പൊയിനാച്ചി പറമ്പില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു

കാസര്‍കോട്: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. ഒപ്പം സഞ്ചരിച്ച സുഹൃത്തിന് പരിക്കേറ്റു. ബേഡഡുക്ക ബേളന്തടുക്ക ഹൗസിലെ സി കൗശിക് നാഥ്(19) ആണ് മരിച്ചത്. സ്‌കൂട്ടറിന് പിന്നിലിരുന്ന സുഹൃത്ത് കൈലാസിന് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെ പൊയിനാച്ചി-കുണ്ടംകുഴി പാതയില്‍ പറമ്പില്‍ വച്ചാണ് അപകടം. ചെര്‍ക്കളയിലെ സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ഉടന്‍തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കൗശിക് മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒപ്പം സഞ്ചരിച്ച കൈലാസിന് നിസാരപരിക്കാണുള്ളത്. സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ …

17കാരിയായ മകളോട് പിതാവിന്റെ ക്രൂരത, ദേഹത്ത് ആസിഡൊഴിച്ചു, ബന്ധുവായ 10 വയസുകാരിയ്ക്ക് നേരെയും ആക്രമണം

കാസർകോട്: മകൾക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം. 17 വയസ്സുള്ള സ്വന്തം മകൾക്ക് നേരെയും, സഹോദരന്റെ 10 വയസ്സുള്ള മകൾക്ക് നേരെയും ഇയാൾ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ കർണാടക കരിക്കെ സ്വദേശിയായ മനോജിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തിരുവോണ ദിവസമാണ് സംഭവം. പനത്തടി പാറക്കടവ് എന്ന സ്ഥലത്ത് ബന്ധുവീട്ടിലാണ് മകളുണ്ടായിരുന്നത്.ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന മനോജ്, മകളും ഭാര്യയും സഹോദരന്റെ വീട്ടിൽ താമസിക്കുന്നതറിഞ്ഞ് അവിടെയെത്തി ആക്രമണം നടത്തുക യായിരുന്നു. ആസിഡ് ആക്രമണത്തിൽ മനോജിന്റെ മകൾക്ക് …

ഗൃഹനാഥൻ സ്വയം വെടിവെച്ച് മരിച്ചു; സംഭവം മഞ്ചേശ്വരത്ത്

കാസർകോട്: മഞ്ചേശ്വരത്ത് 86 കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മിയാപദവ്, മദങ്കല്ല് സുബ്ബണ്ണ ഭട്ട് ( 86) ആണ് ജീവനൊടുക്കിയത്. തിരുവോണനാളിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഭാര്യക്കും സുബ്ബണ്ണ ഭട്ടിനും വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. സുബ്ബണ്ണ ഭട്ടും ഭാര്യ രാജമ്മാളുമാണ് വീട്ടിൽ താമസം. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നതായി മഞ്ചേശ്വരം പൊലീസ് പറഞ്ഞു.

പെരിയ, ആയംകടവ് പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം, ബൈക്ക് നിർത്തിയിട്ട നിലയിൽ, തിരച്ചിൽ തുടങ്ങി

കാസർകോട്: പെരിയ ആയംകടവ് പാലത്തിൽ നിന്ന് യുവാവ് പുഴയിൽ ചാടിയതായി സംശയം. ബൈക്കും ചെരിപ്പുകളും പാലത്തിനു മുകളിൽ കാണപ്പെട്ടു. ഉദയപുരം തടിയംവളപ്പ് സജിത്ത് ലാൽ (25) ആണ് പുഴയിൽ ചാടിയതെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11. 30 മണിയോടുകൂടിയാണ് സംഭവം. അമേരിക്കയിലേക്കുള്ള ജോബ് വിസക്ക് വേണ്ടിയുള്ള ശ്രമം ഒരാഴ്ച മുമ്പ് പരാജയപ്പെട്ടതായി പറയുന്നു. യുവാവിന്റെ ബൈക്കും ചെരിപ്പും പാലത്തിനു മുകളിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പുഴയിലേക്ക് ചാടിയതെന്ന് സംശയിക്കുന്നത്. ബേഡകം, ബേക്കൽ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് …

നബിദിന റാലിക്ക് ശേഷം വീട്ടിലെത്തിയ സാമൂഹ്യ പ്രവർത്തകൻ ഉബൈദുള്ള കടവത്ത് കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: സാമൂഹൃ,സാംസ്കാരിക -രാഷ്ട്രീയ പ്രവർത്തകനും മേൽപറമ്പ കടവത്ത് സ്വദേശിയും നെല്ലിക്കുന്ന് ബങ്കരക്കുന്ന് കുദൂരിൽ താമസക്കാരനുമായ ഉബൈദുല്ല കടവത്ത് (63) അന്തരിച്ചു. നബിദിന പരിപാടിയിൽ സംബന്ധിക്കാൻ നെല്ലിക്കുന്ന് മുഹ്യുദ്ധീൻ പള്ളിയിലേക്ക് പോയ ഉബൈദുല്ലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിലെത്തി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചെമ്പിരിക്ക ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സമര സമിതിയിൽ മുൻപന്തിയിൽ പ്രവർത്തിച്ചുവരികയായിരുന്നു. ആക്ഷൻ കമ്മിറ്റി ജോയിന്റ് കൺവീനർ ആയിരുന്നു. എൻ സി പി ശരത് പവാർ വിഭാഗം കാസർകോട് …

തിരുവോണം – നബിദിനം: മാനവിക കൂട്ടായ്മയിൽ മലയാൺമയുടെ നിറവ്

കാസർകോട്: ലോക മലയാളികൾ ഇന്നു (വെള്ളിയാഴ്ച) നിഷ്ക്കളങ്ക സ്നേഹത്തിൻ്റെയും സന്തോഷത്തിൻറെയും നിറവ് പകരുന്നു.കള്ളവും ചതിയുമില്ലാത്ത നല്ല കാലത്തിൻ്റെ അനിവാര്യത ഓർമ്മിക്കുന്ന തിരുവോണവും, സ്നേഹത്തിൻ്റെയും തിരിച്ചറിവിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശമായ നബിദിനവും യാദൃശ്ചികമായെങ്കിലും ഒന്നു ചേർന്ന ഈ സുദിനം, ലോക മനസ്സിനു നന്മയിലേക്കള്ള ഒരുമയ്ക്കു കാണിക്ക വയ്ക്കുന്നു.കുട്ടികളും മുതിർന്നവരും നല്ല കാലത്തിൻ്റെയും നല്ല മനസ്സിൻ്റെയും സന്ദേശവാഹകരായി സങ്കീർത്തനങ്ങൾ ആലപിക്കുന്നു. സന്തോഷ പ്രകടനങ്ങൾ നടത്തുന്നു. പുതു വസ്ത്രം ധരിച്ചു സ്നേഹത്തിൻ്റെ വെണ്മയും ഉൺമയും കൈമാറുന്നു. സന്തോഷമായി ഭക്ഷണം കഴിക്കുന്നു. സൽക്കരിക്കുന്നു. തനതു …

ഉത്രാടത്തിന് കുടിച്ചത് 137 കോടിയുടെ മദ്യം; മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; ഒന്നാമത് കരുനാഗപ്പള്ളി

തിരുവനന്തപുരം: മദ്യമില്ലാതെ മലയാളിക്കെന്ത് ഓണാഘോഷം. സംസ്ഥാനത്ത് ഓണക്കാലത്ത് മലയാളി കുടിച്ചു തീർത്തത് റെക്കോർഡ് മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മദ്യം വിറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്രാട ദിനമായ ഇന്നലെ മാത്രം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ 137 കോടി രൂപയുടെ മദ്യം വിറ്റു പോയി. കഴിഞ്ഞ വര്‍ഷത്തെ ഉത്രാട ദിനത്തേക്കാള്‍ 11 കോടി രൂപയുടെ അധിക വില്‍പന.കഴിഞ്ഞ വര്‍ഷം ഉത്രാട ദിനത്തില്‍ മദ്യ വില്‍പ്പന 126 കോടി രൂപയായിരുന്നു. അത്തം മുതല്‍ ഉത്രാടം വരെയുള്ള മദ്യ വില്‍പനയെയാണ് …

ബേഡകം, കൊളുത്തൂരിൽ ഗൃഹനാഥൻ സിറ്റൗട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കാസർകോട്: ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊളത്തൂരിൽ ഗൃഹനാഥനെ വീടിന്റെ സിറ്റൗട്ടിലെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൈവളപ്പിൽ ഹൗസിലെ ചരടൻ നായരുടെ മകൻ കെ.മോഹനൻ (58) ആണ് മരിച്ചത്. കാരണം വ്യക്തമല്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: തെളിവുകളുമായി ഹാജരാവാൻ ലോറി ഉടമ മനാഫിനോട് പ്രത്യേക അന്വേഷണ സംഘം

ബംഗളൂരു: ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് എസ്ഐടി അറിയിച്ചിരിക്കുന്നത്. ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട കേരളത്തിലെ ആക്ഷൻ കമ്മറ്റിയുടെ ചെയർമാനാണ് മനാഫ്. കേസിന്റെ ചീഫ് ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ (SIT) ജിതേന്ദ്ര കുമാർ ദയാമ, ഐ.പി.എസ്സിന് മുന്നിൽ ഹാജരാകാനാണ് മനാഫിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. മുൻപ് വാക്കാലുള്ള അറിയിപ്പുകൾ നൽകിയിട്ടും മനാഫ് ഹാജരായിരുന്നില്ല. ഇതിനെത്തുടർന്നാണ് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി നോട്ടീസ് അയച്ചത്. ഷിരൂരിൽ അപകടത്തിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ …

ഉറങ്ങാൻ കിടന്ന വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: വീട്ടിനകത്ത് ഉറങ്ങാൻ കിടന്ന വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മീഞ്ച മിയാപദവ്, അടുക്കത്തു ഗുരിയിലെ ഐറീന ഡിസൂസ ( 60 )ആണ് മരിച്ചത്. വിവരമറിഞ്ഞ് എത്തിയ ഉപ്പള ഫയർഫോഴ്സ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു. മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പരേതനായ റോക്കി ഡിസൂസയുടെ ഭാര്യയാണ്. മക്കൾ: ജോയ്, ജോസ്നി. മരുമകൻ: സന്ദേശ്.

അതിജീവിതയുടെ നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

മംഗളൂരു: ബലാത്സംഗ അതിജീവിതയുടെ നവജാത ശിശുവിനെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരെ ഷിർവ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബിസി റോഡിലെ ഡോ. സോമേഷ് സോളമൻ, മംഗളൂരുവിൽ പേയിങ് ഗസ്റ്റ് നടത്തുന്ന ദുർഗ വാഹിനി നേതാവ് വിജയലക്ഷ്മി എന്ന വിജയ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നവനീത് നാരായൺ (25) എന്നിവരാണ് അറസ്റ്റിലായത്. അതിജീവിത ആഗസ്റ്റ് മൂന്നിന് മംഗളൂരുവിലെ കൊളാസോ ആശുപത്രിയിലാണ് പ്രസവിച്ചത്. കുഞ്ഞിനെ വിൽക്കാൻ വിജയലക്ഷ്മിയും ഡോ. ​​സോമേഷും ഗൂഢാലോചന നടത്തിയതായി …

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം; മുഹമ്മദ് നബിയുടെ 1500ാം ജന്മവാര്‍ഷികം

ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാന്‍ വിപുലമായ പരിപാടികളാണ് മദ്രസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്. നവോത്ഥാനത്തിന്റെ വെളിച്ചം പകർന്ന പ്രവാചകന്റെ 1500–ാം ജന്മവാർഷിക ദിനമാണ് ഇക്കുറിയെന്ന സവിശേഷതയുമുണ്ട്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. മദ്രസകള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികള്‍ നടക്കും. വൈകുന്നേരം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബി ദിനം ആഘോഷിക്കുന്നത്. ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍ …

മലയാളികള്‍ക്ക് ഇന്ന് തിരുവോണം; ആഘോഷമാക്കാന്‍ നാടും നഗരവും

ഗൃഹാതുര സ്മരണകളുയര്‍ത്തി മലയാളികള്‍ക്ക് ഇന്ന് തിരുവോണം. ഇല്ലായ്മകളും പ്രതിസന്ധികളും മറന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ആഘോഷിക്കുകയാണ്. വറുതിയുടെ കര്‍ക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോള്‍ നാടും നഗരവും ആഘോഷത്തിലാണ്. മലയാളികള്‍ക്ക് കൂട്ടായ്മയുടെ ഉത്സവമാണ് ഓണം. ജാതി-മത ഭേദമന്യേ സകലരും ആഘോഷിക്കുന്ന ഉത്സവം. ഇക്കുറി ഓണവും നബിദിനവും ഒരുദിവസമാണെന്ന പ്രത്യേകതയുമുണ്ട്. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പമാണ് മലയാളികളുടെ ഓണാഘോഷം. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഓണം ആഘോഷിക്കാനുള്ള അവസരം മലയാളികള്‍ നഷ്ടമാക്കാറില്ല. ഉച്ചയ്ക്ക് സദ്യവട്ടം കഴിഞ്ഞാല്‍പ്പിന്നെ …

മാതാവിനെ ഉപദ്രവിച്ചത് ചോദ്യം ചെയ്തു; മകളെ വെട്ടാൻ ശ്രമിച്ച് പിതാവ്, പ്രതി പിടിയിൽ, സംഭവം കരിവെളളൂരിൽ, മാതാവും മകളും ചികിത്സയിൽ

പയ്യന്നൂർ: മാതാവിനെ ആക്രമിക്കുന്നത് ചോ ചോദ്യചെയ്ത മകളെ വെട്ടിപ്പരിക്കേല്‍പ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. കണ്ണൂർ കരിവെള്ളൂരിലാണ് സംഭവം. 22കാരിയായ മകളെ വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചതിന് കരിവെള്ളൂർ സ്വദേശി കെവി ശശിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാതാവിനെ ഉപദ്രവിച്ചത് മകള്‍ ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ആക്രമണം.തിങ്കളാഴ്‌ചയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. മദ്യപാനിയായ ശശി വീട്ടില്‍ എന്നും പ്രശ്നങ്ങളുണ്ടാക്കുമായിരുന്നു. സംഭവദിവസം ശശി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നു. പിന്നീടത് കയ്യാങ്കളിയില്‍ എത്തുകയും ചെയ്തു. ഭാര്യയെ ശശി മർദ്ദിക്കുകയും ചെയ്തു. …

ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തിരുവോണ ദിവസം പ്രത്യേക മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ തിരുവോണ ദിവസമായ നാളെ മഴമുന്നറിയിപ്പില്ല. അടുത്ത അഞ്ച് ദിവസം കൂടി കേരളത്തില്‍ മഴക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കടലില്‍ മല്‍സ്യബന്ധനത്തിന് പോകുന്നതില്‍ വിലക്കില്ല.

അട്ടപ്പാടിയില്‍ പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി

പാലക്കാട്: അട്ടപ്പാടിയില്‍ പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആനക്കല്ല് ഊരിലെ മണികണ്ഠന്‍(35) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസി ഈശ്വരനാണ് യുവാവിനെ വെട്ടിയത്. വ്യാഴാഴ്ച ഉച്ചയോടെ മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ച് ഈശ്വരന്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ഭാര്യ: വെള്ളി. അച്ഛൻ: കാടൻ. അമ്മ: പൊളിച്ചി.

‘ആയിരം പാദസരങ്ങള്‍ കിലുങ്ങി’ ഗാനത്തിന് സംസ്‌കൃത വേര്‍ഷന്‍ ഒരുക്കി വെള്ളിക്കോത്ത് സ്വദേശി: ഗാനം വൈറലാക്കി സോഷ്യല്‍ മീഡിയ

കാസര്‍കോട്: ‘ആയിരം പാദസരങ്ങള്‍ കിലുങ്ങി’ എന്ന പ്രശസ്തമായ പഴയ ചലച്ചിത്രഗാനത്തിന്റ സംസ്‌കൃതം വേര്‍ഷന്‍ പാടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വെള്ളിക്കോത്ത് സ്വദേശിയും ഗായകനുമായ പി വിശ്വംഭരന്‍. 1969 ല്‍ പുറത്തിറങ്ങിയ നദി എന്ന ചിത്രത്തിലെ ഈ ഗാനം അന്നും ഇന്നും ഹിറ്റ് ഗാനം തന്നെയാണ്. വയലാര്‍ രാമവര്‍മയുടെ വരികള്‍ക്ക് ജി ദേവരാജനാണ് സംഗീതം പകര്‍ന്നത്. യേശുദാസ് ആലപിച്ച ഈ ഐതിഹാസിക ഗാനം വിശ്വംഭരന്‍ സംസ്‌കൃത ഭാഷയിലാണ് ആലപിച്ചത്. സംസ്‌കൃതഗാന രചയിതാവ് നെന്മേനി കേശവന്‍ ആണ് സംസ്‌കൃത വരികളെഴുതിയത്. …

സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് ശല്യം ചെയ്തു, ഫോണില്‍ ഭീഷണിപ്പെടുത്തി, ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ കേസ്: എഫ്ഐആര്‍ സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകളെ ഫോണില്‍ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയ കേസുകളാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പേരുടെ പരാതികളില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന് കരുതപ്പെടുന്ന ബെംഗളൂരുവിലെ ആശുപത്രിയില്‍ നിന്നടക്കം ക്രൈംബ്രാഞ്ച് വിവരങ്ങള്‍ …