കസബ അഴിമുഖത്ത് നങ്കൂരമിട്ട വഞ്ചി കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു
കാസര്‍കോട്: കസബ അഴിമുഖത്ത് നങ്കൂരമിട്ട വഞ്ചി കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. കസബ കടപ്പുറത്തെ അമ്മ പായ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വഞ്ചിയാണ് തകര്‍ന്നത്. ബുധനാഴ്ച വൈകീട്ട് നങ്കൂരമിട്ടിരുന്നു. രാത്രിയിലുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ പെട്ട് തകരുകയായിരുന്നു. ശക്തമായ തിരമാലയില്‍ വഞ്ചി തീരത്തെ പാറകളിലിടിച്ചാണ് തകര്‍ന്നത്. 20 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് ഉടമകള്‍ പറയുന്നു.