പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു. എന്നാല്‍ ഗാര്‍ഹികോപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയില്‍ മാറ്റമൊന്നുമില്ല.19 കിലോ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായാണ് പ്രഖ്യാപനം. ആഗസ്ത് 31 ന് അര്‍ധരാത്രിയാണ് എണ്ണക്കമ്പനികളുടെ പ്രഖ്യാപനം. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു. ഇതോടെ സിലിണ്ടറിന്റെ വില 1,580 രൂപയായി. വിലക്കുറവ് ഹോട്ടലുകള്‍ക്ക് ഗുണകരമാകും. ജൂലൈ ഒന്നിന് 58.50 രൂപയും, ആഗസ്തില്‍ 33.50 രൂപയും കുറച്ചതിനു പിന്നാലെയാണ് വീണ്ടും വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കുറയ്ക്കുന്നത്.ജൂണില്‍ 24 രൂപയും ഏപ്രിലില്‍ 41 രൂപയും ഫെബ്രുവരിയില്‍ 7 രൂപയും സിലണ്ടറിന് കുറച്ചിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ ഏകദേശം ആറ് രൂപയോളം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page