കാസര്‍കോട്: പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആറു വയസുകാരി മരിച്ചു. ഷിറിയ ബത്തേരിയിലെ ഖലീല്‍-ഹഫ്‌സ ദമ്പതികളുടെ മകള്‍ ഫാത്തിമ(6) ആണ് മരിച്ചത്. ഉപ്പള എ.ജെ.ഐ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ പനിമൂര്‍ച്ഛിക്കുകയും സംസാരിക്കാന്‍ പറ്റാതാവുകയും ചെയ്തതോടെയാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്. സഹോദരന്‍: സിറാജ്.