തൃക്കരിപ്പൂരിൽ ബസിടിച്ചു പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു

  കാസർകോട്: തൃക്കരിപ്പൂർ കാരോളത്ത് ബസ് ഇടിച്ചു പരിക്കേറ്റ കാൽനടക്കാരൻ മരിച്ചു. സൗത്ത് തൃക്കരിപ്പൂരിലെ ഇളംബച്ചി വടക്കേ മനയിലെ കുഞ്ഞി കൃഷ്ണ(50)നാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ബസ് സ്റ്റോപ്പിന് സമീപം നടന്നു പോകുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. സംസ്കാരം ചൊവ്വാഴ്ച രാവിലെ സമുദായ ശ്മശാനത്തിൽ നടക്കും. പരേതനായ സി ടി കൃഷ്ണൻ നമ്പ്യാരുടെയും കെഎം ഗൗരിയുടെയും മകനാണ്. സഹോദരങ്ങൾ: മുരളീധരൻ, മൃദുല, രാമദാസ്, ജയകൃഷ്ണൻ.

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ ആളെ രക്ഷിച്ച് മലയാളി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ

  മംഗളൂരു: നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ യാത്രക്കാരന് രക്ഷകാനായി മലയാളി ആർ.പി.എഫ് ഉദ്യോഗസ്ഥൻ. കാഞ്ഞങ്ങാട് കള്ളാർ സ്വദേശിയും ആർപിഎഫ് ഹെഡ് കോൺസ്റ്റബിളുമായ എം രാഘവനാണ് ഹാസൻ സ്വദേശിയായ യുവാവിനെ രക്ഷിച്ചത്. മംഗളൂരു റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച രാവിലെ 9. 30 ഓടെയായിരുന്നു സംഭവം. നീങ്ങിത്തുടങ്ങിയ നേത്രാവതി എക്സ്പ്രസിൽ ആണ് ഹാസൻ സ്വദേശി ശശാങ്ക് ഗൗഡ ഓടിക്കയറാൻ ശ്രമിച്ചത്. മറ്റുള്ളവർ വിലക്കിയെങ്കിലും ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. കയറുന്നതിനിടെ വീണ ശശാങ്ക് ട്രെയിനിനും പ്ലാറ്റ്ഫോമിലും …

സഹകരിക്കുന്ന നടിമാർക്ക് പ്രത്യേക കോഡ്; നായിക പദവിയും; നടിമാരുടെ ബന്ധുക്കൾക്ക് പോലും വഴങ്ങേണ്ട സ്ഥിതിയുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  സിനിമാ മേഖലയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിൽ പുറത്തുവരുന്നത്. നായിക അവസരങ്ങൾ വേണമെങ്കിൽ വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിക്കുന്നത് പതിവാണ്. സഹകരിക്കുന്ന നടിമാർ പ്രത്യേക കോഡ് പേരുകളിലാണ് സിനിമാ മേഖലയിൽ അറിയപ്പെടുന്നത്. സഹകരിക്കാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കാറുണ്ട്. നടിമാർക്ക് പുറമെ അവരുടെ ബന്ധുക്കൾക്ക് പോലും വഴങ്ങേണ്ട സ്ഥിതിയുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമുണ്ട്. ‘അഡ്ജസ്റ്റ്‌മെന്റുകളും’ ‘കോംപ്രമൈസും’ എന്നീ രണ്ട് പദങ്ങളാണ് മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് സുപരിചിതമാണ്. വഴങ്ങാത്ത നടിമാർക്കെതിരെ പ്രതികാര നടപടി സ്ഥിരമാണെന്നും റിപ്പോർട്ടിലുണ്ട്. ഇവർ അഭിനയിക്കുമ്പോൾ അനാവശ്യമായി …

നാലുദിവസം മുമ്പ് ബംഗളൂരുവിൽ നിന്ന് വീട്ടിലെത്തിയ ഇലക്ട്രീഷ്യൻ തൂങ്ങി മരിച്ച നിലയിൽ

  കാസർകോട്: നാലുദിവസം മുമ്പ് ബംഗളൂരുവിൽ നിന്നും എത്തിയ ഇലക് ട്രീഷ്യനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാന്യ , ചുക്കിനടുക്കയിലെ ജയരാമ – സുഗന്ധി ദമ്പതികളുടെ മകൻ പ്രിതേഷ് (27)ആണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിനകത്താണ് മൃതദേഹം തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. മൃതദേഹം കാസർകോട്  ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബദിയഡുക്ക പൊലീസ് കേസെടുത്തു. സഹോദരൻ: ശബരീശ.

രണ്ടാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 19 കാരൻ മരിച്ചു 

  കാസർകോട്: രണ്ടാഴ്ച മുന്‍പ് വാഹന അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉദുമ പള്ളം തെക്കേക്കര ‘ശ്രീലയ’ത്തില്‍ ടി.കെ അഭിഷേക് (19) ആണ് മരിച്ചത്. കഴിഞ്ഞ 4ന് കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പൂച്ചക്കാട് വച്ച്  അഭിഷേകും സുഹൃത്തും സഞ്ചരിച്ച ഇരുചക്ര വാഹനവും കാറും കൂട്ടിയിടിക്കുകയായിരുന്നു. അഭിഷേക് ബൈക്കിൻ്റെ പിറകിലാണ് ഇരുന്നിരുന്നത്. ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്നു. ബൈക്ക് ഓടിച്ച സുഹൃത്തിനും പരിക്കേറ്റിരുന്നു. ഞായറാഴ്ച രാത്രിയുടെ മരണം സംഭവിച്ചു. സംസ്കാരം തിങ്കളാഴ്ച നടക്കും. പ്രവാസിയായ ചെണ്ട ഗോപാലന്റെയും സുജാതയുടെയും …

വിവാഹവേദിയിലെ കലാവിരുന്ന്‌ വേണ്ട; ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌; മാതൃകയായി നീലേശ്വരത്തെ ഡോക്ടര്‍ ദമ്പതികള്‍

  കാസർകോട്: മകളുടെ വിവാഹവേദിയില്‍ നടത്താന്‍ നിശ്ചയിച്ച കലാവിരുന്ന്‌ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വേണ്ടെന്നു വച്ച്‌ നീലേശ്വരത്തെ ദമ്പതികൾ. പാട്ടും നൃത്തത്തിനുമായി നീക്കിവച്ച തുക  ദുരിതാശ്വാസ നിധിയിലേക്കു അവർ സംഭാവന നല്‍കി. നഗരസഭാ അധികൃതര്‍ വിവാഹവേദിയിലെത്തി തുക ഏറ്റുവാങ്ങി. നീലേശ്വരത്തെ ഹോമിയോ ഡോക്ടർ പടിഞ്ഞാറ്റംകൊഴുവല്‍ മൈത്രിയിലെ മങ്കത്തില്‍ രാധാകൃഷ്‌ണന്‍ നായരുടെയും ഡോ.സജിത വെള്ളോറ മഠത്തിലിന്റെയും മകള്‍ നീരജ നായരുടെ വിവാഹ വേദിയിൽ വച്ചാണ് ദുരിതാശ്വാസ നിധിയിലേക്കു കാല്‍ലക്ഷം രൂപ നല്‍കിയത്. കാഞ്ഞങ്ങാട്‌ കാരാട്ടുവയല്‍ ആശീര്‍വാദിലെ സി.ഗോവിന്ദന്‍ നായരുടെയും …

പാർട്ടി കഴിഞ്ഞു മടങ്ങിയ വിദ്യാർത്ഥിനിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ബൈക്ക് യാത്രക്കാരൻ പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ചു, 21കാരിയുടെ നില ഗുരുതരം 

  ബംഗളൂരു :പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ വിദ്യാർഥിനിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ആൾ ബലാത്സംഗം ചെയ്തു വഴിയിൽ ഉപേക്ഷിച്ചു. ബംഗളൂരു നഗരത്തിലെ കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയെയാണ് ക്രിമിനൽ സംഘത്തിൽ പെട്ട യുവാവ് പീഡിപ്പിച്ചത്. ഞായറാഴ്ച പുലർച്ചയാണ് സംഭവം. കോറമംഗലയിൽ നടന്ന പാർട്ടിക്കുശേഷം രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്നു യുവതി. അപ്പോഴാണ് ഒരു യുവാവ് ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയത്. ദീർഘദൂരം ഓടിച്ചു പോയ ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗക്കേസ് റജിസ്‌റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി …

കാപ്പ നിയമം ലംഘിച്ച് നാട്ടിൽ വന്നു; ചിറക്കൽ ജിതേഷ് വീണ്ടും അറസ്റ്റിൽ

  കാപ്പ നിയമം ലംഘിച്ചു ജില്ലയിൽ കറങ്ങി നടന്ന നിരവധി മോഷണ കേസുകളിലും അബ്കാരി കേസുകളിലും പ്രതിയായ യുവാവ് വീണ്ടും അറസ്റ്റിൽ. കണ്ണൂർ ചിറക്കൽ സ്വദേശി ജിതേഷി(40) നെ വളപട്ടണം എസ് ഐ ടിഎം വിപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയായതിനാൽ ഇയാളെ കാപ്പ ചുമത്തി കണ്ണൂർ ജില്ലയ്ക്ക് പുറത്ത് നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ കാപ്പ നിയമം ലംഘിച്ച് വീണ്ടും ജില്ലയിൽ പ്രവേശിച്ചതിനാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ പുതിയതെരുവിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. …

പലിശ സംഘക്കാരുടെ ക്രൂരമര്‍ദനം; പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു

    പാലക്കാട്: സംസ്ഥാനത്ത് പലിശക്കെണിയില്‍ കൊലപാതകം. കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ ആയ പാലക്കാട് കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ മനോജ് ആണ് പലിശസംഘത്തിന്റെ മര്‍ദനമേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം ഒന്‍പതിന് കുളവന്‍മുക്കിലെ സാമ്പത്തിക ഇടപാടുകാര്‍ മനോജിനെ ആക്രമിച്ചുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. കൊടുവായൂരിലാണ് മനോജ് താമസിച്ചിരുന്നത്. അവിടെ വെച്ച് തന്നെയാണ് അദ്ദേഹത്തിന് സംഘത്തിന്റെ മര്‍ദനമേറ്റത്. പിറകില്‍ നിന്ന് ഒരാള്‍ അടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. പലിശസംഘമാണ് അക്രമിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. …

എയര്‍ഫോഴ്‌സില്‍ ജോലി വാഗ്ദാനം; സീതാംഗോളി സ്വദേശിയുടെ പണം തട്ടിയ ഇടുക്കി സ്വദേശിക്കെതിരെ കേസ്

  കാസര്‍കോട്: എയര്‍ഫോഴ്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് സീതാംഗോളി സ്വദേശിയുടെ പണം തട്ടിയ ഇടുക്കി സ്വദേശിക്കെതിരെ വിശ്വാസ വഞ്ചനയ്ക്ക് കുമ്പള പൊലീസ് കേസെടുത്തു. സീതാംഗോളി എടനാട് സ്വദേശി കാവേരി കാനാ ഹൗസിലെ കെ ചേതന്‍ നല്‍കിയ പരാതിയിലാണ് കേസ്. ഇടുക്കി തോപ്പുംപുഴ മുതലക്കുളം വിസ്മയ ഹൗസിലെ സനീഷിനെതിരെയാണ് പരാതി. ജോലിക്കുവേണ്ടി കഴിഞ്ഞ ജുലൈ 19 മുതല്‍ 29 വരെ ഗൂഗിള്‍ പേ വഴിയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നെടുമങ്ങാട് ശാഖ വഴിയും സജീഷിന് 140150 രൂപ അയച്ചുകൊടുത്തതായി …

നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍

  മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് മോഹന്‍ലാല്‍ ചികിത്സ തേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നടന്‍ മോഹന്‍ലാലിനെ കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ആരോഗ്യം വീണ്ടെടുക്കുകയാണ് എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പനിക്ക് പുറമേ മസില്‍ വേദനയും താരത്തിന് ഉണ്ടെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍ മോഹന്‍ലാലിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. താരത്തിന് അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പ് ആശുപത്രി …

തളങ്കര സ്‌കൂളിലെ അധ്യാപകന്‍ അസുഖം മൂലം മരിച്ചു

  കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. കാസര്‍കോട് തളങ്കര എം.ഐ.എ.എല്‍.പി സ്‌കൂള്‍ അധ്യാപകനും അധ്യാപക പരിശീലകനുമായ കരിവെള്ളൂര്‍ പുത്തൂരിലെ പി.സതീശന്‍(52) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നുരാവിലെയാണ് അന്ത്യം സംഭവിച്ചത്. വടംവലി താരവും റഫറിയും വടംവലി അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു. ഭൗതികശരീരം ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടി പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ എത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പുത്തൂരില്‍. പുത്തൂരിലെ പരേതനായ തോട്ടോന്‍ കൃഷ്ണന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: …

പരപ്പ സ്വദേശിയെ മുള്ളേരിയയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  കാസര്‍കോട്: നീലേശ്വരം പരപ്പ പന്നിയെറിഞ്ഞ കൊല്ലി സ്വദേശി അബ്രഹാം മകന്‍ കുര്യാച്ചന്‍(53 ) മുള്ളേരിയയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ കര്‍മ്മംതൊടി കൊട്ടന്‍ കുഴിയില്‍ റബ്ബര്‍ ടാപ്പിംഗ്  തൊഴില്‍ ചെയ്തു വരികയായിരുന്നു. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഗ്രേസിയാണ് ഭാര്യ. പരപ്പ വിമലഗിരി പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

അനന്തപുരത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണം കവര്‍ന്നു; പൊലീസ് അന്വേഷണം തുടങ്ങി

  കാസര്‍കോട്: കുമ്പള അനന്തപുരത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. വീട്ടുടമ സുദര്‍ശന്റെ ഭാര്യ പ്രിയുടെ പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ 10 നും വൈകീട്ട് ആറിനും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ടൈലര്‍ ജോലിക്കാരിയായ പ്രിയ ജോലി കഴിഞ്ഞ് വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് അടുക്കള വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്. വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. അകത്ത് കടന്ന് നോക്കിയപ്പോള്‍ അലമാരയില്‍ സൂക്ഷിച്ച സാധനങ്ങള്‍ വലിച്ചിട്ട നിലയിലായിരുന്നു. …

പരിക്കേറ്റ ആള്‍ക്കൊപ്പം ആശുപത്രിയില്‍ എത്തി; വനിതാ ഡോക്ടര്‍ക്കുനേരെ മദ്യപരുടെ ആക്രമണം

    കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുമ്പ് മുംബൈയില്‍ വനിതാ ഡോക്ടര്‍ക്കുനേരെ മദ്യപരുടെ ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെ സിയോണ്‍ ആശുപത്രിയില്‍ ആണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് രോഗിക്കൊപ്പം എത്തിയ ആറംഗ സംഘം നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറെ ഭീഷണിപ്പെടുത്തിയശേഷം ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ചു. മുഖത്ത് മുറിവുമായി എത്തിയ ആള്‍ക്കൊപ്പമാണ് മദ്യപസംഘം ആശുപത്രിയില്‍ എത്തിയത്. മുറിവ് വൃത്തിയാക്കി മരുന്നുവയ്ക്കുന്നതിനിടെ സംഘം ഡോക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അക്രമിസംഘത്തിന്റെ …

ഓണത്തിന് ഒരു കരുതല്‍; കാറില്‍ കടത്തിയ 302 ലിറ്റര്‍ കര്‍ണാടക മദ്യവും 17 ലിറ്റര്‍ ഗോവന്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

  കാസര്‍കോട്: കാറില്‍ കടത്തിയ 302.4 ലിറ്റര്‍ കര്‍ണാടക മദ്യവും 17.28 ലിറ്റര്‍ ഗോവന്‍ മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. കാസര്‍കോട് കറന്തക്കാട് വച്ചാണ് സ്വഫ്റ്റില്‍ കാറില്‍ കടത്തുകയായിരുന്ന മദ്യവുമായി രവി കിരണ്‍ അറസ്റ്റിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെഎസ് പ്രശോഭും സംഘവും ശനിയാഴ്ച വൈകീട്ട് നടത്തിയ വാഹന പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. എട്ടോളം പ്ലാസ്റ്റിക് ചാക്കുകളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഓണക്കാലത്ത് വില്‍പന …

പകല്‍ മാന്യനായ തൊഴിലാളി; രാത്രി മിന്നല്‍ കള്ളന്‍; ഒടുവില്‍ കാഞ്ഞങ്ങാട്ട് കെണിയില്‍

  കാസര്‍കോട്: പകല്‍ ജോലിയും രാത്രി മിന്നല്‍ മോഷണവും പതിവാക്കിയ വിരുതനെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി അബ്ദുല്‍ ആബിദിനെ(35)യാണു അറസ്റ്റ് ചെയ്തത്. തുറന്നു കിടക്കുന്ന റിസോര്‍ട്ടുകളിലും വീടുകളിളും ഒരു മിന്നല്‍ പോലെ പാഞ്ഞുകയറി ഊരി വച്ചിട്ടുള്ള സ്വര്‍ണമാലകളും മൊബൈല്‍ ഫോണുകളും നൊടിയിടയില്‍ തട്ടിയെടുത്തു അതെ വേഗതയില്‍ വന്നവഴിയെ ഓടിമറയുകയാണ് ഇയാളുടെ സ്‌റ്റൈല്‍. ഇത്തരത്തില്‍ ഇയാള്‍ക്കെതിരെ ഏഴ് കേസുകള്‍ വയനാട്ടിലുണ്ടെന്നു പൊലീസ് പറഞ്ഞു. ഈ കേസുകളില്‍ വയനാട്ടില്‍ അന്വേഷണം തുടരുന്നതിനിടെ അവിടെനിന്നു മുങ്ങിയ അബ്ദുല്‍ …

പ്രേമം പാലത്തില്‍ ഇനി ‘പ്രേമം’ നടക്കില്ല; ആലുവ അക്വഡേറ്റ് പാലം അടച്ചു പൂട്ടി

  പ്രേമം എന്ന സിനിമയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ആലുവ അക്വഡേറ്റ് പാലം അടച്ചു പൂട്ടി. പാലത്തില്‍ കമിതാക്കളുടെയും, സാമൂഹികവിരുദ്ധരുടെയും, ലഹരി മാഫിയയുടെയും ശല്യം കൂടിയതിനെ തുടര്‍ന്നാണ് പാലം അടച്ചതെന്ന് ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു. പാലം അടയ്ക്കണമെന്ന് ആവശ്യപെട്ടു വാര്‍ഡ് കൗണ്‍സിലര്‍ ടിന്റു രാജേഷ് നവകേരള സദസില്‍ മുഖ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ വിവരങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞതോടെയാണ് പാലം പൂട്ടാന്‍ ഉള്ള നടപടി സ്വീകരിച്ചത്. പ്രേമം സിനിമ ഇറങ്ങുന്നതു വരെ നാട്ടുകാര്‍ക്ക് …