ദേശീയ തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേട്ടവുമായി എ.എം ഫാത്തിമ

  കാസര്‍കോട്:മഹാരാഷ്ട്രയില്‍ നടന്ന 41 ാ-മത് ദേശീയ തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി നായന്‍മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി എ.എം ഫാത്തിമ സില്‍വര്‍ മെഡല്‍ നേടി. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ അണ്ടര്‍ 63 കി.ഗ്രാം വെയിറ്റ് കാറ്റഗറിയിലാണ് ഫാത്തിമ മത്സരിച്ചത്. വിദ്യാനഗര്‍ പടുവടുക്കം സ്വദേശിനിയാണ്. തായ്ക്വോണ്ടോയില്‍ ഫസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റായ ഫാത്തിമ അഞ്ച് വര്‍ഷമായി തുടര്‍ച്ചയായി സംസ്ഥാന തായ്ക്വോണ്ടോയില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശില്‍ നടന്ന …

‘താന്‍ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണ്, മക്കളെ നോക്കണം’; യുകെയില്‍ കുഴഞ്ഞുവീണു മരിച്ച നഴ്‌സിന്റെ ഭര്‍ത്താവ് മരിച്ച നിലയില്‍, സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ച ശേഷമാണ് ജീവനൊടുക്കിയത്

  യു കെയില്‍ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു മരിച്ച ചിങ്ങവനം സ്വദേശിനിയായ നഴ്‌സിന്റെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച യു കെയില്‍ കുഴഞ്ഞുവീണ് മരിച്ച കോട്ടയം സ്വദേശിയായ നഴ്‌സ് സോണിയ സാറയുടെ ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പില്‍ വീട്ടില്‍ അനില്‍ ചെറിയാന്‍ (റോണി) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇവരുടെ താമസ സ്ഥലത്തിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് അനില്‍ റോണിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചയോടെ മക്കള്‍ ഇരുവരും ഉറങ്ങവേ വീടിന് പുറത്ത് പോയ …

കഴക്കൂട്ടത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ മകളെ കാണാനില്ല; കന്യാകുമാരിയിലേക്ക് പോയതായി സംശയം; പൊലീസ് വ്യാപക തെരച്ചിൽ നടത്തുന്നു 

  കഴക്കൂട്ടത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ മകളെ കാണാനില്ലെന്ന് പരാതി. അസം സ്വദേശി അൻവർ ഹുസൈന്റെ മകളായ തസ്മിത് തംസുംനെയാണ് ചൊവ്വ രാവിലെ പത്തോടെ കാണാതായത്. രാവിലെ കുട്ടിയെ അമ്മ വഴക്കുപറഞ്ഞിരുന്നുവെന്നും അതിനുശേഷം കാണാതായെന്നും പരാതിയിൽ പറയുന്നു. വൈകിട്ട്‌ നാലിനുശേഷമാണ് രക്ഷകർത്താക്കൾ സ്റ്റേഷനിൽ വിവരം പറഞ്ഞത്. കണിയാപുരം ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയാണ്. അസമീസ് ഭാഷ മാത്രമേ കുട്ടിക്ക് അറിയൂവെന്ന്‌ മാതാപിതാക്കൾ പറയുന്നു. സിസിടിവിയും മറ്റും പരിശോധിച്ച് തിരച്ചിൽ ആരംഭിച്ചു. ബാ​ഗുമായി തിരുവനന്തപുരം ഭാ​ഗത്തേക്ക് സഞ്ചരിച്ചുവെന്ന നി​ഗമനത്തിൽ റെയിൽവേ സ്റ്റേഷനുകളും …

ഭർത്താവിന്റെ ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയക്കുമെന്ന് ഭീഷണി; ഓൺലൈനിലൂടെ ലോണെടുത്ത യുവതി ജീവനൊടുക്കി

  യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ ആരതിയെയാണ് (31) മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവാഴ്‌ച ഉച്ചയ്ക്കാണു സംഭവം. യുവതി ഓൺലൈനിലൂടെ ലോൺ എടുത്തിട്ടുള്ളതായും അവരുടെ ഭീഷണിയാണു മരണകാരണമെന്നും ഫോൺ രേഖകളിൽ സൂചനയുണ്ട്. യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയച്ചു നൽകുമെന്ന് പറഞ്ഞ് ഓൺലൈൻ ലോൺ നൽകിയവർ ഭീഷണി മുഴക്കിയതായി നാട്ടുകാർ പറയുന്നു. മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് കുറുപ്പുംപടി പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം കോതമംഗലം …

കള്ളനോട്ടടി; ചെർക്കളയിലെ പ്രസിൽ പൊലീസ് റെയ്ഡ്

  കാസര്‍കോട്: ചെര്‍ക്കളയിലെ പ്രിന്റിംഗ് പ്രസില്‍ അച്ചടിച്ച 2,13,500 രൂപയുടെ 500 രൂപ കള്ളനോട്ടുകളുമായി നാലു പേര്‍ മംഗ്‌ളൂരുവില്‍ അറസ്റ്റിലായ പശ്ചാത്തലത്തിൽ ചെർക്കളയിലെ പ്രിന്റിംഗ് പ്രസിൽ വിദ്യാനഗർ പൊലീസ് റെയ്ഡ് നടത്തി. വിദ്യാനഗർ പൊലീസ് ഇൻസ്പെക്ടർ യു പി വിപിന്റെ നേതൃത്വത്തിൽ ചെര്‍ക്കളയിലെ ശ്രീലിപി പ്രിന്റിംഗ് പ്രസിലാണ് റെയ്ഡ്. ഉടമ കരിച്ചേരി പെരളത്തെ വി. പ്രിയേഷ് (38), മുളിയാര്‍, മല്ലം, കല്ലുകണ്ടത്തെ വിനോദ് കുമാര്‍ (33), പെരിയ, കുണിയ, ഷിഫ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ (58), കര്‍ണ്ണാടക, …

ഓണത്തിന് ബംഗളൂരുവില്‍ നിന്ന് സ്‌പെഷല്‍ ട്രെയിന്‍; ഇന്നുമുതല്‍ ഓടി തുടങ്ങും

  ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് ഓണത്തിന് നാട്ടിലേക്ക് വരാന്‍ കൊച്ചുവേളിയിലേക്കും തിരിച്ചും സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ഇരുദിശകളിലേക്കുമായി 13 സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു എസ് എം വി ടി കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഇന്ന് ഇന്നുമുതല്‍ ഓടി തുടങ്ങും. 16 എ സി ത്രീ ടിയര്‍ ഇക്കോണമി കോച്ചുകളും രണ്ട് ലെഗേജ്-ജനറേറ്റര്‍-ബ്രേക്ക് വാനുകളുമടങ്ങുന്നതാണ് ട്രെയിനുകള്‍. സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകളില്ല. ഓഗസ്റ്റ് 20, 22, 25, 27, 29, സെപ്റ്റംബര്‍ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, …

കുഞ്ഞിമംഗലത്ത് 20 ഓളം പേര്‍ ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റ് ആശുപത്രിയില്‍

  പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് പ്രഭാതസവാരിക്കിറങ്ങിയവരുള്‍പ്പെടെ 20 ഓളം പേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റു. കുഞ്ഞിമംഗലം കുതിരുമ്മല്‍ മൂശാരിക്കൊവ്വല്‍, വണ്ണച്ചാല്‍, മാട്ടുമ്മല്‍ കളരി, എന്നീ പ്രദേശങ്ങ ളിലുള്ളവര്‍ക്കാണ് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റത്. കണ്ണില്‍ കണ്ടവരെയെല്ലാം കൈക്കും കാലിനുമൊക്കെ യാണ്കടിച്ച് പരിക്കേല്‍പ്പിച്ചത്.കുഞ്ഞിമംഗലത്തെ കമലാക്ഷി(56), കൃഷ്ണന്‍(72), ചന്ദ്രന്‍(63), ദാമോദരന്‍(72), കരുണാകരന്‍(72), ദീപ(45), ശ്രീജ(46), സജീവന്‍(47), കുഞ്ഞമ്പു(85), സുഷമ(45), ഉമ(46), പ്രജിത്ത്(35), രാജന്‍(56), കമലാക്ഷി(70) തുടങ്ങിയവര്‍ക്കാണ് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 6.30 മണിയോടെയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. കടിയേറ്റവരെ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ …

കടലേ ശാന്തമാവൂ; കോയിപ്പാടിയില്‍ സമുദ്ര പൂജ നടത്തി

  കാസര്‍കോട്: കടല്‍ ശാന്തമാവുന്നതിനു കുമ്പള ശ്രീ വീര വിട്‌ള ദേവസ്ഥാനം കോയിപ്പാടി കടപ്പുറത്ത് സമുദ്രപൂജ നടത്തി. കടല്‍ ശാന്തമാവാനും മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതത്വത്തിനും വേണ്ടിയായിരുന്നു പൂജ. കെ പുണ്ഡലിംഗ ഭട്ട് പൂജാകര്‍മ്മം നടത്തി. പാല്‍, മഞ്ഞള്‍, കുങ്കുമം, നാളികേരം, ഇളനീര്‍, നാണയങ്ങള്‍, വെറ്റില, അടയ്ക്ക എന്നിവ കെ നാരായണ പ്രഭുവിന്റെ നേതൃത്വത്തില്‍ കടലിന് സമര്‍പ്പിച്ചു.  

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ യുവാവ് മരിച്ചു

  കാസര്‍കോട്: ചികില്‍സയിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ യുവാവ് മരിച്ചു. ബദിയടുക്ക കാടമന കരിമ്പില ഹൗസില്‍ പ്രശാന്താ(37)ണ് മരിച്ചത്. വൃക്കരോഗം ബാധിച്ച് ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചേയാണ് മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ രണ്ടുമാസമായി ചികില്‍സ മുടങ്ങിയതായി ആരോപണമുണ്ട്. ഗണേഷ് -ജയശ്രീ ദമ്പതികളുടെ മകനാണ്.

സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച സമ്പാദ്യം ദുരിതാശ്വാസ ഫണ്ടിലേക്ക്; കുഞ്ഞു മനസിന്റെ നന്മ തിരിച്ചറിഞ്ഞ സ്‌കൂള്‍ മാനേജ്‌മെന്റ് നിഹാലിന് പുത്തന്‍ സൈക്കിള്‍ നല്‍കും

  കാസര്‍കോട്: സ്വന്തമായി സൈക്കിള്‍ വാങ്ങണമെന്ന ജീവിതാഭിലാഷം നിറവേറ്റാനാണ് ഒന്‍പത് വയസുകാരന്‍ മുഹമ്മദ് നിഹാല്‍ തനിക്ക് കിട്ടുന്ന നാണയത്തുട്ടുകള്‍ സമ്പാദ്യക്കുടുക്കയില്‍ നിക്ഷേപിച്ചത്. എന്നാല്‍ വയനാട്ടിലെ ദുരന്തം കേട്ടറിഞ്ഞ നിഹാല്‍ സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച തന്റെ മുഴുവന്‍ സമ്പാദ്യവും ദുരിതബാധിതര്‍ക്കുള്ള സഹായ ഫണ്ടിലേക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളിലെ 3-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിഹാല്‍. അതിനിടെ, നിങ്ങളുടേതായ കഴിവിനനുസരിച്ച് കഴിയുന്ന സഹായങ്ങള്‍ തിങ്കളാഴ്ച, സ്‌കൂളില്‍ വരുമ്പോള്‍ കൊണ്ടുവരണമെന്ന് ക്ലാസ്സ് ഗ്രുപ്പില്‍ ടീച്ചര്‍ അറിയിച്ചിരുന്നു. തന്റെ …