പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം; 20 കോടിയുടെ വസ്തുക്കള്‍ പോയെന്ന് പരാതി

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം. കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ് വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന വീട്ടിലാണ് മോഷണം നടന്നത്. 20 കോടിയുടെ വസ്തുക്കള്‍ പോയെന്നാണ് പരാതി. പരോളിലുള്ള മോന്‍സനുമായാണ് പൊലീസ് പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. സിസിടിവി ഉള്ളത് പൊളിച്ച് മാറ്റിയാണ് മോഷണം നടത്തിയിരിക്കുന്നത്. രണ്ടാഴ്ച്ച മുമ്പ് കോടതിയില്‍ നിന്ന് കമ്മിഷനുള്‍പ്പടെയുള്ളവര്‍ വന്ന് പരിശോധിച്ച സമയത്ത് വീടിന് കേടുപാടുകള്‍ ഉണ്ടായിരുന്നില്ല. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം …

അസമില്‍ നിന്ന് തൊഴില്‍ തേടി കണ്ണൂരിലെത്തി, ജോലിക്കിടേ മയക്കുമരുന്ന് റാക്കറ്റിനെ പരിചയപ്പെട്ടു, കാദൂസ് ഇന്ന് കണ്ണൂര്‍ ഭാഗത്തേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി, 11 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കാടാച്ചിറയില്‍ വന്‍ കഞ്ചാവ് വേട്ട. 11.3 കിലോ ഗ്രാം കഞ്ചാവുമായി അസം സ്വദേശി എക്‌സൈസിന്റെ പിടിയിലായി. അബ്ദുല്‍ കാദൂസ് എന്ന 28 കാരനാണ് അറസ്റ്റിലായത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കാടാച്ചിറ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കമ്മീഷണര്‍ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.മുമ്പും മയക്കുമരുന്ന് ഉള്‍പ്പെട്ട കേസുകളില്‍ പ്രതിയാണ് അബ്ദുല്‍ കാദൂസ്. കണ്ണൂര്‍ ഭാഗത്തേക്ക് മൊത്തമായി കഞ്ചാവ് …

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; നടി ലക്ഷ്മി ആര്‍ മേനോനെതിരെ പരാതിയില്ലെന്ന് യുവാവ്, നടിക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടി ലക്ഷ്മി ആര്‍ മേനോന്‍ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി. യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ലക്ഷ്മി ആര്‍ മേനോനെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കൊച്ചിയിലെ ഒരു ഐടി സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു എന്നായിരുന്നു കേസ്.ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി. ഐ ടി ജീവനക്കാരന്‍ ഉള്‍പ്പെട്ട സംഘത്തില്‍ ഒരു തായ്ലാന്‍ഡ് യുവതിയും ഉണ്ടായിരുന്നു. ഈ യുവതിയോട് നടി ലക്ഷ്മി …

കാഞ്ഞങ്ങാട്ടെ പ്രീമിയം കൗണ്ടറില്‍ നിന്ന് മദ്യം എടുത്ത് അരയില്‍ തിരുകി കടത്തി; ആളുടെ ദൃശ്യം സിസിടിവിയില്‍, വയോധികനെ തേടി ബീവറേജസ് കോര്‍പ്പറേഷന്‍

കാസര്‍കോട്: പ്രീമിയം കൗണ്ടറില്‍ നിന്ന് മദ്യം എടുത്ത് അരയില്‍ തിരുകി കടന്ന മോഷ്ടാവിനെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം പുതിയകോട്ട കോടതികള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റ് പ്രീമിയം കൗണ്ടറില്‍ നിന്നാണ് അതിവിദഗ്ധമായി മദ്യം കവര്‍ന്നത്. 850 രൂപ വിലവരുന്ന വിസ്‌കിക്കുപ്പിയാണ് വയോധികന്‍ മോഷ്ടിച്ച് സ്ഥലം വിട്ടത്. ബില്ലടയ്ക്കാതെ കടന്നുപോകാന്‍ ശ്രമിച്ച ഒരാളെ തടഞ്ഞുനിര്‍ത്തിയപ്പോള്‍ കൈയിലുണ്ടായിരുന്ന കുപ്പി തിരിച്ചുനല്‍കി പുറത്തിറങ്ങുകയായിരുന്നു. രാത്രി കടയടയ്ക്കും മുന്‍പ് നടത്തിയ സ്റ്റോക്കെടുപ്പിലാണ് ഒരു കുപ്പിയുടെ കുറവ് മനസിലായത്. …

ബസ് സ്റ്റാന്‍ഡിലെ പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിക്കിടന്ന സ്ത്രീയോട് ലൈംഗിക അതിക്രമം; സിസിടിവി ദൃശ്യം പ്രചരിച്ചു, ബസ് ഡ്രൈവര്‍ പിടിയില്‍

കന്യാകുമാരി: രാത്രി ഉറങ്ങിക്കിടന്ന സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയില്‍. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവര്‍ കുളച്ചല്‍ സ്വദേശി ജവഹര്‍ (55) ആണ് അറസ്റ്റിലായത്. കുളച്ചല്‍ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജവഹറിന്റെ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയായിരുന്നു അറസ്റ്റ്. എസ്പി സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് ഇയാളെ പിടികൂടിയത്. കുളച്ചല്‍ കാമരാജ് ബസ് സ്റ്റാന്‍ഡിലെ പ്ലാറ്റ്ഫോമില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു സ്ത്രീയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇവരുടെ സമീപത്തേക്ക് നടന്നുവന്ന പ്രതി ചുറ്റും നോക്കിയ …

‘ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്’; തന്റെ പേരില്‍ സമ്മാനപദ്ധതി തട്ടിപ്പ്, മുന്നറിയിപ്പുമായി നടന്‍ ഗിന്നസ് പക്രു

കൊച്ചി: തന്റെ പേരും ചിത്രവും ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടന്‍ ഗിന്നസ് പക്രു. സമ്മാനങ്ങളുടെ പെരുമഴ വാഗ്ദാനം ചെയ്തും, രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്കുകള്‍ നല്‍കിയുമാണ് തട്ടിപ്പുകാര്‍ പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ, നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയോ ചെയ്യരുതെന്ന് പക്രു മുന്നറിയിപ്പ് നല്‍കുന്നു. വിഡിയോ പങ്കുവച്ചാണ് തട്ടിപ്പിന്റെ രീതി വിശദീകരിച്ചത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പേരില്‍ ഒരു വ്യാജ സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുകയാണെന്നും, …

മകന്റെ ചോറൂണ്‍ ഇന്ന്; ചടങ്ങാരംഭിച്ചിട്ടും പിതാവെത്തിയില്ല, അന്വേഷിച്ചുപോയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍, ആത്മഹത്യാകുറിപ്പില്‍ പറയുന്നത് ഇതാണ്

തിരുവനന്തപുരം: വിതുരയില്‍ മകന്റെ ചോറൂണ് ദിവസം യുവാവ് ജീവനൊടുക്കി. വിതുര പേരയത്തുപാറ സ്വദേശി അമല്‍ കൃഷ്ണനാണ് മരിച്ചത്. വെളളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. മകന്‍ അമലിന്റെ ചോറൂണ് ദിവസമായിരുന്നു ഇന്ന്. സമീപത്തുള്ള ഗുരുമന്ദിരത്തില്‍ വീട്ടുകാര്‍ ചോറു കൊടുത്തുകൊണ്ടിരുന്ന സമയത്തായിരുന്നു സംഭവം. ചടങ്ങിന് എത്താത്തിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നാണ് വിവരം. അമല്‍ ടര്‍ഫ് നടത്തുന്നതിലടക്കം അമലിന് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം.

‘തെരുവുനായ്ക്കളെയും കന്നുകാലികളെയും പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കണം’; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരുവുനായ വിഷയത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്നു സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡ്, സ്പോര്‍ട് കോംപ്ലക്സുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ നായ്ക്കളെ മാറ്റണമെന്നാണ് ഉത്തരവ്. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെല്‍ട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുത് തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ട് വെച്ചു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത, എന്‍ വി അന്‍ജാരിയ എന്നിവരടങ്ങിയ …

മദ്രസയില്‍ പോയിവരികയായിരുന്ന ആറുവയസുകാരനെ തെരുവ്‌നായ്ക്കള്‍ ആക്രമിച്ചു, മുഖത്തും കൈകളിലും കടിയേറ്റ കുട്ടി ആശുപത്രിയില്‍

മംഗളൂരു: തെരുവ് നായ്ക്കളുടെ കടിയേറ്റ് ആറുവയസുകാരന്‍ ആശുപത്രിയില്‍. മംഗളൂരു ബജ്‌പെ സൗഹാര്‍ദ നഗറിലെ മുഹമ്മദ് അസ്ഹറിന്റെ മകന്‍ അഹിലിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ മദ്രസയില്‍ പോയി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. വഴിയില്‍ വച്ച് ഒരു കൂട്ടം തെരുവ് നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മുഖത്തും കൈകള്‍ക്കും കടിയേറ്റു. നിലവിളി കേട്ട് മാതാവ് നായ്ക്കളെ ആട്ടിയോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തി. ഉടന്‍ തന്നെ കുട്ടിയെ ബാജ്പെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കട്ടീലിലെ ദുര്‍ഗ് സഞ്ജീവിനി മണിപ്പാല്‍ ആശുപത്രിയിലും …

കയ്യൂർ കൂക്കോട്ടെ റിട്ട. പ്രധാനാധ്യാപകൻ കുഞ്ഞികണ്ണൻ അന്തരിച്ചു, സംസ്കാരം നാളെ

ചെറുവത്തൂർ: കയ്യൂർ കൂക്കോട്ട് തൊണ്ടിയിൽ കുഞ്ഞികണ്ണൻ മാസ്റ്റർ (96)അന്തരിച്ചു. പുലിയന്നൂർ എൽ.പി സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ആയിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക്. ഭാര്യ: എം സാവിത്രി. മക്കൾ: ഉമാദേവി,ശൈലജ (റിട്ട.ഹെഡ് മാസ്റ്റർ കാഞ്ഞിരപള്ളി), അനിൽകുമാർ (മർച്ചന്റ് നേവി), സുനിൽകുമാർ (ഹെഡ് മാസ്റ്റർ ചായ്യോം ഹൈസ്കൂൾ). മരുമക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട അദ്ധ്യാപകൻ ബ്രണ്ണൻ കോളേജ് ), പ്രേമാനന്ദൻ അടുത്തില, ബീനിഷ (അദ്ധ്യാപിക, നായർമാർമൂല), സന്ധ്യ (മാനേജർ, കേരള ബാങ്ക് ചീമേനി ). സഹോദരങ്ങൾ: പരേതരായ ടി.കഞ്ഞിരാമൻ, …

ഹൃദയാഘാതം; പ്രശസ്ത നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

മുംബൈ: പ്രശസ്ത നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. സുലക്ഷണയുടെ സഹോദരനും സംഗീത സംവിധായകനുമായ ലളിത് പണ്ഡിറ്റാണ് മരണ വിവരം അറിയിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ശ്വാസതടസ്സം അനുഭവപ്പെട്ടുവെന്നും രാത്രി 7 മണിയോടെ ഹൃദയാഘാതത്തെ തുടർന്ന് അവർ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.1975-ൽ സഞ്ജീവ് കുമാറിനൊപ്പം ‘ഉൽജൻ’ എന്ന ചിത്രത്തിലൂടെയാണ് സുലക്ഷണാ പണ്ഡിറ്റ് അഭിനയരംഗത്തെത്തുന്നത്. രാജേഷ് ഖന്ന, ശശി കപൂർ, വിനോദ് ഖന്ന തുടങ്ങി അക്കാലത്തെ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം സുലക്ഷണ വേഷമിട്ടു. ‘ചെഹരേ പേ …

കാമുകന്റെ നിര്‍ബന്ധപ്രകാരം വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ചു; യുവതി പിടിയിൽ

ചെന്നൈ: കാമുകന്‍റെ നിർബന്ധപ്രകാരം, വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ച യുവതിയും കാമുകനും പിടിയിൽ. നീലുകുമാരി ഗുപ്ത (22) എന്ന ഒഡിഷ സ്വദേശിയെയും സുഹൃത്ത് സന്തോഷി(25)നെയുമാണ് അറസ്റ്റുചെയ്തത്. തമിഴ്നാട് കൃഷ്ണഗിരിയിൽ ടാറ്റാ ഇലക്ട്രോണിക്സിന്‍റെ വനിതാ ഹോസ്റ്റലിൽ ആണ് സംഭവം. സന്തോഷിന്റെ നിർബന്ധം കാരണമാണ് താൻ ഒളിക്യാമറ വെച്ചതെന്നും അതിൽ ദൃശ്യങ്ങളൊന്നും പതിഞ്ഞിട്ടില്ലെന്നുമാണ് നീലുകുമാരി പറയുന്നത്. പരാതി ഉയർന്നതോടെ ഹോസ്റ്റലിലെ എല്ലാ മുറികളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ടാറ്റാ ഇലക്ട്രോണിക്സ് 6500 വനിതാ ജീവനക്കാർക്കായി നാഗമംഗലത്ത് നടത്തുന്ന ഹോസ്റ്റലിൽ …

ശബരിമല സ്വർണക്കൊള്ള; തിരുവാഭരണ മുൻ കമ്മിഷണർ ബൈജു അറസ്റ്റിൽ, കട്ടിളപ്പാളികൾ അഴിച്ച് പോറ്റിക്ക് നൽകി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവാഭരണം മുൻ കമ്മിഷണർ കെ.എസ്.ബൈജു അറസ്റ്റില്‍. കേസിലെ ഏഴാം പ്രതിയാണ്. ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ തിരുവാഭരണ കമ്മിഷണറുടെ സാന്നിധ്യത്തിലാണ് അഴിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത്. മഹസറിൽ ബൈജു ഒപ്പിട്ടിരുന്നു. അതിൽ ചെമ്പുപാളി എന്നാണു രേഖപ്പെടുത്തിയത്. ഇയാൾ 2019ൽ സർവീസിൽനിന്നു വിരമിച്ചു. ബൈജുവിനെതിരെ നേരത്തെ ചില മൊഴികളും രേഖകളും ലഭിച്ചിരുന്നു. ദ്വാരപാലക ശില്‍പ്പ പാളികള്‍ കൈമാറുന്ന സമയത്ത് ബൈജു സന്നിധാനത്ത് ഉണ്ടായിരുന്നില്ല. അത് ദുരൂഹമാണെന്ന് അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. …

പയ്യന്നൂരിൽ മദ്യലഹരിയിൽ കാറോടിച്ച് വാഹനങ്ങളിൽ ഇടിച്ചു, മൂന്നു പേർക്ക് പരിക്ക്, രണ്ടു യുവാക്കൾ പിടിയിൽ

പയ്യന്നൂർ: ടൗണിൽ അമിതവേഗത്തിൽ ഓടിച്ചുവന്ന കാർ അപകടം വരുത്തി. ഓട്ടോറിക്ഷയിലും ബൈക്കുകളിലും ഇടിച്ചു. സ്ത്രീ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം. കേളോത്ത് ഭാഗത്തു നിന്ന്‌ വന്ന കാർ പയ്യന്നൂർ സെയ്ന്റ് മേരീസ് സ്കൂളിനു സമീപത്ത് ഓട്ടോ റിക്ഷയിലിടിച്ചു. ഓട്ടോറിക്ഷയ്ക്ക് കേടുപാടുണ്ടായി. കാറിന്റെ മുൻഭാഗം തകർന്നു. നിയന്ത്രണം വിട്ട് മുന്നോട്ട് കുതിച്ച കാറിന്റെ ടയർ പഴയ ബസ് സ്റ്റാൻഡിന് സമീപമെത്തിയപ്പോൾ പഞ്ചറായി. വിവരമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയപ്പോൾ കാറിലുണ്ടായിരുന്നവരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. രണ്ടുപേരെ നാട്ടുകാർ …

കുമ്പളയിലെ വ്യാപാരി മമ്മുഹാജി സീമ അന്തരിച്ചു, അസുഖം മൂലം ചികിത്സയിലായിരുന്നു

കാസർകോട്: കുമ്പളയിലെ വ്യാപാരിയും കുണ്ടങ്ങേരടുക്ക സ്വദേശിയുമായ മമ്മുഹാജി സീമ(65) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കുമ്പള ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. കുമ്പളയിലെ സീമ ഫുട് വേർ കട ഉടമയായിരുന്നു. കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടീവ് അംഗമായിരുന്നു. കുമ്പള ബദർ ജുമാ മസ്ജിദ് പ്രസിഡണ്ടും ജോയിൻ സെക്രട്ടറിയുമായിരുന്നു. വിയോഗത്തിൽ കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികളും, കുമ്പള …

ഹൃദയാഘാതം; സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന അന്തരിച്ചു

തലശ്ശേരി: കേരള സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ സഹോദരി മാടപ്പീടിക സാറസില്‍ എ.എന്‍.ആമിന(42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് വയലളം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍. പരേതരായ കോമത്ത് ഉസ്മാന്റെയും എ.എന്‍.സെറീനയുടെയും മകളാണ്. ഭര്‍ത്താവ്: എ.കെ.നിഷാദ്(മസ്‌ക്കറ്റ്). മക്കള്‍: ഫാത്തിമ നൗറിന്‍(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബിടെക് വിദ്യാര്‍ഥി വെല്ലൂര്‍), സാറ. മറ്റൊരു സഹോദരന്‍: എ.എന്‍.ഷാഹിര്‍.

‘കെ.ജി.എഫി’ലെ കാസിം ചാച്ചയായി അഭിനയിച്ച നടന്‍ ഹരീഷ് റായ് അന്തരിച്ചു

ബംഗളൂരു: കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ് (55) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. ബെംഗളൂരുവിലെ കിദ്വായ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയില്‍ ചികിത്സയിലയിരിക്കെയാണ് മരണം. ‘ഓം’, ‘കെജിഎഫ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടനാണ്. ഹരീഷിന്റെ മരണം കന്നഡ സിനിമയ്ക്ക് തീരാത്ത നഷ്ടമാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്.

സോളാര്‍ വേലി ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുന്നതില്‍ കാസര്‍കോട് മുന്നില്‍: മന്ത്രി എ കെ ശശീന്ദ്രന്‍

കാസര്‍കോട്: വന്യജീവികളില്‍ നിന്നുള്ള സുരക്ഷ ഉറപ്പാക്കുന്നതില്‍ കാസര്‍കോട് മുന്നിലാണെന്നും ഈ വര്‍ഷത്തോടെ സമ്പൂര്‍ണ്ണ സോളാര്‍ വേലികളാല്‍ സംരക്ഷിത ജില്ലയാക്കി കാസര്‍കോടിനെ ഉയര്‍ത്താനാവുമെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ മനുഷ്യ, വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട നിയന്ത്രണ സമിതി ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ ജില്ലയില്‍ നടപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പ്രശ്‌നബാധിത പഞ്ചായത്തുകളുടെ …