൈഡറിലേക്ക് വീണ ആത്മജയുടെ …

മഴക്കെടുതി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് പ്രത്യേക പ്രാര്‍ഥനാ സദസ് നടത്തി മുഹിമ്മാത്തിന്റെ സ്‌നേഹ സംഗമം

  അല്‍ ഖസീം: വയനാട് ഉള്‍പ്പടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരന്തത്തില്‍ അകപ്പെട്ട് മരണപ്പെട്ടവര്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കും പ്രത്യേക പ്രാര്‍ഥനാ സദസ്സ് സംഘടിപ്പിച്ചു. മുഹിമ്മാത്ത് അല്‍ ഖസീം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുറൈദ ഇസ്തിറാഹയില്‍ നടന്ന സംഗമത്തിന് മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ നേതൃത്വം നല്‍കി. അല്‍ഖസീം ഐസിഎഫ് ദാഇ ജാഫര്‍ സഖാഫി കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. ഐസിഎഫ് സൗദി നാഷണല്‍ പബ്ലിക്കേഷന്‍ പ്രസിഡണ്ട് അബൂസ്വാലിഹ് മുസ്ലിയാര്‍ വിഴിഞ്ഞം അദ്ധ്യക്ഷത വഹിച്ചു. കെ സി എഫ് …

ടൂറിസ്റ്റുകളെ പോലെ എത്തുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നു; വയനാട്ടിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ തീവ്രത നേരിടുന്ന വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭ്യര്‍ത്ഥിച്ചു. ദുരന്തമേഖല സന്ദര്‍ശിക്കുന്നതിന് ടൂറിസ്റ്റുകളെ പോലെ എത്തുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ഇത്തരം വാഹനങ്ങള്‍ തടയേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വെറുതെയുള്ള സന്ദര്‍ശനവും വേണ്ട. ഇത്തരം സന്ദര്‍ശനങ്ങള്‍ ക്യാമ്പുകളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെയും ശുചിത്വത്തെയും ക്യാമ്പില്‍ കഴിയുന്നവരുടെ സ്വകാര്യതയെയും ബാധിക്കുന്നു. സന്ദര്‍ശനം ഒഴിവാക്കി രക്ഷാപ്രവര്‍ത്തകരോടൊപ്പം മനസ്സു ചേര്‍ന്നു നില്‍ക്കുകയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ …

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ചു

  കാസര്‍കോട്: പനിബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മാലോം പുഞ്ചയിലെ മനോജിന്റെയും ജോണ്‍സിയുടെയും മകന്‍ മിലന്‍ മനോജാണ്(7) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. ഏതാനും ദിവസങ്ങളിലായി ചികിത്സയിലായിരുന്നു. പരപ്പയിലെ പവിഴം ഫൈനാന്‍സ് ഉടമ ജോയിയുടെ കൊച്ചു മകനാണ്. സംസ്‌കാര ചടങ്ങുകള്‍ വൈകീട്ട് പുഞ്ച സെന്റ്‌തോമസ് പള്ളിയില്‍ നടക്കും.  

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് ‘ഐ ലവ് യു’ എന്ന് പറഞ്ഞു; പത്തൊന്‍പതുകാരനെ രണ്ട് വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് ‘ഐ ലവ് യു’ എന്ന് പറഞ്ഞ യുവാവിനെ കോടതി രണ്ട് വര്‍ഷം കഠിന തടവ് ശിക്ഷിച്ചു. മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയാണ് പത്തൊന്‍പതുകാരനായ യുവാവിനെ ശിക്ഷിച്ചത്. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം യുവാവ് കുറ്റക്കാരനാണെന്ന് ജഡ്ജി അശ്വിനി ലോഖണ്ഡേ വിധിന്യായത്തില്‍ പറഞ്ഞു. 2019 സെപ്റ്റംബറിലായിരുന്നു സംഭവം. 14 വയസുള്ള പെണ്‍കുട്ടിയെ യുവാവ് തന്റെ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് കൊണ്ട് പോയി കൈപിടിച്ച് സ്നേഹം പ്രകടിപ്പിച്ചു എന്നാണ് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ …

ഭക്ഷ്യവിഷബാധയെന്നു സംശയം, റായ്ച്ചൂരിൽ ഒരുകുടുംബത്തിലെ നാലുപേർ മരിച്ചു 

കര്‍ണാടകയില്‍ ഭക്ഷ്യവിഷബാധയേറ്റെന്നു സംശയം, ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് അധികൃതര്‍ അറിയിച്ചു. റായ്ച്ചൂര്‍ ജില്ലയിലെ കല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം. ഭീമണ്ണ(60), ഭാര്യ ഏറമ്മ(57), മകന്‍ മല്ലേഷ്(21), മകള്‍ പാര്‍വതി(19) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു മകള്‍ മല്ലമ്മ (23) ആശുപത്രിയിലാണ്. രണ്ട് ദിവസം മുമ്പ് രാത്രി ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് കുടുംബം കഴിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് റായ്ച്ചൂര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.നിതേഷ് പറഞ്ഞു. വ്യാഴാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ സ്വകാര്യ …

നടൻ മോഹൻലാൽ ഇന്ന് ദുരന്തഭൂമി സന്ദർശിക്കും, ക്യാമ്പിൽ കഴിയുന്ന ജനങ്ങളെ സമാശ്വസിപ്പിക്കും 

കല്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ ഇന്ന് വയനാട്ടിലെത്തും. ദുരന്ത ഭൂമിയും ക്യാമ്പിൽ കഴിയുന്നവരെയും കണ്ട് സമാശ്വസിപ്പിക്കും. ആർമി ക്യാമ്പിൽ എത്തിയ ശേഷമാകും ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരന്തഭൂമി സന്ദർശിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. 2018ല്‍ ഉണ്ടായ മഹാപ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു. നേരത്തെ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടിയിരുന്നു. ‘വയനാട് ജില്ലയിലെ …

ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി; വടക്കൻ കേരളത്തിൽ മഴ തുടരും, മൂന്നുദിവസം യെല്ലോ അലർട്ട്

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പശ്ചിമ ബംഗാളിനും ജാർഖണ്ഡ്നും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്ന് മുകളിൽ തന്നെ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. ഇതിന്റെ ഫലമായി ആഗസ്റ്റ് നാലു വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ …

കനത്ത മഴ, ചേരൂർ തോടിൻ്റെ സംരക്ഷണ കരിങ്കൽഭിത്തി ഇടിഞ്ഞുവീണു, വീടിന് വിള്ളൽ 

  കാസർകോട് : ചേരൂർ തോടിൻ്റെ സംരക്ഷണ കരിങ്കൽഭിത്തി ഇടിഞ്ഞുവീണു മതിൽ തകർന്നു വീടിനു വിള്ളൽ. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ മദിരാശി -മാവിൻ കടവ് തോടിൻ്റെ 30 മീറ്റർ നീളത്തിലും മൂന്നര മീറ്റർ ഉയരവുമുള്ള കരി ങ്കൽ ഭിത്തിയാണ് ഇടിഞ്ഞത്. സമീപത്തെ കെകെ ചേരൂർ ജലാലുദ്ദീനും സഹോദരങ്ങളും കുടുംബവും താമസിക്കുന്ന തറവാട് വീടിൻ്റെ മതിലിലേക്കാണ് കല്ലുകൾ ഇടിഞ്ഞു വീണത്.ഉറക്കത്തിൽ വലിയ ശബ്ദം കേട്ട് പുറത്ത് നോക്കിയപ്പോഴാണ് മതിലും തോട് ഭിത്തിയും തകർന്നതും തോട്ടിലെ വെള്ളം വീടിനു മുന്നിലൂടെ …

റഡാറിൽ ജീവന്റെ തുടിപ്പ് കണ്ടെത്തി, മനുഷ്യനോ മൃഗമോ? വയനാട്ടിലെ ദുരന്തഭൂമിയില്‍ രാത്രിയിലും രക്ഷാപ്രവർത്തനം നടത്തുന്നു

  കല്പറ്റ: റഡാറിൽ ജീവന്റെ തുടിപ്പുണ്ടെന്ന് സംശയത്തെ തുടർന്ന് നിർത്തിവച്ച രക്ഷാപ്രവർത്തനം വീണ്ടും ആരംഭിച്ചു. വയനാട് മുണ്ടക്കൈയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചിടത്ത് രാത്രിയും പരിശോധന തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശപ്രകാരമാണ് പരിശോധന തുടരാന്‍ തീരുമാനിച്ചത്. ശക്തമായ സിഗ്നലാണ് പ്രദേശത്ത് ലഭിച്ചിരിക്കുന്നത്. തിരച്ചിലിന് കൂടുതൽ ലൈറ്റുകൾ എത്തിക്കാനും കെട്ടിടം ഇടിച്ച് പൊളിച്ച് ദൗത്യം തുടരാനും നിർദേശം നൽകി. ശ്വാസോച്ഛ്വാസത്തിന്‍റെ സിഗ്നലാണ് റഡാറില്‍ ലഭിച്ചത്. സിഗ്നല്‍ ലഭിച്ചത് കെട്ടിടത്തിന് സമീപത്തുനിന്ന് മൂന്നുമീറ്ററോളം താഴ്ചയില്‍. ആദ്യ തിരച്ചിലില്‍ സിഗ്നല്‍ …

ദുരന്തമേഖലയിൽ ജീവനോടെ ഇനിയാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് സൈന്യം, ഇന്നും തിരച്ചിൽ ഊർജ്ജിതമാക്കും 

  കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇന്നുമുതൽ തെരച്ചിൽ നടത്തുക കൂടുതൽ ആസൂത്രിതമായി. ആറു സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുക. സൈന്യം, എൻഡിആർഎഫ്, ഡിഎസ്‌ജി, കോസ്റ്റ് ഗാർഡ്, നേവി, തുടങ്ങിയ വിഭാഗങ്ങളുടെ സംയുക്ത സംഘമാണ് തെരച്ചിലിനുള്ളത്. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനം വകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഉരുൾപൊട്ടൽ മേഖലക്ക് പുറമേ ചാലിയാർ പുഴയുടെ നാല്പത് കിലോമീറ്ററിൽ പരിധിയിലെ പൊലീസ് സ്റ്റേഷൻ അതിർത്തികളിലും തെരച്ചിൽ തുടരും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്‍ലി പാലത്തിലൂടെ …

കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു

  ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാല്  ജില്ലകളിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി പ്രഖ്യാപിച്ചു. മലപ്പുറം, തൃശ്ശൂർ, കണ്ണൂർ, കാസർകോട്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കണ്ണൂർ മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.അവധി മൂലം …

ബേരിക്കയിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ മെത്താഫിറ്റാമിനും കഞ്ചാവുമായി യുവാവ് അറസ്റ്റിലായി

Youth arrested with ganja at berikka       കാസർകോട്: ഉപ്പള ബേരിക്കയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ മെത്താഫിറ്റാമിനും കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. ഉപ്പള ഹിദായത്ത് നഗറിൽ താമസിക്കുന്ന അബ്ദുൾ ലത്തീഫ്(42) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ ഉപ്പളയിൽ റെയ്ഡിന് എത്തിയത്. യുവാവിന്റെ കൈവശം 1.496 ഗ്രാം മെത്താഫിറ്റാമിനും 21ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രിവന്റീവ് ഓഫിസർമാരായ കെ വി മനാസ് പ്രിവന്റീവ് ഓഫിസർ ഗ്രേഡ് രമേശൻ, …

തേടിയത് ഭണ്ഡാര മോഷ്ടാവിനെ, ലഭിച്ചത് കഞ്ചാവ്; കെ.എസ്.ആര്‍.ടി.സി ബസില്‍ ഉപേക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി

  കാസര്‍കോട്: കെ.എസ്.ആര്‍.ടിസി ബസില്‍ നിന്ന് ഒരുകിലോ കഞ്ചാവ് കണ്ടെടുത്തു. ബസിന്റെ ലഗേജ് കാരിയറില്‍ ചുവന്ന ബാഗില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ കാസര്‍കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഭണ്ഡാര മോഷ്ടാവ് ബസില്‍ വരുന്നുണ്ടെന്ന് മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ കെ സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബസ് സ്‌റ്റേഷന് മുന്നില്‍ തടഞ്ഞ് പരിശോധന നടത്തിയത്. മോഷ്ടാവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ബസില്‍ നടത്തിയ തെരച്ചിലിലാണ് ബസിന്റെ …

മഴ മുന്നറിയിപ്പില്‍ മാറ്റം; കാസര്‍കോട് അടക്കം അഞ്ചുജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ചുജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് ഉച്ചയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് …

ഷൂട്ടിംഗില്‍ ചരിത്രം കുറിച്ച് സ്വപ്നില്‍ കുസാലെ; പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍

  പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കലം നേടി സ്വപ്നില്‍ കുസാലെ. ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. ഒളിംപ്കിസ് ചരിത്രത്തില്‍ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ കൂടിയാണ് സ്വപ്നില്‍ ഇന്ന് സ്വന്തമാക്കിയത്. ആദ്യ പത്ത് ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ താരം ആറാമതായിരുന്നു. 15 ഷോട്ടുകള്‍ വീതമുള്ള മൂന്ന് റൗണ്ടുകളുള്ള ഫൈനലില്‍ ആദ്യ റൗണ്ടുകളില്‍ അഞ്ചാമതും ആറാമതുമായിരുന്ന …

സ്‌കൂളുകളില്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസം; സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

  കൊച്ചി: സ്‌കൂളുകളില്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അ സോസിയേഷന്‍, കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍, സ്‌കൂള്‍ ഗ്രാജേറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്‍ വിധി പറഞ്ഞത്. അധ്യയന ദിവസം 220 ആക്കി വര്‍ധിപ്പിച്ച പുതിയ വിദ്യാഭ്യാസ കലണ്ടര്‍ സര്‍ക്കാര്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജൂണ്‍ മൂന്നിനാണ് 220 …

മാലോകരുടെ മാരി അകറ്റാന്‍ മാരി തെയ്യങ്ങള്‍ അരങ്ങില്‍ 

കര്‍ക്കിടക മാസത്തില്‍ ഭക്തിയുടെ നിറവില്‍ മാടായിക്കാവില്‍ മാരി തെയ്യങ്ങള്‍ ഉറഞ്ഞാടി. മാടായി കാവില്‍ നിന്നും കുറച്ച് ദൂരെയാണ് മുടിയും മുഖപ്പാളയും ധരിച്ച് മാരിതെയ്യങ്ങള്‍ ഉറഞ്ഞാടുന്ന സ്ഥലം. മാരിപ്പാട്ടിന്റെ താളത്തില്‍ നാട്ടുകൂട്ടത്തിന് നടുവിലാണ് തെയ്യങ്ങള്‍ ഉറഞ്ഞാടിയത്. വടക്കെ മലബാറിലെ പേരുകേട്ട കാവുകളിലൊന്നാണ് മാടായി തിരുവര്‍ക്കാട് ഭഗവതി ക്ഷേത്രം. നാട്ടില്‍ ബാധിച്ച ശനിയും കര്‍ക്കടക ദീനങ്ങളും മാരിപ്പനികളും മാറ്റുന്നതിനായി നാട് ചുറ്റി ശനി ഒഴിപ്പിക്കുന്നവരാണ് മാരിതെയ്യങ്ങള്‍. മാരിതെയ്യം, മാമാരി തെയ്യും, മാരികലച്ചി, മാമാച്ചി കലച്ചി, മാരിഗുളികന്‍ തുടങ്ങിയവയാണ് മാരിതെയ്യങ്ങള്‍. വെള്ളിയാഴ്ച …