ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍, യുവാവ് കസ്റ്റഡിയില്‍

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ബി.ഫാം വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ (21) ആണ് മരിച്ചത്. മംഗളൂരുവില്‍ പഠിക്കുകയായിരുന്ന ആയിഷ മൂന്നു ദിവസം മുന്‍പാണ് ആണ്‍സുഹൃത്ത് ബഷീറുദ്ദീന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. ഞായറാഴ്ച രാത്രിയാണ് ആയിഷ മരിച്ചത്. ബഷീറുദ്ദീന്‍ ആണ് ആയിഷയെ ആശുപത്രിയില്‍ എത്തിച്ചത്. മരണം സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതര്‍ നടക്കാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആയിഷ കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. കോഴിക്കോട്ടെ ജിമ്മില്‍ ട്രെയിനറായ ബഷീറുദ്ദീന്‍ …

ടൂറിസം ഓണാഘോഷം; ചെറുവത്തൂരില്‍ ഒരാഴ്ചക്കാലം കലകളുടെ വര്‍ണ്ണ പ്രപഞ്ചം തീര്‍ക്കും

ചെറുവത്തൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും, ടൂറിസം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ പൂക്കള മല്‍സരത്തോടെ ചെറുവത്തൂരില്‍ തുടക്കമായി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മൂന്നിന് വൈകുന്നേരം 5ന് എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിക്കും. സിനിമാ താരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂരും പി.പി കുഞ്ഞികൃഷ്ണനും മുഖ്യാതിഥികളാകും. വിവിധ ജനപ്രതിനിധികള്‍ സംബന്ധിക്കും. ചൊവ്വാഴ്ച സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ്ങ് മത്സരങ്ങള്‍ നടക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. വൈകുന്നേരം നാല് മണിക്ക് ചെറുവത്തൂര്‍ പുതിയ …

ഓണക്കാലത്തും മഴതുടരും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദത്തിന് സാധ്യത. ഇതിന്റെ സ്വാധീന ഫലമായി ഓണം ദിവസങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്ത് മുന്നറിയിപ്പില്ല. 3ന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, ഉത്രാടം ദിവസം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, തിരുവോണ ദിവസം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ വടക്കന്‍ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ …

വിദ്യാര്‍ഥികളെ വലയിലാക്കാന്‍ കഞ്ചാവ് മിഠായികള്‍; മഞ്ചേശ്വരത്ത് രണ്ട് യുവാക്കള്‍ മയക്കുമരുന്നുമായി പിടിയില്‍

കാസര്‌കോട്: സ്‌കൂള്‍ കുട്ടികളെ ലഹരിയുടെ അടിമകളാക്കാന്‍ കഞ്ചാവ് മിഠായി വിതരണം ചെയ്യുന്ന സംഘം സജീവമായി. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ കുഞ്ചത്തുര്‍ കുച്ചിക്കാട് രണ്ട് യുവാക്കള്‍ മയക്കുമരുന്നുമായി പിടിയിലായി. കുഞ്ചത്തുര്‍ കുച്ചിക്കാട് സ്വദേശി അബ്ദുള്‍ മുനീര്‍(48), ഉദ്യാവര ബല്ലങ്കോട് സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രകാശും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. 0.21 ഗ്രാം മെത്താംഫിറ്റമിന്‍, 81 …

മുണ്ടക്കൈ സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു

കാസര്‍കോട്: മുണ്ടക്കൈ ജിഎല്‍പി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. സ്‌കൂളിലെ ക്ലാസ് മുറികള്‍, ഭക്ഷണപ്പുര, ശൗചാലയം എന്നിവയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ഞായറാഴ്ച രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു. തിങ്കളാഴ്ച സ്‌കൂള്‍ തുറക്കാനെത്തിയ ഓഫീസ് ജീവനക്കാരാണ് അക്രമം കണ്ടെത്തിയത്. അവര്‍ വിവരം സ്‌കൂള്‍ പിടിഎ കമ്മിറ്റി എസ്എംസി കമ്മിറ്റി എന്നിവരെയും പൊലീസിനെയും അറിയിച്ചു. ആദൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫീസിലെ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫീസിലെ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. തെരുവത്ത് സ്വദേശി സജിത് കുമാര്‍(44) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിവാഹിതനായിരുന്നു. സംസ്‌കാരം വൈകിട്ട് 5 മണിക്ക്.കെ പുരുഷോത്തമന്റെയും ബേബിയുടെയും മകനാണ്. സഹോദരന്‍ വി വി അജിത് കുമാര്‍ (സോഫ്റ്റ് എഞ്ചിനിയര്‍(ടെക്‌സാസ്).

ബേക്കല്‍ കോട്ടക്കുന്നില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: ബേക്കല്‍ കോട്ടക്കുന്നില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബേക്കല്‍ പുതിയ വളപ്പ് കടപ്പുറത്തെ വിജയന്‍(45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.വിജയന്‍ സഞ്ചരിച്ച സ്‌കൂട്ടിയില്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതമായി പരിക്കേ വിജയനെ നാട്ടുകാര്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പനി ബാധിച്ച് ചികിത്സയിലായിരുന്ന 26 കാരി മരിച്ചു

കാസര്‍കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന 26 കാരി മരിച്ചു. പെര്‍ളയിലെ രാധാകൃഷ്ണയുടെയും നളാനിയുടെയും മകള്‍ മയൂരി (26) ആണ് മരിച്ചത്. ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്നു. ഒരു മാസം മുമ്പ് ബംഗളൂരുവില്‍ നിന്ന് നാട്ടില്‍ തിരിച്ചുവന്നിരുന്നു. ശനിയാഴ്ച പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്.

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം; മരണ സംഖ്യ 600 കടന്നു, 15 പേര്‍ക്ക് പരിക്ക്

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഭൂചലനത്തില്‍ 622 മരണം. 1,500 ലേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം രാത്രി 11.47 നാണ് ഭൂകമ്പം ഉണ്ടായത്. ഭൂചനലത്തിനു പിന്നാലെ 13 തുടര്‍ചലനങ്ങളും ഉണ്ടായി. നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദില്‍ നിന്ന് 27 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കുനാര്‍ പ്രവിശ്യയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നൂര്‍ ഗുല്‍, സോക്കി, വാട്പൂര്‍, …

പനിയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന 21 കാരന്‍ മരിച്ചു

കാസര്‍കോട്: പനിയെ തുടര്‍ന്ന് ന്യൂമോണിയ പിടിപെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെള്ളൂട ദുര്‍ഗ്ഗാ ഭഗവതീ ക്ഷേത്രത്തിനു സമീപത്തെ എംവി ശ്രീഹരി (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ജില്ലാ ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ ന്യൂമോണിയ പിടിപെട്ടതായി സ്ഥിരീകരിച്ചിരുന്നു. മാവുങ്കാല്‍ പുതിയകണ്ടത്തെ ടെക്‌നോ ട്രാക്ക് ഇരുചക്ര വാഹനസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ശ്രീഹരി. ഓട്ടോ ഡ്രൈവര്‍ ടിവി സന്തോഷിന്റെയും എംവി ലീലയുടെയും മകനാണ്. സഹോദരന്‍: ശ്രീരാഗ്(കോളേജ് വിദ്യാര്‍ത്ഥി).

കാസര്‍കോട് ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ്; ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്യരുതെന്ന് കളക്ടര്‍, പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: ജില്ലാകളക്ടര്‍ കെ ഇമ്പശേഖരന്റെ പേരിലും വ്യാജ ഫേസ്ബുക്ക് പേജ്. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വഷണം ആരംഭിച്ചു. വ്യജ ഫേസ്ബുക്ക് പേജ് പ്രത്യക്ഷപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കളക്ടര്‍ തന്നെയാണ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. തന്റെ പേരില്‍ ആരോ വ്യാജ അക്കൗണ്ട് നിര്‍മിച്ചിട്ടുണ്ടെന്ന് കളക്ടര്‍ ഔദ്യോഗീക പേജിലൂടെ മുന്നറിയിപ്പു നല്‍കി. ദയവായി ഈ പ്രൊഫൈല്‍ സ്വീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്യരുതെന്നും ബ്ലോക്ക് ചെയ്ത് ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കളക്ടര്‍ പൊതുജനത്തോട് അഭ്യര്‍ഥിച്ചു. സമീപ കാലത്ത് ഫേക്ക് അക്കൗണ്ടുകളിലൂടെ …

മംഗല്‍പാടി ഐല കുതുപ്പുളുവില്‍ കടലാക്രമണം; മല്‍സ്യത്തൊഴിലാളിയുടെ വീട് തകര്‍ച്ചാ ഭീഷണിയില്‍

കാസര്‍കോട്: മംഗല്‍പാടി ഐല കുതുപ്പുളുവില്‍ രൂക്ഷമായ കടലാക്രമണത്തില്‍ മല്‍സ്യത്തൊഴിലാളി വസന്തിയുടെ വീട് തകര്‍ച്ചാ ഭീഷണിയില്‍. വീട് ചുമരുവരെ കടലാക്രണത്തില്‍ തകര്‍ന്നു. വസന്തിയുടെ കുടുംബവും ബന്ധുവീടുകളില്‍ മാറിത്താമസിക്കുന്നു. ഇവിടെ ഒരാഴ്ചയായി അനുഭവപ്പെടുന്ന കടലാക്രമണത്തില്‍റോഡും, കുടിവെള്ള പൈപ്പുകളും കടലെടുത്തിരുന്നു. തെങ്ങുകളും ക്ഷുഭിതമായ കടല്‍ കാര്‍ന്നെടുത്തു. വസന്തിയുടെ കുടുംബാംഗങ്ങള്‍ ഏതുനിമിഷവും തകരാമെന്ന ഭീതിയുയര്‍ത്തുന്ന വീട്ടിലാണ് പകല്‍സമയം തങ്ങുന്നത്. രാത്രി ബന്ധുവീടുകളിലുറങ്ങുന്നു. വിവരത്തെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു.

മദപ്പാട് കാലം കഴിഞ്ഞെന്നു കരുതി ചങ്ങല അഴിച്ചു; ഇടഞ്ഞ ആനയുടെ കുത്തേറ്റ ഒന്നാംപാപ്പാന്‍ മരിച്ചു

ഹരിപ്പാട്: ആലപ്പുഴയില്‍ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു. മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്രത്തിലെ ഒന്നാംപാപ്പാന്‍ അടൂര്‍ തെങ്ങമം ഗോകുലം വീട്ടില്‍ മുരളീധരന്‍ നായര്‍ (53) ആണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം. ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമീക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് അക്രമാസക്തനായത്. ഞായറാഴ്ചയാണ് മുളീധരന്‍ നായരെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഈ ആനയുടെ രണ്ടാം പാപ്പാന്‍ കരുനാഗപ്പള്ളി സ്വദേശി സുനില്‍കുമാര്‍ (മണികണ്ഠന്‍-40) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സുനില്‍കുമാറിനെ ചവിട്ടി പരിക്കേല്‍പ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരന്‍ നായര്‍ക്ക് ആനയുടെ …

ചരിത്രത്തില്‍ ആദ്യമായി 77,000 കടന്ന് സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി 77,000 കടന്ന് സ്വര്‍ണവില. പവന് 680 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 77,640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 85 രൂപ ഉയര്‍ന്ന് 9705 രൂപയിലെത്തി. ആഭരണ പ്രേമികള്‍ക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച്ചയാണ് വിപണിയില്‍ കാണാന്‍ സാധിക്കുന്നത്. നിലവില്‍ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള …

യുവതികള്‍ താമസിക്കുന്ന സ്ഥലം ലക്ഷ്യമിട്ട് സനീഷ് എത്തും, വേണ്ടത് വസ്ത്രങ്ങള്‍, മോഷ്ടിച്ച് സ്ഥലം കാലിയാക്കും

കൊച്ചി: യുവതികള്‍ താമസിക്കുന്ന ഹോംസ്റ്റേകളില്‍ മോഷണം നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ചേരാനല്ലൂര്‍ ഇടയക്കുന്നം മഠത്തില്‍പ്പറമ്പില്‍ വീട്ടില്‍ സനീഷാണ് (24) ചേരാനല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. ചിറ്റൂരിലെ ഹോംസ്റ്റേയില്‍ അതിക്രമിച്ച് കയറി അന്തേവാസിയായ യുവതിയുടെ സ്മാര്‍ട്ട് വാച്ചും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും പഠന സര്‍ട്ടിഫിക്കറ്റുകളും കവര്‍ന്ന കേസിന്റെ അന്വേഷണത്തിലാണ് പ്രതികുടുങ്ങിയത്. നിരവധി യുവതികളും പെണ്‍കുട്ടികളും താമസിക്കുന്നതിനാല്‍ ഹോംസ്റ്റേയുടെ വാതില്‍ എല്ലാ സമയത്തും പൂട്ടാറില്ലെന്ന് മനസിലാക്കിയാണ് ഇയാള്‍ മോഷണത്തിന് എത്തിയത്. പിടിക്കപ്പെടാതിരിക്കാന്‍ മാസ്‌കിട്ട് മുഖം …

പ്ലസ്ടു വിദ്യാര്‍ഥിയുടെ അപകട മരണം; കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇരുചക്രവാഹന പരിശോധന ശക്തമാക്കി

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇരുചക്രവാഹന പരിശോധന ശക്തമാക്കി. മാവിനക്കട്ടയില്‍ പ്ലസ്ടു വിദ്യാര്‍ഥി സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് അപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി വാഹന പരിശോധന കര്‍ശനമാക്കാന്‍ ഇന്‍സ്‌പെക്ടര്‍ കെപി ജിജീഷ് നിര്‍ദേശം നല്‍കിയത്. ഹെല്‍മെറ്റ് ധരിക്കാതെ സഞ്ചരിക്കുക, രണ്ടില്‍ കൂടുതല്‍ ആളെ കയറ്റുക, ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിക്കുക, അമിത വേഗതയില്‍ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ഇന്നുമുതല്‍ നടപടി സ്വീകരിക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കുന്ന ആര്‍സി ഉടമക്കെതിരെയും നടപടിവരും. …

പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു. എന്നാല്‍ ഗാര്‍ഹികോപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയില്‍ മാറ്റമൊന്നുമില്ല.19 കിലോ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായാണ് പ്രഖ്യാപനം. ആഗസ്ത് 31 ന് അര്‍ധരാത്രിയാണ് എണ്ണക്കമ്പനികളുടെ പ്രഖ്യാപനം. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു. ഇതോടെ സിലിണ്ടറിന്റെ വില 1,580 രൂപയായി. വിലക്കുറവ് ഹോട്ടലുകള്‍ക്ക് ഗുണകരമാകും. …

അമീബിക് മസ്തിഷ്കജ്വരം; സംസ്ഥാനത്ത് രണ്ട് പേർ കൂടി മരിച്ചു, ആറു പേർ ചികിത്സയിൽ

കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് 2പേർ കൂടി മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് മരിച്ചത്. ഞായറാഴ്ചയാണ് രണ്ടു പേരും മരിച്ചത്. മലപ്പുറം കാപ്പിൽ സ്വദേശിയായ 52 വയസുകാരിയാണ് ഞായറാഴ്ച ഉച്ചയോടെ മരിച്ചത്. മെഡിക്കൽ കോളേജിലേക്ക് അഞ്ചാം തീയതിയാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ഞായറാഴ്ച തന്നെ സംസ്കരിച്ചിരുന്നു. ഇവർക്ക് രോഗം ബാധിച്ചത് വീടിന് സമീപത്തെ കുളത്തിൽ നിന്നാണെന്ന് അധികൃതർ അറിയിച്ചു. മക്കൾ: മുഹമ്മദ് റാഷിദ്, മൂഹമ്മദ് യാസർ, റൈഹാനത്ത്. മരുമക്കൾ: അനീസുന്നിസ, …