മദ്രസയില്‍ പോയിവരികയായിരുന്ന ആറുവയസുകാരനെ തെരുവ്‌നായ്ക്കള്‍ ആക്രമിച്ചു, മുഖത്തും കൈകളിലും കടിയേറ്റ കുട്ടി ആശുപത്രിയില്‍

മംഗളൂരു: തെരുവ് നായ്ക്കളുടെ കടിയേറ്റ് ആറുവയസുകാരന്‍ ആശുപത്രിയില്‍. മംഗളൂരു ബജ്‌പെ സൗഹാര്‍ദ നഗറിലെ മുഹമ്മദ് അസ്ഹറിന്റെ മകന്‍ അഹിലിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ മദ്രസയില്‍ പോയി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. വഴിയില്‍ വച്ച് ഒരു കൂട്ടം തെരുവ് നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മുഖത്തും കൈകള്‍ക്കും കടിയേറ്റു. നിലവിളി കേട്ട് മാതാവ് നായ്ക്കളെ ആട്ടിയോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തി. ഉടന്‍ തന്നെ കുട്ടിയെ ബാജ്പെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കട്ടീലിലെ ദുര്‍ഗ് സഞ്ജീവിനി മണിപ്പാല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കണ്ടവര ഗ്രാമപ്പഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും അധികൃതര്‍ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്നും ബന്ധുവായ മുഹമ്മദ് മുസമ്മില്‍ ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page