മംഗളൂരുവില്‍ നിന്ന് രോഗികളുമായി തിരിച്ചുവരുമ്പോള്‍ എംഡിഎംഎ കടത്ത്; വില്‍പനക്കാരനായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
തളിപ്പറമ്പ്: എം.ഡി.എം.എ എത്തിച്ചുനല്‍കുന്ന ആംബുലന്‍സ് ഡ്രൈവര്‍ എക്സൈസിന്റെ പിടിയിലായി. തളിപ്പറമ്പ് കണ്ടി വാതുക്കല്‍ താമസിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍ കായക്കൂല്‍ പുതിയ പുരയില്‍ വീട്ടില്‍ കെ.പി.മുസ്തഫ(37) ആണ് പിടിയിലായത്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റേഞ്ച് എക്സൈസ് തളിപ്പറമ്പ് ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് കണ്ടിവാതുക്കല്‍ എന്ന സ്ഥലത്ത് വെച്ച് 430 മില്ലി ഗ്രാം എം.ഡി.എം.എ സഹിതം പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) പി.കെ രാജീവന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രോഗികളുമായി കര്‍ണാടകയിലെ ആശുപത്രികളിലേക്ക് …