കരിവെള്ളൂര്‍ കുണിയനിലെ പ്ലസ് ടു അധ്യാപകന്‍ കാഞ്ഞിരപ്പുഴ ശ്രീജിത്ത് കുമാര്‍ അന്തരിച്ചു

  കണ്ണൂര്‍: കരിവെള്ളൂര്‍ കുണിയനിലെ പ്ലസ് ടു അധ്യാപകന്‍ കാഞ്ഞിരപ്പുഴ ശ്രീജിത്ത് കുമാര്‍ (48) അന്തരിച്ചു. ചുണ്ടങ്ങാപ്പൊയില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനാണ്. പരേതരായ മനിയേരി ബാലകൃഷ്ണന്‍ നമ്പ്യാര്‍ കാഞ്ഞിരപ്പുഴ പത്മാവതി ടീച്ചര്‍ എന്നവരുടെ മകനാണ്. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് ഒരുമണിക്ക് കരിവെള്ളൂര്‍ കുണിയന്‍ സമുദായ ശ്മശാനത്തില്‍ നടക്കും. ഭാര്യ: കെ സിമി (ഇന്‍സ്‌പെക്ടര്‍ സെയില്‍സ് ടാക്‌സ്, കണ്ണൂര്‍). മക്കള്‍: ദേവ്കിരണ്‍(പ്ലസ്ടു വിദ്യാര്‍ഥി), പത്മനന്ദ(എട്ടാം തരം വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: കെ. സുജിത്ത്കുമാര്‍(അധ്യാപകന്‍, കാസര്‍കോട് നെല്ലിക്കുന്ന് എയുപി സ്‌കൂള്‍), …

ഭാര്യയുമായി തർക്കം; കൂട്ടുനിന്ന ഭാര്യാ മാതാവിനെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്നു, 40കാരൻ കസ്റ്റഡിയിൽ

  കുടുംബ പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയ ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. തിരുവനന്തപുരം ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർട്ട്മെന്റ്സിൽ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടിൽ പ്രീതയെയാണ് (50) മരുമകൻ കൊലപ്പെടുത്തിയത്. ഭർത്താവും കെഎസ്ആർടിസി ഉദ്യോഗസ്ഥനുമായിരുന്ന ബാബു പരുക്കുകളോടെ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വർക്കല മംഗലത്തുവീട്ടിൽ അനിൽ കുമാറിനെ (40) ആറ്റിങ്ങൽ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അനിൽകുമാർ ഭാര്യയുമായി പിണക്കത്തിലായിരുന്നു. പ്രശ്നങ്ങൾക്ക് കാരണം ഭാര്യയുടെ മാതാവായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് …

ഭാര്യയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എത്തുന്നവര്‍ പുഷ്പ ചക്രങ്ങളോ പുഷ്പങ്ങളോ അര്‍പ്പിക്കാതിരിക്കണമെന്ന് കെ വി തോമസ്; അഭ്യർത്ഥന വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 

  തന്റെ ഭാര്യ ഷേര്‍ളി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എത്തുന്നവര്‍ പുഷ്പ ചക്രങ്ങളോ പുഷ്പങ്ങളോ അര്‍പ്പിക്കാതിരിക്കണമെന്ന് കെ വി തോമസ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എന്റെയും കുടുംബത്തിന്റെയും അഭ്യര്‍ത്ഥനയാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (75) വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച രാത്രി അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ബുധനാഴ്ച രാവിലെ തോപ്പുംപടിയിലെ വീട്ടില്‍ എത്തിക്കും. …

മണ്ണിടിച്ചിലിൽ അർജുനെ കാണാതായിട്ട് 22 ദിവസം പിന്നിട്ടു , കാലാവസ്ഥ അനുകൂലമായാല്‍ ഷിരൂരില്‍ വീണ്ടും തെരച്ചിലെന്ന് കർണാടക

    കാലാവസ്ഥ അനുകൂലമായാല്‍ ഷിരൂരില്‍ തെരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക അറിയിച്ചു. ഡൈവിംഗിന് അനുകൂലമായ സാഹചര്യം നിലവില്‍ ഇല്ല. അടിയൊഴുക്ക് 4 നോട്‌സില്‍ എത്തിയാല്‍ തിരച്ചില്‍ നടത്താമെന്നാണ് കര്‍ണാടക വ്യക്തമാക്കിയത്. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചിലും പ്രായോഗികമല്ല. ആഴവും ഒഴുക്കുമാണ് പ്രധാന വെല്ലുവിളി. കര്‍ണാടക റവന്യൂമന്ത്രി കൃഷ്ണ ബൈരേ ഗൗഡ വനം മന്ത്രി എ കെ ശശിന്ദ്രനാണ് രേഖാമൂലം മറുപടി നല്‍കിയത്. അതിനിടെ ഇന്നലെ മണ്ണിടിച്ചില്‍ നടന്ന ഷിരൂരില്‍ ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. ഷിരൂരില്‍ നിന്ന് 60 …

സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ നവജാതശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച് കൊന്നു; പ്രതിയായ അമ്മ രേഷ്മയ്ക്ക് 10 വ‍ർഷം തടവ് ശിക്ഷ

നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച് കൊന്ന കേസിൽ പ്രതിയായ അമ്മ രേഷ്മയ്ക്ക് 10 വ‍ർഷം തടവ് ശിക്ഷ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ ഒരു വർഷം കഠിന തടവും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിക്കണം.  കസ്റ്റഡിയിൽ കഴിഞ്ഞ കാലം കുറച്ച് തടവ് ശിക്ഷ അനുഭവിച്ചാൽ മതിയാകും. 2021 ജനുവരി അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രസവിച്ചയുടൻ ആൺ കുഞ്ഞിനെ വീടിന് പിന്നിലെ റബ്ബ‍ർ തോട്ടത്തിലെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. സോഷ്യൽ …

എല്‍കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന അദ്വാനിയുടെ ആരോഗ്യ നില ഭദ്രമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ന്യൂറോളജിസ്റ്റ് ഡോ.വിനിത് സൂരിയുടെ നിരീക്ഷണത്തിലാണ് 96 കാരനായ അദ്വാനി ഇപ്പോള്‍. കഴിഞ്ഞ മാസം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് മുമ്പ് അദ്വാനിയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും പ്രവേശിപ്പിച്ചിരുന്നു. 2002 മുതല്‍ 2004 വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും 1999 മുതല്‍ 2004 വരെ …

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാതിയില്‍ സസ്‌പെന്‍ഷന്‍; യൂണിയന്‍ പ്രതിഷേധത്തെ തുടര്‍ന്ന് റെയില്‍വേ ടിടിഇ യെ തിരിച്ചെടുത്തു

  തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാതിയില്‍ ടിടിഇക്കെതിരെ എടുത്ത നടപടി റെയില്‍വേ പിന്നീട് പിന്‍വലിച്ചു. ടിടിഇമാരുടെ യൂണിയന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് അച്ചടക്ക നടപടി പിന്‍വലിക്കാന്‍ റെയില്‍വേ നിര്‍ബന്ധിതമായത്. സ്പീക്കറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചീഫ് ടിടിഇ ജി എസ് പത്മകുമാറിനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റുകയാണ് ചെയ്തത്. പത്മകുമാര്‍ അപമര്യാദയായി പെരുമാറിയെന്ന് സ്പീക്കര്‍ ഡിആര്‍എമ്മിന് പരാതി നല്‍കിയിരുന്നു. ജൂലൈ 30ന് വന്ദേ ഭാരതില്‍ വച്ചായിരുന്നു സംഭവം. നിയമ വിരുദ്ധമായി സ്പീക്കര്‍ക്കൊപ്പം ഒരാള്‍ യാത്ര ചെയ്തത് ടിടിഇ ചോദ്യം …

മധുവിധുവിനായി ചൂരല്‍മലയിലെത്തി; ഭര്‍ത്താവില്ലാതെ പ്രിയദര്‍ശിനി ഒറ്റയ്ക്ക് ഒഡീഷയിലേക്ക് മടങ്ങി

  മധുവിധുവിനായി ചൂരല്‍മലയിലെത്തിയ ഭുവനേശ്വര്‍ സ്വദേശിനി നാട്ടിലേക്ക് മടങ്ങിയത് ഭര്‍ത്താവില്ലാതെ. ഭര്‍ത്താവ് ഡോ. ബിഷ്ണു പ്രസാദ് ചിന്നാര ദുരന്തത്തില്‍പെട്ട് മരിച്ചു. ഇയാളുടെ മൃതദേഹം കഴിഞ്ഞ ദിവസം ചൂരമലയില്‍ നിന്ന് ലഭിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ചിന്നാരയുടെ സുഹൃത്തിന്റെ മൃതദേഹം ലഭിച്ചില്ല. ദുരന്തത്തിന് നാലുദിവസം മുമ്പാണ് ഭുവനേശ്വര്‍ എയിംസിലെ ഡോ. ബിഷ്ണു പ്രസാദ് ചിന്നാര, ഭാര്യ ഭുവനേശ്വര്‍ ഹൈടെക് ആശുപത്രിയിലെ നഴ്‌സ് പ്രിയദര്‍ശിനി പോള്‍, സുഹൃത്ത് ഡോ. സ്വധീന്‍ പാണ്ട, ഭാര്യ ശ്രീകൃതി മോഹ പത്ര എന്നിവര്‍ ചൂരല്‍മലയിലെത്തിയത്. …

മുംബൈയില്‍ ഭക്ഷ്യവിഷ ബാധയേറ്റ വടകര സ്വദേശിനിക്ക് തുണയായി മുംബൈ കേരള ജമാഅത്ത്

  മുംബൈ: മുംബൈ കേരള ജമാഅത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. കേരളത്തിലെ വടകരയില്‍ നിന്ന് സിയാറത്തിന് പുറപ്പെട്ട സംഘത്തിലെ ഒരാളായിരുന്നു ഫരീദഫിദ. മുംബൈയില്‍ വച്ചു ഭക്ഷ്യവിഷ ബാധയേറ്റതിനെ തുടര്‍ന്ന് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വിവരമറിഞ്ഞ് മുംബൈ കേരള ജമാഅത്തിന്റെ സെക്രട്ടറി ഹനീഫയും കൂട്ടരും ആശുപത്രിയിലെത്തി സഹായങ്ങള്‍ ഉറപ്പാക്കി. യുവതിയെ ആശുപത്രിയിലെത്തിക്കുകയും അവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍തൃപിതാവിനെയും കുട്ടിയെയും മാതൃസഹോദരിയെയും ജമാഅത്തില്‍ താമസിപ്പിക്കുകയായിരുന്നു. ജമാഅത്ത് വൈസ് പ്രസിഡന്റ് മസൂദ് മാണിക്കോത്ത്, ഷംനാട് പോക്കര്‍, ടിവികെ അബ്ദുല്ല എന്നിവരും സഹായത്തിന് ഒപ്പമുണ്ടായിരുന്നു. രണ്ടുദിവസം കഴിഞ്ഞിട്ടും …

300 രൂപയ്ക്ക് മകന്‍ മാതാവിനെ കൊലപ്പെടുത്തി

  ബംഗളൂരു: ആവശ്യപ്പെട്ട പണം നല്‍കാന്‍ വിസമ്മതിച്ച മാതാവിനെ മകന്‍ കൊലപ്പെടുത്തി. മഹാദേവി ഗുരപ്പെ തോലിഗിയാണ് കൊല്ലപ്പെട്ടത്. മകന്‍ എരപ്പ ഗുരെപ്പ തോലിഗ(24)യെ ദോദ് വാഡ പൊലീസ് അറസ്റ്റുചെയ്തു. ബൈലഹോംഗില താലൂക്കിലെ ഉദിക്കേരിയിലായിരുന്നു സംഭവം. 300 രൂപയുടെ പേരിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

കാസര്‍കോടും കണ്ണൂരും യെല്ലോ അലര്‍ട്ട്; 115.5 മില്ലി മീറ്റര്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്നു മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.  

ബംഗളൂരു -മംഗളൂരു പാതയില്‍ ട്രെയിന്‍ സര്‍വീസ് ബുധനാഴ്ച വരെ റദ്ദാക്കിയെന്ന് റെയില്‍വെ; വലയുന്നത് ഉത്തരമലബാറിലെ യാത്രക്കാര്‍

  മംഗളൂരു: കാസര്‍കോട് ഭാഗത്തു നിന്നുള്ള യാത്രക്കാര്‍ക്ക് വീണ്ടും തിരിച്ചടിയായി ട്രെയിന്‍ റദ്ദാക്കല്‍ തുടരുന്നു. ബംഗളൂരു-മംഗളൂരു പാതയില്‍ ഹാസന്‍ സകലേശ്പുരയ്ക്കടുത്ത് യടകുമേറി- കടഗരവള്ളി സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍വേ പാതയില്‍ ജൂലൈ 26 ന് മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള എല്ലാ ട്രെയിന്‍ യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കണ്ണൂര്‍-ബംഗളുരു എക്‌സ്പ്രസ് ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ ഇതിനെത്തുടര്‍ന്ന് റദ്ദാക്കുകയും ചെയ്തു. ഇപ്പോഴിതാ, ഈ റദ്ദാക്കല്‍ ആഗസ്ത് എട്ടുവരെ തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് മൈസൂരു റെയില്‍വേ ഡിവിഷന്‍. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പാതയെ ബാധിച്ചതിനാല്‍ കര്‍ണാടകയുടെ …

പെണ്‍സുഹൃത്തിനെ ചൊല്ലി തര്‍ക്കം കൊലയിലെത്തി; സ്യൂട്ട്‌കേസില്‍ മൃതദേഹവുമായി രണ്ടുപേര്‍ റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റില്‍

  മുംബൈ: ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ ബാഗിനുള്ളില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ജയ് പ്രവീണ്‍ ചാവ്ദ, ഇയാളുടെ കൂട്ടാളി ശിവജീത് സുരേന്ദ്ര സിങ് എന്നിവരെയാണ് പിടികൂടിയത്. സാന്താക്രൂസ് നിവാസിയായ അര്‍ഷാദ് അലി ഷെയ്ഖാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ട്രെയിനില്‍ സ്യൂട്ട്‌കേസില്‍ മൃതദേഹം കൊണ്ടുപോകുകയായിരുന്ന രണ്ട് പ്രതികളെയാണ് മുംബൈ പൊലീസ് പിടികൂടിയത്. ഒരാളെ റെയില്‍വേ സ്റ്റേഷനില്‍ വെച്ചും രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടാമനെ ഉല്ലാസ് നഗറില്‍ വെച്ചുമാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ റെയില്‍വെ പ്രൊട്ടക്ഷന്‍ …

പന്നി കയറാതിരിക്കാന്‍ വൈദ്യുതവേലി സ്ഥാപിച്ചു; ഷോക്കേറ്റ് രണ്ടു കര്‍ഷകര്‍ക്ക് ദാരുണാന്ത്യം

  പത്തനംതിട്ട: പന്തളം കുരമ്പാലയില്‍ വൈദ്യുതവേലിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു. കൂരമ്പാല അരുണോദയത്തില്‍ ചന്ദ്രശേഖരന്‍ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് അപകടം ഉണ്ടായത്. പന്നിക്കുവേണ്ടി വെച്ച വൈദ്യുത വേലിയില്‍ തട്ടിയാണ് മരണം. ഇരുവരും ചേര്‍ന്ന് വാഴയും കപ്പയുമുള്‍പ്പെടെ വിവിധ കൃഷികള്‍ ചെയ്യുന്നുണ്ട്. പന്നികളുടെ ശല്യം കാരണമാണ് പാടത്ത് വൈദ്യുതി വേലി സ്ഥാപിച്ചിരുന്നത്. രാവിലെ പാടത്ത് എത്തിയപ്പോള്‍ വൈദ്യുതി ലൈനില്‍ നിന്ന് ഒരാള്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. രക്ഷപ്പെടുത്താന്‍ …

മമ്മൂട്ടിക്ക് എതിരാളി റിഷഭ് ഷെട്ടിയോ? മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ആര്‍ക്ക്? ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം

എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നടക്കനിരിക്കെ മികച്ച നടനാരെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവം. ഓരോ സിനിമാ മേഖലയിലെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച നടന്മാരില്‍ നിന്നും ആരാകും വിജയകിരീടം ചൂടുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. ഇത്തവണത്തെ ദേശീയ പുരസ്‌കാരങ്ങളില്‍ മികച്ച നടനുള്ള കാറ്റഗറിയില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. മലയാളത്തില്‍ നിന്ന് മമ്മൂട്ടിയാണ് മികച്ച നടനുള്ള പോരാട്ടത്തില്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ താരം റിഷഭ് ഷെട്ടിയാണ് മമ്മൂട്ടിയുടെ എതിരാളി. കാന്താരയിലെ അഭിനയത്തിനാണ് റിഷഭ് ഷെട്ടിയെ പരിഗണിക്കുന്നത്. …

ബാനത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  കാസര്‍കോട്: കൂലി തൊഴിലാളിയായ യുവാവിനെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാനം കോട്ടപ്പാറയിലെ പരേതനായ ഗോപിയുടെയും ലളിതയുടെയും മകന്‍ പ്രദീപന്‍ (36) ആണ് മരിച്ചത്. വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. അവിവാഹിതനാണ് പ്രദീപന്‍. സഹോദരങ്ങള്‍: പ്രസീത, പരേതനായ പ്രജിത്ത്.  

‘കല്യാണമൊന്നുമായില്ലേ?’ പല തവണ ചോദ്യം കേട്ടു മടുത്ത 45കാരൻ അയൽവാസിയെ മരക്കഷണം കൊണ്ട് അടിച്ചുകൊന്നു 

  കല്യാണമൊന്നുമായില്ലേ? അയൽവാസിയുടെ സ്ഥിരം ചോദ്യം ഇതാണ്. സഹികെട്ട 45കാരൻ 60കാരനും റിട്ട ജീവനക്കാരനും ആയ ആളിനെ മര കഷണം ഉപയോഗിച്ച് അടിച്ച് കൊന്നു. വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം. ഇന്തോനേഷ്യയിലെ    പാർലിന്ദുഗൻ സിരേഗർ (45) ആണ് 60 കാരനായ അസ്ഗിം ഇരിയാന്‍റോയെ കൊലപ്പെടുത്തിയത്. ജൂലൈ 29ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. വയോധിനെ പാർലിന്ദുഗൻ സിരേഗർ വീട്ടിൽ കയറി അടിക്കുകയായിരുന്നു. വീട്ടിൽ നിന്നും റോഡിലേക്ക് രക്ഷപ്പെട്ടോടിയ 60കാരനെ പിന്തുടർന്ന് തലക്കടിച്ച് …

ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്; ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തെരച്ചില്‍ നടത്തും

  കേരളത്തെ ഞെട്ടിച്ച ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. ദുരന്തത്തില്‍ ഓരോ ദിവസവും ഉയരുന്ന മരണസഖ്യയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് നാടാകെ. ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. 402 പേരാണ് ദുരന്തത്തിൽ മരണപ്പെട്ടത്. ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തെരച്ചില്‍ നടത്തും. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്റ്റർ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക.വയനാട് ദുരന്തഭൂമിയില്‍ ഇന്നലെ നടന്ന തെരച്ചിലില്‍ ആറ് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. വയനാട്ടില്‍ നിന്നും അഞ്ചും നിലമ്പൂരില്‍ ഒന്നും മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്. …